Latest Updates
-
കഠിനമായ ചൂടിൽ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വർഷങ്ങൾക്കിപ്പുറം ഗുരു പ്രദോഷവും വരിയാൻ യോഗവും ഒന്നിക്കുന്നു; ഈ രാശിക്കാർക്ക് ഭാഗ്യം തെളിയുമോ? അറിയാം! -
കത്തുന്ന വെയിലിലും ചർമ്മം വാടാതെയിരിക്കണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വേനൽക്കാലത്തെ സുരക്ഷിതമാക്കാം -
കഠിനമായ ചൂടിൽ തളരാതിരിക്കാം; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ഈ നാടൻ വഴികൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം! -
കഠിനമായ ചൂടിൽ ജിമ്മിൽ പോകുന്നുണ്ടോ? നിങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന ഈ തെറ്റുകൾ ഒഴിവാക്കൂ! -
സ്കൂളുകളിൽ ഇനി ആർത്തവ ശുചിത്വ വിപ്ലവം; പെൺകുട്ടികളുടെ പഠനം മുടങ്ങാതെ കാക്കാൻ സർക്കാരിന്റെ പുതിയ നീക്കങ്ങൾ -
കഠിനമായ ചൂടിൽ വ്യായാമം ചെയ്ത് തളരുകയാണോ? വയറിലെ കൊഴുപ്പ് സുരക്ഷിതമായി കുറയ്ക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൂര്യതാപത്തിൽ നിന്ന് രക്ഷനേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ജീവിതത്തിൽ വഴിത്തിരിവാകാൻ വ്യാഴം കർക്കടകത്തിലേക്ക്; ഈ മാറ്റം നിങ്ങളുടെ രാശിയിൽ എന്ത് മാറ്റം കൊണ്ടുവരും? -
വൃശ്ചികം രാശിയിൽ ചന്ദ്രൻ: ഈ രാശിക്കാർക്ക് ഇന്ന് അതീവ ജാഗ്രത, ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇങ്ങനെ
ഭര്‍ത്താവിന് ദോഷം, ജീവന് വരെ നാശം; വിവാഹിതരായ സ്ത്രീകള്‍ ഈ 7 വസ്തുക്കള്‍ മറ്റൊരു സ്ത്രീക്ക് നല്‍കരുത്
വിവാഹിതരായ സ്ത്രീകള്‍ക്ക് പലപ്പോഴും തങ്ങളുടെ സാധനങ്ങള്‍ മറ്റ് സ്ത്രീകളുമായി പങ്കിടുന്ന ഒരു ശീലമുണ്ട്. എന്നാല്‍ ദാമ്പത്യജീവിതത്തിലെ വിള്ളലുകളുടെ ഏറ്റവും വലിയ കാരണം ഇതാണ് എന്ന് നമുക്ക് പറയാം. അത്തരം ചില കാര്യങ്ങള്‍ ജ്യോതിഷത്തില്‍ വിശദീകരിച്ചിട്ടുണ്ട്.
വിവാഹിതരായ സ്ത്രീകള്‍ അബന്ധവശാല്‍പോലും ആരുമായും പങ്കിടാന്‍ പാടില്ലാത്ത ചില വസ്തുക്കളുണ്ട്. അത്തരം വസ്തുക്കള്‍ മറ്റൊരു സ്ത്രീയുമായി പങ്കിടുന്നത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ വിള്ളല്‍ വീഴ്ത്തുമെന്ന് പറയപ്പെടുന്നു. വിവാഹിതരായ സ്ത്രീകള്‍ ഒരിക്കലും മറ്റൊരു സ്ത്രീക്ക് നല്കാന് പാടില്ലാത്ത അത്തരം വസ്തുക്കള്‍ എന്തൊക്കെയെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

