Latest Updates
-
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ! -
ജൂൺ 19: സർവാർത്ഥ സിദ്ധി യോഗത്തിന്റെ കരുത്തിൽ ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ജൂൺ 19 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തുന്ന രാശിക്കാർ ഇവർ; ഇന്നത്തെ ശുഭമുഹൂർത്തം അറിയാം -
നൈകയിൽ ഇനി എഐ മാജിക്; സ്കിൻകെയർ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ ഇനി ചാറ്റ് ജിപിടി കൂടെയുണ്ടാകും -
മഴക്കാലത്ത് ഷിഗെല്ല ഭീതി; വീട്ടിൽ തന്നെ പ്രതിരോധിക്കാം, ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
ജിമ്മിൽ പോകുന്നവർ ശ്രദ്ധിക്കുക! അനധികൃത മരുന്നുകൾ നൽകിയാൽ ഇനി ജയിൽ ഉറപ്പ്; പുതിയ നിയമം വരുന്നു -
നീറ്റ്-യുജി പരീക്ഷാഹാളിൽ ആർത്തവവും പിസിഒഎസും വെല്ലുവിളിയാകുമോ? പെൺകുട്ടികൾക്കായി ഇതാ ഒരു സർവൈവൽ കിറ്റ്!
പണക്കാരാകുന്നതിന് തടസ്സം ഈ ശീലങ്ങള്‍, മറികടക്കാന്‍ മികച്ച ഉപായങ്ങളിതാ
കയ്യില്‍ കുറേ പണം വരുന്നുവെന്ന് കരുതി ആരും പണക്കാരാകില്ല. അത് വിദഗ്ധമായി കൈകാര്യം ചെയ്യാന്‍ പഠിച്ചെങ്കിലേ സമ്പാദിക്കാന്‍ കഴിയൂ. പണം കൈകാര്യം ചെയ്യുന്നതിന് ഏറെ കൗശലം ആവശ്യമാണ്. ധാരാളം പണം കയ്യില്‍ വന്നാലും ഇല്ലെങ്കിലും ഉള്ള പണം കൈകാര്യം ചെയ്യാന്‍ പഠിക്കുന്നവര്‍ക്ക് അനാവശ്യ ബാധ്യതകളില്‍ നിന്നും ചിലവുകളില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കും. പണം കൈകാര്യം ചെയ്യാന്‍ അറിയാതെ വന്നാല്‍ പിന്നീട് നിരാശയും കുറ്റബോധവുമായിരിക്കും ഫലം.

ഒരാളെ സാമ്പത്തികമായി തകിടം മറിക്കുന്ന ചില മോശം ധനശീലങ്ങള് എന്തെല്ലാമാണെന്നും അത്തരം ശീലങ്ങളെ വളരെ വിദഗ്ധമായി മറികടന്ന് ഭാവിയില്‍ സാമ്പത്തികമായി എങ്ങനെ ശക്തരാകാമെന്നും നോക്കാം.
അമിത ചിലവിടല്‍
ചിലവിടലിനെ വരുതിയില്‍ നിര്‍ത്തുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗം ബഡ്ജറ്റിംഗ് ആണ്. ബഡ്ജറ്റ് ഇല്ലാതെ വന്നാല്‍ അമിത ചിലവിടലിനുള്ള സാധ്യത കൂടുതലാണ്. ഇതിനായി ആദ്യം ഒരു മാസത്തെ വരുമാനവും ചിലവുകളും കണക്ക് കൂട്ടുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ഏതൊക്കെ മേഖലകളില്‍ ചിലവ് കുറയ്ക്കാമെന്നും എന്തൊക്കെ കാര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്നും അറിയാനാകും.
അമിതകടബാധ്യത
നിയന്ത്രണമില്ലാത്ത അളവില്‍ കടമെടുക്കുന്നത് ഭാവിയില്‍ വലിയ ബാധ്യത സൃഷ്ടിക്കും. മുതലിനൊപ്പം ഉയര്‍ന്ന പലിശയും മറ്റ് പിഴകളും ചേര്‍ന്ന് കടം ഒരാളെ കുടുക്കിലാക്കും. ഒരു വ്യക്തിയെ സാമ്പത്തികമായി അസ്ഥിരപ്പെടുത്തുകയും അവരുടെ സമ്പത്ത് തകര്‍ക്കുകയും ചെയ്യുന്ന വലിയ പ്രതിസന്ധിയാണ് കടബാധ്യത. ഇത് ഒഴിവാക്കുന്നതിനായി ഫലപ്രദമായി എങ്ങനെ വായ്പങ്ങള്‍ ഉപയോഗപ്പെടുത്താമെന്ന് മനസ്സിലാക്കുക. കടബാധ്യതകളിലെ തിരിച്ചടവിന് വേണ്ടി മാത്രം ഒരു ബഡ്ജറ്റ് തയ്യാറാക്കുക. ചില വായ്പകള്‍ ആസ്തികള്‍ വളര്‍ത്താന്‍ സഹായിക്കും. ഉദാഹരണത്തിന് ഭവന വായ്പ. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് ബില്‍ പോലുള്ളവ ഒരാളുടെ സാമ്പത്തികം നശിപ്പിക്കുന്ന വായ്പയാണ്.
