Latest Updates
-
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
പണം ചോരുന്ന കൈയാണോ, അനാവശ്യമായി പണം കളയാതിരിക്കാനുള്ള വിദ്യ ഇതാ
'ചിലവിന് ശേഷമുള്ള പണമല്ല സമ്പാദ്യമാക്കേണ്ടത്, സമ്പാദ്യം മാറ്റിയതിന് ശേഷമുള്ളത് വേണം ചിലവാക്കാന്', ഈ പറയുന്നത് ലോകത്തിലെ ഏറ്റവും മികച്ച നിക്ഷേപകനായ വാറന് ബഫറ്റാണ്. സമ്പാദ്യത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞവര്ക്ക് മാത്രമേ സാമ്പത്തികമായി വിജയം കൈവരിക്കാന് കഴിയൂ. ജീവിതത്തിന്റെ തുടക്കത്തില് തന്നെ ഏതൊരാളും ശീലിക്കേണ്ട ഒന്നാണ് സമ്പാദ്യശീലം. പിന്നീടുള്ള ജീവിതത്തില് സാമ്പത്തിക സുരക്ഷിതത്വം വേണമെങ്കില് കഴിയുന്നത്ര നേരത്തെ സമ്പാദ്യം ആരംഭിക്കണം.

പക്ഷേ ജീവിത സാഹചര്യങ്ങള് കൊണ്ട് പലര്ക്കും അതിന് സാധിക്കാറില്ല. ഓരോ ദിവസവും പുതിയ പുതിയ വെല്ലുവിളികള് മുന്നിലെത്തുമ്പോള് ഓരോ ദിവസവും കഴിഞ്ഞുകൂടണമെന്ന ആഗ്രഹമേ മിക്കവര്ക്കും ഉണ്ടാകുകയുള്ളു. എന്നാല് വെല്ലുവിളികളെ നേരിടാന് പോലും സാമ്പത്തികമായ് നമ്മള് തയ്യാറെടുക്കണം. അതിനായി ആദ്യം പണം എങ്ങനെ സമ്പാദിക്കാമെന്ന് അറിയണം. സമ്പാദ്യമുള്ളവര്ക്ക് ഏത് അടിയന്തരഘട്ടത്തിലും പണം കയ്യിലുണ്ടല്ലോ എന്ന ധൈര്യം ഉണ്ടാകും. അവര്ക്ക് ജീവിതം പൂര്ണ്ണമായി ആസ്വദിക്കാനും സാധിക്കും.
ചിലവ് ചുരുക്കി പണം സമ്പാദിക്കാനുള്ള ഏറ്റവും മികച്ച ചില വഴികളിതാ.
കടം കുറയ്ക്കണം
സാമ്പത്തിക ബാധ്യതകള് സമ്പാദ്യത്തിന് വെല്ലുവിളിയാണ്. ഒന്നിച്ച് ഒരു വലിയ തുക കിട്ടുമെങ്കിലും വായ്പകളും ക്രെഡിറ്റ് കാര്ഡും വലിയ പലിശയാണ് ഈടാക്കുന്നത്. പലിശയായി പോകുന്ന ഈ തുക സമ്പാദ്യത്തിലേക്ക് പോകേണ്ടിയിരുന്നതാണെന്ന് ഓര്ക്കണം. അതുകൊണ്ട് വായ്പകളും കടങ്ങളും പരമാവധി കുറയ്ക്കുക.
ഗുണമേന്മയുള്ള ഉല്പ്പന്നങ്ങള് വാങ്ങുക
പണം കുറേ കളയാതിരിക്കാന് വില കുറഞ്ഞ ഉല്പ്പന്നങ്ങള് വാങ്ങുന്നത് മണ്ടത്തരമാണ്. ഹ്രസ്വകാലത്തേക്ക് മാത്രമേ ഇതുകൊണ്ട് പണം ലാഭിക്കാന് കഴിയൂ. നിലവാരം കുറഞ്ഞ ഉല്പ്പന്നങ്ങള് പെട്ടെന്ന് കേടുവരും. അതിന്റെ അറ്റകുറ്റപ്പണികള്ക്കായി പിന്നെയും കൂടുതല് ചിലവ് വരും. കുറച്ചുകാലത്തിനുള്ളില് പുതിയത് വാങ്ങേണ്ടതായും വരും. അതുകൊണ്ട് ഗുണമേന്മയുള്ള ഉല്പ്പന്നങ്ങളില് നിക്ഷേപിക്കുക.
ബഡ്ജറ്റ് തയ്യാറാക്കുക, ചിലവ് പരിശോധിക്കുക
ചിലവുകള് ജീവിതത്തിന്റെ ഭാഗമാണ്. ചില ചിലവുകള് മാറ്റാന് കഴിയില്ല. എന്നാല് ചിലത് അനാവശ്യമായിരിക്കും. ഓരോ മാസത്തെയും ചിലവുകള് കണക്കുകൂട്ടി വരവ് കൂടി കണക്കിലെടുത്ത് ബഡ്ജറ്റ് തയ്യാറാക്കുക. അനാവശ്യ ചിലവുകള് വെട്ടിക്കുറച്ച് ബഡ്ജറ്റ് അനുസരിച്ച് നീങ്ങിയാല് സമ്പാദ്യം വര്ധിക്കും.
വലിയ പലിശയുള്ള കടം ആദ്യം തീര്ക്കുക
എല്ലാ വായ്പകള്ക്കും നമ്മുടെ കയ്യില് നിന്നും പലിശ പോകുന്നുണ്ട്. വായ്പയുള്ളവര് അവരുടെ കയ്യിലെ പണത്തിന്റെ വലിയൊരു ഭാഗം പലിശ അടയ്ക്കാന് വിനിയോഗിക്കുന്നു. അതുകൊണ്ട് വായ്പകള് എത്രയും വേഗം തീര്ക്കാന് ശ്രമിക്കുക. ആദ്യം വലിയ പലിശയുള്ള കടം തീര്ക്കുന്നതിന് മുന്ഗണന നല്കുക.
എമര്ജന്സി ഫണ്ട് തയ്യാറാക്കുക
ഏതുസമയത്തും ജീവിതത്തില് അപ്രതീക്ഷിതമായ ചിലത് സംഭവിക്കാം. അത് മനസ്സില് കണ്ട് എപ്പോഴും ഒരു എമര്ജന്സി ഫണ്ട് നിലനിര്ത്തുക. ഒരു മാസത്തെ ചിലവിന്റെ മൂന്ന് മുതല് ആറിരട്ടിയോളം വരുന്ന തുക എമര്ജന്സി ഫണ്ടായി നിലനിര്ത്തണമെന്നാണ് സാമ്പത്തികവിദഗ്ധര് പറയുന്നത്. കടമെടുക്കാതെ തന്നെ ആവശ്യങ്ങള് നിറവേറ്റാന് ഇത് സഹായിക്കും.
ക്രെഡിറ്റ് കാര്ഡ് ബുദ്ധിപൂര്വ്വം ഉപയോഗിക്കുക
ക്രെഡിറ്റ് കാര്ഡുകള് പലപ്പോഴും ഉപയോഗപ്രദമാണ്. അടിയന്തര സാഹചര്യങ്ങളിലും പണമടയ്ക്കലിനും അവ സഹായമാണ്. എങ്കിലും ക്രെഡിറ്റ് കാര്ഡ് ബില്ലുകള് കൃത്യമായി അടയ്ക്കാന് ശ്രദ്ധിക്കുക. അനാവശ്യമായി ക്രെഡിറ്റ് കാര്ഡ് ഉപയോഗിക്കുന്നത് നിയന്ത്രിച്ചാല് വലിയ ബില്ലില് നിന്നും രക്ഷപ്പെടാം. നിശ്ചിത കാര്യങ്ങള്ക്ക് മാത്രമായി ക്രെഡിറ്റ് കാര്ഡ് ഉപയോഗം പരിമിതപ്പെടുത്തുക.
വലിയ പര്ച്ചേസുകള്ക്ക് സ്മാര്ട്ട് ഷോപ്പിംഗ്
ചിലപ്പോള് ചില വലിയ പര്ച്ചേസുകള് ആവശ്യമായി വരും. വാഹനം, വീട്ടുപകരണം, ഫര്ണിച്ചര് പോലുള്ളവ വാങ്ങുമ്പോള് വിലകള് താരതമ്യം ചെയ്ത് ഏറ്റവും മികച്ച ഡീല് തിരഞ്ഞെടുക്കുക.



Click it and Unblock the Notifications
