Latest Updates
-
ദഹി ഹണ്ഡി 2026: മുംബൈയിൽ ഗതാഗത നിയന്ത്രണം; ആഘോഷങ്ങൾക്കിടയിൽ കുടുങ്ങാതിരിക്കാൻ ഈ വഴികൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 5 വജ്രയോഗം: ഉച്ചയ്ക്ക് 12:47 വരെ അതീവ ജാഗ്രത, ഈ സമയത്ത് വലിയ ഇടപാടുകൾ ഒഴിവാക്കുക -
നൈക്ക പേഡേ സെയിൽ ഇന്ന് അവസാനിക്കുന്നു; ഈർപ്പമുള്ള കാലാവസ്ഥയിൽ ചർമ്മം തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ -
ചൂൽ തെറ്റായ ദിശയിലാണോ വെച്ചിരിക്കുന്നത്? ദാരിദ്ര്യം ഒഴിവാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
സെപ്റ്റംബർ 5, 2026: കേരളത്തിലെ പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഠം, ഗുളികകാലം സമയങ്ങൾ അറിയാം -
ഓണത്തിന് അതിഥികൾ എത്തും മുൻപ് വീടിന്റെ മുൻവാതിലിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം കൂടും! -
പഠനമുറിയിൽ ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ; കുട്ടികളുടെ ഏകാഗ്രതയും മാർക്കും കുതിച്ചുയരും! -
ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം ഇന്ന്: ദുബായിൽ ആര് വാഴും ആര് വീഴും? സെമി ലക്ഷ്യമിട്ട് നീലപ്പട -
മേക്കപ്പിനൊപ്പം തിളങ്ങുന്ന ചർമ്മം; കത്രീന കൈഫിന്റെ കെയ് ബ്യൂട്ടി സ്കിൻകെയർ വിപണിയിൽ, അറിയാം പ്രത്യേകതകൾ -
ബുധാദിത്യ യോഗം: സെപ്റ്റംബർ 5 മുതൽ 7 വരെ നേട്ടങ്ങളുടെ കാലം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്
ഭൂമിയെ ലക്ഷ്യമാക്കി ഛിന്നഗ്രഹം പാഞ്ഞടുക്കുന്നു: ഭൂമിയുടെ അടുത്തെത്താന്‍ 3 നാള്
ഭൂമിയെ ലക്ഷ്യം വെച്ച് ഒരു കൂറ്റന്‍ ഛിന്നഗ്രഹം പാഞ്ഞടുക്കുന്നതായി നാസയുടെ റിപ്പോര്‍ട്ട് പുറത്ത്. അതിഭീമാകാരമായി ഛിന്നഗ്രഹത്തെ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ ശാസ്ത്രലോകം. മണിക്കൂറില്‍ 30204 കിലോമീറ്ററാണ് ഇതിന്റെ വേഗത. ഏകദേശം 86.76 അടി വ്യാസമാണ് ഇതിനുള്ളത്. എട്ട് നില കെട്ടിടത്തിന്റെ വലിപ്പമാണ് ഇതിനുള്ളത്.
ജൂലൈ 10-ന് ഈ ഛിന്നഗ്രഹം ഭൂമിയോട് ഏറ്റവും അടുത്ത് എത്തുന്നു. 1.5 ദശലക്ഷം കിലോമീറ്റര്‍ ഭൂമിയുടെ അകലെക്കൂടിയാണ് ഈ ഛിന്നഗ്രഹം കടന്ന് പോവുന്നത്. കൃത്യമായി പറയുകയാണെങ്കില്‍ ഭൂമിക്കും ചന്ദ്രനും തമ്മിലുള്ള ദൂരത്തിന്റെ നാലിരട്ടിയാണ് ഭൂമിയും ഛിന്നഗ്രഹവും തമ്മിലുള്ള അകലം.

നാസയുടെ അനുമാനം
എട്ട് കെട്ടിടങ്ങള്‍ക്ക് സമാനമായ വലിപ്പമാണ് ഈ ഛിന്നഗ്രഹത്തിന് ഉണ്ടാവുന്നത്. 2024 എം.ഇ1 എന്നാണ് ഈ ഛിന്നഗ്രഹത്തിന്റെ പേര്. നിലവില്‍ കാലിഫോര്‍ണിയിലെ പസഡെനയിലുള്ള നാസയുടെ ജെറ്റ് പ്രോപ്പല്‍ഷന്‍ ലബോറട്ടറിയാണ് ഛിന്നഗ്രഹത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടുന്നത്. ഇതിനെക്കുറിച്ച് സൂക്ഷ്മമായി നിരീക്ഷിക്കുന്നതും ഇവരാണ്.