സിന്ദൂരം
വിവാഹിതരായ സ്ത്രീകള്‍ വളരെ പ്രാധാന്യത്തോടെ കരുതുന്ന ഒന്നാണ് സിന്ദൂരം. ഭര്‍ത്താവിന്റെ ആയുസ്സിന് വേണ്ടി മാത്രമല്ല സ്ത്രീകള്‍ സിന്ദൂരം അണിയുന്നത്, അത് അവരുടെ മാനസിക ആരോഗ്യം വര്‍ധിപ്പിക്കുവാനും സഹായിക്കുന്നു. അതിനാല്‍, സുമംഗലികള്‍ മാത്രമേ സിന്ദൂരം അണിയാന്‍ പാടുള്ളൂ എന്നാണ് വിശ്വാസം. കുളികഴിഞ്ഞശേഷം സിന്ദൂരം ചാര്‍ത്തുന്നത് വളരെ ഐശ്വര്യകരമായി കരുതപ്പെടുന്നു. ഒരു സുമംഗലിയുടെ സിന്ദൂരം മറ്റുള്ളവര്‍ ഉപയോഗിക്കുന്നത് ശുഭകരമല്ല. മറ്റൊരു സുമംഗലിയായ സ്ത്രീക്ക് നിങ്ങളുടെ സിന്ദൂരം നല്കാന് പാടില്ല. ഇത് നിങ്ങളുടെ ഭര്‍ത്താവുമായുള്ള ഐക്യത്തിന് പ്രശ്നങ്ങള്‍ വരുത്തുന്നു. അതിനാല്‍ ഒരിക്കലും ഒരു സ്ത്രീ സിന്ദൂരം മറ്റുള്ളവര്‍ക്ക് നല്‍കരുത്.

താലി
വിവാഹത്തിന്റെ ചിഹ്നം മാത്രമല്ല താലി. മന്ത്രവിധികളാല്‍ അഗ്നിസാക്ഷിയായി ഭാര്യയുടെ കഴുത്തില്‍ ഭര്‍ത്താവ് ഹൃദയ ചക്രത്തില്‍ ചാര്‍ത്തുന്ന ഒരു ദിവ്യമായ വസ്തുവാണ് താലി. ഇത് ഒരിക്കലും ഊരിമാറ്റരുത്. താലിമാലയോ താലിയോ മറ്റുള്ളവര്‍ക്ക് കടമായി അണിയാന്‍ നല്‍കുന്നത് ദോഷകരമാണ്. ഇത് ഭര്‍ത്താവുമായുള്ള ഐക്യം മോശമാക്കുന്നു, അവരുടെ ആരോഗ്യത്തിനും ദോഷം ചെയ്യുന്നു. അതിനാല്‍ താലിയും താലി മാലയും ഒരിക്കലും മറ്റുള്ളവര്‍ക്ക് നല്‍കരുത്.

വിവാഹ വസ്ത്രം
വിവാഹിതരായ സ്ത്രീകള്‍ക്ക് താലി പോലെ അമൂല്യമായ ഒരു വസ്തുവാണ് വിവാഹ വസ്ത്രം. ജീവിതത്തില്‍ വലിയൊരു തീരുമാനവുമായി ബന്ധപ്പെട്ട ഒരു വസ്തുവാണ് വിവാഹ വസ്ത്രം. തന്റെ ജീവിത പങ്കാളിയെ സ്വീകരിച്ച ദിവസം അണിഞ്ഞ സാരി മറ്റുള്ളവര്‍ക്ക് അണിയാന്‍ കൊടുക്കുന്നത് ദോഷകരമാണ്. അതിനാല്‍ ഇതിന് കേടുപാടുകള്‍ സംഭവിക്കുന്നതും മറ്റൊരു വ്യക്തി ഇത് അണിയുന്നതും വളരെ ദോഷകരമാണ്. അതിനാല്‍ വിവാഹ വസ്ത്രം ഒരിക്കലും മറ്റുള്ളവര്‍ക്ക് കടമായോ ദാനമായോ നല്‍കരുത്.

