Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ഈ ഒരൊറ്റ വിരൽ നോക്കിയാൽ മതി, പുരുഷന്റെ സ്വഭാവം മുതൽ പലതും മനസ്സിലാക്കാം
ഒരു പുരുഷന്റെ സ്വഭാവം മുഖത്ത് നോക്കിയാല്‍ അത്ര പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കില്ല. സംസാരിച്ചാലും അധികം പിടുത്തം തരാത്ത വിധത്തില്‍ മറ്റുള്ളവരെ ഒഴിവാക്കി വിടുന്ന സ്വഭാവക്കാരാണ് മിക്ക പുരുഷന്മാരും. എന്നാല്‍, എത്ര ഒളിച്ചുവെയ്ക്കാന് ശ്രമിച്ചാലും, പുരുഷ മനസ്സ് വായിക്കാന്‍ അവരുടെ വരല് വലിപ്പം ഒന്ന് ശ്രദ്ധിച്ചാല്‍ മതി. മനശാസ്ത്ര പ്രകാരം ഒരു പുരുഷന്റെ വിരലുകളുടെ വലിപ്പത്തിനും ആകൃതിയ്ക്കും അനുസരിച്ച് അവരുടെ സ്വഭാവവും നിര്‍ണ്ണയിച്ചിരിക്കുന്നു. അവ എന്തെല്ലാമെന്ന് നോക്കാം.

സ്ത്രീകളോടുള്ള ആകര്‍ഷണം
ഓരോ കയ്യിലെ ഓരോ വിരലുകള്‍ക്കും വ്യത്യസ്തതരം അര്‍ത്ഥങ്ങളാണ് മനഃശാസ്ത്രം നല്‍കിയിരിക്കുന്നത്. വലത്തെ കയ്യിലെ ചൂണ്ടുവിരല്‍ മോതിര വിരലിനേക്കാള്‍ ചെറുതാണെങ്കില്‍, സ്ത്രീകളോട് വളരെ ബഹുമാനത്തോടെ സംസാരിക്കുന്ന പുരുഷന്മാരായിരിക്കും. സ്ത്രീകളോട് മാന്യമായി പെരുമാറാന്‍ സാധിക്കുന്നവരും, സ്ത്രീകളുടെ പ്രീതിനേടിയെടുക്കാന് സാധിക്കുന്നവരും ആയിരിക്കും ഇത്തരം പുരുഷന്മാര്.
മാര്‍ച്ച് മാസത്തില്‍, ജേണല്‍ ഓഫ് പേഴ്സണാലിറ്റി ആന്റ് ഇന്‍ഡിവിജ്വല്‍ ഡിഫ്രന്‍സ് എന്ന മാഗസീനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പ്രകാരം, ചൂണ്ടുവിരല്‍ മോതിര വിരലിനേക്കാള്‍ ചെറുതാണെങ്കില്‍, അവര്‍ സ്ത്രീകളോട് മാന്യമായി പെരുമാറുന്നവര്‍ ആയിരിക്കുമെന്ന് ചൂണ്ടി കാണിക്കുന്നു.
ചുള്ളന്മാര്
ചൂണ്ടുവിരല്‍ മോതിരവിരലിനേക്കാള്‍ ചെറുതാണെങ്കില്‍, ഇത്തരം പുരുഷന്മാര് കാണാനും അഴകായിരിക്കുമെന്നാണ് 2011-ല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. പ്രത്യേകിച്ച്, ഇവരുടെ മുഖത്തിന്റെ അഴകും, ഷേയ്പ്പും എല്ലാം സൗന്ദര്യം തുളുമ്പുന്നവയായിരിക്കുമെന്ന് പറയുന്നു. അതിനാല്‍ തന്നെ, നിരവധി സ്ത്രീകള്‍ ഇവരുടെ സൗന്ദര്യത്തില്‍ ആകൃഷ്ടരാകുന്നതായിരിക്കും.
ലൈംഗിക ക്ഷമത
ചൂണ്ടുവിരല്‍ മോതിര വിരലിനേക്കാള്‍ ചെറുതാണെങ്കില്‍ ഇവരുടെ ലിംഗത്തിന് വലിപ്പം കൂടുതാലായിരിക്കുമെന്നും, ഇവരില്‍ ലൈംഗിക ക്ഷമത കൂടുതലായിരിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. 2011-ല്‍ പ്രസിദ്ധീകരിച്ച ജോണല്‍ ഓഫ് ആന്‍ഡ്രോളജി എന്ന പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. 144 പുരുഷന്മാരില് നടത്തിയ പഠനത്തില്‍ ഗവേഷകര്‍ പുരുഷന്മാരുടെ ചൂണ്ടുവിരല്‍ വലിപ്പവും പുരുഷ ലിംഗത്തിന്റെ വലിപ്പവും അളന്നു നോക്കുകയും, മോതിര വിരലിനേക്കാള്‍ ചൂണ്ടുവിരലിന് വലിപ്പം കുറവുള്ളവരില്‍ ലിംഗ വലിപ്പം കൂടുതലാണെന്നും കണ്ടെത്തിയിരുന്നു.
അറിവിലും മിടുക്കര്‍
ചൂണ്ടുവിരല്‍ മോതിരവിരലിനേക്കാള്‍ വലിപ്പം കുറവാണെങ്കില്‍, അതിനര്‍ത്ഥം, ഇവര്‍ പഠനത്തിലും മിടുക്കരായിരിക്കും എന്നാണ്. 2007-ല്‍ നടത്തിയ ഒരു പഠനം പ്രകാരം, ചൂണ്ടുവിരലിന് വലിപ്പം കുറഞ്ഞ ആണ്‍കുട്ടികള്‍ പരീക്ഷകളില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങുന്നതായി സൂചിപ്പിക്കുന്നു. ഇവര്‍ക്ക് പഠിക്കാനും കഴിവ് കൂടുതലായിരിക്കും. അറിവും കൂടുതലായിരിക്കും. പല മത്സര പരീക്ഷകളും ഉയര്‍ന്ന മാര്‍ക്കോടെ പാസ്സാകാന്‍ ഇത്തരം കുട്ടികള്‍ക്ക് സാധിക്കുന്നതാണ്.
പ്രോസ്റ്റേറ്റ് കാന്‍സര്‍
പുരുഷന്മാരില് പ്രധാനമായും കണ്ടുവരുന്ന കാന്‍സറാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍. 2010-ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പ്രകാരം, മോതിര വിരലിനേക്കാള്‍ ചൂണ്ടുവിരലിന് വലിപ്പം കൂടുതലുള്ള പുരുഷന്മാരില് പ്രോസ്റ്റ് കാന്‍സര്‍ വാരനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിരുന്നു.
Disclaimer: മുകളില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമായ അനുമാനങ്ങളും വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്, മാത്രമല്ല വിശ്വാസ്യത ഉറപ്പുനല്‍കുന്നില്ല. ലേഖനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മലയാളം ബോള്‍ഡ്സ്കൈ സ്ഥിരീകരിക്കുന്നില്ല. വിവരങ്ങള്‍ നല്‍കുക മാത്രമാണ് ഞങ്ങളുടെ ഉദ്ദേശം. ഏതെങ്കിലും വിവരമോ അനുമാനമോ പരിശീലിക്കുന്നതിനോ നടപ്പിലാക്കുന്നതിനോ മുമ്പ്, ദയവായി ബന്ധപ്പെട്ട പ്രൊഫഷണലുമായി ബന്ധപ്പെടുക.



Click it and Unblock the Notifications
