Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഓരോ രൂപ കൂട്ടി വെച്ച് പണക്കാരായവരല്ല ഇവര്‍: കോടീശ്വരരായതിന് പിന്നിലെ ശരിയായ രഹസ്യം
സാമ്പത്തികമായ ഉയര്‍ച്ച എല്ലാവരും ആഗ്രഹിക്കുന്നതാണ്. എന്നാല്‍ എത്രയൊക്കെ കഷ്ടപ്പെട്ടാലും പണം സമ്പാദിക്കാന്‍ സാധിക്കാത്തതിന് പിന്നില്‍ പല കാരണങ്ങള്‍ ഉണ്ട്. കൃത്യമായി ധനസമ്പാദനം നടത്താതിരിക്കുമ്പോള്‍ അത് നിങ്ങളുടെ ജീവിതത്തില്‍ പണം സമ്പാദിക്കുന്നതിനല്ല പണം നഷ്ടപ്പെടുന്നതിലേക്കാണ് എത്തിക്കുന്നത്. എന്നാല്‍ നമുക്കിടയില്‍ പണം സമ്പാദനത്തിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് സാമ്പത്തിക ഉപദേഷ്ടാവിനെ കണ്ടെത്തുക എന്നത്.
സാമ്പത്തിക വിജയം നേടുന്നവര്‍ക്ക് പലപ്പോഴും ഒരു മികച്ച ഉപദേഷ്ടാവ് മികച്ച വിലമതിക്കാനാവാത്ത ഉപദേശം നല്കുന്നു. എങ്ങനെ കൃത്യമായി സമ്പത്ത് കെട്ടിപ്പടുക്കാം, എപ്രകാരം അതിന് വേണ്ടി പരിശ്രമിക്കാം എന്നതിനെക്കുറിച്ച് കൂടുതല്‍ അറിയാം. ഒരു സാമ്പത്തിക ഉപദേഷ്ടാവ് എങ്ങനെ നിങ്ങളുടെ സമ്പത്ത് കെട്ടിപ്പടുക്കുന്നതില്‍ മികച്ച മാറ്റങ്ങള്‍ നല്കുന്നു എന്ന് നോക്കാം.

സാമ്പത്തിക ഉപദേഷ്ടാവിന്റെ ആവശ്യം
ഒരു നല്ല സാമ്പത്തിക ഉപദേഷ്ടാവിന്റെ ആവശ്യം പലപ്പോഴും നല്ല ഉപദേശം നല്‍കുക എന്നത് മാത്രമല്ല അത് നിങ്ങള്‍ക്ക് പുതിയ അവസരങ്ങളിലേക്കുള്ള വാതിലുകള്‍ തുറക്കുകയും ചെയ്യുന്നു. സമ്പത്ത് കെട്ടിപ്പടുക്കുന്നതിനുള്ള ഒരു നിര്‍ണായക തീരുമാനം കൂടി എടുക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നതിനും ഒരു ഉപദേഷ്ടാവ് അനിവാര്യം തന്നെയാണ്. കൃത്യസമയത്ത് എന്ത് ചെയ്യണം, എപ്രകാരം ലാഭകരമാക്കി മാറ്റണം എന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാന്‍ രണ്ടാമതൊരു വ്യക്തിക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു.
ലക്ഷ്യങ്ങളെ കുറിച്ച് മനസ്സിലാക്കുന്നു
നിങ്ങളുടെ ലക്ഷ്യങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുന്നതിനും അതിന് വേണ്ടി കൃത്യമായ ഉപദേശം തരുന്നതിനും ഒരു സാമ്പത്തിക ഉപദേഷ്ടാവ് നല്ലതാണ്. അത് മാത്രമല്ല ഉത്തരവാദിത്വവും ലക്ഷ്യബോധവും നിങ്ങളില്‍ നിറക്കുന്നതിനും ഒരു നല്ല സാമ്പത്തിക ഉപദേഷ്ടാവിന് സാധിക്കുന്നു. ഇത് ദീര്‍ഘകാല വിജയത്തിന് അത്യന്താപേക്ഷിതമാണ്. എന്നാല്‍ മാത്രമേ നിങ്ങളുടെ വിജയത്തെ കൃത്യമായി ട്രാക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ.
