Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
സ്വപ്നത്തില്‍ ശിവന് പ്രത്യക്ഷപ്പെട്ടാല്‍ ജീവിതത്തില്‍ സംഭവിക്കുന്ന അത്ഭുതം
നിങ്ങളുടെ സ്വപ്നത്തില്‍ കാണുന്ന കാര്യങ്ങള്‍ക്ക് യഥാര്‍ത്ഥ ജീവിതത്തില്‍ എന്തെങ്കിലും ബന്ധമുണ്ടോ ഇല്ലയോ എന്ന ചിന്ത പലപ്പോഴും നിങ്ങളുടെ മനസ്സിലുണ്ടാകും. അതെ, സത്യമാണ്. നിങ്ങളുടെ സ്വപ്നത്തില്‍ വരുന്ന എല്ലാ സംഭവങ്ങളും ഏതെങ്കിലും വിധത്തില്‍ നിങ്ങളുടെ യഥാര്‍ത്ഥ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു. ചിലപ്പോള്‍ നിങ്ങളുടെ സ്വപ്നത്തില്‍ കാണുന്ന സംഭവങ്ങള്‍ നിങ്ങളുടെ ഭാവി ജീവിതത്തിന്റെ സൂചനകളായിരിക്കാം.
പലതരം സ്വപ്നങ്ങള്‍ ഓരോരുത്തരും കാണാറുണ്ട്. എന്നാല്‍ നിങ്ങള്‍ എപ്പോഴെങ്കിലും പരമശിവനെയോ ശിവനുമായി ബന്ധപ്പെട്ട എന്തങ്കിലുമോ സ്വപ്നത്തില്‍ കണ്ടിട്ടുണ്ടോ? ഉദാഹരണത്തിന് ശിവക്ഷേത്രം, ശിവന്റെ ത്രിശൂലം, ചിലപ്പോള്‍ ശിവനും പാര്‍വതിയും ഒരുമിച്ച് ഇരിക്കുന്നത്, ശിവന്റെ കഴുത്തിലെ പാമ്പ് എന്നിങ്ങനെ. ഇത്തരം സ്വപ്നങ്ങള്‍ കാണുന്നതിന് ചില പ്രത്യേക അര്‍ത്ഥങ്ങളുണ്ടെന്ന് നിങ്ങള്‍ മനസ്സിലാക്കുക. സ്വപ്നത്തില്‍ നിങ്ങള്‍ ശിവനെ കാണുന്നുവെങ്കില്‍ അതിന്റെ അര്‍ത്ഥം എന്താണെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

സ്വപ്നത്തില്‍ ശിവലിംഗം കണ്ടാല്‍
പരമേശ്വരന് സ്വപ്നത്തില്‍ പ്രത്യക്ഷപ്പെടുന്നത് നിങ്ങള്‍ക്ക് ഒരു പ്രത്യേക സന്ദേശം നല്കുന്നു. നിങ്ങളുടെ ഉറക്കത്തില്‍ ശിവനെയോ അദ്ദേഹവുമായി ബന്ധപ്പെട്ട മറ്റെന്തെങ്കിലുമോ കാണുമ്പോള്‍ അത് പലതും അര്‍ത്ഥമാക്കുന്നു. സ്വപ്നത്തില്‍ ശിവലിംഗം വരുന്നത് ശിവന്റെ രൂപമായാണ് കണക്കാക്കുന്നത്. ശിവന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമായി ശിവലിംഗത്തെ കണക്കാക്കുന്നു. സ്വപ്നത്തില്‍ ശിവലിംഗം കാണുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. അത്തരമൊരു സ്വപ്നം ജീവിതത്തിലെ എല്ലാ ദുഷിച്ച ഘടകങ്ങളെയും നശിപ്പിക്കാന്‍ പോകുന്നു എന്നാണ് അര്‍ത്ഥം.
ശുഭകാലം ആരംഭിക്കുന്നു
ശിവലിംഗം സ്വപ്നം കാണുന്നുവെങ്കില്‍ ശുഭകാലം ആരംഭിക്കാന്‍ പോകുകയാണെന്ന് മനസ്സിലാക്കുക. ഒരു സ്വപ്നത്തില്‍ ശിവലിംഗം പ്രത്യക്ഷപ്പെടുന്നത് സാമ്പത്തികമായുള്ള ഉയര്‍ച്ചയെ സൂചിപ്പിക്കുന്നു. എവിടെ നിന്നെങ്കിലും പണം ലഭിക്കും അല്ലെങ്കില്‍ വളരെക്കാലമായി കുടുങ്ങിക്കിടന്ന പണം ലഭ്യമാകും. സ്വപ്നത്തില്‍ ശിവലിംഗം പ്രത്യക്ഷപ്പെടുകയാണെങ്കില്‍, ശിവക്ഷേത്രത്തില്‍ പോകുക, അവിടെ ശിവനെ പ്രസാദിപ്പിക്കുന്ന ശിവലിംഗത്തില്‍ പാല് അര്‍പ്പിക്കുക.
ചന്ദ്രക്കല കാണുമ്പോള്‍
നിങ്ങള്‍ ഒരു സ്വപ്നത്തില്‍ ശിവന്റെ ചന്ദ്രക്കല കാണുമ്പോള്‍ അത് ജോലികളുമായി നിങ്ങളെ ബന്ധിപ്പിക്കുന്നു. നിങ്ങള്‍ ഉടന്‍ ഒരു വലിയ തീരുമാനം എടുക്കേണ്ടതായി വന്നേക്കാം എന്നാണ് ഇതിനര്‍ത്ഥം. ഇത് വിവാഹം മുതലായവയുമായി ബന്ധപ്പെട്ടതാകാം. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ ഇതുപോലെ സ്വപ്നം കാണുന്നുവെങ്കില്‍ അത് വിജയത്തിന്റെ ലക്ഷണമാണെന്ന് മനസ്സിലാക്കുക.
