Latest Updates
-
ഓഗസ്റ്റ് 18: ഇന്നത്തെ അമൃതകാളം അറിയാം, ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
ഓണം നാളിലെ അപൂർവ്വ ഗ്രഹയോഗം: സർവ്വാർത്ഥ സിദ്ധി യോഗത്തിൽ ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ് -
ഓണക്കാലത്ത് സലൂൺ ഓഫറുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് ശ്രദ്ധിക്കൂ, മുടി കൊഴിച്ചിൽ ഒഴിവാക്കാം -
ഓണക്കോടി വാങ്ങിയോ? കഴുകാതെ ധരിച്ചാൽ പണി കിട്ടും, ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ബാത്ത്റൂമിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഓണസദ്യ ഉണ്ണുമ്പോൾ ഇരിപ്പിടം എങ്ങോട്ടാകണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പറയുന്നത് ഇതാണ് -
ഓണം പർച്ചേസ്: വാലറ്റിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ പണം ഇരട്ടിയാകും; വാസ്തു പറയുന്നത് ഇതാണ് -
ഫ്ലാറ്റിലെ ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ വീട്ടിൽ ഐശ്വര്യം നിറയും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വയ്ക്കുന്നതിൽ ഈ തെറ്റുകൾ വരുത്തിയാൽ ദോഷം!
ചന്ദ്രഗ്രഹണം 2023: ഗ്രഹണ സമയത്തിന് മുന്‍പും ഗ്രഹണത്തിന് ശേഷവും ശ്രദ്ധ വേണം ഇവര്‍ക്ക്
ഈ വര്‍ഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണം സംഭവിക്കുന്നത് മെയ് 5-നാണ്. ഇതൊരു നിഴല്‍ ഗ്രഹണമായാണ് കണക്കാക്കുന്നത്. ജ്യോതിഷ പ്രകാരവും വളരെയധികം പ്രാധാന്യം ഉണ്ടാവുന്ന ഒരു സമയം കൂടിയാണ് ഓരോ ഗ്രഹണവും. ജ്യോതിശാസ്ത്രപ്രകാരം ഗ്രഹണത്തിനുള്ള പ്രാധാന്യം എത്രത്തോളമാണെന്ന് നമുക്കറിയാം. പെനുമ്പ്രല്‍ ഗ്രഹണമായത് കൊണ്ട് തന്നെ എല്ലാ സ്ഥലങ്ങളിലും ഇത് ദൃശ്യമാവണം എന്നില്ല. എന്നാല്‍ ഇന്ത്യയില്‍ തന്നെ ചിലയിടങ്ങളില്‍ ഗ്രഹണം ദൃശ്യമാവുന്നതിനുള്ള സാധ്യതയെ തള്ളിക്കളയാന്‍ സാധിക്കുകയില്ല.
ചിലയിടങ്ങളില്‍ പൂര്‍ണ ഗ്രഹണമായാണ് ദൃശ്യമാവുന്നത്. ചന്ദ്രന്ഗ്രഹണം മെയ് 5 ഇന്ത്യന്‍ സമയം രാത്രി 8.44-നാണ് ആരംഭിക്കുന്നത് ഇത് മെയ് 6 പുലര്‍ച്ചെ 1 മണി വരെ നിലനില്ക്കുന്നു. ജ്യോതിഷപ്രകാരം പറയുകയാണെങ്കില്‍ രാഹുകേതുക്കളെയാണ് ഈ ദിനത്തില്‍ ഗ്രഹണത്തിന് കാരണമായി കണക്കാക്കുന്നത്. ഈ ലേഖനത്തില്‍ ഗ്രഹണത്തിന് മുന്‍പും ഗ്രഹണത്തിന് ശേഷവും ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളെക്കുറിച്ചാണ് പറയുന്നത്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ഇവയൊന്നും ചെയ്യരുത്
ചന്ദ്രഗ്രഹണത്തോട് അനുബന്ധിച്ച് ചില കാര്യങ്ങള്‍ ചന്ദ്രഗ്രഹണത്തിന് മുന്‍പ് ചെയ്യരുത്. ജ്യോതിഷ പ്രകാരം ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ വളരെ മോശം ഫലങ്ങളാണ് ഉണ്ടാവുന്നത് എന്നാണ് പറയുന്നത്. ചന്ദ്രഗ്രഹണത്തിന് മുന്‍പായി ചെയ്യാന്‍ പാടില്ലാത്തവയില്‍ വരുന്നതാണ് ഭക്ഷണം കഴിക്കുന്നത്. ഇത് നിങ്ങളുടെ ഗ്രഹണസമയത്തുണ്ടാവുന്ന വാതകങ്ങള്‍ നിമിത്തം മോശം ഫലങ്ങള്‍ ഉണ്ടാക്കുന്നു എന്നത് കൊണ്ടാണ് ഗ്രഹണ സമയത്ത് ഭക്ഷണങ്ങള്‍ കഴിക്കരുത് എന്ന് പറയുന്നത്. ഇത് പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കുന്നു എന്നാണ് വിശ്വാസം.