പൊട്ട്
വിവാഹിതയായ സ്ത്രീയുടെ ഐശ്വര്യമാണ് പൊട്ട്. വിവാഹിതരായ സ്ത്രീകള്‍ നിത്യവും പൊട്ട് അണിയുന്നത് ഉത്തമമാണ്. എന്നാല്‍ ഒരിക്കല്‍ ഉപയോഗിക്കുന്ന പൊട്ട് മറ്റുള്ളവര്‍ക്ക് നല്കാന് പാടില്ല. ഇത് ദോഷകരമാണ്. ഉപയോഗിക്കാത്ത പൊട്ട് നല്കുന്നതില് തെറ്റില്ല. എന്നാല്‍ ഒരു സുമംഗലി ഉപയോഗിച്ച പൊട്ട് വേറൊരാള്‍ക്ക് വയ്ക്കാന്‍ കൊടുക്കരുത്. ഇതിലൂടെ ചില ദോഷഫലങ്ങള്‍ ജീവിതത്തില്‍ വന്നുചേരും. ഐശ്വര്യവും സമൃദ്ധിയും നശിക്കും. നിങ്ങളുടെ പൊട്ട് വേറൊരാള്‍ക്ക് നല്‍കുന്നതിലൂടെ ജീവിതം തന്നെ അപകടത്തിലാകുന്നു എന്ന് വിശ്വസിക്കപ്പെടുന്നു.

കണ്മഷി
വിവാഹിതയായ ഒരു സ്ത്രീ കണ്മഷി അണിയുന്നതിന് വളരെയേറെ പ്രാധാന്യമുണ്ട്. ഭാര്യാഭര്‍തൃ ബന്ധത്തില്‍ കണ്ണ് തട്ടാതിരിക്കാനാണ് കണ്മഷി അണിയുന്നത് എന്നാണ് വിശ്വാസം. ഇങ്ങനെ അറിയുന്നതിലൂടെ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധം കൂടുതല്‍ ധൃഢമാകുന്നു. അതിനാല്‍ കണ്മഷി മറ്റുള്ളവര്‍ക്ക് നല്‍കുന്നത് ദോഷകരമാണ്. ഇതിലൂടെ ഭര്‍ത്താവുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുന്നു. ഭാര്യക്കും ഭര്‍ത്താവിനും വിട്ടൊഴിയാത്ത അസുഖങ്ങളും വരുന്നു. എന്നാല്‍ ഉപയോഗിക്കാത്ത കണ്മഷി നല്കുന്നതില് തെറ്റില്ല. പക്ഷേ ഒരിക്കലും നിങ്ങള്‍ ഉപയോഗിക്കുന്ന കണ്മഷി വേറൊരാള്‍ക്ക് നല്‍കുന്നത് ദോഷകരമാണ്.

മിഞ്ചി
വിവാഹിതരായ സ്ത്രീകള്‍ അണിയുന്നതാണ് മിഞ്ചി. ഇതിലൂടെ മാനസികവും ശാരീരികവുമായ ഗുണങ്ങള്‍ വന്നുചേരുന്നു. എന്നാല്‍ ഒരു വ്യക്തി ഉപയോഗിച്ച മിഞ്ചി മറ്റുള്ളവര്‍ക്ക് കടമായി നല്‍കുന്നതിലൂടെയോ അല്ലെങ്കില്‍ ഉപയോഗിച്ച മിഞ്ചി ദാനമായി നല്‍കുന്നതിലൂടെയോ വളരെയധികം ദോഷങ്ങള്‍ വരുന്നു. ഭര്‍ത്താവുമായി കലഹങ്ങള്‍, ബന്ധത്തില്‍ വിള്ളല്‍ എന്നിവ ജീവിതത്തില്‍ വരുന്നു. അതിനാല്‍ ഒരിക്കലും നിങ്ങളുടെ മിഞ്ചി മറ്റുള്ളവര്‍ക്ക് അണിയാന്‍ നല്‍കരുത്.

വിവാഹമോതിരം
താലി പോലെ തന്നെ വളരെയേറെ പ്രാധാന്യം അറിയിക്കുന്ന ഒരു വസ്തുവാണ് വിവാഹമോതിരം. അതിനാല്‍ നിങ്ങളുടെ വിവാഹമോതിരം ഒരിക്കലും മറ്റുള്ളവര്‍ക്ക് അണിയാന്‍ നല്‍കരുത്. ഇങ്ങനെ ചെയ്യുന്നതിലൂടെ ഭര്‍ത്താവിന്റെയും ഭാര്യയുടെയും ആയുസ്സിന് വളരെ ദോഷം ചെയ്യുമെന്ന് പറയപ്പെടുന്നു.



Click it and Unblock the Notifications