Latest Updates
-
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ്
ഈ ഒറ്റ സംഖ്യകളില്‍ ഒന്നാണോ നിങ്ങളുടെ ജനനത്തീയതി? മെയ് മാസം ഭാഗ്യം നിങ്ങളെ കാത്തിരിക്കുന്നു
Numerology: സംഖ്യാ ശാത്രം പ്രകാരം, ചില തീയ്യതികള്‍ക്ക് വളരെയധികം പ്രത്യേകതകളുണ്ട്. ചില വ്യക്തികള്‍ ചില തീയ്യതികളില്‍ ജനിച്ചാല്‍, അവര്‍ക്ക് ചില പ്രത്യേക നേട്ടങ്ങള്‍ ലഭിക്കുന്നതാണ്. അത്തരത്തില്‍ നോക്കിയാല്‍, മെയ് മാസത്തില്‍ ചില തീയ്യതികളില്‍ ജനിച്ചവര്‍ക്ക് ചില ഭാഗ്യങ്ങള്‍ ഒളിഞ്ഞ് കിടപ്പുണ്ട്. പ്രത്യേകിച്ച്, താഴെപ്പറയുന്ന 4 ഒറ്റ സംഖ്യകളില്‍ ജനിച്ചിരിക്കുന്നവര്ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. ഈ തീയ്യതികള്‍ ഏതെല്ലാമെന്നും, ഇവര്‍ക്ക് എന്തെല്ലാം നേട്ടങ്ങളാണ് ലഭിക്കാന്‍ പോകുന്നത് എന്നും നോക്കാം.

ഒന്ന്
ഒന്നാം തീയ്യതി ജനിച്ചവര്‍ക്ക് അനവധി നേട്ടങ്ങളാണ് ലഭിക്കാന്‍ പോകുന്നത്. ജോലിയില്‍ വളര്‍ച്ച പ്രതീക്ഷിക്കാവുന്നതാണ്. ജോലിയില്‍ അമിതമായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കുന്നതാണ്. സാമ്പത്തിക പ്രയാസങ്ങള്‍ ഇവരില്‍ കുറയാനുള്ള യോഗം രൂപപ്പെടുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങളും സൗഭാഗ്യങ്ങളും വര്‍ദ്ധിക്കുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷം വര്‍ദ്ധിക്കുന്നതാണ്. പ്രണയ ബന്ധങ്ങളില്‍ ഉയര്‍ച്ച ഉണ്ടാകുന്നതാണ്. ആഗ്രഹിച്ച വ്യക്തിയെ സ്വന്തമാക്കാന്‍ അവസരം ലഭിക്കുന്നതാണ്. മെയ് മാസം അവസാനമാകുന്നതോടെ ബിസിനസ്സില്‍ നേട്ടങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്. പല കാര്യങ്ങളും ചെയ്ത് തീര്‍ക്കാനുള്ള ആത്മധൈര്യം വര്‍ദ്ധിക്കുന്നതാണ്. ചെയ്യുന്ന എല്ലാ കാര്യങ്ങള്‍ക്കും നല്ല ഫലം ലഭിക്കുന്നതാണ്. സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ സാധിക്കുന്നതാണ്.
അഞ്ച്
സാമ്പത്തികം ഭദ്രമാക്കാന്‍ ഈ ദിവസം ജനിച്ചവര്‍ക്ക് സാധിക്കുന്നതാണ്. കടങ്ങള്‍ വീട്ടാനുള്ള മാര്‍ഗ്ഗങ്ങള്‍ മുന്നില്‍ തെളിയുന്നതാണ്. എല്ലാം ജീവിതത്തില്‍ ശുഭകരമായി ഭവിക്കുന്നതാണ്. മാതാപിതാക്കളില്‍ നിന്നും ധനസഹായം പ്രതീക്ഷിക്കാവുന്നതാണ്. ദാമ്പത്യത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. എന്നിരുന്നാലും എല്ലാ കാര്യങ്ങളും ശുഭകരമായി മുന്നോട്ട് നയിക്കാന്‍ ഈ തീയ്യതിയില്‍ ജനിച്ചവര്‍ക്ക് സാധിക്കുന്നതാണ്. സന്തോഷം കൈവരിക്കാന്‍ സാധിക്കുന്നതാണ്. സമാധാനത്തോടെയുള്ള ജീവിതാന്തരീക്ഷം സൃഷഅടിക്കാന് ഈ തീയ്യതിയില്‍ ജനിച്ചവര്‍ക്ക് സാധിക്കുന്നതാണ്.
പതിമൂന്ന്
13-ാം തീയതി ജനിച്ച ആളുകള്‍ പലപ്പോഴും സര്‍ഗ്ഗാത്മകതയുള്ളവരും, പുതിയ ആശയങ്ങള്‍ ഉള്ളവരും, പ്രശ്നങ്ങളെ വ്യത്യസ്തമായ രീതിയില്‍ സമീപിക്കുന്നവരുമായിരിക്കും. അവര്‍ക്ക് ശക്തമായ ഒരു ഉള്‍ക്കാഴ്ച ഉണ്ടാകും. ഇത് തീരുമാനങ്ങള്‍ എടുക്കുന്നതിനും ജീവിതത്തിലെ വെല്ലുവിളികളെ തരണം ചെയ്യുന്നതിനും അവരെ സഹായിക്കും. ഈ ദിവസം ജനിച്ച വ്യക്തികള്‍ അവരുടെ ഉറച്ച തീരുമാനത്തിനും സ്ഥിരോത്സാഹത്തിനും പേരുകേട്ടവരാണ്. ഇത് തടസ്സങ്ങളെ മറികടക്കാന്‍ അവരെ സഹായിക്കുന്നു. മെയ് മാസത്തില്‍ പല തടസ്സങ്ങളും ഇവര്‍ തരണം ചെയ്യുന്നതാണ്. അവര്‍ക്ക് മികച്ച ആശയവിനിമയ ശേഷി ഉണ്ടാകും. ഇത് അവരെ കാര്യങ്ങള്‍ വ്യക്തമായി പറയാനും നല്ല ബന്ധങ്ങള്‍ സ്ഥാപിക്കാനും സഹായിക്കും. 13-ാം തീയതി ജനിച്ച ആളുകള്‍ സാഹചര്യങ്ങള്‍ക്കനുരിച്ച് മാറാനും വഴങ്ങാനും കഴിവുള്ളവരായിരിക്കും. ഏത് അവസ്ഥയിലും അവര്‍ക്ക് നന്നായി മുന്നോട്ട് പോകാന്‍ ഇത് സഹായിക്കും.
ഇരുപത്തിയൊന്ന്
മെയ് മാസം പകുതിയാകുമ്പോഴേയ്ക്കും നേട്ടങ്ങള്‍ അനവധിയാണ് ഈ ദിവസം ജനിച്ച വ്യക്തികളെ കാത്തിരിക്കുന്നത്. കലാകായിക രംഗത്ത് ശോഭിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. എല്ലാ മേഖലയിലും ശോഭിക്കാന്‍ ഇവര്‍ക്ക് പ്രത്യേക കഴിയാണ്. വിദ്യാഭ്യാസ കാര്യങ്ങളില്‍ നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. പല പ്രതിസന്ധികളും കാര്യക്ഷമതയോടെ മറികടക്കാനും ഇവര്‍ക്ക് സാധിക്കുന്നതാണ്.



Click it and Unblock the Notifications