ഗ്രഹണത്തിന് ഒരു മണിക്കൂര്‍ മുന്‍പ് ഭക്ഷണം പാകം ചെയ്യരുത്. ഇത്തരത്തില്‍ ചെയ്യുന്നത് ദോഷകരമായി മാറും എന്നും ഗ്രഹണ സമയത്തുണ്ടാവുന്ന രശ്മികള്‍ ഭക്ഷണത്തില്‍ പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കും എന്നുമാണ് പറയുന്നത്. എന്നാല്‍ ഇതിന് ഇന്നും ശാസ്ത്രീയമായി അടിത്തറയുണ്ടോ എന്നത് സംശയമാണ്. യാത്രകള്‍ പരമാവധി ഗ്രഹണത്തിന് തൊട്ട് മുന്‍പ് ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. ഈ സമയം നല്ല കാര്യങ്ങളും സാമ്പത്തിക ഇടപാടുകളും നടത്തരുത് എന്നും വിശ്വാസമുണ്ട്. ഇത് നഷ്ടത്തിലേക്ക് എത്തിക്കും എന്നാണ് പറയുന്നത്. ക്ഷേത്രങ്ങളില്‍ നൈവേദ്യം നടത്താതിരിക്കുന്നതിനും ശ്രദ്ധിക്കണം. ഇതെല്ലാം നെഗറ്റീവ് എനര്‍ജിയുണ്ടാക്കുന്നു.

ഗര്ഭിണികളെങ്കില് ഈ ദിനത്തില്‍ വീടിന് വെളിയില്‍ ഇറങ്ങരുത്. ഗ്രഹണ സമയത്തുണ്ടാവുന്ന മാറ്റങ്ങള്‍ പലപ്പോഴും ഗര്‍ഭസ്ഥശിശുവിന്റെ അനാരോഗ്യത്തിലേക്ക് എത്തിക്കും എന്നാണ് പറയുന്നത്. ഈ സമയം വെള്ളം കുടിക്കുന്നത് പോലും ഒഴിവാക്കണം എന്നാണ് പണ്ടുള്ളവര്‍ പറയുന്നത്. ഭാര്യാ-ഭര്‍തൃബന്ധം അരുത് എന്നും ഗ്രഹണത്തിന് തൊട്ട് മുന്‍പ് ഒഴിവാക്കണം എന്നും പറയുന്നു. ശരീരത്തില്‍ എണ്ണ തേച്ച് കുളിയും പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ഇതെല്ലാം ഗ്രഹണത്തിന് തൊട്ടുമുന്‍പോ ഗ്രഹണ സമയത്തോ ചെയ്യരുത്.
ഗ്രഹണത്തിന് ശേഷം ചെയ്യേണ്ടത്
ഗ്രഹണത്തിന് മുന്‍പ് നാം ശ്രദ്ധിക്കുന്നത് പോലെ തന്നെ ഗ്രഹണത്തിന് ശേഷവും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. അതില്‍ ഒന്നാണ് ഗ്രഹണശേഷം കുളിക്കണം എന്നത്. ഇത് നിങ്ങളുടെ ചുറ്റും നിറഞ്ഞ നെഗറ്റീവ് ഊര്‍ജ്ജത്തെ ഇല്ലാതാക്കുന്നു. മാത്രമല്ല ജീവിതത്തില്‍ നിന്ന് പ്രതിസന്ധികളെ ഇല്ലാതാക്കുകയും ചെയ്യുന്നു എന്നാണ് വിശ്വാസം. കൂടാതെ ഗ്രഹണത്തിന് ശേഷം വിളക്ക് കൊളുത്തുകയും പ്രാര്‍ത്ഥിക്കുകയും വേണം. ഇത് നിങ്ങളില്‍ ഗുണഫലങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ഭക്ഷണം ഗ്രഹണത്തിന് മുന്‍പ് പാകം ചെയ്തതെങ്കില്‍ അതില്‍ തുളസിയിലയിട്ട് സൂക്ഷിക്കണം. ഇത് ഗ്രഹണശേഷം കഴിക്കാവുന്നതാണ്.
പൂര്‍വ്വികര്‍ക്ക് ഗ്രഹണശേഷം ജലം അര്‍പ്പിക്കണം. ഇത് അവരുടെ ആത്മാവിന് ശാന്തി നല്കുന്നു. ഗ്രഹണത്തിന് ശേഷം നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് അല്ലെങ്കില്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടി ദാനധര്‍മ്മങ്ങള്‍ നടത്തേണ്ടതാണ്. ഇതെല്ലാം നിങ്ങളില്‍ കൂടുതല്‍ അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നാണ് വിശ്വാസം. ഗ്രഹണ സമയത്ത് നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഒന്നാണ് മന്ത്രങ്ങള്‍ ജപിക്കുന്നത്. ഇത് ഗ്രഹണത്തിന് ശേഷവും തുടരുന്നത് ഗ്രഹണത്തിന്റെ ദോഷഫലത്തെ ഇല്ലാതാക്കുന്നു. വിഷ്ണു, ശിവ വിഗ്രഹങ്ങള്‍ക്ക് ഈ ദിനത്തില്‍ പ്രത്യേക പൂജ നടത്തണം.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications