Latest Updates
-
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി
ചന്ദ്രഗ്രഹണം 2023: ഈ വര്‍ഷത്തെ ഗ്രഹണം നിസ്സാരമല്ല: ആദ്യഗ്രഹണത്തോടൊപ്പം പ്രത്യേകതകളും
ഈ വര്‍ഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണം മെയ് 5-ന് സംഭവിക്കുന്നു. നിഴല്‍ ഗ്രഹണമായത് കൊണ്ട് തന്നെ ഇന്ത്യയില്‍ ഈ ഗ്രഹണം ദൃശ്യമാവുകയില്ല. ജ്യോതിശാസ്ത്രപരമായി നോക്കുകയാണെങ്കില്‍ വളരെയധികം പ്രാധാന്യം ഈ സമയത്തുണ്ട്. ചന്ദ്രഗ്രഹണം എന്നത് സൗരയൂഥത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വ്യക്തമാക്കുന്നതാണ്. 2023-ലെ ആദ്യ ചന്ദ്രഗ്രഹണം സംഭവിക്കുന്നത് തന്നെ നിഴല്‍ ഗ്രഹണം അഥവാ പെനമ്പ്രല്‍ ഗ്രഹണം ആയിരിക്കും. ബുദ്ധ പൂര്‍ണിമ ദിനം തന്നെയാണ് ചന്ദ്രഗ്രഹണവും സംഭവിക്കുന്നത്.
ഒരു ഗ്രഹമോ ചന്ദ്രനോ മറ്റൊരു ആകാശഗോളത്തിന്റെ നിഴലിലൂടെ കടന്നുപോകുമ്പോള്‍ ആണ് ഗ്രഹണം സംഭവിക്കുന്നത്. ചന്ദ്രഗ്രഹണം എപ്രകാരം സംഭവിക്കുന്നത് എന്ന് നോക്കാവുന്നതാണ്. ചന്ദ്രന് ഭൂമിയുടെ നിഴലിലൂടെ കടന്നു പോവുകയും അതിന്റെ ഫലമായി ചന്ദ്രന്റെ പ്രകാശം കുറയുകയും ചെയ്യുമ്പോള്‍ ഗ്രഹണം സംഭവിക്കുന്നു. ഓരോ ആറ് മാസത്തിലും ഗ്രഹണം സംഭവിക്കുന്നു. ഈ വര്‍ഷത്തെ ഗ്രഹണം നിഴല്‍ ഗ്രഹണമാണെങ്കിലും ചില ഇടങ്ങളില്‍ ഇത് ദൃശ്യമാവുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കാം.

എന്താണ് പെനുംബ്രല്‍ ചന്ദ്രഗ്രഹണം?
വിവിധ തരത്തിലുള്ള ഗ്രഹണങ്ങള്‍ ഉണ്ട്, അതില്‍ സമ്പൂര്‍ണ്ണ ചന്ദ്രഗ്രഹണം, ഭാഗിക ചന്ദ്രഗ്രഹണം, പെന്‍ബ്രല്‍ ചന്ദ്രഗ്രഹണം എന്നിവയാണ് ചന്ദ്രഗ്രഹണത്തില്‍ വരുന്ന മാറ്റങ്ങള്‍. ഇതില്‍ ആദ്യത്തെ ചന്ദ്രഗ്രഹണമാണ് മെയ് 5-6 തീയ്യതികളില്‍ ഇന്ത്യയില്‍ ഉള്‍പ്പടെ ദൃശ്യമാവുന്ന പെനുബ്രല്‍ ചന്ദ്രഗ്രഹണം. ചന്ദ്രന് ഭൂമിയുടെ നിഴലില്‍ നേരിയ മങ്ങിയ പുറംഭാഗത്തിലൂടെ കടന്നു പോവുമ്പോഴാണ് ചന്ദ്രനില്‍ വീഴുന്ന സൂര്യപ്രകാശം ഇല്ലാതാവുന്നത്. ഈ സമയം ചന്ദ്രന് വളരെയധികം പ്രകാശം കുറഞ്ഞ അവസ്ഥയില്‍ ആയിരിക്കും.
എപ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്?
2023-ലെ പെനുമ്പ്രല്‍ ചന്ദ്രഗ്രഹണം എപ്പോഴാണ് സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം. മെയ് 5 ന് ഈ വര്‍ഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണം ദൃശ്യമാവുന്നു. പെന്‍ബ്രല്‍ ഗ്രഹണം മെയ് 5 ന് രാവിലെ 10:11 ന് EST (15:11 GMT) ആരംഭിക്കും, ഉച്ചയ്ക്ക് 12:22 വരെ . ഇന്ത്യയില്‍ ഇത് മെയ് 5 ന് രാത്രി 8:44 ന് ആണ് ദൃശ്യമാവുന്നത്. എന്നാല്‍ എല്ലായിടങ്ങളിലും ഗ്രഹണം ദൃശ്യമാവില്ല. അത് 1:00 പുലര്‍ച്ചെ അവസാനിക്കും. ഗ്രഹണം 4 മണിക്കൂര്‍ 18 മിനിറ്റ് ആണ് നീണ്ട് നില്‍ക്കുന്നത്.

