Latest Updates
-
ജൂൺ 19-ന് എത്തുന്ന സർവാർത്ഥ സിദ്ധി യോഗം: സാമ്പത്തിക നേട്ടങ്ങൾക്കായി ഈ സമയം എങ്ങനെ പ്രയോജനപ്പെടുത്താം? -
മഴക്കാലത്ത് വയറിലെ കൊഴുപ്പ് കുറയ്ക്കാം; ശില്പ ഷെട്ടിയുടെ 10 മിനിറ്റ് മൊബിലിറ്റി ചലഞ്ച് വൈറലാകുന്നു! -
മുംബൈയിൽ ജലക്ഷാമം രൂക്ഷം; വെള്ളം തൊടാതെ തന്നെ ചർമ്മം തിളങ്ങാൻ ഈ സ്മാർട്ട് വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ ഡെങ്കിപ്പനി പടരുന്നു; ഈ ലക്ഷണങ്ങൾ അവഗണിച്ചാൽ അപകടം, വീട്ടിൽ ചെയ്യേണ്ട മുൻകരുതലുകൾ ഇതാ -
കൊച്ചിയിൽ എലിപ്പനി ജാഗ്രത: മഴക്കാലത്ത് പുരുഷന്മാർ അറിയേണ്ട അടിയന്തര സുരക്ഷാ മാർഗങ്ങൾ -
മഴക്കാലത്ത് മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുമ്പോൾ ചോർച്ച ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
മഴക്കാലത്ത് വണ്ണം കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
മഴക്കാലത്തും സൺസ്ക്രീൻ നിർബന്ധമോ? ചർമ്മം സുരക്ഷിതമാക്കാൻ ഈ പുതിയ രീതികൾ പരീക്ഷിക്കൂ -
ചാട്ടവും ഓട്ടവുമില്ല, തൃഷയുടെ ഈ വർക്കൗട്ട് ചെയ്താൽ ശരീരം മാറും; മഴക്കാലത്ത് വീട്ടിലിരുന്ന് പരീക്ഷിക്കാം -
ചൊവ്വ ഇടവം രാശിയിലേക്ക്: സാമ്പത്തിക നേട്ടത്തിനായി ഈ മാറ്റങ്ങൾ ശ്രദ്ധിക്കൂ!
ദക്ഷിണേന്ത്യയിലെ കൈലാസം; ജ്യോതിര്‍ലിംഗങ്ങളിലൊന്നായ മല്ലികാര്‍ജുന ക്ഷേത്രം
സനാതന ധര്‍മ്മത്തില്‍ വിശ്വസിക്കുകയും ശിവനെ ആരാധിക്കുകയും ചെയ്യുന്ന നിരവധി ഭക്തരുണ്ട്. വിശ്വാസമനുസരിച്ച്, ഭക്തിയോടെ ശിവനെ ആരാധിക്കുന്നതിലൂടെ ഒരാള്‍ക്ക് എല്ലാ പാപങ്ങളില്‍ നിന്നും മോചനം ലഭിക്കുകയും മോക്ഷം നേടാന്‍ സാധിക്കുകയും ചെയ്യുന്നു. ഇന്ത്യയില്‍ പ്രധാനമായും ശിവന്റെ 12 ജ്യോതിര്‍ലിംഗങ്ങളാണ് ഉള്ളത്. രാജ്യത്തിന്റെ എല്ലാ കോണുകളിലും മഹത്തായ ക്ഷേത്രങ്ങളുടെ രൂപത്തില്‍ അവ സ്ഥാപിച്ചിരിക്കുന്നു. ശിവന്റെ ഈ 12 ജ്യോതിര്ലിംഗങ്ങള്ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. അവയിലൊന്നാണ് ആന്ധ്രയിലെ മല്ലികാര്‍ജ്ജുന ജ്യോതിര്‍ലിംഗം.
ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലെ ശ്രീശൈലത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം തെക്കന്‍ കൈലാസം, ശ്രീശൈലം എന്ന പേരിലും പ്രസിദ്ധമാണ്. നല്ലമലയിലെ മനോഹരമായ കുന്നുകള്‍ക്കിടയിലാണ് മല്ലികാര്‍ജ്ജുന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവന്റെ ഈ പവിത്രമായ തീര്‍ത്ഥാടന കേന്ദ്രം കുര്‍ണൂലിലെ കൃഷ്ണ നദിക്ക് സമീപമാണ്. മല്ലികാര്‍ജുന സ്വാമിയെ ഹിന്ദു ഭക്തര്‍ ലിംഗരൂപത്തില്‍ ഇവിടെ ആരാധിക്കുന്നു. 18 മഹാശക്തികളില്‍ ഉള്‍പ്പെട്ട ഭ്രമരാംബ ദേവിയുടെ ഭവനം കൂടിയാണ് ഈ സ്ഥലം.

രാജാക്കന്മാരുടെ ആരാധനാമൂര്‍ത്തി
ശ്രീശൈലത്തിന് ഇന്ത്യന്‍ സംസ്കാരത്തിലും പുരാണങ്ങളിലും വളരെ പ്രാധാന്യമുണ്ട്. ദക്ഷിണേന്ത്യ ഭരിച്ചിരുന്ന വിവിധ രാജാക്കന്മാരുടെ ആരാധനാമൂര്‍ത്തിയായിരുന്നു മല്ലികാര്‍ജുന സ്വാമി. എ.ഡി ഒന്നാം നൂറ്റാണ്ടിലെ പുലുമാവിസ് നാസിക് ലിഖിതത്തില്‍ മല്ലികാര്‍ജുന സ്വാമിയെയും ശ്രീശൈലം പര്‍വതത്തെയും കുറിച്ചുള്ള വിവരങ്ങള്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. മല്ലികാര്‍ജ്ജുന ജ്യോതിര്‍ലിംഗം സന്ദര്‍ശിക്കാന്‍ ഇന്ത്യയുടെ എല്ലാ കോണുകളില്‍ നിന്നും ഭക്തര്‍ എത്താറുണ്ട്. മല്ലികാര്‍ജുന സ്വാമി ക്ഷേത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ അറിയാന്‍ ലേഖനം വായിക്കൂ.
ദക്ഷിണേന്ത്യയിലെ കൈലാസം
ശിവന്റെ പ്രസിദ്ധമായ ജ്യോതിര്‍ലിംഗമാണ് മല്ലികാര്‍ജുന ജ്യോതിര്‍ലിംഗം. ആന്ധ്രാപ്രദേശിലെ കൃഷ്ണ നദിയുടെ തീരത്താണ് ഈ ജ്യോതിര്‍ലിംഗം സ്ഥിതി ചെയ്യുന്നത്. ഈ ജ്യോതിര്‍ലിംഗത്തെ ദക്ഷിണേന്ത്യയിലെ കൈലാസം എന്നും വിളിക്കുന്നു. വിശ്വാസങ്ങള്‍ അനുസരിച്ച്, മല്ലികാര്‍ജുന ജ്യോതിര്‍ലിംഗ ദര്‍ശനത്തിലൂടെ ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറപ്പെടുന്നു. മല്ലികാര്‍ജ്ജുന ജ്യോതിര്‍ലിംഗം ശിവന്റെ സംയുക്ത രൂപമാണെന്ന് ഹിന്ദു പുരാണങ്ങളില്‍ പറഞ്ഞിട്ടുണ്ട്.
12 ജ്യോതിര്‍ലിംഗങ്ങളിലൊന്ന്
മല്ലികാര്‍ജുന ജ്യോതിര്‍ലിംഗം ഹിന്ദുമതത്തില്‍ വളരെ പവിത്രമായി കണക്കാക്കപ്പെടുന്നു. ശ്രീശൈല പര്‍വതത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ജ്യോതിര്‍ലിംഗം ശിവന്റെ 12 ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നാണ്. ഈ പര്‍വതത്തില്‍ ഭോലേനാഥിനെ ആരാധിക്കുന്നവര്‍ക്ക് അശ്വമേധ യാഗത്തിന് തുല്യമായ ഫലം ലഭിക്കുമെന്നും എല്ലാ ആഗ്രഹങ്ങളും ഉടന്‍ സഫലമാകുമെന്നും വിശ്വസിക്കപ്പെടുന്നു.
വിജയനഗര കാലത്ത് നിര്‍മ്മിച്ച മുഖ മണ്ഡപം
മല്ലികാര്‍ജുന ക്ഷേത്ര സമുച്ചയത്തിന് 2 ഹെക്ടര്‍ വിസ്തൃതിയുണ്ട്. ഗോപുരങ്ങള്‍ എന്ന് വിളിക്കപ്പെടുന്ന 4 പ്രവേശന ഗോപുരങ്ങളുണ്ട്. മല്ലികാര്‍ജുന ജ്യോതിര്ലിംഗത്തിനുള്ളില് നിരവധി ക്ഷേത്രങ്ങളുണ്ട്. അവയില്‍ മല്ലികാര്ജ്ജുനനും ഭ്രമരാംബയുമാണ് പ്രധാന ക്ഷേത്രങ്ങള്‍. വിജയനഗര കാലത്ത് നിര്‍മ്മിച്ച മുഖ മണ്ഡപമാണ് ഇവിടെ ഏറ്റവും ശ്രദ്ധേയവും കാണേണ്ടതുമായത്. ക്ഷേത്രത്തിന്റെ മധ്യഭാഗത്ത് നിരവധി മണ്ഡപം തൂണുകളും നടകേശ്വരന്റെ ഭീമാകാരമായ ദൃശ്യമായ വിഗ്രഹവും ഉണ്ട്.

18 മഹാശക്തി പീഠങ്ങളില്‍ ഒന്ന്
സ്വന്തം പിതാവായ ദക്ഷ രാജാവ് പരമേശ്വരനെ അപമാനിച്ചത് സഹിക്കവയ്യാതെ സതി ദേവി തീകൊളുത്തി ആത്മഹത്യ ചെയ്തു. സതി ദേവിയുടെ കത്തുന്ന ശരീരം ഉയര്‍ത്തി ശിവന് താണ്ഡവനൃത്തം നടത്തി. ഈ സമയത്ത് ദേവിയുടെ ശരീരഭാഗങ്ങള്‍ വീണ സ്ഥലം ശക്തിപീഢമായി അറിയപ്പെടുന്നു. 18 മഹാശക്തി പീഠങ്ങളില്‍ ഒന്നാണ് മല്ലികാര്‍ജുന സ്വാമി ക്ഷേത്രം.
പാണ്ഡവര്‍ സ്ഥാപിച്ച അഞ്ച് ശിവലിംഗങ്ങള്‍
ജ്യോതിര്‍ലിംഗവും ശക്തിപീഠവുമുള്ള അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് മല്ലികാര്‍ജുന ക്ഷേത്രം. ഈ മഹത്തായ ക്ഷേത്രത്തില്‍ പാണ്ഡവര്‍ സ്ഥാപിച്ച അഞ്ച് ശിവലിംഗങ്ങളുണ്ട്. ഈ അഞ്ച് ലിംഗങ്ങളും ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്.
വിഗ്രഹത്തില്‍ തൊടാം
മറ്റൊരു ക്ഷേത്രത്തിലും നിലവിലില്ലാത്ത തരത്തില്‍, ക്ഷേത്രത്തിലെത്തുന്ന എല്ലാ ഭക്തര്‍ക്കും ക്ഷേത്ര വിഗ്രഹത്തില്‍ തൊടാന്‍ അനുവാദമുണ്ട് എന്നതാണ് മല്ലികാര്‍ജുന ക്ഷേത്രത്തിന്റെ ഒരു പ്രത്യേകത. ശ്രീ ശൈലം, തെക്കന്‍ കൈലാസം എന്നീ പേരുകളിലും മല്ലികാര്‍ജ്ജുന ക്ഷേത്രം അറിയപ്പെടുന്നു.

ദ്രാവിഡ ശൈലി
ക്ഷേത്രത്തിന് സമ്പന്നമായ ശില്പ സൃഷ്ടികളും കോട്ട പോലെയുള്ള മതിലുകളും ഗോപുരങ്ങളും ഉണ്ട്. ദ്രാവിഡ ശൈലിയില്‍ ഉയര്‍ന്ന ഗോപുരങ്ങളും വിശാലമായ മുറ്റങ്ങളുമുള്ള ഈ ക്ഷേത്രം വിജയനഗര വാസ്തുവിദ്യയുടെ ഏറ്റവും മികച്ച മാതൃകയായി കണക്കാക്കപ്പെടുന്നു.
സഹസ്ര ലിംഗം
മല്ലികാര്‍ജ്ജുന സ്വാമിയെ ആരാധിച്ചിരുന്ന ചക്രവര്‍ത്തിമാരില്‍ ശതവാഹനന്മാര്, പല്ലവര്‍, വിഷ്ണുകുണ്ഡികള്, ചാലൂക്യര്‍, കാകതീയര്‍, റെഡ്ഡി രാജാക്കന്മാര്, വിജയനഗര ചക്രവര്‍ത്തിമാര്‍, ഛത്രപതി ശിവജി എന്നിവരും ഉള്‍പ്പെടുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ശ്രീരാമനാല്‍ നിയോഗിക്കപ്പെട്ടതാണെന്ന് വിശ്വസിക്കപ്പെടുന്ന ഒരു സഹസ്ര ലിംഗം (1000 ലിംഗങ്ങള്‍) ഈ ക്ഷേത്രത്തിലുണ്ട്. ശിവന്റെ ഉഗ്രരൂപമായ വീരഭദ്ര സ്വാമിക്ക് സമര്‍പ്പിച്ചിരിക്കുന്ന ഒരു ചെറിയ ക്ഷേത്രവും മല്ലികാര്‍ജുന ക്ഷേത്ര സമുച്ചയത്തിലുണ്ട്.
പുനര്‍മിര്‍മാണം
വിജയനഗര സാമ്രാജ്യത്തിലെ ഹരിഹര ഒന്നാമന് രാജാവിന്റെ കാലത്താണ് ക്ഷേത്രത്തില്‍ ആധുനിക കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നതെന്ന് വിശ്വസിക്കപ്പെടുന്നു. വീരശേരോമണ്ഡപവും പാതാളഗംഗ പടവുകളും റെഡ്ഡിയുടെ കാലത്ത് നിര്‍മ്മിച്ചതാണ്. കുര്‍ണൂല്‍ ജില്ലാ ആസ്ഥാനത്ത് നിന്ന് 180 കിലോമീറ്ററും ഹൈദരാബാദില്‍ നിന്ന് 213 കിലോമീറ്ററും ദൂരമുണ്ട് മല്ലികാര്‍ജ്ജുന ക്ഷേത്രത്തിലേക്ക്.
ക്ഷേത്രത്തിന്റെ ഭൂരിഭാഗം പുനര്‍നിര്‍മ്മാണവും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും നടത്തിയത് കാകതീയ രാജവംശത്തിലെ പ്രതാപ്രുദ്രനും ഗണപതിദേവനുമാണ്. റെഡ്ഡി രാജാക്കന്മാരും ക്ഷേത്രനിര്‍മ്മാണത്തിന് ധാരാളം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. 1667ല്‍ ഛത്രപതി ശിവജി മഹാരാജാവ് ക്ഷേത്രത്തിന്റെ വടക്കുഭാഗത്തായി ഗോപുരം എന്നറിയപ്പെടുന്ന മുഖമണ്ഡപം നിര്‍മിച്ചു. ക്ഷേത്രത്തിന്റെ തെക്ക് ഭാഗത്തുള്ള ഗോപുരം നിര്‍മ്മിച്ചത് വിജയനഗര സാമ്രാജ്യത്തിലെ ഹരിഹരരായരാണ്. 15ാം നൂറ്റാണ്ടില്‍ കിഴക്ക് വശത്ത് രാജഗോപുരം സ്ഥാപിച്ചത് ശ്രീകൃഷ്ണദേവരായരാണ്.



Click it and Unblock the Notifications
