Latest Updates
-
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ആര്‍ത്തവമുള്ള സ്ത്രീകളെ കണ്ടാല്‍ ദുശ്ശകുനം, ക്ഷേത്രവിലക്ക്; വിശ്വാസത്തിന്റെ കളി ചെറുതല്ല
മെയ് 28 ന് ആര്‍ത്തവ ശുചിത്വ ദിനമായി ആചരിക്കുന്നു. ഈ ദിവസത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. ആര്‍ത്തവത്തെക്കുറിച്ച് ആളുകളെ ബോധവല്‍ക്കരിക്കുന്നതിനാണ് ഈ ദിവസം കൊണ്ട് ഉദ്ദേശിക്കുന്നത്. ലോകം ഇത്രയും പുരോഗമിച്ച ഇന്നത്തെക്കാലത്തും, ചിലയിടങ്ങളില്‍ ആര്‍ത്തവം എന്നത് ഒരു പാപമായി കളക്കാക്കപ്പെടുന്നുണ്ട്. ഇന്നത്തെക്കാലത്തും ഇന്ത്യയിലും ലോകത്തിലും അതുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങള്‍ അതേപടി നിലനില്‍ക്കുന്നുണ്ട്.
ഇന്ത്യയില്‍ നൂറ്റാണ്ടുകളായി തുടരുന്ന നിരവധി വിശ്വാസങ്ങളുണ്ട്, അത് ആളുകള്‍ അവരുടെ ചിന്തകള്‍ക്കനുസരിച്ച് പൊരുത്തപ്പെടുത്തി, അതേ ചിന്ത അടുത്ത തലമുറയിലും അടിച്ചേല്‍പ്പിക്കുന്നു. ആര്‍ത്തവവുമായി ബന്ധപ്പെട്ട അത്തരം ചില കാര്യങ്ങളാണ് ഞങ്ങള്‍ നിങ്ങളോട് പറയാന്‍ പോകുന്നത്. ആര്‍ത്തവവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ പ്രബലമായി നിലനില്‍ക്കുന്ന ചില വിശ്വാസങ്ങള്‍ ഇതാ.

ആര്‍ത്തവ സമയത്ത് അച്ചാര്‍ തൊടാന്‍ പാടില്ല
ആര്‍ത്തവ സമയത്ത് സത്രീകള്‍ അച്ചാര്‍ തൊട്ടാല്‍ അത് പൂര്‍ണമായും കേടാകുമെന്നാണ് പണ്ടുമുതല്ക്കേ ഉള്ള ഒരു വിശ്വാസം. എന്നിരുന്നാലും, ആര്‍ത്തവം അച്ചാറിനെ ബാധിക്കില്ല. പണ്ടുകാലത്ത് ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് അടുക്കളയില്‍ കയറാന്‍ അനുവാദമില്ലായിരുന്നു. അക്കാലത്ത് പാഡുകളും മറ്റും ലഭ്യമല്ലാത്തതിനാല്‍ ശുചിത്വവും ഈ വാദത്തിന് പിന്‍ബലമാകുന്നതിന് ഒരു കാരണമായിട്ടുണ്ടാകാം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അച്ചാറിന് ആര്‍ത്തവവുമായി യാതൊരു ബന്ധവുമില്ല.

ആര്‍ത്തവ സമയത്ത് തറയില്‍ കിടന്ന് ഉറങ്ങണം
ഇന്നും ആര്‍ത്തവം വളരെ മോശമായി കണക്കാക്കപ്പെടുന്ന നിരവധി മേഖലകളുണ്ട്. ഈ കാലയളവില്‍ സ്ത്രീകള്‍ അശുദ്ധരായി കണക്കാക്കുന്നു. അതിനാല്‍ എല്ലാവരുടെയും കൂടെ അവര്‍ ഉറങ്ങുന്നത് ശരിയല്ലെന്ന് കരുതപ്പെടുന്നു. ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ തനിച്ച് തറയില്‍ മാറി കിടക്കണം എന്നാണ് മറ്റൊരു വിശ്വാസം.
ഇതും ശുചിത്വവുമായി ബന്ധപ്പെട്ടതില്‍ നിന്ന് ഉരുത്തിരിഞ്ഞുവന്ന ഒരു വിശ്വാസമായിരിക്കാം. പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന പിരിയഡ് പ്രൊട്ടക്ഷന്‍ അത്ര ഫലപ്രദമായിരുന്നില്ല. രക്തം ചോരാനുള്ള സാധ്യത ഉണ്ടായിരുന്നു. അത്തരമൊരു സാഹചര്യത്തില്‍, ഈ വാദം ശുചിത്വവുമായി മാത്രമേ ബന്ധിപ്പിക്കാന്‍ കഴിയൂ.