ചന്ദ്രഗ്രഹണം 2023 എവിടെ ദൃശ്യമാകും?
ഈ വര്‍ഷത്തെ ആദ്യ ചന്ദ്രഗ്രഹണം യൂറോപ്പ്, ആഫ്രിക്ക, ഓസ്ട്രേലിയ, ഏഷ്യ, പസഫിക്, അറ്റ്ലാന്റിക്, ഇന്ത്യന്‍ മഹാസമുദ്രങ്ങള്‍ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളില്‍ മാത്രമാണ് പ്രധാനമായും കാണപ്പെടുന്നത്. എന്നാല്‍ ഇന്ത്യയില്‍ പൊതുവേ ഇത് കാണാന്‍ സാധിക്കില്ല, എങ്കിലും ചിലയിടങ്ങളില്‍ നിഴല്‍ പോലെ കാണപ്പെടുന്നു. ഈ ഗ്രഹണം കാണുന്നതിന് ദൂരദര്‍ശിനി പോലുള്ള പ്രത്യേക ഉപകരണങ്ങള്‍ ആവശ്യമില്ല. എന്നിരുന്നാലും, ബൈനോക്കുലറുകള്‍ പോലുള്ളവ ഉപയോഗിച്ചാല്‍ കൂടുതല്‍ ദൃശ്യമാവുന്നു. ഗ്രഹണസമയത്ത് ചന്ദ്രനെ നിരീക്ഷിക്കുന്നത് അല്പം കൂടി ആകര്‍ഷണീയമാണ്.

2023-ല്‍ അടുത്ത ചന്ദ്രഗ്രഹണം എപ്പോഴാണ്?
2023-ലെ രണ്ടാമത്തെ ചന്ദ്രഗ്രഹണം ഒക്ടോബര്‍ 28-ന് നടക്കും. ഓസ്ട്രേലിയ, അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലെ പ്രദേശങ്ങളില്‍ ഇത് ഭാഗിക ചന്ദ്രഗ്രഹണമായി ആയിരിക്കും കാണപ്പെടുന്നത്. ഈ വര്‍ഷം നാല് ഗ്രഹണങ്ങളാണ് കാണപ്പെടുന്നത്. രണ്ട് സൂര്യഗ്രഹണവും രണ്ട് ചന്ദ്രഗ്രഹണവും. ആദ്യത്തെ ഹൈബ്രിഡ് സൂര്യ ഗ്രഹണം ഏപ്രില്‍ 20 ന് ആരംഭിച്ചു. ഒക്ടോബര്‍ 14 ന്, രണ്ടാമത്തെ സൂര്യഗ്രഹണവും സംഭവിക്കും. എന്നാല്‍ ചന്ദ്രഗ്രഹണം ആദ്യത്തേത് മെയ് 5 നും രണ്ടാമത്തേത് ഒക്ടോബര്‍ 28നും സംഭവിക്കുന്നു.



Click it and Unblock the Notifications