ശിവപാര്‍വ്വതിമാരെ കണ്ടാല്‍
ഒരു സ്വപ്നത്തില്‍ ശിവനെയും പാര്‍വതിയെയും കാണുന്നത് അര്‍ത്ഥമാക്കുന്നത് പുതിയ വഴികള്‍ നിങ്ങളുടെ വാതിലില്‍ മുട്ടുന്നു എന്നാണ്. വരുമാനം, പണം മുതലായവയെക്കുറിച്ച് ഉടന്‍ തന്നെ നിങ്ങള്‍ ശുഭവാര്‍ത്ത കേള്‍ക്കും. കന്യകയായ ഒരു പെണ്‍കുട്ടി അത്തരമൊരു സ്വപ്നം ആഗ്രഹിക്കുന്നുവെങ്കില്‍, അത് നേരത്തെയുള്ള വിവാഹത്തിന്റെ സൂചനയാണ്. മാത്രമല്ല, ഭാര്യാഭര്ത്താക്കന്മാര്ക്കിടയില് ഏറെ നാളായി അഭിപ്രായവ്യത്യാസങ്ങള്‍ നിലനിന്നിരുന്നെങ്കില്‍ ഇരുവരുടെയും സ്വപ്നത്തില്‍ ശിവപാര്‍വതിമാര്‍ പ്രത്യക്ഷപ്പെട്ടാല്‍ പ്രശ്നങ്ങള്‍ എല്ലാം ഉടന്‍ ശരിയാകും എന്നാണ് അര്‍ത്ഥം.
അര്‍ദ്ധനാരീശ്വര മൂര്‍ത്തി
സ്വപ്നത്തില്‍ അര്ദ്ധനാരീശ്വരനൊപ്പം ശിവന്റെയും പാര്‍വതിയുടെയും ഒരു പ്രതിമയോ മറ്റോ പ്രത്യക്ഷപ്പെടുകയാണെങ്കില്‍ ഉടന്‍ തന്നെ നിങ്ങള്‍ക്ക് പുതിയ കാര്യങ്ങള്‍ ലഭിക്കാന്‍ പോകുന്നുവെന്ന് മനസിലാക്കുക. പണവുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകള്‍ നിങ്ങള്‍ക്ക് പെട്ടെന്ന് ലഭിച്ചേക്കാം.
ശിവക്ഷേത്രം കണ്ടാല്‍
നിങ്ങള്‍ സ്വപ്നത്തില്‍ ശിവക്ഷേത്രം കാണുകയോ സ്വയം ശിവക്ഷേത്രത്തില്‍ പോകുകയോ ചെയ്യുന്നതായി കണ്ടാല്‍ അത് ശുഭസൂചനയാണ്. നിങ്ങള്‍ വളരെക്കാലമായി ഒരു രോഗബാധിതനാണെങ്കില്‍ അല്ലെങ്കില്‍ നിങ്ങള്‍ക്ക് മറ്റൊരു പ്രശ്നമുണ്ടെങ്കില്‍, അത്തരമൊരു സ്വപ്നം അര്‍ത്ഥമാക്കുന്നത് എല്ലാം ശരിയാകുമെന്നാണ്.
ത്രിശൂലം കണ്ടാല്‍
ശിവന്റെ ത്രിശൂലം ഒരു പ്രത്യേക ആയുധമായി കണക്കാക്കപ്പെടുന്നു. ത്രിശൂലം ഊര്‍ജ്ജത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു. സ്വപ്നത്തില്‍ ശിവന്റെ ത്രിശൂലം കണ്ടാല്‍ അത് ശുഭ സൂചനയാണ്. ഏത് ആപത്തിനെ നശിപ്പിക്കുകയും ജീവിത പ്രശ്നങ്ങളോട് പോരാടാന്‍ നിങ്ങളെ പ്രാപ്തരാക്കുകയും ചെയ്യുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ത്രിശൂലത്തിനു പുറമെ ശിവന്റെ ദമരു സ്വപ്നത്തില്‍ പ്രത്യക്ഷപ്പെടുകയും ദമരുവിന്റെ ശബ്ദം മാത്രം വരികയും ചെയ്താല്‍ അത് ശുഭസൂചനയാണ്. ഇതിനര്‍ത്ഥം നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ വേഗത്തില്‍ ലഭിക്കുമെന്നാണ്.
തൃക്കണ്ണ് കണ്ടാല്‍
ശിവന്റെ മൂന്നാം കണ്ണ് ജാഗ്രതയെയും ബോധത്തെയും കുറിച്ച് പറയുന്നു. സ്വപ്നത്തിലെ ശിവന്റെ തൃക്കണ്ണ് കണ്ടാല്‍ ജീവിതത്തില്‍ ആവശ്യമായ ചില ക്രമീകരണങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു. ഇതുകൂടാതെ ശിവന്റെ പാമ്പിനും പ്രത്യേക ബന്ധമുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, ഒരു പാമ്പ് സ്വപ്നത്തില്‍ പ്രത്യക്ഷപ്പെടുകയോ ശിവനോടൊപ്പം ഇഴയുന്നതോ കാണുന്നുവെങ്കില്‍ അത് ശുഭസൂചകമായി കണക്കാക്കപ്പെടുന്നു. ഈ സ്വപ്നം സാമ്പത്തിക നേട്ടങ്ങളെ സൂചിപ്പിക്കുന്നു.



Click it and Unblock the Notifications
