Latest Updates
-
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം
പെണ്ണിന് മുഖത്തെ മറുക് അലങ്കാരത്തേക്കാള്‍ മഹാഭാഗ്യം തരും: പക്ഷേ ഇങ്ങനെയായിരിക്കണം
മറുകിന് നമ്മുടെ ജീവിതത്തേയും ഭാഗ്യത്തേയും കുറിച്ച് പറയാന്‍ സാധിക്കുന്നു. പലപ്പോഴും ജ്യോതിഷവും വ്യക്തിത്വ സവിശേഷതകളും ബന്ധപ്പെട്ട വിശ്വാസങ്ങള്‍ മറുകുമായി ബന്ധപ്പെട്ട് കിടക്കുന്നുണ്ട്. ഒരാളുടെ സ്വഭാവത്തെ മനസ്സിലാക്കുന്നതിനും ജീവിതത്തില്‍ മാറ്റങ്ങള്‍ നിറക്കുന്നതിനും മറുകിന് സാധിക്കുന്നു എന്നതാണ് സത്യം. ഒരാളുടെ സ്വഭാവത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.
മറുക് ശാസ്ത്രം അനുസരിച്ച് ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങളാണ് ഒരു സ്ത്രീയുടെ ജീവിതത്തില്‍ സംഭവിക്കുന്നത് എന്ന് നോക്കാം. ഈ വ്യാഖ്യാനങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും, പലരും അതിനെ വിശ്വസിക്കുന്നു. എന്തൊക്കെയാണ് സ്ത്രീകളുടെ മുഖത്തെ മറുക് അവരുടെ ഭാഗ്യത്തേയും ജീവിതത്തേയും കുറിച്ച് പറയുന്നത് എന്ന് നോക്കാം.

നെറ്റിയിലെ മറുക്
നെറ്റിയിലെ മറുക് സ്ത്രീകളുടെ കാര്യത്തില്‍ പലപ്പോഴും വിഞ്ജാനവും ബുദ്ധിയും നിറക്കുന്നതായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഒരു വ്യക്തിയുടെ ജീവിതത്തില്‍ പലപ്പോഴും വലിയ നേട്ടങ്ങള്‍ കൈവരിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. കൃത്യമായ സ്ഥാനം എപ്പോഴും നിയന്ത്രിച്ച് കൊണ്ട് പോവുന്നതിന് സാധിക്കുന്നു നെറ്റിയിലെ മറുകുള്ളവര്‍ക്ക്. നേതൃഗുണങ്ങളുള്ളവരായിരിക്കും നെറ്റിയില്‍ മറുകുള്ളവര്‍. ഏത് കാര്യത്തേയും അര്‍ത്ഥവത്തായി മുന്നോട്ട് കൊണ്ട് പോവുന്നതിന് സാധിക്കുന്നു.
കവിളിലെ മറുക്
കവിളിലെ മറുകുകള്‍ ഉള്ള സ്ത്രീകള്‍ പലപ്പോഴും ബന്ധങ്ങളെ വിലമതിക്കുന്നവരായിരിക്കും. അത് മാത്രമല്ല ഇവര്‍ കുടുംബത്തിനാണ് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. വലത് കവിളിലാണ് മറുകുള്ളതെങ്കില്‍ ഇവര്‍ക്ക് ശക്തമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. സാമ്പത്തികമായുണ്ടാവുന്ന എല്ലാ നേട്ടങ്ങളും തേടി വരുന്നു എന്നതാണ് ഏറ്റവും വലിയ മാറ്റം. ജീവിതത്തിലെ എല്ലാ ഉത്തരവാദിത്വങ്ങളും നിങ്ങള്‍ക്ക് നിറവേറ്റാന്‍ സാധിക്കുന്നു.
മൂക്കിലെ മറുക്
നിങ്ങളുടെ മൂക്കിലാണ് മറുകെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് ആഗ്രഹപൂര്‍ത്തീകരണം ഉണ്ടാവുന്നു എന്നതാണ്. ദൃഢനിശ്ചയത്തിന്റെ കാര്യത്തില്‍ നിങ്ങളെ തോല്‍പ്പിക്കാന്‍ ആര്‍ക്കും സാധിക്കുന്നില്ല. സാമ്പത്തിക നേട്ടങ്ങള്‍ വളരെയധികം മികച്ചതാവുന്നു. കരിയറിന്റെ കാര്യത്തിലും ഇവരെ ആര്‍ക്കും തോല്‍പ്പിക്കാന്‍ സാധിക്കുകയില്ല. ജീവിതം തന്നെ സ്വയം ഇഷ്ടത്തിന് ജീവിക്കാന്‍ സാധിക്കുന്നു. ഒരു തരത്തിലും പ്രതിസന്ധികള്‍ ഇവര്‍ക്ക് നേരിടേണ്ടി വരുന്നില്ല.
ചുണ്ടിലെ മറുക്
നിങ്ങളുടെ ചുണ്ടിലെ മറുകുകളും അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങള്‍ക്ക് മറ്റൊരു വ്യക്തിയുമായുള്ള ആശയവിനിമയ കഴിവിനെ സൂചിപ്പിക്കുന്നു. വ്യക്തമായും ബോധ്യപ്പെടുത്തുന്നതുമായ വിശദീകരണം പല കാര്യങ്ങളിലും നിങ്ങള്‍ നല്‍കേണ്ടതായി വരുന്നു. ആഢംബരത്തോടെ ജീവിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ജീവിതത്തില്‍ ഭക്ഷണത്തോടുള്ള ഇവരുടെ ഇഷ്ടത്തേയും ഇത് സൂചിപ്പിക്കുന്നു. ജീവിതം തന്നെ മാറി മറിയുന്നു എന്നതാണ് സത്യം.
താടിയിലെ മറുകുകള്‍
നിങ്ങളുടെ താടിയിലെ മറുകുകള്‍ സൂചിപ്പിക്കുന്നത് നിശ്ചയദാര്‍ഢ്യത്തോടെ എല്ലാ കാര്യങ്ങളും ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കുന്നു എന്നതാണ്. കൂടാതെ ഏത് ലക്ഷ്യവും നേടിയെടുക്കുന്നതിനും അതില്‍ സ്ഥിരത പുലര്‍ത്തുന്നതിനും സാധിക്കുന്നു എന്നതാണ്. ഇവരുടെ ശാഠ്യത്തേയും അമിത ദേഷ്യത്തേയും ഈ മറുക് സൂചിപ്പിക്കുന്നു. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം. അറിയാത്ത കാര്യങ്ങളില്‍ പോലും പലപ്പോഴും കയറി അഭിപ്രായം പറയുന്നതിന് ഇവര്‍ ശ്രമിക്കും. ഇതെല്ലാം കൗതുകകരമായ കാര്യങ്ങള്‍ മാത്രമാണ് ഇതിന്റെ ശാസ്ത്രീയതയെക്കുറിച്ച് മലയാളം ബോള്‍ഡ്സ്കൈ അവകാശപ്പെടുന്നില്ല.



Click it and Unblock the Notifications
