Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ഗ്രഹണം നിഴലിക്കുന്ന നിറങ്ങളുടെ ഉത്സവം, ചന്ദ്രഗ്രഹണവും ഹോളിയും ഒരേ നാളില്‍ വരുന്നത് ദോഷമോ?
ഒരു അത്ഭുതകരമായ ജ്യോതിശാസ്ത്ര പ്രതിഭാസമാണ് ചന്ദ്രഗ്രഹണം. ചന്ദ്രനെ അതിന്റെ എല്ലാ പ്രൗഢിയോടും കൂടി കാണാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കുന്നു. 2024 ലെ ആദ്യത്തെ ചന്ദ്രഗ്രഹണം മാര്‍ച്ച് 25ന് നടക്കും. ഇത് ഒരു പെനുമ്പ്രല്‍ ചന്ദ്രഗ്രഹണമായിരിക്കും. അന്നുതന്നെയാണ് നിറങ്ങളുടെ ആഘോഷമായ ഹോളിയും വരുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നുകൂടിയാണ് ഹോളി.
ജ്യോതിഷപരമായി, ഗ്രഹണം എന്നത് ഒരു അശുഭകരമായ സംഭവമായതിനാല്‍, അത് ഹോളിയെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് പലര്‍ക്കും ആശങ്കയുണ്ട്. വിശ്വാസങ്ങള്‍ പ്രകാരം ഹോളി എന്നത് തിന്‍മയുടെ മേന്‍ നന്‍മ വിജയം നേടിയ ഒരു ഉത്സവമാണ്. അതിനാല്‍, ചന്ദ്രഗ്രഹണവും ഹോളിയും ഒന്നിച്ചുവരുന്നത് എന്തെങ്കിലും തരത്തില്‍ ദോഷമാണോ അല്ലയോ എന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

എന്താണ് ചന്ദ്രഗ്രഹണം?
ചന്ദ്രന് സ്വന്തമായ പ്രകാശമില്ല, പക്ഷേ അതിന്റെ ഉപരിതലം സൂര്യന്റെ കിരണങ്ങളെ പ്രതിഫലിപ്പിക്കുന്നതിനാല്‍ അത് പ്രകാശിക്കുന്നു. സമ്പൂര്‍ണ ചന്ദ്രഗ്രഹണ സമയത്ത്, ഭൂമി സൂര്യനും ചന്ദ്രനും ഇടയില്‍ വരികയും ചന്ദ്രനിലേക്ക് നേരിട്ട് സൂര്യപ്രകാശം എത്തുന്നത് തടയുകയും ചെയ്യുന്നു. സൂര്യന്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ ഭൂമിയുടെ നിഴല്‍ വീഴ്ത്തുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ചന്ദ്രനും സൂര്യനും ഇടയില്‍ ഭൂമി കൃത്യമായി നില്‍ക്കുമ്പോള്‍ ഭൂമിയുടെ നിഴല്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ പതിക്കുകയും അതിനെ മങ്ങിക്കുകയും ചിലപ്പോള്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ചന്ദ്രോപരിതലത്തെ ചുവപ്പ് നിറമാക്കുകയും ചെയ്യുന്നു. പൂര്‍ണ്ണ ചന്ദ്രന്റെ ഘട്ടത്തിലാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. മൂന്ന് തരത്തിലുള്ള ചന്ദ്രഗ്രഹണങ്ങള്‍ ഉണ്ട്: പൂര്‍ണ ചന്ദ്രഗ്രഹണം, ഭാഗിക ചന്ദ്രഗ്രഹണം, പെനുമ്പ്രല്‍ ഗ്രഹണം.
എന്താണ് പെനുംബ്രല്‍ ചന്ദ്രഗ്രഹണം
മാര്‍ച്ച് 25 ന് നടക്കുന്ന ചന്ദ്രഗ്രഹണം പെനുമ്പ്രല്‍ ചന്ദ്രഗ്രഹണമാണ്. ഭൂമി സൂര്യനും ചന്ദ്രനും ഇടയില്‍ വരുമ്പോഴാണ് പെനുബ്രല്‍ ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. സൂര്യപ്രകാശം ചന്ദ്രന്റെ ഉപരിതലത്തില്‍ പതിക്കുന്നത് ഭൂമി തടയുകയും ചന്ദ്രോപരിതലത്തിന്റെ 90 ശതമാനവും അതിന്റെ നിഴലിനാല്‍ മറക്കപ്പെടുകയും ചെയ്യുന്നു. ഇതാണ് പെനുബ്രല്‍ ചന്ദ്രഗ്രഹണം എന്നറിയപ്പെടുന്നത്.
ചന്ദ്രഗ്രഹണം എവിടെയെല്ലാം കാണാനാകും
2024-ലെ ആദ്യ ചന്ദ്രഗ്രഹണം മാര്‍ച്ച് 25ന് നടക്കും. രാവിലെ 10:23ന് ആരംഭിച്ച് 3:02-ന് ഇത് അവസാനിക്കും. എന്നാല്‍ ഈ ഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകില്ല. അതിനാല്‍ ഇത്തവണ സൂതക കാലം ബാധകമല്ല. അയര്‍ലന്‍ഡ്, ബെല്‍ജിയം, സ്പെയിന്‍, ഇംഗ്ലണ്ട്, സൗത്ത് നോര്‍വേ, ഇറ്റലി, പോര്‍ച്ചുഗല്‍, റഷ്യ, ജര്‍മ്മനി, അമേരിക്ക, ജപ്പാന്‍, സ്വിറ്റ്സര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്സ്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ ഈ ചന്ദ്രഗ്രഹണം ദൃശ്യമാകും.
ഹോളി ആഘോഷങ്ങളെ ചന്ദ്രഗ്രഹണം എങ്ങനെ ബാധിക്കും
ഇന്ത്യന്‍ പാരമ്പര്യമനുസരിച്ച്, ചന്ദ്രഗ്രഹണത്തിന് മുമ്പുള്ള ഒമ്പത് മണിക്കൂര്‍ കാലയളവിനെ സൂതക കാലഘട്ടം എന്ന് വിളിക്കുന്നു. ഈ സമയത്ത് നെഗറ്റീവ് എനര്‍ജികള്‍ ആധിപത്യം സ്ഥാപിക്കുമെന്നും ഈ കാലയളവില്‍ മംഗളകരമായ പ്രവൃത്തികള്‍ ചെയ്യുന്നത് ഒഴിവാക്കുമെന്നും പറയപ്പെടുന്നു. അപ്പോള്‍ ചന്ദ്രഗ്രഹണത്തിന്റെ സൂതക കാലഘട്ടം ഈ വര്‍ഷത്തെ ഹോളി ആഘോഷങ്ങളെ ബാധിക്കുമോ എന്ന ചോദ്യം നിങ്ങളിലുണ്ടാകും. എന്നാല്‍ ഇല്ല. മാര്‍ച്ച് 25-ലെ ചന്ദ്രഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകാത്തതിനാല്‍, സൂതക കാലഘട്ടം സാധുവായിരിക്കില്ല. അതിനാല്‍ ഹോളി പൂജയും ആഘോഷങ്ങളും പതിവുപോലെ യാതൊരു തടസ്സവുമില്ലാതെ നടത്താവുന്നതാണ്.
ഹോളി 2024
നിറങ്ങളുടെ ഉത്സവമായാണ് ഹോളിയെ കണക്കാക്കുന്നത്. ഹിന്ദു പഞ്ചാംഗം അനുസരിച്ച്, ഫാല്‍ഗുണ മാസത്തിലെ പൗര്‍ണ്ണമി ദിനത്തിലാണ് ഇത് ആഘോഷിച്ചു വരുന്നത്. പരമ്പരാഗത ആചാര അനുഷ്ഠാനങ്ങളോടെയാണ് ഇന്ത്യയില്‍ ഹോളി ആഘോഷിക്കുന്നത്. രണ്ടു ദിവസമായാണ് ഉത്സവ ചടങ്ങുകള്‍. ഹോളിഗ ദഹന്‍, ധുലന്ദി എന്നിവയാണ് അവ. രണ്ടാമത്തെ ദിനമായ ധുലന്ദിയാണ് വര്‍ണങ്ങളുടെ ദിനം. ആളുകള്‍ തമ്മില്‍ പരസ്പരം നിറങ്ങള്‍ വിതറുമ്പോള്‍ ശത്രുത അകലുമെന്നതാണ് വിശ്വാസം.
ശീതകാലത്തിന്റെ അവസാനമിട്ട് വസന്തകാലത്തെ സ്വാഗതം ചെയ്യുന്ന സമയമാണ് ഹോളി. ചരിത്രപരമായി, ഇതിന് വളരെയധികം പ്രാധാന്യമുണ്ട്. നാടോടിക്കഥകളില്‍ വരെ ഈ ഉത്സവത്തെക്കുറിച്ച് നിങ്ങള്‍ക്ക് കേള്‍ക്കാന്‍ കഴിയും. നന്മയുടെ ആഘോഷമാണ് ഈ ഉത്സവം അടയാളപ്പെടുത്തുന്നത്. വടക്കേ ഇന്ത്യയില്‍ ഹോളി പണ്ടുമുതലേ വലിയതോതില്‍ ആഘോഷിച്ചുവരുന്നു. ആഘോഷങ്ങളുടെ പൊലിമയില്‍ ദക്ഷിണേന്ത്യയില്‍ ചിലയിടങ്ങളിലും ഹോളി ആഘോഷം ഇന്ന് വ്യാപകമാകുന്നുണ്ട്.



Click it and Unblock the Notifications