ഛിന്നഗ്രഹത്തിന്റെ സഞ്ചാരം
2024 ജൂലൈ 10-ന് 14:51 ഈ ഛിന്നഗ്രഹം ഭൂമിയോട് ഏറ്റവും അടുത്ത് വരുന്നു. ഏകദേശം 4.35 ദശലക്ഷം കിലോമീറ്റര്‍ ദൂരത്തിലൂടെയാണ് ഇത് കടന്ന് പോവുന്നത്. നാസയുടെ പഠനാടിസ്ഥാനത്തില്‍ ഛിന്നഗ്രഹത്തിന്റെ ഏറ്റവും അടുത്തുള്ള ദൂരം ഏകദേശം 4.31 ദശലക്ഷം കിലോമീറ്റര്‍ ആയിരിക്കും. എന്നാല്‍ അതിന്റെ ഏറ്റവും ദൂരെയുള്ള പോയിന്റ് എന്നത് എപ്പോഴും 4.39 ദശലക്ഷം കിലോമീറ്റര്‍ ആയിരിക്കും എന്നുമാണ് പഠനങ്ങള്‍ പറയുന്നത്.
ആശങ്കകള്‍
ഛിന്നഗ്രഹം ഭൂമിയോട് അടുത്ത് വരുമ്പോള്‍ നിലവില്‍ ആശങ്കകള്‍ ഒന്നും തന്നെ ഇല്ല. എന്ന് മാത്രമല്ല ഇത് ശാസ്ത്രകുതുകികള്‍ക്ക് ഇത് പഠനനസംബന്ധമായി വളരെ മികച്ച മാറ്റങ്ങളും നല്കുന്നു. ജൂലൈ 10-ന് ശേഷം പിന്നീട് ഇത്തരത്തില്‍ ഒരു ഛിന്നഗ്രഹം ഭൂമിയിലേക്ക് അടുക്കുന്നതിന് 2027 ഡിസംബര്‍ 9 വരെ കാത്തിരിക്കണം. ഭൂമിയില്‍ നിന്ന് ഏകദേശം 68.67 ദശലക്ഷം കിലോമീറ്റര്‍ അകലത്തിലാണ് ഇത് എത്തുന്നത്. ഛിന്നഗ്രഹങ്ങളും അവയുടെ ഭ്രമണപഥങ്ങളും എ്പ്പോഴും വളരെയധികം കൗതുകമുണര്‍ത്തുന്നത് തന്നെയായിരുന്നു.
2027 ഡിസംബറില്‍ ഫ്യൂച്ചര്‍ ക്ലോസ് അപ്രോച്ച്
ഇപ്പോള്‍ കടന്ന് പോവുന്നത് പോലെ തന്നെ 2027-ല്‍ ആണ് ഇനി അടുത്ത ഛിന്നഗ്രഹം ഭൂമിക്ക് സമീപം കടന്ന് പോവുന്നത്. ഛിന്നഗ്രഹം ഭൂമിയില്‍ നിന്ന് 68.67 ദശലക്ഷം കിലോമീറ്റര്‍ മാത്രം അകലത്തിലായിരിക്കും. ഇതിന് ഏറ്റവും അടുത്തുള്ളത് ഏകദേശം 67.39 ദശലക്ഷം കിലോമീറ്ററും ഏറ്റവും കൂടുതല്‍ ദൂരമായി കണക്കാക്കുന്നത് 71.26 ദശലക്ഷം കിലോമീറ്ററാണ്.
ഇപ്പോഴുള്ള ഛിന്നഗ്രഹത്തിന്റെ പ്രത്യേകത
ഇപ്പോള്‍ ഭൂമിക്ക് അടുത്ത് കൂടെ കടന്ന് പോവുന്ന ഛിന്നഗ്രഹത്തിന്റെ പ്രത്യേകത അനുസരിച്ച് ഇവയെക്കുറിച്ചുള്ള പഠനം ബഹിരാകാശ പാറകളെക്കുറിച്ചും ഭൂമിയില്‍ അവയുടെ സാധ്യതയെക്കുറിച്ചും കൂടുതല്‍ മനസ്സിലാക്കാന്‍ ശാസ്ത്രജ്ഞരെ സഹായിക്കുന്നതാണ്. അത് മാത്രമല്ല ഭ്രമണപഥത്തെക്കുറിച്ചും അവ എപ്രകാരം ട്രാക്ക് ചെയ്യണം എന്നതിനെക്കുറിച്ചും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. അവയുണ്ടാക്കുന്ന അപകട സാധ്യതകളും മനസ്സിലാക്കുന്നതിന് ഇത് സഹായിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications