Latest Updates
-
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും! -
ഓണക്കാലത്ത് തിളങ്ങാന്‍ ഈ സ്മാർട്ട് ടിപ്സ് മതി, വേര്‍പ്പും ഈര്‍പ്പവും ഇനി നിങ്ങളുടെ സൗന്ദര്യം കെടുത്തുകയില്ല! -
ഓണം ഷോപ്പിംഗ്: തിരക്കുകൾ ഒഴിവാക്കി സ്മാർട്ടായി പർച്ചേസ് ചെയ്യാം, രാശിഫലവും ടിപ്സുകളും ഇതാ! -
ഓണക്കാലത്ത് ബീച്ചിലേക്ക് പോകുന്നുണ്ടോ? കടൽക്കാറ്റിൽ ചർമ്മം കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മരിച്ചുപോയവരെ സ്വപ്നം കാണുന്നത് നല്ലതോ ചീത്തയോ? സ്വപ്നത്തിലൂടെ അവര്‍ പറയുന്നത് ഇത്
രാത്രി ഉറങ്ങുമ്പോള്‍ മിക്കവരും സ്വപ്നങ്ങള്‍ കാണാറുണ്ട്. സ്വപ്നങ്ങളില്‍ ചിലത് നല്ലതും ചിലത് വളരെ മോശവുമായിരിക്കും. സ്വപ്ന ശാസ്ത്രം അനുസരിച്ച് ഓരോ സ്വപ്നത്തിനും ചില അര്‍ത്ഥങ്ങളുണ്ട്. ഓരോ സ്വപ്നത്തിനും നിങ്ങളോട് എന്തെങ്കിലുമൊക്കെ പറയാനുണ്ടെന്ന് മനസിലാക്കുക. ഓരോ സ്വപ്നങ്ങളുടെയും വ്യത്യസ്ത അര്‍ത്ഥങ്ങളും സ്വപ്ന ശാസ്ത്രത്തില്‍ പറയുന്നുണ്ട്. അത്തരത്തില്‍, നിങ്ങളുടെ സ്വപ്നത്തില്‍ നിങ്ങളുടെ പൂര്‍വ്വികരെ കാണുന്നുവെങ്കില്‍ അതിന് ഒരു പ്രത്യേക അര്‍ത്ഥമുണ്ട്.
സ്വപ്ന ശാസ്ത്രമനുസരിച്ച്, നിങ്ങളുടെ സ്വപ്നങ്ങളില്‍ മരിച്ചുപോയവരെ കാണുന്നത് അവര്‍ നിങ്ങളോട് എന്തെങ്കിലും പറയാന്‍ ആഗ്രഹിക്കുന്നു എന്നാണ്. അല്ലെങ്കില്‍ ചില സാഹചര്യങ്ങളെക്കുറിച്ച് നിങ്ങളെ ബോധവാന്മാരാക്കാന് അവര്‍ ശ്രമിക്കുന്നു. അതിനാല്‍ സ്വപ്നത്തില്‍ മരിച്ചുപോയവരെ കാണുന്നത് ഒരിക്കലും അവഗണിക്കാന്‍ ശ്രമിക്കരുത്. മരിച്ചുപോയവരെ സ്വപ്നം കാണുന്നതിന്റെ അര്‍ത്ഥം എന്തൊക്കെയാണെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

കൈ നീട്ടുന്നതായി കണ്ടാല്‍
നിങ്ങളുടെ പൂര്‍വികര്‍ നിങ്ങളുടെ നേരെ കൈനീട്ടുന്നതായി നിങ്ങള്‍ സ്വപ്നത്തില്‍ കണ്ടാല്‍ അതിനര്‍ത്ഥം നിങ്ങള്‍ വിഷമിക്കുന്നത് കണ്ട് അവര്‍ അസ്വസ്ഥരാകുന്നുവെന്നാണ്. നിങ്ങളുടെ വിഷമം നീക്കാന്‍ അവര്‍ എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നും ഇത് അര്‍ത്ഥമാക്കുന്നു.
എന്തെങ്കിലും ആവശ്യപ്പെടുന്നതായി കണ്ടാല്‍
നിങ്ങളുടെ പൂര്‍വ്വികര്‍ നിങ്ങളോട് എന്തെങ്കിലും ആവശ്യപ്പെടുന്നതായി നിങ്ങള്‍ സ്വപ്നം കണ്ടാല്‍, നിങ്ങള്‍ ബ്രാഹ്മണനോ ദരിദ്രനോ ആയ ഒരാള്‍ക്ക് ഭക്ഷണം നല്‍കണം. ഇത് പൂര്‍വ്വികരുടെ ആവശ്യത്തെ തൃപ്തിപ്പെടുത്തും.
തലയ്ക്ക് സമീപം നില്ക്കുന്നതായി കണ്ടാല്‍
നിങ്ങളുടെ തലയ്ക്ക് സമീപം പൂര്‍വ്വികര്‍ നില്ക്കുന്നതായി സ്വപ്നം കണ്ടാല്‍, നിങ്ങളുടെ ജീവിതത്തിലെ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടും എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. എന്നാല്‍ അവര്‍ നിങ്ങളുടെ പാദങ്ങള്‍ക്ക് സമീപം നില്ക്കുന്നതായി കണ്ടാല്‍ അത് നിങ്ങള്‍ ഒരു പ്രശ്നത്തില്‍ അകപ്പെടുമെന്നോ അല്ലെങ്കില്‍ നിങ്ങള്‍ ഇതിനകം പ്രശ്നത്തിലാണോ എന്നും സൂചിപ്പിക്കുന്ന സ്വപ്നമാണ്.