ആര്‍ത്തവ സമയത്ത് മുടി കഴുകാന്‍ പാടില്ല
ആര്‍ത്തവ സമയത്ത് തല കഴുകി കുളിക്കരുതെന്ന് ഒരു വിശ്വാസമുണ്ട്. ഇത് മൂലം ജീവിതത്തില്‍ എന്തെങ്കിലും കുഴപ്പം സംഭവിക്കുമെന്ന് ആര്‍ത്തവക്കാരായ സ്ത്രീകളോട് പറയുന്നു. മുടി കഴുകുന്നത് നിങ്ങള്‍ക്ക് മാത്രമല്ല നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും ദോഷം വരുത്തും.
ഇത്തരം വിശ്വാസം കാരണം പലരും ഒരാഴ്ചത്തേക്ക് മുടി കഴുകാറില്ല. ഈ സമയത്ത് മുടി കഴുകിയാല്‍ ആര്‍ത്തവം നിലയ്ക്കും എന്ന തെറ്റിദ്ധാരണയാണ് ഈ വിശ്വാസത്തിന് കാരണം. അതുകൊണ്ടാണ് സ്ത്രീകള്‍ ആര്‍ത്തവ സമയത്ത് മൂന്നാമത്തെയോ നാലാമത്തെയോ ദിവസം മുടി കഴുകുന്നത്.

നവജാതശിശുക്കളെ തൊടാന്‍ പാടില്ല
ആര്‍ത്തവ സമയത്ത് നവജാതശിശുക്കളെ സ്പര്‍ശിക്കുന്നത് അവരെ രോഗിയാക്കുമെന്ന് പറയുന്നു. അത്തരം പല കാര്യങ്ങളും സത്യമാണെന്ന് വിശ്വസിക്കപ്പെടുന്നു. എന്നിരുന്നാലും ഇതിനെക്കുറിച്ച് ശാസ്ത്രീയമായ ഒരു വസ്തുതയും ഇല്ല.

ആര്‍ത്തവമുള്ള സ്ത്രീകളെ കാണുന്നത് മോശം ശകുനം
ശുഭകരമായ ജോലിക്ക് പോകുകയാണെങ്കില്‍ ആര്‍ത്തവമുള്ള സ്ത്രീയെ മുന്നില്‍ കാണാന്‍ പാടില്ലെന്നൊരു വിശ്വാസമുണ്ട്. പുരുഷന്മാര് ജോലിക്ക് പോകുന്നതിന് മുമ്പ് ആര്‍ത്തവമുള്ള സ്ത്രീയെ കണ്ടാല്‍ അവരുടെ ജോലി തടസപ്പെടുമെന്ന് പറയപ്പെടുന്നു. അവര്‍ക്ക് എന്തെങ്കിലും ദോഷം സംഭവിക്കുമെന്ന് വിശ്വസിക്കുന്ന ആളുകള്‍ ഇന്നും സമൂഹത്തിലുണ്ട്.

പാചകം ചെയ്യാന്‍ പാടില്ല
ഇതും അശുദ്ധിയുമായി ബന്ധപ്പെട്ട ഒരു മിഥ്യയാണ്. ആര്‍ത്തവ സമയത്ത് ഒരാള്‍ക്ക് ഭക്ഷണം തയ്യാറാക്കിയാല്‍ ആ വ്യക്തിക്ക് അസുഖം വരുമെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാല്‍ ഇതിന്റെ യുക്തി എന്താണെന്ന് ഇന്നും ആര്‍ക്കും അറിയില്ല.

തുളസി തൊടരുത്
ഹിന്ദുമതത്തില്‍ വിശുദ്ധമായ ഒരു സസ്യമായി തുളസിയെ കണക്കാക്കുന്നു. അതിനാല്‍ ആര്‍ത്തവ സമയത്ത് പെണ്‍കുട്ടികള്‍ക്ക് തുളസി ചെടിയില്‍ തൊടാന്‍ അനുവാദമില്ല. ഈ സമയത്ത് അവരുടെ നിഴലുകള്‍ പോലും തുളസി ചെടിയില്‍ വീഴാന്‍ പാടില്ല. വിശ്വാസം അനുസരിച്ച്, അങ്ങനെ ചെയ്താല്‍ തുളസി ചെടി നശിക്കും.

അമ്പലങ്ങളില്‍ കയറരുത്
ഒരു പെണ്‍കുട്ടി ആര്ത്തവത്തിലാണെങ്കില്, അവളെ അശുദ്ധയായി കണക്കാക്കുന്നു. ഈ സമയത്ത് അവള്‍ക്ക് ക്ഷേത്രങ്ങളില്‍ കയറാന്‍ അനുവാദമില്ല, കാരണം ആ സമയത്ത് സ്ത്രീ ക്ഷേത്രത്തിനകത്ത് കയറില്‍ ക്ഷേത്രവും അശുദ്ധമാകും എന്നാണ് വിശ്വാസം. ആര്‍ത്തവ സമയത്ത് ഒരു പെണ്‍കുട്ടി ക്ഷേത്രം സന്ദര്‍ശിക്കുകയോ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയോ ചെയ്യരുത്.
വിശ്വാസങ്ങളും ആചാരങ്ങളും അനുസരിച്ച് ആര്‍ത്തവം വരുന്ന ഒരു പെണ്‍കുട്ടി അശുദ്ധയാണ്. അതിനാല്‍ ദൈവത്തിന് സമര്‍പ്പിക്കുന്ന യാതൊന്നും തൊടാന്‍ പോലും പാടില്ല. അവര്‍ക്ക് മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കാനും കഴിയില്ല.



Click it and Unblock the Notifications
