Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
Christmas Wishes 2025 : നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ആശംസകള്‍
ക്രിസ്മസിനും ന്യൂ ഇയറിനുമുള്ള ഒരുക്കങ്ങളിലാണ് ലോകജനത. ഈ വര്‍ഷത്തെ ക്രിസ്മസ് വ്യാഴാഴ്ച ദിനത്തിലാണ് വരുന്നത്. അതിന്റെ ഭാഗമായി നാടാകെ ക്രിസ്മസ് ലഹരിയില്‍ ആറാടുകയാണ്. ഏറ്റവും വലിയ ആഘോഷങ്ങളില്‍ ഒന്ന് തന്നെയാണ് ക്രിസ്മസ്. അതിന് വേണ്ടി തയ്യാറെടുക്കുന്നതിന് മുന്‍പ് നമ്മുടെ പ്രിയപ്പെട്ടവര്‍ക്കും സന്ദേശങ്ങള്‍ അയക്കാവുന്നതാണ്. ഇത് നിങ്ങളുടെ സന്തോഷവും സമാധാനവും മറ്റുള്ളവരോടുള്ള സ്നേഹത്തേയും തന്നെയാണ് സൂചിപ്പിക്കുന്നത്. നഷ്ടപ്പെട്ട സന്തോഷത്തിന്റെ ദിനങ്ങള്‍ വീണ്ടെടുക്കാന്‍ ഈ ക്രിസ്മസിനും വരുന്ന പുതുവര്‍ഷത്തിനും സാധിക്കട്ടെയെന്ന് നമുക്ക് പ്രത്യാശിക്കാം.
ആഘോഷങ്ങളുടെ നാളുകളായ ക്രിസ്മസിന് നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി സന്ദേശങ്ങള്‍ അയക്കാം. നിങ്ങള്‍ക്കായി ഞങ്ങള്‍ തയാറാക്കിയ ഈ ക്രിസ്മസ് ആശംസകള്‍ ഒന്നു നോക്കൂ. ഇവ നിങ്ങള്‍ക്ക് നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് വാട്ട്സ്ആപ്പ് വഴിയോ ഫെയ്സ്ബുക്ക് വഴിയോ ആശംസകളായി അയക്കാവുന്നതാണ്.

സ്നേഹവും സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ക്രിസ്മസ് ദിനം നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും ആശംസിക്കുന്നു.
ഈ ക്രിസ്മസ് നിങ്ങളുടെ ജീവിതത്തില്‍ പുതിയ പ്രതീക്ഷകളും അനുഗ്രഹങ്ങളും കൊണ്ടുവരട്ടെ. മെറി ക്രിസ്മസ്
യേശുവിന്റെ ജനനം നിങ്ങളുടെ ഹൃദയത്തിലും ജീവിതത്തിലും സന്തോഷം നിറക്കട്ടെ. ക്രിസ്മസ് ആശംസകള്‍!
സന്തോഷത്തിന്റെ നക്ഷത്രം നിങ്ങളുടെ ജീവിതം പ്രകാശ പൂരിതമാക്കട്ടെ ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍.
സ്നേഹവും കരുണയും പങ്കുവെക്കുന്ന ഒരു മനോഹരമായ ക്രിസ്മസ് നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും ആശംസിക്കുന്നു

അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം, ഭൂമിയില്‍ സന്മനസ്സുള്ളവര്ക്ക് സമാധാനം - ക്രിസ്തുമസ് ആശംസകള്‍
വിശുദ്ധിയുടെ പുണ്യവുമായി വീണ്ടുമൊരു ക്രിസ്മസ് കാലം വന്നെത്തി - ഒരായിരം ക്രിസ്തുമസ് ആശംസകള്‍
വിണ്ണിലെ സന്തോഷവും സമാധാനവും ഹൃദയങ്ങളില്‍ നിറയാന്‍ ഈ ക്രിസ്മസ് കാലത്തിനു സാധിക്കട്ടെ - ക്രിസ്തുമസ് ആശംസകള്‍
മാലാഖമാരുടെ സംഗീതവും കണ്ണുചിമ്മുന്ന താരകങ്ങളും മണ്ണിലും വിണ്ണിലും നിറയുന്ന ക്രിസ്മസ് വന്നെത്തി - ഏവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍
ശാന്തിയുടെയും സമാധാനത്തിന്റെയും നക്ഷത്രങ്ങള്‍ മാനത്ത് വിരിയുന്ന വേളയില്‍ ഏവര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍
ഭൂമിയെ സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ത്തുന്ന സ്നേഹത്തിന്റെ തുടക്കമായി ക്രിസ്മസ് വന്നെത്തി - ഏവര്‍ക്കും ക്രിസ്മസ് ആശംസകള്‍
ഇന്നലെകളിലെ നഷ്ടങ്ങളെ മറന്ന് നല്ലൊരു നാളേയ്ക്കായി കാത്തിരിക്കാം -ഏവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍

സ്നേഹം മണ്ണില്‍ മനുഷ്യനായി പിറന്നതിന്റെ ഓര്‍മ്മയ്ക്കായി നാടെങ്ങും വീണ്ടുമൊരു ക്രിസ്മസ് കാലം കൂടി വന്നെത്തി - ഏവര്‍ക്കും ക്രിസ്മസ് ആശംസകള്‍
വിണ്ണിലെ സന്തോഷവും സമാധാനവും മാനവ ഹൃദയങ്ങളില്‍ നിറയാന്‍ ഈ ക്രിസ്തുമസ് കാലം ഇടയാകട്ടെ
സ്നേഹത്തിന്റെയും സമാധാനത്തിന്റെയും വിത്തുകള്‍ പാകി ഭൂമിയെ സ്വര്‍ഗമാക്കാന്‍ വീണ്ടുമൊരു ക്രിസ്തുമസ് വന്നെത്തി - ഏവര്‍ക്കും ക്രിസ്മസ് ആശംസകള്‍
സന്തോഷത്തിന്റെയും സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശങ്ങള്‍ ഈ ക്രിസ്മസ് രാവില്‍ എല്ലാവരിലും നിറയട്ടെ



Click it and Unblock the Notifications