ശരിയായ ഉപദേഷ്ടാവിനെ തിരഞ്ഞെടുക്കുക
എന്നാല്‍ ശരിയായ സാമ്പത്തിക ഉപദേഷ്ടാവിനെ തിരഞ്ഞെടുക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ആശയവിനിമയത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. ആത്മാര്‍ത്ഥതയും താല്‍പ്പര്യവും ഉള്ള ഒരു വ്യക്തിയെയാണ് സാമ്പത്തിക ഉപദേഷ്ടാവായി തിരഞ്ഞെടുക്കേണ്ടത് എന്നതും ശ്രദ്ധിക്കേണ്ടതാണ്. അത് മാത്രമല്ല മികച്ച ആശയവിനിമയ ശേഷിയും ഇദ്ദേഹത്തിന് ഉണ്ടായിരിക്കണം.
ആത്മാര്‍ത്ഥത അനിവാര്യം
സ്വന്തം വിജയം മാത്രമല്ല മറ്റുള്ളവരുടെ വിജയവും കണക്ക് കൂട്ടി മുന്നോട്ട് പോവുന്ന വ്യക്തിയായിരിക്കണം. കൂടാതെ ആത്മാര്‍ത്ഥമായി എല്ലാ കാര്യങ്ങളെക്കുറിച്ചും മനസ്സിലാക്കുകയും അതിന് വേണ്ടി പ്രചോദനവും സാഹചര്യങ്ങളും ഒരുക്കുകയും ചെയ്യുന്ന ഒരു വ്യക്തിയായിരിക്കണം എന്നതാണ് സത്യം. ക്ഷമയോടെ കാര്യങ്ങളെല്ലാം കൃത്യമായി ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കണം. അതിനെല്ലാം പറ്റുന്ന തരത്തിലുള്ള ഒരു വ്യക്തിയായിരിക്കണം നിങ്ങളുടെ സാമ്പത്തിക ഉപദേഷ്ടാവ്.
യഥാര്‍ത്ഥ ജീവിത ഉദാഹരണങ്ങള്‍
കാര്യമായ സാമ്പത്തിക നേട്ടങ്ങളിലേക്ക് നയിക്കുന്ന വിജയകരമായ സാമ്പത്തിക ഉപദേഷ്ടാക്കള്‍ക്ക് നിരവധി ഉദാഹരണങ്ങളുണ്ട്. ഉദാഹരണത്തിന്, വാറന്‍ ബഫറ്റ് തന്റെ വിജയത്തിന്റെ ഭൂരിഭാഗവും തന്റെ ഉപദേഷ്ടാവായ ബെഞ്ചമിന്‍ ഗ്രഹാമിന് ക്രെഡിറ്റ് കൊടുക്കുന്നു. അതുപോലെ തന്നെയാണ് ഓപ്ര വിന്‍ഫ്രി പലപ്പോഴും തന്റെ മാര്‍ഗദര്‍ശിയായ മായ ആഞ്ചലോ തന്റെ കരിയറില്‍ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് സംസാരിക്കുന്നു. ഇത്തരത്തില്‍ നിങ്ങളുടെ ഉള്ളിലെ നേട്ടങ്ങളെ മനസ്സിലാക്കുന്നതിനും കഴിവുകള്‍ പൂര്‍ണമായും പുറത്തേക്ക് കൊണ്ട് വരുന്നതിനും കഴിവുള്ള വ്യക്തിയായിരിക്കണം നിങ്ങളുടെ സാമ്പത്തിക ഉപദേഷ്ടാവ്.



Click it and Unblock the Notifications
