Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
ആഡംബരത്തിന് വേണ്ടിയല്ല, കോടീശ്വരര്‍ പണം ചിലവഴിക്കുന്നത് ഇങ്ങനെയൊക്കെ
പണം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് നമുക്കെപ്പോഴും സംശയമാണ്. ചിലവുകള്‍ക്കായി നീക്കിവെച്ചാല്‍ സമ്പാദിക്കല്‍ നടക്കുമോ സമ്പാദ്യത്തിലേക്ക് വരുമാനത്തില്‍ എത്ര തുക മാറ്റിവെക്കണം, ചിലവുകള്‍ കഴിഞ്ഞ് നിക്ഷേപങ്ങള്‍ക്കായി എന്നെങ്കിലും പണം തികയുമോ തുടങ്ങിയ സംശയങ്ങള്‍ക്കൊന്നും കൃത്യമായ ഉത്തരം ലഭിച്ചെന്ന് വരില്ല. കാരണം ഇതെല്ലാം വ്യക്തിപരമായ കാര്യങ്ങളാണ്. ഒരാള്‍ക്ക് ശരിയായി തോന്നുന്ന ഉത്തരം മറ്റൊരാള്‍ക്ക് ശരിയായി തോന്നണമെന്നില്ല.

പക്ഷേ എടുക്കുന്ന സാമ്പത്തിക തീരുമാനങ്ങളെല്ലാം കിറുക്യത്യമാണെന്ന് നമുക്ക് തോന്നുന്ന ഒരു വിഭാഗം ആളുകളുണ്ട്- സമ്പന്നര്‍ അഥവാ പണക്കാര്. അവരെടുക്കുന്ന സാമ്പത്തിക തീരുമാനങ്ങളും നയങ്ങളും അവര്‍ക്ക് ഏറ്റവും മികച്ചതായിരിക്കും. അവരുടെ നയങ്ങളും ശീലങ്ങളും പിന്തുടരുന്നത് ചിലപ്പോള്‍ ഇടത്തരക്കാരെയും സാമ്പത്തികമായി സഹായിക്കും. പണക്കാര് പണം ചിലവഴിക്കുന്നതില്‍ നിന്നും നമുക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിയും.
അത്തരത്തില്‍ നമ്മുടെ ജീവിതത്തിലേക്ക് കൂട്ടിച്ചേര്‍ക്കാന്‍ കഴിയുന്ന പണക്കാരുടെ ചില ധന ശീലങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
അമിത ചിലവിടല്‍ ഇല്ല
ചിലവുകള്‍ കഴിഞ്ഞ് ധാരാളം പണം മിച്ചമുണ്ടെങ്കില്‍ അമിതമായി ചിലവിടാന്‍ എളുപ്പമാണ്. പക്ഷേ കോടീശ്വരര്‍ ഇത് ചെയ്യാറില്ല. അവര്‍ പണം ചിലവിടുന്ന കാര്യത്തില്‍ കണിശതയുള്ളവരാണ്. അവര്‍ക്ക് ജീവിതത്തില്‍ എല്ലാവിധ സുഖസൗകര്യങ്ങളും ഉണ്ടെന്നുള്ളത് ശരിയാണ്. പക്ഷേ പൊതുവേ അവര്‍ ധൂര്‍ത്തടിക്കുന്ന സ്വഭാവമുള്ളവരല്ല. അവര്‍ മൂല്യമുള്ള വസ്തുക്കളിലാണ് പണം ചിലവഴിക്കുക. പുതിയ കാര്‍ വാങ്ങുന്നതിന് പകരം അവര്‍ നല്ല ബ്രാന്‍ഡിന്റെ സെക്കന്‍ഡ്-ഹാന്‍ഡ് കാര്‍ വാങ്ങാനും യാത്രകള്‍ പോകുമ്പോള്‍ ഏറ്റവും നല്ല ഡീലുകള്‍ നോക്കാനും കേടാകുന്നത് വരെ ഫോണ്‍ ഉപയോഗിക്കാനും താല്‍പ്പര്യപ്പെടുന്നവരാണ് അവര്‍.
റിവാര്‍ഡുകള്‍ ഉപയോഗപ്പെടുത്തുന്നവര്‍
നിത്യജീവിതത്തില്‍ പല വഴികളിലൂടെ നമുക്ക് റിവാര്‍ഡുകള്‍ വന്നുചേരാറുണ്ട്. ഉദാഹരണത്തിന് ഇക്കാലത്ത് ഗൂഗിള്‍പേ ഉപയോഗിക്കാത്തവര്‍ ഉണ്ടാകില്ല. ഓരോ ഇടപാടുകള്‍ക്കും ഗൂഗിള്‍പേ റിവാര്‍ഡുകള്‍ നല്കുന്നു. എന്നാല്‍ പലരും അത് അവഗണിക്കും. അതുപോലെ ചിലവിടലിനനുസരിച്ച് റിവാര്‍ഡുകള്‍ നല്കുന്ന ക്രെഡിറ്റ് കാര്‍ഡുകള്‍ ഉണ്ട്. അത്തരം ക്രെഡിറ്റ് കാര്‍ഡുകളാണ് മിക്കപ്പോഴും കോടീശ്വരര്‍ തിരഞ്ഞെടുക്കുക. ഇവയിലൂടെ ലഭിക്കുന്ന പോയിന്റുകള്‍ യാത്രകള്‍ പോകുമ്പോഴോ സാധനങ്ങള്‍ വാങ്ങുമ്പോഴോ ഉപയോഗപ്പെടുത്താന്‍ കഴിയും.
