Latest Updates
-
ഉഷ്ണതരംഗം വരുന്നു! കടുത്ത ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നവരാണോ നിങ്ങൾ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
ഉഷ്ണതരംഗം: ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും ജീവൻരക്ഷാ മുൻകരുതലുകൾ -
ഉഷ്ണതരംഗത്തിനിടയിലും വണ്ണം കുറയ്ക്കാം; ഈ മാറ്റങ്ങൾ പരീക്ഷിക്കൂ -
ഗ്രഹമാറ്റം ഇന്ന്: ഈ രാശിക്കാര്‍ക്ക് ഭാഗ്യകാലം, ജീവിതം മാറിമറിയും -
മാളവ്യ രാജയോഗം: ഈ രാശിക്കാർക്ക് ഇനി ഭാഗ്യത്തിന്റെ സുവർണ്ണകാലം -
ഏപ്രിൽ 20: കരിയറിൽ വൻ കുതിപ്പും ധനലാഭവും ഈ രാശിക്കാർക്ക് -
രോഹിണി നക്ഷത്രത്തിന്റെ കരുത്ത്: കരിയറിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുങ്ങുന്നു -
ഇന്ന് ഭാഗ്യദേവത കനിയുന്ന രാശികൾ; ഈ 4 രാശിക്കാർക്ക് വൻ ധനയോഗം! -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ
പണക്കാരനായി നടിക്കുന്നത് ഏറ്റവും അപകടം; പണം കയ്യില്‍ നില്‍ക്കാത്തതിന് കാരണം ഈ 7 ശീലങ്ങള്‍
Millionaire's Secret: ഭൂരിഭാഗം ആളുകളും ഒരു കോടീശ്വരനാകാന്‍ സ്വപ്നം കാണുന്നു, എന്നാല്‍ കുറച്ച് പേര്‍ക്ക് മാത്രമേ അങ്ങനെ ആകാന്‍ സാധിക്കുന്നുള്ളൂ. നിങ്ങളുടെ ശരിയും തെറ്റുമാണ് നിങ്ങളുടെ ഭാവിയെ തീരുമാനിക്കുന്നത്. ആളുകള്‍ പലപ്പോഴും അറിയാതെ ചെയ്യുന്ന ചില തെറ്റുകള്‍ ഉണ്ട്. എന്നാല്‍ ഇത് അവരുടെ ശീലത്തിന്റെ ഭാഗമാകുമ്പോള്‍ അവര്‍ പോലും തിരിച്ചറിയുന്നില്ല അത് തെറ്റാണെന്ന്.
പിന്നീട് ഈ ശീലങ്ങള്‍ അവരെ പല പ്രശ്നങ്ങളിലും ചാടിക്കുന്നു. അത് തന്നെയാണ് പണത്തിന്റെ കാര്യത്തിലും സംഭവിക്കുന്നത്. ആളുകളെ സമ്പന്നരാകുന്നതില്‍ നിന്ന് തടയുന്നത് അവരുടെ തന്നെ ചില ശീലങ്ങളാണ്. നിങ്ങളെ സമ്പന്നരാകുന്നതില്‍ നിന്ന് തടയുന്ന അത്തരം ചില ശീലങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.(how to make money)

കാശ് വെറുതേ വീട്ടില്‍ സൂക്ഷിക്കുന്നു
മിക്കവരുെ തങ്ങളുടെ സമ്പാദ്യം പണമായി തന്നെ കയ്യില്‍ സൂക്ഷിക്കുന്നു. നോട്ട് അസാധുവാക്കല്‍ സമയത്ത് പലരും പരിഭ്രാന്തരായതും അതുകൊണ്ടാണ്. എല്ലാവരും അവരവരുടെ വീടുകള്‍ ധാരാളം പണം വെറുതേ സൂക്ഷിച്ചിരുന്നു. നിങ്ങളുടെ സമ്പാദ്യം വീട്ടിലെ അലമാരയിലോ പെട്ടിയിലോ പണമായി സൂക്ഷിക്കുന്നത് ബുദ്ധിയല്ല. അതില്‍ നിന്ന് നിങ്ങള്‍ക്ക് യാതൊരു പ്രയോജനവും ലഭിക്കില്ല. കാലക്രമേണ രൂപയുടെ മൂല്യം കുറയുന്നു എന്ന കാര്യം മിക്ക ആളുകളും കണക്കിലെടുക്കുന്നില്ല. ഇതിന് വിപരീതമായി, നിങ്ങളുടെ പണം വെറുതേ സൂക്ഷിക്കാതെ അത് നല്ല നിക്ഷേപങ്ങളായി മാറ്റിയാല്‍ നിങ്ങള്‍ക്ക് കാലം കഴിയുന്തോറും നിങ്ങളുടെ നിക്ഷേപത്തിന്റെ മൂല്യം കൂടുന്നതായിരിക്കും.
സാമ്പത്തിക ആസൂത്രണമില്ലായ്മ
ആളുകള്‍ സാമ്പത്തിക ആസൂത്രണം നടത്തുകയോ സാമ്പത്തിക ലക്ഷ്യങ്ങള്‍ നിശ്ചയിക്കുകയോ ചെയ്യുന്നില്ല. ഭാവിയില്‍ വരവും ചെലവും സംബന്ധിച്ച് ഒരു എത്തുംപിടിയും ലഭിക്കില്ല. നിങ്ങള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് സങ്കല്‍പ്പിക്കുക. സാമ്പത്തിക ആസൂത്രണത്തിന്റെ അഭാവവും സാമ്പത്തിക ലക്ഷ്യങ്ങള്‍ നിര്‍ണയിക്കാത്തതും കാരണം നിങ്ങള്‍ക്ക് നിരവധി പ്രശ്നങ്ങള്‍ നേരിടേണ്ടിവരും.
വൈകിയുള്ള നിക്ഷേപം
സാധാരണക്കാര്‍ വളരെ വൈകിയാണ് നിക്ഷേപം തുടങ്ങുന്നത്. ചെറുപ്പക്കാര്‍ അവരുടെ വരുമാനം മുഴുവന്‍ വിനോദത്തിനായി ചെലവഴിക്കുന്നു. ഇവിടെയാണ് മിക്ക ആളുകള്‍ക്കും തെറ്റ് പറ്റുന്നത്. ഉദാഹരണത്തിന്, ഒരു യുവാവ് 25 വയസ്സില്‍ ഒരു മ്യൂച്വല്‍ ഫണ്ടില്‍ എല്ലാ മാസവും 100 രൂപ നിക്ഷേപിക്കുന്നുവെങ്കില്‍, വിരമിക്കുമ്പോള്‍ അയാള്‍ക്ക് ഒരു കോടി രൂപയുടെ ഫണ്ട് ഉണ്ടായിരിക്കും. എന്നാല്‍ നിങ്ങള്‍ നിക്ഷേപിക്കാന്‍ വൈകുകയാണെങ്കില്‍ നിങ്ങളുടെ കയ്യില്‍ ഒരിക്കലും പണമുണ്ടാകില്ല. നിങ്ങള്‍ക്ക് ജീവിതാവസാനം വരെ പണത്തിനായി പണിയെടുക്കേണ്ടിവരും.
ഇന്‍ഷുറന്‍സ് ഇല്ലാത്തത്
മിക്ക ആളുകളുടെയും ചിന്ത ഇന്‍ഷുറന്‍സ് എന്നത് പണം പാഴാക്കുന്ന ഏര്‍പ്പാടാണ് എന്നാണ്. എന്നാല്‍, വാസ്തവത്തില്‍ അത് അങ്ങനെയല്ല. ലൈഫ് ഇന്‍ഷുറന്‍സിലും ആരോഗ്യ ഇന്‍ഷുറന്‍സിലും നിക്ഷേപിക്കുന്നത് നിങ്ങള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം മാത്രമല്ല, മാനസിക സമാധാനവും നല്കുന്നു. നിങ്ങളുടെ വരുമാനത്തിലാണ് നിങ്ങളുടെ കുടുംബം ഓടുന്നതെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും ഇന്‍ഷുറന്‍സ് എടുത്തിരിക്കണം. കാരണം നിങ്ങള്‍ ആകസ്മികമായി മരിക്കാനിടയായാല്‍, ഇന്‍ഷുറന്‍സ് വഴി നല്ലൊരു തുക നിങ്ങളുടെ കുടുംബത്തിന് ലഭിക്കും, അതുവഴി അവര്‍ക്ക് സുഖമായി ജീവിക്കാനാകും.
ഒറ്റത്തവണ നിക്ഷേപം
നിക്ഷേപത്തിന്റെ കാര്യത്തില്‍ മിക്കവരും ഈ തെറ്റ് ചെയ്യുന്നു. അതായത് നിങ്ങളുടെ പണം ഒരു അസറ്റില്‍ മാത്രം നിക്ഷേപിക്കുന്നത്. നിങ്ങളുടെ എല്ലാ ഫണ്ടുകളും ഉപയോഗിച്ച് വസ്തുവോ സ്വര്‍ണ്ണമോ വാങ്ങുന്നത് മണ്ടത്തരമാണ്. ഇതൊരു വലിയ തെറ്റാണ്. ഇത് നിങ്ങളുടെ പണത്തിന്റെ വളര്‍ച്ച തടയുന്നു. ലോകത്ത് മാന്ദ്യം ഉണ്ടാകുമ്പോള്‍ നിങ്ങളുടെ പണം ഒരിടത്ത് കുടുങ്ങിപ്പോകും. അതിനാല്‍ എല്ലാ പണവും ഒരിടത്ത് മാത്രമായി നിക്ഷേപിക്കാതിരിക്കുക.
പണം സംരക്ഷിക്കാത്ത ശീലം
പണം കൈയില്‍ എത്തുന്നതിന് മുമ്പ് തന്നെ അത് എവിടെ ചെലവഴിക്കണമെന്ന് പലരും പദ്ധതി തയ്യാറാക്കുന്നു. ഈ ശീലം മണ്ടത്തരമാണ്. പണം പാഴാക്കുന്ന ഈ ശീലം എളുപ്പത്തില്‍ മാറ്റാന്‍ കഴിയില്ലെന്നും ഭാവിയില്‍ നിങ്ങള്‍ക്ക് സമ്പാദ്യത്തില്‍ ധാരാളം പ്രശ്നങ്ങള്‍ നേരിടേണ്ടിവരുമെന്നും ഓര്‍മ്മിക്കുക. അതിനാല്‍, നിങ്ങള്‍ സമ്പന്നനാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളുടെ ശമ്പളം ലാഭിക്കാന്‍ പഠിക്കുക. സമ്പാദ്യത്തിന്റെ കാര്യത്തില്‍, 50-30-20 നിയമം പിന്തുടരുക. ഏത് സാഹചര്യത്തിലായാലും നിങ്ങളുടെ ശമ്പളത്തിന്റെ 20 ശതമാനം എങ്കിലും സേവ് ചെയ്യുക.
പണക്കാരനായി നടിക്കുന്നു
സമ്പന്നനാണെന്ന് നടിക്കുന്ന ശീലം യുവതലമുറയില്‍ വളരെ സാധാരണമാണ്. പണക്കാരനായിരിക്കുന്നതും മറ്റുള്ളവര്‍ക്ക് മുന്നില്‍ സമ്പന്നനായി നടിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. സമ്പന്നരാണെന്ന് കാണിക്കാന്‍ ആളുകള്‍ വിലകൂടിയ മദ്യം ഉപയോഗിക്കുന്നു. എല്ലാം ബ്രാന്‍ഡഡ് ആയ വസ്തുക്കള്‍ തന്നെ ഉപയോഗിക്കുന്നു. വലിയ റെസ്റ്റോറന്റുകളില്‍ പോയി ഭക്ഷണം കഴിക്കുന്നു. ഷോപ്പിംഗിനായി ധാരാളം പണം അനാവശ്യമായി ചെലവഴിക്കുന്നു. ഇത്തരത്തില്‍, പണക്കാരനായി നടിക്കുന്ന ശീലം പലര്‍ക്കും സാമ്പത്തികമായി ആപത്ത് വിളിച്ചുവരുത്തും. അത് നിങ്ങളെ ആത്യന്തികമായി കടക്കെണിയിലാക്കും.



Click it and Unblock the Notifications











