Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
ചന്ദ്രഗ്രഹണം 2023: ഇന്ന് സന്ധ്യക്ക് 10 കാര്യങ്ങളില്‍ വിട്ടുവീഴ്ച വേണ്ട: ഗര്‍ഭിണികള്‍ പ്രത്യേകിച്ച്
ഇന്ന് ചന്ദ്രഗ്രഹണമാണ്, ഈ വര്‍ഷത്തെ അതായത് 2023-ലെ ആദ്യത്തെ ചന്ദ്രഗ്രഹണമാണ് മെയ് 5- വെള്ളിയാഴ്ച സംഭവിക്കുന്നത്. ഈ ആകാശ വിസ്മയം കാണാന്‍ ലോകമാകെ കാത്തിരിക്കുകയാണ്. ഭൂമി സൂര്യന്റേയും ചന്ദ്രന്റേയും നീങ്ങുമ്പോള്‍ ഭൂമിയുടെ ഉപരിതലത്തില്‍ നിഴല്‍ പതിക്കുന്നതിന്റെ ഫലമായാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. എന്നാല്‍ പൊതുവേ ഗ്രഹണത്തെ ദോഷകരമായാണ് കണക്കാക്കുന്നത്. എന്നാല്‍ പണ്ടുള്ളവര്‍ വിശ്വസിക്കുന്നത് പോലെ ഈ ആകാശ വിസ്മയം ഗര്‍ഭകാലത്ത് അസ്വസ്ഥതകള്‍ ഉണ്ടാക്കും എന്നാണ് വിശ്വാസം
വിശ്വാസമനുസരിച്ച് ഗ്രഹണത്തിനെ വളരെയധികം ദോഷകരമായി കണക്കാക്കുന്നവര്‍ ധാരാളം ഉണ്ട്. പലപ്പോഴും ഈ സമയം മംഗള കര്‍മ്മങ്ങള്‍ നടത്തുന്നതും ശുഭകാര്യങ്ങള്‍ ചെയ്യുന്നതും ഭക്ഷണം കഴിക്കുന്നതും എല്ലാം ദോഷകരമായാണ് കണക്കാക്കുന്നത്. ഈ വര്‍ഷത്തെ ഗ്രഹണം പക്ഷേ പെനുമ്പ്രല്‍ ചന്ദ്രഗ്രഹണം എന്നാണ് അറിയപ്പെടുന്നത്. വിശ്വാസപ്രകാരം ചന്ദ്രഗ്രഹണം സംഭവിക്കുമ്പോള്‍ ഇനി പറയുന്ന പത്ത് കാര്യങ്ങള്‍ ഒന്ന് ഓര്‍മ്മയില്‍ വെക്കേണ്ടതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ചന്ദ്രഗ്രഹണ സമയത്ത് ദോഷകരമായ കിരണങ്ങള്‍ പുറത്തേക്ക് വരുന്നു. എന്നാല്‍ ഇത് ഗര്‍ഭകാലത്ത് ഗര്‍ഭസ്ഥശിശുവിനെ ദോഷകരമായി ബാധിക്കും എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഗര്‍ഭിണികള്‍ ഈ സമയം വീട്ടിനുള്ളില്‍ തന്നെ കഴിയണം എന്നാണ് പണ്ടുള്ളവര്‍ നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് ശാസ്ത്രീയമായ പഠനങ്ങള്‍ ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ്.
മൂര്‍ച്ചയുള്ള വസ്തുക്കളുടെ ഉപയോഗം
ഗര്‍ഭിണികള്‍ ഗ്രഹണ സമയം ബ്ലേഡുകള്‍, കത്രിക, തുടങ്ങിയ മൂര്‍ച്ചയുള്ള വസ്തുക്കള്‍ ഉപയോഗിക്കരുത് എന്നാണ് പറയുന്നത്. ഇത് അപകടമുണ്ടാക്കും എന്നാണ് പറയുന്നത്. എന്നാല്‍ ഇതിന്റെ യഥാര്‍ത്ഥ വശം എന്ന് പറയുന്നത് ഗ്രഹണ സമയം ഇരുട്ടായതിനാല്‍ ഈ സമയം മൂര്‍ച്ചയുള്ള വസ്തുക്കള്‍ ഉപയോഗിക്കുന്നത് കൈമുറിയുന്നതിനുള്ള സാധ്യതയെ വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ടാണ് ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കരുത് എന്ന് പറയുന്നത്.
