Latest Updates
-
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിലെ പ്രധാന നാഴികക്കല്ലുകൾ
ബ്രീട്ടീഷ് ഭരണത്തില് നിന്ന് നമ്മുടെ രാജ്യത്തിന് എന്നന്നേക്കുമായി സ്വാതന്ത്ര്യം ലഭിച്ചത് 1947 ഓഗസ്റ്റ് 15-നാണ് എന്ന് നമുക്കേവര്ക്കും അറിയുന്ന കാര്യമാണ്. എന്നാല് അതിന് വേണ്ടി നമ്മുടെ പൂര്വ്വികര് സഹിച്ച സഹനത്തിന്റേയും ത്യാഗത്തിന്റേയും കഥ പലര്ക്കും അറിയില്ല. നമ്മുടെ സ്വാതന്ത്ര്യ സമര ചരിത്രത്തില് നിരവധി നാഴികക്കല്ലുകള് ഒളിഞ്ഞ് കിടപ്പുണ്ട്. പലപ്പോഴും ജീവിതത്തിലെ പ്രധാന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള് നമ്മുടെ രാജ്യത്തിന്റെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ പ്രധാന സംഭവങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
ബ്രിട്ടീഷ് ഭരണത്തില് നിന്ന് സ്വാതന്ത്ര്യത്തിലേക്കുള്ള ഇന്ത്യയുടെ യാത്ര സുപ്രധാന സംഭവങ്ങളാല് സ്വര്ണ ലിപികളാല് ചരിത്രത്തില് അടയാളപ്പെടുത്തിയിട്ടുണ്ട്. സ്വാതന്ത്ര്യത്തിലേക്ക് അടുക്കുന്നതിന് തുടക്കം കുറിച്ച 1757-ല് പ്ലാസി യുദ്ധം മുതല് നമുക്ക് നോക്കാം. പ്ലാസി യുദ്ധത്തിനുശേഷം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഭരണം ആരംഭിച്ചതോടെയാണ് കാര്യങ്ങള് പ്രതിസന്ധിയിലേക്ക് എത്തുന്നത്. നമ്മുടെ രാജ്യത്തെ കോളനികളായി മാറ്റുകയും പിന്നീട് ഈ നിയന്ത്രണം 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തൈത്തുടര്ന്ന് ബ്രിട്ടീഷ് ഭരണത്തിലേക്ക് എത്തുന്നത് വരെ തുടര്ന്നു.

വഴിത്തിരിവുകള്
1885-ലെ ഇന്ത്യന് നാഷണല് കോണ്ഗ്രസ് (INC) രൂപീകരണമാണ് സ്വാതന്ത്ര്യത്തിലേക്കുള്ള ആദ്യത്തെ ചുവട് വെപ്പായി പറയുന്നത്. സ്വാതന്ത്ര്യ സമരത്തില് ഇന്ത്യന് നാഷണല് കോണ്ഗ്രസ് ഒരു പ്രധാന വഴിത്തിരിവായി മാറി. മഹാത്മാഗാന്ധി, ജവഹര്ലാല് നെഹ്റു, സര്ദാര് പട്ടേല് തുടങ്ങിയ ലോക നേതാക്കളാണ് ഇന്ത്യന് നാഷണല് കോണ്ഗ്രസിന്റെ പ്രധാന നേതാക്കളായിരുന്നത്. ഗാന്ധിജിയുടെ അഹിംസാത്മകമായ ചെറുത്തുനില്പ്പും നിയമലംഘന പ്രചാരണങ്ങളും ചരിത്രത്തില് അതീവ നിര്ണായക പങ്ക് വഹിച്ചു.
ജാലിയന് വാലാബാഗ്
1919-ലെ ജാലിയന് വാലാബാഗ് കൂട്ടക്കൊല സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം ശക്തമാക്കിയ ഇന്ത്യന് ചരിത്രത്തിലെ ഒരു ദാരുണമായ സംഭവമായിരുന്നു. ബ്രിട്ടീഷ് സൈന്യം നിരായുധരായ നൂറുകണക്കിന് സാധാരണക്കാരെ അതി ക്രൂരമായ രീതിയില് കൊന്നൊടുക്കു. അതോടൊപ്പം തന്നെ ഇത് രാജ്യമെമ്പാടും വ്യാപകമായ രോഷത്തിന് കാരണമാവുകയും സ്വാതന്ത്ര്യം നേടിയെടുക്കണം എന്ന ഉറച്ച തീരുമാനത്തിലേക്ക് എത്തുകയും ചെയ്തു.
ഉപ്പു സത്യാഗ്രഹം
മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില് 1930-ലാണ് ഉപ്പ് സത്യാഗ്രഹത്തിന് തുടക്കം കുറിച്ചത്. സ്വതന്ത്ര്യ സമര ചരിത്രത്തിലെ വളരെ പ്രധാനപ്പെട്ട ഒരു സമരമുറയായിരുന്നു ഉപ്പ് സത്യാഗ്രഹം. നിരവധി പേരാണ് ബ്രിട്ടീഷുകാരുടെ ഉപ്പ് നികുതിക്കെതിരെ പ്രതികരിച്ച് മുന്നോട്ടെത്തിയത്. ഇത് സ്വാതന്ത്ര്യ സമരത്തിന് പ്രചോദനം സൃഷ്ടിക്കുകയും സമാധാനപരമായ മറ്റൊരു പ്രക്ഷോഭത്തിന് തുടക്കം കുറിക്കുകയും ചെയ്തു. ഉപ്പു സത്യാഗ്രഹം നടന്നതോടെ നമ്മുടെ ജനത ഇന്ത്യന് സ്വാതന്ത്ര്യ ദിനത്തിന് അടുത്തെത്തി.
ക്വിറ്റ് ഇന്ത്യാ സമരം
ക്വിറ്റ് ഇന്ത്യാ സമരവും സ്വാതന്ത്ര്യ സമര ചരിത്രത്തില് കാര്യമായ സ്വാധീനം ചെലുത്തിയ ഒന്ന് തന്നെയാണ്. ഇതിനിടെ രണ്ടാം ലോകമഹായുദ്ധം ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില് കാര്യമായ മാറ്റങ്ങള് കൊണ്ട് വരുന്നു. 1942ലെ ക്വിറ്റ് ഇന്ത്യാ സമരം ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരമായിരുന്നു. വിദേശികള് ഇന്ത്യ വിട്ടു പോവുക എന്ന ദൃഢനിശ്ചയത്തില് ഗാന്ധിജിയോടൊപ്പം നമ്മുടെ രാജ്യം ഒത്ത് ചേര്ന്ന് നിന്നു. കടുത്ത അടിച്ചമര്ത്തലുകള്ക്കിടയിലും, പരമാധികാരം നേടാനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയം അത് പ്രകടമാക്കി.
സ്വാതന്ത്ര്യ ദിനം
ഒടുവില്, 1947 ഓഗസ്റ്റ് 15-ന് ഇന്ത്യ ബ്രിട്ടീഷ് ഭരണത്തില് നിന്ന് സ്വാതന്ത്ര്യം നേടി. എന്നാല് അതിന് ശേഷം ഇന്ത്യ രണ്ട് രാഷ്ട്രങ്ങളായി വിഭജിക്കപ്പെട്ടു: ഇന്ത്യയും പാകിസ്ഥാനും. ഈ വിഭജനം വലിയ തോതിലുള്ള കുടിയേറ്റത്തിനും അക്രമത്തിനും കാരണമായി. അത് ഇപ്പോഴും തുടര്ന്ന് കൊണ്ടിരിക്കുന്നു. എന്നാല് അത് ഒരു പുതിയ യുഗത്തിന്റെ തുടക്കമായി. കാലങ്ങളായി അടിച്ചമര്ത്തും അവഗണനയും സഹിച്ച ഒരു ജനതക്ക് പുതുപ്പിറവി തന്നെയായിരുന്നു 1947- ഓഗസ്റ്റ് 15 എന്ന ദിനം.



Click it and Unblock the Notifications
