Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ചന്ദ്രൻ ധനു രാശിയിലേക്ക്: ഇന്നത്തെ ഗ്രഹനിലയിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ -
രാജയോഗം തെളിയുമോ? ഏപ്രിൽ 9-ലെ ഈ മാറ്റം ഞെട്ടിക്കും! -
രവി യോഗം: ഇന്നത്തെ ഈ സമയം നിങ്ങളുടെ ഭാഗ്യം മാറ്റുമോ? -
രാശിഫലം ഏപ്രിൽ 9: കരിയറിൽ വൻ കുതിപ്പ്, ഈ 3 രാശിക്കാർക്ക് ധനയോഗം -
നക്ഷത്രഫലം 2026 ഏപ്രിൽ 9: ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇവരോ? -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ -
രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ, ജീവിതത്തിൽ വൻ മാറ്റങ്ങൾ -
വേനൽച്ചൂട് കടുക്കുന്നു; ശരീരത്തെ തണുപ്പിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
ബുധൻ വക്രഗതി അവസാനിക്കുന്നു: ഡിജിറ്റൽ ഇടപാടുകളിലും യാത്രകളിലും വൻ മാറ്റം
വിവാഹം വൈകിപ്പിക്കും വാസ്തു കാരണങ്ങള്‍: പക്ഷേ എല്ലാ തടസ്സവും അകറ്റും മഹാവാസ്തു ടിപ്സ്
വിവാഹം എന്നത് എല്ലാവരുടേയും ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. അത്രയധികം പ്രാധാന്യത്തോടെ ആലോചിച്ച് വേണം വിവാഹത്തിന്റെ കാര്യത്തില്‍ നാം തീരുമാനം എടുക്കുന്നതിന്. ആലോചിച്ച് എടുക്കാത്ത തീരുമാനങ്ങള്‍ പിന്നീട് തലവേദനയായി മാറുന്നു എന്നതാണ് സത്യം. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ ജാതകപ്പൊരുത്തത്തേക്കാള്‍ മനപ്പൊരുത്തത്തിനാണ് പ്രാധാന്യം നല്‍കേണ്ടത്. എങ്കിലും ചില തടസ്സങ്ങള്‍ എത്രയൊക്കെ ഒത്തൊരുമിച്ച് പോവാന്‍ ശ്രമിച്ചാലും പല ദാമ്പത്യത്തിലും നിലനില്ക്കുന്നു. അത് മാത്രമല്ല വിവാഹക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ പലപ്പോഴും പല രീതിയിലുള്ള തടസ്സങ്ങളും നമ്മള് നേരിടേണ്ടി വരുന്നു.

ജ്യോതിഷ പ്രകാരം നിങ്ങള്‍ക്ക് വിവാഹം ജാതകത്തില്‍ കാണപ്പെടുന്നുണ്ടെങ്കിലും പല കാരണങ്ങളാല്‍ അത് നടക്കാതെ പോവുന്ന അവസ്ഥയില്‍ പലരിലും മാനസികമായ മടുപ്പ് കാണപ്പെടുന്നു. അതിന് കാരണം പലപ്പോഴും വീട്ടിലെ നെഗറ്റീവ് ഊര്‍ജ്ജമാണ് എന്ന കാര്യം ആദ്യം മനസ്സിലാക്കണം. കാരണം വിവാഹം കഴിക്കുന്നത് പോലെ തന്നെ പ്രധാനപ്പെട്ടതാണ് വിവാഹവുമായി ബന്ധപ്പെട്ടുണ്ടാവുന്ന തടസ്സങ്ങള്‍ നീക്കുക എന്നുള്ള കാര്യവും. വിവാഹത്തിന്റെ തടസ്സങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ചില മഹാവാസ്തു പരിഹാരങ്ങള്‍ നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

