Latest Updates
-
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ! -
ഐടിആർ തിരക്കിൽ ചർമ്മം മങ്ങിയോ? സമ്മർദ്ദത്തിനിടയിലും തിളക്കം നിലനിർത്താൻ ഈ എളുപ്പവഴികൾ -
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും!
ശമ്പളം കുറവാണെന്ന തോന്നലുണ്ടോ? കിട്ടുന്ന ശമ്പളം വച്ച് നിങ്ങള്‍ക്കും പണക്കാരനാകാന്‍ 6 വഴി
Millionaire's Secret: ഇന്നത്തെക്കാലത്ത് പണപ്പെരുപ്പം അതിവേഗം വര്‍ദ്ധിക്കുകയാണ്. അതുമായി താരതമ്യപ്പെടുത്തുമ്പോള്‍ പലരുടെയും ശമ്പളം വര്‍ദ്ധിക്കുന്നുമില്ല. ഇക്കാരണത്താല്‍, പലരും പണം ലാഭിക്കാന്‍ പാടുപെടുന്നു. എന്നാല്‍ നല്ല ആസൂത്രണത്തിലൂടെ നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് വിട്ടുവീഴ്ച ചെയ്യാതെ തന്നെ നിങ്ങളുടെ സമ്പാദ്യം വര്‍ദ്ധിപ്പിക്കാന്‍ കഴിയും.
പണം ലാഭിക്കും എന്നത് ഒരു നല്ല ശീലത്തിന്റെ ഒരു ഭാഗം മാത്രമല്ല, നിങ്ങളുടെ ഭാവി സുരക്ഷിതമാക്കുകയും ചെയ്യും. അതിലൂടെ നിങ്ങള്‍ക്ക് പണം ആവശ്യമുള്ളപ്പോള്‍ ആരോടും കടം വാങ്ങേണ്ടിയും വരില്ല. കുറഞ്ഞ ശമ്പളത്തില്‍ നിന്ന് പോലും നിങ്ങള്‍ക്ക് വലിയ സമ്പാദ്യം ഉണ്ടാക്കാന്‍ കഴിയുന്ന ചില മാര്‍ഗ്ഗങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

ശമ്പളത്തിന് മുമ്പ് ബജറ്റ് തയ്യാറാക്കുക
നമ്മുടെ ചിലവുകളില്‍ ചിലത് അത്യാവശ്യവും ചിലത് അനാവശ്യവും അല്ലെങ്കില്‍ ഒഴിവാക്കാവുന്നതുമായിരിക്കും. നിങ്ങളുടെ ശമ്പളം വരുന്നതിന് മുമ്പ് തന്നെ ഒരു ബജറ്റ് ഉണ്ടാക്കുക. ബജറ്റില്‍ പ്രധാന ചെലവുകള്‍ മുന്‍ഗണനയായി സൂക്ഷിക്കുക. അതിനുശേഷം, സിനിമ, ഷോപ്പിംഗ് അല്ലെങ്കില്‍ ഭക്ഷണം കഴിക്കല്‍ തുടങ്ങിയ നിങ്ങളുടെ ഹോബികള്‍ക്കായി ഒരു ബജറ്റ് ഉണ്ടാക്കുക. അത്രയും പണം ഈ കാര്യങ്ങള്‍ക്കായി ചെലവഴിക്കുക.
അതിനുശേഷം, നിങ്ങളുടെ സമ്പാദ്യത്തിനും നിക്ഷേപത്തിനുമായി തുക ശമ്പളം വന്നയുടനെ തന്നെ മാറ്റിവയ്ക്കുക. ആദ്യം സമ്പാദ്യവും നിക്ഷേപവും നീക്കിവയ്ക്കുക. അതിനു ശേഷം ബാക്കിയുള്ളത് നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ച് ചെലവഴിക്കുക. പലരും മാസാവസാനം ബാക്കിയുള്ള പണം സമ്പാദ്യത്തില്‍ നിക്ഷേപിക്കുന്നു. എന്നാല്‍ അക്കൗണ്ടില്‍ പണം ഉള്ളിടത്തോളം അത് ചെലവായിപ്പോകാനും സാധ്യതയുണ്ട്. അതിനാല്‍ സമ്പാദ്യത്തിലും നിക്ഷേപത്തിലും സൂക്ഷിക്കേണ്ട പണം മുന്‍കൂട്ടി മാറ്റിവയ്ക്കുന്നതാണ് നല്ലത്.
അത്യാഹിതങ്ങള്‍ക്കായി പണം മാറ്റിവെക്കുക
നിങ്ങളുടെ ബജറ്റ് തയ്യാറാക്കുമ്പോള്‍, അത്യാഹിതങ്ങള്‍ക്കായി ഒരു ഫണ്ട് നീക്കിവെക്കുക. നിങ്ങള്‍ കുറച്ച് മാത്രം ഉപയോഗിക്കുന്ന അക്കൗണ്ടില്‍ ഈ പണം പ്രത്യേകം സൂക്ഷിക്കുക. ഒരു എമര്‍ജന്‍സി ഫണ്ട് സൂക്ഷിച്ചു വയ്ക്കേണ്ടത് വളരെ പ്രധാനമാണ്. അപ്രതീക്ഷിത ചെലവുകള്‍ കൈകാര്യം ചെയ്യാന്‍ ഈ ഫണ്ടുകള്‍ ആവശ്യമായിവരും. മെഡിക്കല്‍ എമര്‍ജന്‍സിയോ ജോലി നഷ്ടമോ പോലുള്ള ഘട്ടങ്ങളില്‍ ഈ ഫണ്ട് ഉപയോഗിക്കാം.
ഇന്‍ക്രിമെന്റും ബോണസുകളും മാറ്റിവെക്കുക
നിങ്ങളുടെ ശമ്പളം നിങ്ങള്‍ കൃത്യമായി ബജറ്റ് ചെയ്യുകയാണെങ്കില്‍, നിങ്ങള്‍ക്ക് ലഭിക്കുന്ന ഇന്‍ക്രിമെന്റുകളും ബോണസുകളും നിങ്ങള്‍ക്ക് അധിക വരുമാനമാണ്. ഈ അധിക വരുമാനം നിങ്ങളുടെ സേവിംഗ്സ് അക്കൗണ്ടില്‍ സൂക്ഷിക്കുക. ഇത് നിങ്ങളുടെ സമ്പാദ്യ ലക്ഷ്യങ്ങള്‍ വേഗത്തില്‍ കൈവരിക്കാന്‍ സഹായിക്കും.
അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കുക
ഇത് ഏറ്റവും അടിസ്ഥാനമായ കാര്യമാണ്. എന്നാല്‍ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇക്കാലത്ത്, എല്ലാം ഒരു വിരല്‍ത്തുമ്പില്‍ തന്നെ നിങ്ങള്‍ക്ക് മുന്നില്‍ കിട്ടും. ഓണ്‍ലൈന്‍ ഷോപ്പിംഗിന്റെ കാലമാണിത്. നിങ്ങളെ പ്രലോഭിപ്പിക്കുന്ന പല സാധനങ്ങളും നിങ്ങളുടെ വിരല്‍ത്തുമ്പില്‍ ഓര്‍ഡര്‍ ചെയ്യാന്‍ കിട്ടും. എന്നാല്‍, അനാവശ്യ ചെലവുകളോ ഷോപ്പിംഗ് അല്ലെങ്കില്‍ ഭക്ഷണം കഴിക്കാനുള്ള പ്രലോഭനമോ ഒഴിവാക്കുക. നിങ്ങള്‍ ഒരു സാധനം വാങ്ങുമ്പോഴെല്ലാം, നിങ്ങളുടെ സമ്പാദ്യത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയുന്ന തരത്തില്‍ ആ ചെലവ് നിങ്ങള്‍ക്ക് പ്രധാനമാണോ എന്ന് പരിശോധിക്കുക.
സമ്പാദ്യ പദ്ധതികളില്‍ പണം നിക്ഷേപിക്കുക
പണം ലാഭിക്കുന്നതിനൊപ്പം, അത് വര്‍ദ്ധിപ്പിക്കാനുള്ള വഴികളും നിങ്ങള്‍ പഠിക്കേണ്ടതുണ്ട്. ഒരു വലിയ തുക നിങ്ങളുടെ അക്കൗണ്ടില്‍ സൂക്ഷിക്കരുത്. നിങ്ങള്‍ സ്റ്റോക്ക് മാര്‍ക്കറ്റിലോ മ്യൂച്വല്‍ ഫണ്ടുകളിലോ കുറച്ച് കുറച്ച് നിക്ഷേപം നടത്തുന്നു. നല്ല പലിശ വാഗ്ദാനം ചെയ്യുന്ന നിരവധി ചെറുകിട സമ്പാദ്യ പദ്ധതികളുമുണ്ട്.
ചെറിയ സമ്പാദ്യത്തില്‍ നിന്ന് ആരംഭിക്കുക
പലതുള്ളി പെരുവെള്ളം എന്ന ചൊല്ല് നിങ്ങള്‍ കേട്ടിട്ടുണ്ടാകും. നിങ്ങള്‍ അതേ രീതിയില്‍ നിക്ഷേപം ആരംഭിക്കണം. ഉദാഹരണത്തിന്, നിങ്ങള്‍ പ്രതിമാസം 2,000 രൂപ മാത്രം ലാഭിക്കുകയാണെങ്കില്‍, നിങ്ങളുടെ വാര്‍ഷിക സമ്പാദ്യം 24,000 രൂപയായിരിക്കും. നാല് വര്‍ഷത്തിനുള്ളില്‍, പലിശ ഉള്‍പ്പെടെ ഒരു ലക്ഷത്തിലധികം രൂപ നിങ്ങള്‍ക്ക് ഈ രീതിയില്‍ ലാഭിക്കാനാകും. ഇത് നിങ്ങളുടെ പ്രയാസകരമായ സമയങ്ങളില്‍ ഉപയോഗപ്രദമാകും.
സ്മാര്‍ട്ട് ഷോപ്പിംഗ്
നിങ്ങള്‍ വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഒരുമാസത്തേക്ക് ആവശ്യമുള്ളവ മൊത്തമായി വാങ്ങണം. കാരണം ഇത് നിങ്ങളുടെ ചെലവുകള്‍ കുറയ്ക്കും. ഓണ്‍ലൈനിലും സ്റ്റോറുകളിലും സാധനങ്ങളുടെ കിഴിവുകളും വിലകളും താരതമ്യം ചെയ്യണം.
സമ്മര്‍ദ്ദം ഒഴിവാക്കുക
സമ്മര്‍ദ്ദവും ഉയര്‍ന്ന ചെലവുകള്‍ക്ക് കാരണമാകും. മാനസിക പിരിമുറുക്കം മൂലമോ കുടുംബ പ്രശ്നങ്ങള്‍ മൂലമോ പണം ചിലവഴിക്കുന്നവരായി മാറുന്ന നിരവധി പേരുണ്ട്. അത്തരം സമയങ്ങളില്‍, നിങ്ങളുടെ കാര്യങ്ങള്‍ക്കായി വളരെയധികം പണം ചെലവഴിക്കുന്നത് ഒഴിവാക്കണം.



Click it and Unblock the Notifications