Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ബുധന്‍ തുറക്കുന്ന സാധ്യത വജ്രപാളി നീണ്ട് കിടക്കുന്നത് കിലോമീറ്ററുകളോളം
നമ്മുടെ സൗരയൂഥത്തല് ഏറ്റവും ചെറിയ ഗ്രഹമാണ് ബുധന്‍ എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ ശാസ്ത്രഞ്ജരെ എപ്പോഴും അത്ഭുതപ്പെടുത്തുന്ന ഒരു ഗ്രഹമായി ബുധന്‍ നിലനില്ക്കുന്നു. സമീപകാലത്ത് ബുധനെക്കുറിച്ച് നിരവധി കണ്ടെത്തലുകള്‍ നടത്തിയിട്ടുണ്ട് ശാസ്ത്രലോകം. എന്നാല്‍ ഇപ്പോള്‍ കണ്ടെത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ കിലോമീറ്ററുകളോളം നീളത്തിലാണ് ബുധനില്‍ വജ്രപാളി സ്ഥിതി ചെയ്യുന്നത് എന്നാണ്.
ബുധനെ സംബന്ധിച്ചുള്ള ബഹിരാകാശ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു നിഗമനത്തില്‍ എത്തിയിട്ടുള്ളത്. സൂര്യന്റെ ഏറ്റവും അടുത്താണ് ബുധന്റെ സ്ഥാനം. അതുകൊണ്ട് തന്നെ ഇതില്‍ പ്രകാശിക്കുന്ന വെളിച്ചം വളരെ കൂടുതലായിരിക്കും. മെര്‍ക്കുറിയിലെ വജ്രങ്ങള്‍ ഉയര്‍ന്ന അവസ്ഥയില്‍ ഗ്രാഫൈറ്റില്‍ നിന്നാണ് ഉണ്ടാകാന്‍ സാധ്യത എന്നാണ് പറയുന്നത്.

സൂര്യനും ബുധനും
സൂര്യന്റെ അടുത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ പ്രകാശത്തെ നല്ലതുപോലെ ബുധന്‍ പ്രതിഫലിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഗ്രഹത്തിന്റെ ഉപരിതലത്തില്‍ കാണപ്പെടുന്ന ഗ്രാഫൈറ്റിന്റെ രൂപത്തില്‍ കാര്‍ബണ്‍ നിലനില്ക്കുന്നു. ഇത് ചൂട് വര്‍ദ്ധിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ പലപ്പോഴും വജ്രങ്ങളായി രൂപാന്തരം പ്രാപിക്കുന്നു. അതുകൊണ്ടാണ് ബുധനില്‍ വജ്രപ്പാളി ഉണ്ടായിരിക്കുന്നത്. സൂര്യനടുത്ത് സ്ഥിതി ചെയ്യുന്നത് കൊണ്ട് തന്നെ വജ്രത്തിളക്കം വര്‍ദ്ധിക്കുകയും ചെയ്യുന്നു.
കാര്ബണുണ്ടാവുന്നതിനുള്ള കാരണം
രണ്ട് തരത്തിലാണ് ബുധനില്‍ കാര്‍ബണ്‍ ഉണ്ടാവുന്നത് എന്നാണ് ശാസ്ത്രഗവേഷകര്‍ പറയുന്നത്. അതില്‍ ആദ്യത്തെത് ബുധനില്‍ ഉള്‍ക്കാമ്പ് രൂപീകരിക്കപ്പെട്ട സമയത്ത് ഉണ്ടായതായിരിക്കാം എന്നതാണ്. എന്നാല്‍ രണ്ടാമത്തെത് മാഗ്മ സമുദ്രത്തില്‍ നിന്ന് ഉണ്ടായിരിക്കുന്നതാണ് എന്നതാണ് പഠനങ്ങള്‍ പറയുന്നത്. എന്നാല്‍ ബുധന്റെ ഉള്‍ക്കാമ്പില്‍ നിന്നാണ് വജ്രപ്പാളി ഉണ്ടായിരിക്കുന്നത് എന്നൊരു വാദത്തിലാണ് ശാസ്ത്രഞ്ജര്‍ ഉറച്ച് നില്‍ക്കുന്നത്. ബുധനില്‍ വജ്രശേഖരം കണ്ടെത്തിയതിന് പിന്നില്‍ പലപ്പോഴും ഖനന വിഭവങ്ങളുടെ സാധ്യതയിലേക്കും വിരല്‍ ചൂണ്ടുന്നു.
ബഹിരാകാശ യാത്രയില്‍ വിപ്ലവം
വജ്രങ്ങള്‍ ഖനനം ചെയ്യുന്നത് പലപ്പോഴും ബഹിരാകാശ യാത്രയില്‍ വിപ്ലവം സൃഷ്ടിക്കുന്നു. എന്നാല്‍ ബുധനിലേക്ക് എത്തിപ്പെടുക എന്നത് വെല്ലുവിളി നിറഞ്ഞ കാര്യമായതിനാല്‍ പലപ്പോഴും ആ ദൗത്യം അതീവ ശ്രമകരമായിരിക്കും എന്നും ശാസ്ത്രലോകത്തെ ആശങ്കപ്പെടുത്തുന്നു. പലപ്പോഴും അതിസങ്കീര്‍ണവും ചിലവേറിയതുമായ ശ്രമമായിരിക്കും വജ്രപാളികള് കണ്ടെത്തുക എന്നത്. എന്നിങ്ങനെയെങ്കിലും ശാസ്ത്രലോകത്തില്‍ കൗതുകമുണര്‍ത്തുന്ന ഒരു ചുവട് വെപ്പാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്.
മുന്നിലുള്ള വെല്ലുവിളികള്‍
ബുധനില്‍ വജ്രങ്ങള്‍ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ വിദൂര ഭാവിയില്‍ നേരിടാന്‍ പോവുന്ന ചില വെല്ലുവിളികള്‍ ഉണ്ട്. അവയില്‍ വരുന്നതാണ് ഗ്രഹത്തിന്റെ താപനിലയും അവിടെയുള്ള അന്തരീക്ഷവും. കൂടാതെ സങ്കീര്‍ണതയും ചിലവുകളും നിസ്സാരമല്ല. വജ്രങ്ങള്‍ ഭൂമിയില്‍ തന്നെ വളരെയധികം വിലപ്പെട്ടതാണ്. അതുകൊണ്ട് തന്നെ പുതിയ സ്രോതസ്സുകള്‍ കണ്ടെത്തുന്നത് നിങ്ങളിലെ സാമ്പത്തിക നേട്ടങ്ങളെ വര്‍ദ്ധിപ്പിക്കും എന്നതും യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ഈ വജ്രപ്പാളികള്‍ എത്രത്തോളം വലുപ്പമുള്ളതാണെന്നോ അല്ലെങ്കില്‍ എത്ര വീതിയുണ്ടെന്നതിനെക്കുറിച്ചോ ഒന്നും ഇതുവരേയും വ്യക്തത ലഭിച്ചിട്ടില്ല. എന്ത് തന്നെയായാലും ശാസ്ത്രരംഗത്ത് വലിയൊരു കുതിച്ച് ചാട്ടത്തിനാണ് നാം തുടക്കമിടുന്നത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