പ്രധാനമായും നേരിടുന്ന പ്രശ്നങ്ങള്‍
വിവാഹത്തെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കുമ്പോള്‍ തന്നെ പ്രധാനമായും നേരിടുന്ന ചില തടസ്സങ്ങള്‍ ഉണ്ട്. അതില്‍ വരുന്നതാണ് ശരിയായ പൊരുത്തം കണ്ടെത്താന്‍ സാധിക്കാത്തത്. ജാതകത്തില്‍ ഒന്നിന് പുറകേ ഒന്നായി തടസ്സങ്ങള്‍ ഉണ്ടായിക്കൊണ്ടേ ഇരിക്കുന്നു. ഇത് കൂടാതെ നിങ്ങള്‍ക്ക് ജാതകത്തില്‍ പൊരുത്തങ്ങളെല്ലാം കൃത്യമാണ്. യാതൊരു തരത്തിലുള്ള തടസ്സങ്ങളും ഉണ്ടാവുന്നില്ല എന്നതാണെങ്കില്‍ പോലും പലപ്പോഴും ഇത് വിവാഹത്തിലേക്ക് എത്തുന്നില്ല. എന്നാല്‍ എല്ലാം സുഗമമായി നടക്കുകയും ചെയ്യുന്നു. പക്ഷേ വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ ദമ്പതികള്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുകയോ ബന്ധം അവസാനിപ്പിക്കേണ്ട അവസ്ഥയുണ്ടാവുകയോ ചെയ്യുന്നു. ഇതിന് കാരണം പലപ്പോഴും വാസ്തു പ്രശ്നങ്ങള്‍ തന്നെയാണ് എന്ന കാര്യം അറിഞ്ഞിരിക്കണം.

തെക്ക്-പടിഞ്ഞാറ് ഭാഗത്ത് ഇരിക്കണം
വിവാഹത്തിന്റെ കാര്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ എപ്പോഴും ദിക്കുകള്‍ പ്രധാനപ്പെട്ടതാണ്. പ്രധാനമായും തെക്ക്- പടിഞ്ഞാറ് ഭാഗത്ത് ഇരുന്ന് വേണം വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതും സംസാരിക്കേണ്ടതും. കാരണം ഈ ദിക്കിനെ ഊര്ജ്ജമണ്ഡലമായാണ് കണക്കാക്കുന്നത്. ഈ സ്ഥലത്ത് തടസ്സങ്ങള്‍ ഒന്നും ഇല്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. കക്കൂസ്, ചവറ്റു കുട്ടകള്‍, ചുവന്ന നിറമുള്ള വസ്തുക്കള്‍, കള്ളിമുള്‍ ചെടി പോലുള്ള ചെടികള്‍ എന്നിവയെല്ലാം ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.

തെക്ക്-പടിഞ്ഞാറ് ഭാഗത്ത് ഇരിക്കണം
ഇത് കൂടാതെ ഈ ഭാഗത്ത് ടോയല്റ്റ്, ഗ്യാസ് എന്നിവ ഉണ്ടെങ്കില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇവയും പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്. ഇത് കൂടാതെ ഇതെല്ലാം മാറ്റിയതിന് ശേഷം പൂര്‍വ്വികരുടെ ചിത്രങ്ങള്‍ തെക്ക് പടിഞ്ഞാറന്‍ ഭാഗത്ത് സ്വര്‍ണ നിറമുള്ള ഫ്രെയിമില്‍ തൂക്ക് സ്ഥാപിക്കുന്നതിന് ശ്രദ്ധിക്കുക. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിനും അതിലൂടെ പോസിറ്റീവ് ഊര്‍ജ്ജം വീട് മുഴുവന്‍ നിറക്കുന്നതിനും സാധിക്കുന്നു എന്നാണ് വിശ്വാസം. ജീവിതത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ വിവാഹത്തിന്റെ കാര്യത്തില്‍ ഉണ്ടാവുന്നു.

കിഴക്ക് ഭാഗം
കിഴക്ക് ഭാഗം വളരെ പ്രധാനപ്പെട്ടതാണ്. പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നതിന് ഈ മേഖല വളരെ പ്രധാനപ്പെട്ടതാണ്. ഈ ഭാഗത്ത് ടോയ്ലറ്റ്, അല്ലെങ്കില്‍ ചാര നിറം, വെളുപ്പ് എന്നീ നിറങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ഈ ഭാഗത്ത് ടോയ്ലറ്റ് ഉണ്ടെങ്കില്‍ അത് മാറ്റി സ്ഥാപിക്കുന്നതിന് സാധിക്കാത്ത അവസ്ഥയാണെങ്കില്‍ ഈ ഭാഗത്ത് ധാരാളം ചെടികള്‍ വെച്ച് പിടിപ്പിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നതിന് സഹായിക്കുന്നു. ഇത് വിവാഹ തടസ്സത്തെ ഇല്ലാതാക്കുന്നതിനും ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും സഹായിക്കുന്നു. എത്രയും പെട്ടെന്ന് വിവാഹം നടക്കുന്നതിന് ഈ വാസ്തുമാറ്റം നിങ്ങളെ സഹായിക്കുന്നു.

തെക്ക്-കിഴക്ക് ഭാഗം
തെക്ക് കിഴക്ക് ഭാഗവും വളരെ പ്രധാനപ്പെട്ട ദിക്കാണ്. ഈ ദിക്കിനെ അഗ്നി കോണ്‍ അഥവാ ആഗ്നേയ കോണ്‍ എന്നാണ് പറയുന്നത്. വിവാഹം തീരുമാനിക്കുമ്പോള്‍ ഈ ദിക്കില്‍ ഇരുന്ന് വേണം അഗ്നി സമര്‍പ്പണം നടത്തുന്നതിന്. ഈ ദിക്കാണ് ഹവനങ്ങള്‍ നടത്തുന്നതിന് ഏറ്റവും അനുയോജ്യമായ ദിക്ക്. ഈ ദിക്കില്‍ മോശമായി എന്തെങ്കിലും സംഭവിക്കുമ്പോള്‍ അത് നിങ്ങളുടെ ദാമ്പത്യത്തിലും അസ്വസ്ഥതകളും പ്രശ്നങ്ങളും ഉണ്ടാക്കുന്നു. സന്തോഷകരമായ അവസ്ഥകളില്‍ തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു. അത് മാത്രമല്ല വാസ്തു ദോഷത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി ഈ ദിക്കില്‍ ജലസാന്നിധ്യം, കറുപ്പ്, നീല നിറം, ടോയ്ലറ്റ് എന്നീ വസ്തുക്കള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ഇതെല്ലാം വിവാഹതത്തിന് തടസ്സം നില്ക്കുന്നതും നെഗറ്റീവ് ഊര്‍ജ്ജത്തിനും കാരണമാകുന്നു.

വിവാഹ ദോഷം പെണ്കുട്ടിയിലെങ്കില്
വിവാഹ ദോഷം പെണ്‍കുട്ടിക്കാണ് എന്നുണ്ടെങ്കില്‍ വാസ്തു ദോഷത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി പെണ്‍കുട്ടി തെക്ക് പടിഞ്ഞാറ് ഭാഗത്തെ ബെഡ്റൂം ഉപയോഗിക്കുത്. ഇത് മാത്രമല്ല തെക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് തുറക്കുന്ന വാതില്‍ ഇവര്‍ കിടക്കുന്ന കിടപ്പ് മുറിക്ക് പാടില്ല. ഇത് വിവാഹ ദോഷം വര്‍ദ്ധിപ്പിക്കുന്നു. വിവാഹ ദോഷത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി വടക്ക് പടിഞ്ഞാറ് ഭാഗത്തേക്കുള്ള ബെഡ്റൂമും പടിഞ്ഞാറ് ഭാഗത്തേക്ക് തല വെച്ചുള്ള കിടത്തവുമാണ് എറ്റവും ഉത്തമം. എന്നാല്‍ വിവാഹത്തിന്റെ തടസ്സം ആണ്കുട്ടിക്കാണെങ്കില് ഇവര്‍ വടക്ക് കിഴക്ക് ദിക്കിലുള്ള ബെഡ്റൂം ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കുക. എന്നാല്‍ ഒരു കാരണവശാലും തെക്ക് കിഴക്ക് ഭാഗത്തേക്ക് തല വെച്ച് ഉറങ്ങരുത്. ഇത ദോഷഫലങ്ങള്‍ വര്‍ദ്ധിപ്പിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