അടിയന്തര ഫണ്ട് ഇല്ലാതിരിക്കുക
അപ്രതീക്ഷിതമായി സംഭവിക്കുന്ന കാര്യങ്ങള്‍ വലിയ സാമ്പത്തികബാധ്യത സൃഷ്ടിച്ചേക്കും. ഇതൊഴിവാക്കാന്‍ ഒരു എമര്‍ജന്‍സി ഫണ്ട് തയ്യാറാക്കിവെക്കുക. അടിയന്തര ആവശ്യങ്ങളില്‍ സമ്പാദ്യം തകരാതിരിക്കാനും വായ്പ എടുക്കാതിരിക്കാനും ഇതിലൂടെ സാധിക്കും.
ഇന്‍ഷുറന്‍സ് ഇല്ലാതിരിക്കുക
അവചാരിതമായ സാമ്പത്തിക നഷ്ടങ്ങളില്‍ നിന്നും നിങ്ങള്‍ക്കും നിങ്ങളുടെ ആസ്തികള്‍ക്കും സംരക്ഷണം നല്കുന്ന ഇന്‍ഷുറന്‍സ് ഏതൊരു വ്യക്തിക്കും അത്യാവശ്യമാണ്. മെഡിക്കല്‍ എമര്‍ജന്‍സി, അപകടം പോലുള്ള സാഹചര്യങ്ങളില്‍ നിങ്ങള്‍ക്കോ പ്രിയപ്പെട്ടവര്‍ക്കോ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതകള്‍ കുറയ്ക്കാന്‍ ഇന്‍ഷുറന്‍സ് സഹായിക്കും.
റിട്ടയര്‍മെന്റ് പ്ലാന്‍ ഇല്ലാതിരിക്കുക
റിട്ടയര്‍മെന്റ് കാലം ആശങ്കകളില്ലാതെ, ആസ്വാദ്യകരമാക്കാന്‍ മികച്ച ഒരു റിട്ടയര്‍മെന്റ് പ്ലാന്‍ ഉണ്ടായിരിക്കണം. സാമ്പത്തിക ആസൂത്രണമാണ് ഇതില്‍ പ്രധാനം. വരുമാനം ഇല്ലാത്ത സാഹചര്യത്തില്‍ സാമ്പത്തിക ആവശ്യങ്ങള്‍ എങ്ങനെ നിറവേറ്റുമെന്നതിനെ കുറിച്ച് കൃത്യമായ പ്ലാനിംഗ് ആവശ്യമാണ്. റിട്ടയര്‍മെന്റ് എന്നത് ദീര്‍ഘകാല ലക്ഷ്യമാണ്. കരിയര്‍ ആരംഭിക്കുമ്പോള്‍ തന്നെ റിട്ടയര്‍മെന്റ് പ്ലാന്‍ ഉണ്ടാകുന്നത് മികച്ച റിട്ടയര്‍മെന്റ് ജീവിതം സാധ്യമാക്കും.
നിരുത്തരവാദരപരമായ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം
ക്രെഡിറ്റ് കാര്‍ഡ് ബില്‍ കൃത്യസമയത്ത് അടക്കാതിരിക്കുക, കുറഞ്ഞ പെയ്മെന്റ് അടയ്ക്കുക, പരമാവധി ക്രെഡിറ്റ് എടുക്കുക എന്നിവയെല്ലാം നിരുത്തരവാദപരമായ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിന്റെ ഉദാഹരണങ്ങളാണ്. ഇത് ക്രെഡിറ്റ് സ്കോര്‍ കുറയാന്‍ കാരണമാകും എന്ന് മാത്രമല്ല, ബാധ്യതയിലേക്ക് തള്ളിയിടുകയും ചെയ്യും. ഭാവിയിലെ വായ്പാസാധ്യതകള്‍ കുറയാനും ഇത് കാരണമാകും. വളരെ എളുപ്പത്തില്‍ സ്മാര്‍ട്ട് ആയി പണമടയ്ക്കാനുള്ള സൗകര്യമാണ് ക്രെഡിറ്റ് കാര്‍ഡ്. ദൈനംദിന ചിലവുകള്‍ കുറയ്ക്കാനും ക്രെഡിറ്റ് കാര്‍ഡ് സഹായിക്കും. പക്ഷേ ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ എല്ലാ മാസവും പൂര്‍ത്തിയാക്കുക. അതുപോലെ ക്രെഡിറ്റ് പരിധിയുടെ 30 ശതമാനം ഉപയോഗപ്പെടുത്തുക.
ഇത്തരം മോശം ശീലങ്ങള്‍ തിരുത്തി എത്രയും പെട്ടെന്ന് പണം വിദഗ്ധമായി കൈകാര്യം ചെയ്യാന്‍ പഠിച്ചാല്‍ സമ്പാദ്യം വളര്‍ത്തുന്നതിലേക്കുള്ള ആദ്യപടി ആയിരിക്കും ഇത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications