Latest Updates
-
ഗജകേസരി രാജയോഗം: ഇന്ന് മുതൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ആ വലിയ മാറ്റം! -
അങ്കാരകി സങ്കഷ്ടി ചതുർത്ഥി: ഗണപതിയുടെ അനുഗ്രഹത്താൽ ഈ രാശിക്കാർക്ക് ഇനി ധനമഴ, കരിയറിൽ വൻ കുതിപ്പ്! -
ചന്ദ്രന്റെ കൂടുമാറ്റം: തൃക്കേട്ടയിൽ നിന്ന് മൂലത്തിലേക്ക് ഗ്രഹങ്ങൾ നീങ്ങുമ്പോൾ, ഈ നക്ഷത്രക്കാർക്ക് തെളിയുന്നത് ഭാഗ്യത്തിന്റെ പുതിയ വാതിലുകൾ! -
ഇന്നത്തെ രാശിഫലം: ചൊവ്വാഴ്ച ഈ രാശിക്കാര്‍ക്ക് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും! -
മെയ് 4 രാശിഫലം: തൊഴിൽരംഗത്ത് വൻ മാറ്റങ്ങൾ, ഈ 12 രാശിക്കാർക്കും ഇന്ന് ഭാഗ്യദിനം! -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം കണ്ട് അമ്പരന്ന് ആരാധകർ! -
ഡൽഹിയിൽ പൊടിക്കാറ്റ് വരുന്നു; നിങ്ങളുടെ ചർമ്മം സുരക്ഷിതമാണോ? ഈ മുൻകരുതലുകൾ മറക്കരുത്! -
സോഷ്യൽ മീഡിയയിലെ വ്യാജ പ്രചരണങ്ങൾ വേണ്ട; ഈ വേനൽക്കാലത്ത് കുടുംബത്തിന്റെ ആരോഗ്യം കാക്കാൻ ഇതാ ചില വഴികൾ -
ഡൽഹിയിൽ റെഡ് അലർട്ട്: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് ജീവന് ഭീഷണിയോ? -
ഗർഭം തുടരണോ? സ്ത്രീയുടെ തീരുമാനത്തിന് ഇനി സുപ്രീം കോടതിയുടെ പൂർണ്ണ പിന്തുണ
ചന്ദ്രഗ്രഹണം 2023 : ആരോഗ്യത്തിന് വെല്ലുവിളിയോ, ഈ വര്‍ഷത്തെ ഗ്രഹണം കരുതിയിരിക്കണോ?
ഈ വര്‍ഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണം വരുന്നത് മെയ് 5-നാണ്. ഗ്രഹണത്തെക്കുറിച്ച് അത് സൂര്യഗ്രഹണമാണെങ്കിലും ചന്ദ്രഗ്രഹണമാണെങ്കിലും നിരവധി കെട്ടുകഥകളും മിത്തുകളും യാഥാര്‍ത്ഥ്യങ്ങളും ധാരാളമുണ്ട്. ഗ്രഹണം എപ്രകാരം നിങ്ങള്‍ക്ക് ബാധിക്കുന്നു, ജ്യോതിഷപരമായും ആരോഗ്യപരമായും എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാവുന്നു എന്നതിനെക്കുറിച്ചെല്ലാം പലരും ചിന്തിക്കുന്നു. നമ്മുടെ ആരോഗ്യത്തിന് ഇത് എത്രത്തോളം ഹാനീകരമായി മാറുന്നു എന്ന കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കേണ്ടതാണ്.
ചന്ദ്രഗ്രഹണവും സൂര്യ ഗ്രഹണവും നേരിട്ട് നോക്കിയാല്‍ അത് നേത്രാരോഗ്യത്തെ ബാധിക്കുന്നു എന്ന് നമുക്കറിയാം. ചില അവസ്ഥകളില്‍ കണ്ണിന്റെ കാഴ്ച വരെ തകരാറിലാവുന്ന അവസ്ഥയുണ്ടാവുന്നു. അതുകൊണ്ട് തന്നെ ഒരു മുന്‍കരുതല്‍ എന്തുകൊണ്ടും നല്ലതാണ്. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. ഏതൊക്കെ തരത്തിലാണ് നിങ്ങളെ ചന്ദ്രഗ്രഹണം ബാധിക്കുന്നുതെന്ന് നമുക്ക് നോക്കാം. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയെന്ന് നോക്കാം.

ചന്ദ്രഗ്രഹണവും പ്രത്യുത്പാദന ശേഷിയും
ചന്ദ്രഗ്രഹണവും പ്രത്യുത്പാദന ശേഷിയും തമ്മില്‍ ബന്ധമുണ്ട് എന്നാണ് പറയുന്നത്. ചന്ദ്രന് ഫലഭൂയിഷ്ഠതയെ സ്വാധീനിക്കുന്നു. തല്‍ഫലമായി ചന്ദ്രഗ്രഹണ ദിനത്തില്‍ അണ്ഡോത്പാദനം നടക്കുന്ന സ്ത്രീകളില്‍ ഗര്‍ഭധാരണ സാധ്യത വളരെ കൂടുതലാണ് എന്നാണ് പറയുന്നത്. സ്ത്രീകള്‍ക്ക് അതുകൊണ്ട് തന്നെ ചന്ദ്രഗ്രഹണ സമയത്ത് ഗര്‍ഭധാരണ സാധ്യത കൂടുതലാണ്. പക്ഷേ ഇത്തരം കാര്യങ്ങള്‍ക്ക് പിന്നിലുള്ള യാഥാര്‍ത്ഥ്യം ഇത് വരേയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എങ്കിലും അണ്ഡോത്പാദനം നടക്കുന്ന ഏത് ദിവസവും ഗര്‍ഭധാരണത്തിനുള്ള സാധ്യത വളരെ കൂടുതലാണ്.
ഭക്ഷണത്തെ ബാധിക്കുന്നത്
സൂര്യ ഗ്രഹണവും ചന്ദ്രഗ്രഹണവും ഏത് ഗ്രഹണമാണെങ്കിലും അത് നിങ്ങളുടെ ഭക്ഷണത്തേയും അത് കഴിക്കുന്നത് വഴി ആരോഗ്യത്തേയും ബാധിച്ചേക്കാം. അതിനാല്‍ ഗ്രഹണ സമയം പാചകം ചെയ്യുന്നതും കഴിക്കുന്നതും ഒഴിവാക്കണം എന്നാണ് പറയുന്നത്. ഗ്രഹണത്തിന് മുന്‍പുള്ള ഭക്ഷണം ഒരു കാരണവശാലും തുറന്ന് വെക്കരുത്. ഇത് എപ്പോഴും തുളസിയിലയിട്ട് സൂക്ഷിക്കുന്നത് ഗ്രഹണത്തിന്റെ സ്വാധീനത്തെ ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. എന്നാല്‍ ഇതിലെ യാഥാര്‍ത്ഥ്യത്തെക്കുറിച്ച് ഇപ്പോഴും തര്‍ക്കങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്.

നിരാശ വര്‍ദ്ധിക്കുന്നു
നിരാശ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത ഈ സമയം വളരെ കൂടുതലാണ്. കാരണം ചന്ദ്രഗ്രഹണം നമ്മുടെ തലച്ചോറിലും ശരീരത്തിലും അഗാധമായ സ്വാധീനം ചെലുത്തുന്നു. ഇത് ഉത്കണ്ഠയും നിരാശയും വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇത് മാത്രമല്ല ചിലരില്‍ ഗ്രഹണ സമയം ഉറക്കമില്ലായ്മയും തലവേദന പോലുള്ള പ്രശ്നങ്ങളും ഉണ്ടാവുന്നു. പ്രകൃതിയിലെ മാറ്റം നിങ്ങളില്‍ ചെലുത്തുന്ന സ്വാധീനമാണ് ഇത്തരം അവസ്ഥകള്‍ക്ക് പുറകില്‍ എന്നാണ് പലരും സൂചിപ്പിക്കുന്നത്. എന്നാല്‍ ഇതിന് പുറകിലും കൃത്യമായ ഒരു വിശദീകരണം ഇത് വരേയും ലഭ്യമായിട്ടില്ല.
ചര്‍മ്മ പ്രശ്നങ്ങള്‍
ഗ്രഹണസമയം നിങ്ങളില്‍ ചര്‍മ്മ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു എന്നാണ് പറയുന്നത്. ഇതിന് അടിസ്ഥാനപരമായ തെളിവുകള്‍ ഇല്ലെങ്കിലും ജ്യോതിഷ പ്രകാരം ഇത്തരത്തിലുള്ള ഗ്രഹണമാറ്റങ്ങള് നിങ്ങളുടെ പേശികളുടെ ആരോഗ്യത്തിനും വളര്‍ച്ചക്കും കാരണമാകുന്ന കഫദോഷം വര്‍ദ്ധിപ്പിക്കുന്നു. ഇതിന്റെ ഫലമായി പലപ്പോഴും ചര്‍മ്മ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു എന്നാണ് പറയുന്നത്. എങ്കിലും ഇത്തരം അവകാശവാദങ്ങള്‍ക്ക് പുറകില്‍ ഇപ്പോഴും ശാസ്ത്രീയ തെളിവുകള്‍ ഒന്നും തന്നെ ഇല്ല എന്നതാണ് സത്യം.

കണ്ണിന്റെ അസ്വസ്ഥത
ഇതൊരു സത്യമാണെന്ന് പലരുടേയും അനുഭവത്തില്‍ മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളതായിരിക്കും. സൂര്യ ഗ്രഹണവും ചന്ദ്രഗ്രഹണവും കണ്ണിന്റെ കാഴ്ചയേയും മറ്റും വളരെയധികം ആഴത്തില്‍ സ്വാധീനിക്കുന്നു. അതുകൊണ്ട് തന്നെ ഈ സമയം ചന്ദ്രനില്‍ നിന്ന് പുറത്തേക്ക് വരുന്ന അപകടകരമായ വികിരണങ്ങളില്‍ നിന്ന് കണ്ണുകളെ സംരക്ഷിക്കുന്നതിന് വേണ്ടി കണ്ണടകള്‍ ധരിക്കേണ്ടതാണ്. ഇത് ഇത്തരം രശ്മികളില്‍ നിന്ന് കണ്ണിനെ സംരക്ഷിക്കുന്നു. കൂടാതെ ബൈനോക്കുലറോ ദൂരദര്‍ശിനിയോ ഉപയോഗിക്കുന്നതും നല്ലതാണ്.



Click it and Unblock the Notifications