തലയില്‍ തഴുകുന്നതായി കണ്ടാല്‍
സ്വപ്നത്തില്‍ പൂര്‍വ്വികര്‍ നിങ്ങളുടെ തലയില്‍ തഴുകുന്നത് നിങ്ങള്‍ കണ്ടാല്‍, അവര്‍ നിങ്ങളില്‍ വളരെ സന്തോഷത്തിലാണെന്നും അവരുടെ അനുഗ്രഹങ്ങള്‍ നിങ്ങള്‍ക്ക് എപ്പോഴും ഉണ്ടെന്നും മനസിലാക്കുക. പിതൃക്കളുടെ അനുഗ്രഹത്താല്‍ നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും ഒഴിഞ്ഞുപോകുന്നതായിരിക്കും.
പ്രശ്നങ്ങളുടെ സൂചന
സ്വപ്നത്തില്‍ നിങ്ങളുടെ പൂര്‍വ്വികരെ കാണുകയും പെട്ടെന്ന് അവരുടെ കാഴ്ച നഷ്ടപ്പെടുകയും ചെയ്യുന്നതായി കണ്ടാല്‍, അതിനര്‍ത്ഥം നിങ്ങള്‍ ചില പ്രശ്നങ്ങളില്‍ അകപ്പെട്ടേക്കാമെന്നും അതിനെതിരെ പോരാടാന്‍ തയ്യാറാകണമെന്നുമാണ്.
ദിശകളുടെ അര്‍ത്ഥം
നിങ്ങളുടെ വീടിന്റെ തെക്കേ മൂലയില്‍ മരിച്ചുപോയവര്‍ നില്ക്കുന്നതായി നിങ്ങള്‍ സ്വപ്നം കാണുന്നുവെങ്കില്‍, അത് നിങ്ങളുടെ ശത്രുക്കള്‍ രഹസ്യമായി നിങ്ങളെ ആക്രമിക്കാന്‍ പദ്ധതിയിടുന്നു എന്നാണ് അര്‍ത്ഥമാക്കുന്നത്. മരിച്ച് പോയവര്‍ പടിഞ്ഞാറ് മൂലയില്‍ നില്ക്കുന്നതായി സ്വപ്നം കണ്ടാല്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിതി അസ്ഥിരമാകുമെന്ന് മനസ്സിലാക്കുക.
വടക്കേ മൂലയില്‍ നില്‍ക്കുന്നത് കാണുന്നത് യാത്രയ്ക്കിടെ നിങ്ങളുടെ സാധനങ്ങള്‍ മോഷണം പോയേക്കാമെന്നും കിഴക്കേ മൂലയില്‍ പൂര്‍വ്വികരെ കാണുന്നത് ദൈവകോപത്തെയും സൂചിപ്പിക്കുന്നു. അല്ലെങ്കില്‍ നിങ്ങളുടെ അടുപ്പക്കാരുമായുള്ള നിങ്ങളുടെ ബന്ധം വഷളാകുമെന്നും ഇത് സൂചിപ്പിക്കുന്നു.

നിങ്ങള്‍ക്കൊപ്പം നടക്കുന്നതായി കണ്ടാല്‍
മരിച്ചുപോയവര്‍ നിങ്ങളോടൊപ്പം നടക്കുന്നതായി സ്വപ്നത്തില്‍ കണ്ടാല്‍ അതിനര്‍ത്ഥം അവര്‍ എല്ലാ സാഹചര്യങ്ങളിലും നിങ്ങളോടൊപ്പമുണ്ടാകുമെന്നാണ്. കൂടാതെ ഉടന്‍ തന്നെ നിങ്ങളുടെ പ്രശസ്തി വര്‍ദ്ധിക്കുമെന്നും ഈ സ്വപ്നം അര്‍ത്ഥമാക്കുന്നു.
കോപപ്പെടുന്നതായി കണ്ടാല്‍
നിങ്ങളുടെ സ്വപ്നത്തില്‍ മരിച്ചുപോയവര്‍ കോപിക്കുന്നതായി കാണുന്നുവെങ്കില്‍ അതിനര്‍ത്ഥം പൂര്‍വ്വിക സ്വത്തുക്കള്‍ക്കായി ചില തര്‍ക്കങ്ങള്‍ ഉണ്ടായേക്കാമെന്നാണ്. വസ്തുവിലോ, ഭൂമിയിലോ, വീടിലോ ചില പിഴവുകളുണ്ടെന്നും ഇത് സൂചിപ്പിക്കുന്നു.



Click it and Unblock the Notifications
