Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
ഭക്തിക്കപ്പുറത്തെ ശക്തി, നിഗൂഢമാണ് ഇന്ത്യയിലെ ഈ ശിവക്ഷേത്രങ്ങള്‍
മറ്റൊരു മഹാശിവരാത്രി കൂടി സമാഗതമായിരിക്കുകയാണ്. പരമശിവന്റെ അനുഗ്രഹത്തിനായി ഭക്തര്‍ വ്രതാനുഷ്ഠാനങ്ങളും പൂജകളുമായി ഉറക്കൊഴിഞ്ഞ് കൊണ്ടാടുന്ന ദിവസമാണത്. ശിവരാത്രിയ്ക്ക് ശിവക്ഷേത്ര ദര്‍ശനം ഐശ്വര്യദായകമാണ്. ഇന്ത്യയിലങ്ങളോളമിങ്ങോളം നിരവധി ശിവക്ഷേത്രങ്ങളുണ്ട്. അവയില്‍ ചിലത് വളരെ നിഗൂഢവും വിശേഷപ്പെട്ടതും ചരിത്രപ്രാധാന്യമുള്ളവയുമാണ്.രാജ്യത്തെ അത്തരം ചില ശിവക്ഷേത്രങ്ങളെ പരിചയപ്പെടാം.

തുങ്കനാഥ ക്ഷേത്രം
ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രമെന്ന ഖ്യാതിയുള്ള ക്ഷേത്രമാണിത്. സമുദ്രനിരപ്പില്‍ നിന്നും 3680 മീറ്റര്‍ ഉയരത്തില്‍ ഹിമാലയത്തിലെ ചന്ദ്രനാഥ പര്‍വ്വതത്തിലാണ് ഈ വിശേഷപ്പെട്ട ക്ഷേത്രം ഉള്ളത്. ഉത്തരഖണ്ഡിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പഞ്ചകേദാര ക്ഷേത്രവും ഇതാണ്. ഈ ക്ഷേത്രത്തിന് ആയിരത്തിലധികം വര്‍ഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു.
ബൃഹദീശ്വരക്ഷേത്രം
തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ സ്ഥിതി ചെയ്യുന്ന ബൃഹദീശ്വര ക്ഷേത്രം അവിടുത്തെ അതിമനോഹരവും ബൃഹത്തുമായ ഗോപുരം കൊണ്ട് വളരെ പ്രസിദ്ധമാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നാണ് പെരുവുടയാര്‍ കോവില്‍ എന്നും അറിയപ്പെടുന്ന ഈ ശിവക്ഷേത്രം. ചോളരാജാവായ രാജരാജ ചോളന് എഡി 1010ല്‍ പണികഴിച്ചതാണ് ഈ ക്ഷേത്രം.
മുരുടേശ്വര ക്ഷേത്രം
37 മീറ്റര്‍ ഉയരത്തിലുള്ള പരമശിവന്റെ അതികായ പ്രതിമയാണ് അറബിക്കടലിനടുത്ത് സ്ഥിതിചെയ്യുന്ന കര്‍ണ്ണാടകയിലെ മുരുടേശ്വര ക്ഷേത്രത്തിലെ പ്രധാന ആകര്‍ഷണം. ഇന്ത്യയിലെ തന്നെ ശിവന്റെ ഏറ്റവും വലിയ പ്രതിമയാണ് ഇത്. ദ്രാവിഡ വാസ്തു ശൈലിയിലുള്ള ചാലുക്യന്റെയും കദംബന്റെയും പ്രതിമകള്‍ ഇവിടുത്തെ പ്രത്യേകതയാണ്. 237 അടി ഉയരത്തിലുള്ള ക്ഷേത്ര ഗോപുരം ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും ഉയരമുള്ള ഗോപുരമാണ്.
ചിദംബരം
തനതായ വാസ്തുശൈലി കൊണ്ട് ലോകശ്രദ്ധയാകര്‍ഷിച്ച ശിവക്ഷേത്രമാണ് തമിഴ്നാട്ടിലെ ചിദംബരത്തുള്ള തില്ലൈ നടരാജ ക്ഷേത്രം. നടരാജ ഭാവത്തിലുള്ള വിഗ്രഹമാണ് ഇവിടുത്തെ പ്രത്യേകത. ഭരതമുനിയുടെ നാട്യശാസ്ത്രത്തില്‍ വിവരിച്ചിട്ടുള്ള 108 നാട്യഭാവങ്ങളും കൊത്തിവെച്ചിട്ടുള്ള അതിമനോഹര ശില്‍പ്പങ്ങളാണ് ഇവിടെയുള്ളത്.
കേദാര്‍നാഥ് ക്ഷേത്രം
ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രം ഹിന്ദു പുരാണത്തില്‍ വളരെ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്ന ഒരു ക്ഷേത്രമാണ്. വാസ്തുചാതുര്യം കൊണ്ടും പശ്ചാത്തലത്തിലെ ഹിമാലയ സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ഭക്തരെയും സഞ്ചാരികളെയും ആകര്‍ഷിക്കുന്ന ഇന്ത്യയിലെ പ്രധാന സഞ്ചാരകേന്ദ്രമാണിത്. സമുദ്രനിരപ്പില്‍ നിന്നും 3580 മീറ്റര്‍ ഉയരത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
അമര്‍നാഥ് ക്ഷേത്രം
ഏറെ നിഗൂഢതകള്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്ന ഹിമാലയസാനുക്കളില്‍ തന്നെ സ്ഥിതി ചെയ്യുന്ന വിശ്വവിഖ്യാതമായ മറ്റൊരു ക്ഷേത്രമാണ് ജമ്മു കശ്മീരിലുള്ള അമര്‍നാഥ്. അമരത്വം, ഈശ്വരന് എന്നീ പദങ്ങളില്‍ നിന്നുമാണ് അമര്‍നാഥ് എന്ന വാക്ക് ഉത്ഭവിച്ചത്. സമുദ്രനിരപ്പില്‍ നിന്നും 3800 മീറ്റര്‍ ഉയരത്തിലാണ് ഈ ഗുഹാക്ഷേത്രമുള്ളത്. ഇവിടുത്തെ ശിവലിംഗം മഞ്ഞില്‍ രൂപപ്പെട്ടിട്ടുള്ളതാണ്.
കാശി വിശ്വനാഥ ക്ഷേത്രം
മോക്ഷത്തിന്റെ പുണ്യഭൂമിയെന്ന് വിശ്വസിക്കപ്പെടുന്ന ഗംഗാനദീതീരത്തെ കാശി വിശ്വനാഥ ക്ഷേത്രം ആത്മീയാന്തരീക്ഷം കൊണ്ടും അത്ഭുതപൂര്‍വ്വമായ അനുഭവങ്ങള്‍ കൊണ്ടും അവിടെയെത്തുന്ന ഭക്തരുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ ക്ഷേത്രമാണ്.
കൈലാസനാഥ ക്ഷേത്രം
ഒരൊറ്റ ശിലയില്‍ കൊത്തിയെടുത്ത എല്ലോറയിലെ കൈലാസനാഥ ക്ഷേത്രം വാസ്തുശില്‍പ്പ ശൈലി കൊണ്ട് സമാനതകളില്ലാത്ത ക്ഷേത്രമാണ്. ഈ ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന് നൂറുവര്‍ഷങ്ങളെങ്കിലും എടുത്തിരിക്കാമെന്നാണ് ചില കണക്കുകള്‍ പറയുന്നത്.



Click it and Unblock the Notifications