ഭക്ഷണം കഴിക്കുന്നത്
ചന്ദ്രഗ്രഹണ സമയം ഭക്ഷണം കഴിക്കുന്നത് അല്‍പം ശ്രദ്ധിച്ച് വേണം എന്നും പറയുന്നുണ്ട്. ചന്ദ്രഗ്രഹണ സമയത്ത് പുറത്തേക്ക് വരുന്ന രശ്മികള്‍ ഉണ്ടാക്കുന്ന ദോഷഫലങ്ങള്‍ ഭക്ഷണത്തില്‍ എത്തുന്നു എന്നും ഇത് ഗര്‍ഭിണികള്‍ക്ക് ദോഷഫലം ഉണ്ടാക്കും എന്നുമാണ് പറയുന്നത്. അതുകൊണ്ട് തന്നെയാണ് പലരും ഇക്കാര്യത്തില്‍ അല്‍പം പുറകിലേക്ക് നില്‍ക്കുന്നതും. എന്നാല്‍ ഇരുട്ടുള്ളപ്പോള്‍ ഭക്ഷണം കഴിക്കുന്നത് ദോഷകരമായ ഫലങ്ങള്‍ ഉണ്ടാക്കുന്നു എന്നതാണ് സത്യം.

വാതിലുകളും ജനലുകളും അടക്കണം
ഗര്‍ഭകാലത്ത് വാതിലുകളും ജനലുകളും ഗ്രഹണത്തില്‍ അടക്കണം എന്നാണ് പറയുന്നത്. ഇത് കൂടാതെ ഈ സമയം ഗ്രഹണ ദോഷങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി മന്ത്രവും ധ്യാനവും പരിശീലിക്കണം എന്നും പണ്ടുള്ളവര്‍ പറയുന്നു. ഇത് ദോഷഫലങ്ങള്‍ ഉണ്ടാക്കും എന്നുള്ള ഭയം പലപ്പോഴും ഗര്‍ഭിണികളില്‍ സമ്മര്‍ദ്ദം ഉണ്ടാക്കുന്നു. എന്നാല്‍ ഇതിനെ മറികടക്കാന്‍ ആശ്വാസകരമായ മന്ത്രങ്ങള്‍ ജപിക്കാവുന്നതാണ്.
കുളിക്കേണ്ടത് അത്യാവശ്യം
ചന്ദ്രഗ്രഹണത്തിന് മുന്‍പും ശേഷവും കുളിക്കുന്നത് നല്ലതാണ്. ഇത് ഗ്രഹണ ദോഷങ്ങളെ ഇല്ലാതാക്കുന്നു എന്നാണ് പറയുന്നത്. സാധാരണ അവസ്ഥയില്‍ തന്നെ രണ്ട് നേരം കുളിക്കുന്നത് നല്ലതാണ്. എന്നാല്‍ ഗ്രഹണത്തിന് ശേഷം ചന്ദ്രനില്‍ നിന്നുള്ള ദോഷരശ്മികളില്‍ നിന്ന് മുക്തി നേടുന്നതിന് കുളിക്കാവുന്നതാണ്. ഇത് പണ്ടുള്ളവര്‍ പാലിച്ച് പോരുന്നതാണ്.
ഉറക്കം ശ്രദ്ധിക്കണം
ചന്ദ്രഗ്രഹണ സമയത്ത് ഗര്‍ഭിണികള്‍ ഉറങ്ങുന്നത് ശുഭകരമല്ല എന്നാണ് പറയുന്നത്. ഈ സമയം നിര്‍ഭാഗ്യകരമായ ഫലങ്ങള്‍ ഉണ്ടാവും എന്നാണ് വിശ്വാസം. ഇത് കൂടാതെ ഗര്‍ഭിണികള്‍ ഈ സമയം ലോഹ ആഭരണങ്ങള്‍ സേഫ്റ്റി പിന്നുകള്‍ എന്നിവ ധരിക്കരുത്. ഇത് ദോഷകരമായ ഫലങ്ങള്‍ നല്‍കുന്നു എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം.

ഗംഗാജലം
ഗര്‍ഭിണികള്‍ കുളിക്കുന്ന വെള്ളത്തില്‍ ഗ്രഹണ ദോഷങ്ങളെ അകറ്റുന്നതിന് വേണ്ടി ഗംഗാജലം തളിക്കേണ്ടതാണ്. ഇത് നിങ്ങള്‍ക്ക് ഗ്രഹണ ശേഷം ഊര്‍ജ്ജം നല്‍കുന്നു എന്നാണ് വിശ്വാസം. ഇത് കൂടാതെ ഈ സമയം ഒരു തരത്തിലുള്ള ജോലികളും ചെയ്യാന്‍ പാടില്ല എന്നും പണ്ടുള്ളവര്‍ പറയുന്നു. മാത്രമല്ല പൂര്‍ണമായും വിശ്രമിക്കുകയും വേണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