അതുപോലെ ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ എല്ലാ മാസവും പൂര്‍ണ്ണമായും അടക്കാനും അവര്‍ ശ്രദ്ധിക്കും. അതില്‍ പലിശയോ പിഴയോ വരാന്‍ അവര്‍ അനുവദിക്കില്ല.
ദൈനംദിന ചിലവുകള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാനാണ് പണക്കാര് താല്‍പ്പര്യപ്പെടുന്നത്. ഓരോ മാസവും ജീവിതചിലവുകളില്‍ എത്ര പണം ചിലവഴിക്കേണ്ടുവെന്ന് മനസ്സിലാക്കാന്‍ ഇത് അവരെ സഹായിക്കും.
റിവേഴ്സ് ബജറ്റിംഗ്
സമ്പാദ്യത്തിന് പ്രാധാന്യം നല്‍കിയുള്ള ബജറ്റിംഗ് ആണ് റിവേഴ്സ് ബജറ്റിംഗ്. ഇവിടെ സമ്പാദ്യത്തിനായുള്ള പണം വരുമാനത്തില്‍ നിന്നും ആദ്യമേ മാറ്റുന്നു. ശേഷിക്കുന്ന പണം കൊണ്ടാണ് ചിലവുകളും മറ്റും മാനേജ് ചെയ്യുന്നത്. ഇങ്ങനെ ചെയ്യുന്നതിലൂടെ എല്ലാ മാസവും ഭാവിയിലേക്കായി കൃത്യമായ തുക കരുതിവെക്കുന്നുവെന്ന് ഉറപ്പിക്കാനാകും. സമ്പാദ്യലക്ഷ്യങ്ങള് കൃത്യമായി പൂര്‍ത്തീകരിക്കാനും എല്ലാ വര്‍ഷവും അതില്‍ വര്‍ധനയുണ്ടാക്കാനും അവര്‍ ശ്രദ്ധിക്കും.
എമര്‍ജന്‍സി ഫണ്ട്
അവിചാരിതമായ ചിലവുകള്‍ക്കായി മാത്രം മാറ്റിവെച്ച ഒരു അടിയന്തര ഫണ്ട് മിക്കവാറും കോടീശ്വരന്മാര്ക്കും ഉണ്ടാകും. എമര്‍ജന്‍സി അഥവാ അടിയന്തര ഫണ്ടിനായി കുറഞ്ഞത് മൂന്ന് മുതല്‍ ആറുമാസത്തെ ചിലവ് മാറ്റിവെക്കണമെന്നാണ് സാമ്പത്തികവിദഗ്ധര്‍ പറയുന്നത്. എമര്‍ജന്‍സി ഫണ്ട് ഒരു സേവിംഗ്സ് അക്കൗണ്ടില്‍ ഇടാന്‍ ശ്രദ്ധിക്കണം. മാത്രമല്ല, ലാഭനഷ്ടങ്ങള്‍ക്ക് വിധേയമല്ലാത്ത ഒരിടത്തായിരിക്കണം അത് നിക്ഷേപിക്കേണ്ടത്. പക്ഷേ ഏറ്റവും മികച്ച പലിശ ലഭിക്കുന്ന ഒരിടത്താണെങ്കില്‍ നല്ലതാണ്.
വായ്പയുടെ കാര്യത്തില്‍ കൃത്യമായ പദ്ധതിയുള്ളവര്‍
പൊതുവേ സമ്പന്നരും കോടീശ്വരരും കാറ്, ആഡംബരം എന്നിവയ്്ക്കായി വായ്പ എടുക്കാനോ അത് തുടര്‍ന്ന് കൊണ്ട് പോകാനോ ശ്രമിക്കാറില്ല. കാരണം അതിന്മേല് വലിയ പലിശ ഓരോ വര്‍ഷവും അടക്കേണ്ടി വരും. കാറ് പോലെ കാലക്രമേണ മൂല്യം നഷ്ടപ്പെടുന്നവയ്ക്ക് മേല്‍ വലിയ ബാധ്യത വരുത്തിവെക്കുന്നത് മണ്ടത്തരമാണെന്ന ബോധ്യം അവര്‍ക്കുണ്ട്. എന്നാല്‍ വീടിനായി ചിലപ്പോള്‍ അവര്‍ വായ്പയെടുത്തേക്കും. എന്നാല്‍ കാലാവധി എത്തുന്നത് മുമ്പ് തന്നെ അടച്ചുതീര്‍ക്കാനും അവര്‍ ശ്രമിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications