Latest Updates
-
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക!
നൂറ്റാണ്ടുകളുടെ ഉറപ്പാണ് ഹസ്തരേഖാശാസ്ത്രം പറയുന്ന കൈയ്യിലെ ഈ വിജയരേഖ
ഹസ്തരേഖാശാസ്ത്രത്തിന് വളരെയധികം കാലപ്പഴക്കം ഉണ്ടെന്ന് നമുക്കറിയാം. പലപ്പോഴും ഇന്നത്തെ കാലത്ത് പലരും ഹസ്തരേഖാശാസ്ത്രപ്രകാരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നു. കൈകളിലെ രേഖകള്‍ നോക്കി ഭാവി പ്രവചിക്കുന്ന രീതി പണ്ട് മുതലേ ഉണ്ട്. ജീവിതത്തില്‍ സന്തോഷവും സമാധാനവും ഭാഗ്യവും വിജയവും ഐശ്വര്യവും എല്ലാം നിലനിര്‍ത്തുന്നതിന് ഹസ്തരേഖാശാസ്ത്രം സഹായിക്കുന്നു.
സ്ത്രീകള്‍ക്ക് ഇടത് കൈയ്യും പുരുഷന്മാരില് വലതുകൈയ്യുമാണ് ഹസ്തരേഖാശാസ്ത്ര പ്രകാരം നോക്കുന്നത്. നിരവധി രേഖകളും നമ്മുടെയെല്ലാം കൈകളില്‍ ഉണ്ടായിരിക്കും. ഇതാകട്ടെ ഓരോരുത്തരുടേയും വ്യത്യസ്തമായിരിക്കും. എന്തൊക്കെയാണ് ഇത്തരത്തില്‍ നിങ്ങളെ ജീവിത വിജയത്തിലേക്ക് എത്തിക്കുന്ന ചില രേഖകള്‍ എന്ന് നോക്കാം.

ഹൃദയരേഖയും ബുദ്ധിരേഖയും ചേരുന്നയിടം
നിങ്ങളുടെ കൈകളില്‍ ഹൃദയരേഖയും ബുദ്ധിരേഖയും ചേരുന്നിടം ക്രോസ് ചിഹ്നം ഉണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ ജീവിതത്തില്‍ വിജയത്തില്‍ എത്തുമെന്നാണ്. അത് മാത്രമല്ല നിങ്ങള്‍ക്ക് ദൈവാധീനം എപ്പോഴും നിലനില്ക്കുന്നു എന്നും ഇത് സൂചിപ്പിക്കുന്നു. ഏത് ആപത്തില്‍ നിന്നും നിങ്ങള്‍ക്ക് മുന്നോട്ട് പോവുന്നതിനും സാമ്പത്തിക അഭിവൃദ്ധിയും രാജയോഗവും ഇവരെ കാത്തിരിക്കുന്നു എന്നുമാണ് സൂചിപ്പിക്കുന്നത്. ആപത്തില്‍ നിന്നും മോശം സാഹചര്യത്തില്‍ നിന്നും എല്ലാം നിങ്ങള്‍ക്ക് മോചനം ലഭിക്കുകയും ചെയ്യുന്നു.
തള്ളവിരലില്‍ നെന്മണിയുടെ ആകൃതി
നിങ്ങളുടെ തള്ളവിരലില്‍ നെന്മണിയുടെ ആകൃതിയുണ്ടായാല് അത് സൂചിപ്പിക്കുന്നത് നിങ്ങളില്‍ ജീവിതത്തിലങ്ങോളമിങ്ങോളംം വിജയം സുനിശ്ചിതം എന്നാണ്. രാജയോഗസമാനമായ ജീവിതമാണ് ഈ സമയം നിങ്ങളെ കാത്തിരിക്കുന്നത്. അത് മാത്രമല്ല ഏത് സാഹചര്യവുമായി പൊരുത്തപ്പെട്ട് പോവുന്നതിനും കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ക്കുണ്ടാവുന്ന മാറ്റങ്ങള്‍ അനുകൂലമായി മാറുന്നതിന് ഹസ്തരേഖാശാസ്ത്രം സഹായിക്കുന്നു.

സൂര്യമണ്ഡലത്തിന് താഴെ
സൂര്യമണ്ഡലത്തിന് താഴെ ക്രോസ് ചിഹ്നമാണ് എന്നുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി അല്പം പരുങ്ങലിലാണ് എന്നതാണ്. ഇവര്‍ക്ക് ജോലിയിലും ചെറിയ രീതിയില്‍ തടസ്സങ്ങള്‍ നേരിടേണ്ടി വരുന്നു. അത് മാത്രമല്ല ഇവര്‍ പണം കൈകാര്യം ചെയ്യുമ്പോള്‍ അല്പം ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. വളരെ കൂടിയ നഷ്ടം സംഭവിക്കുന്നതിനുള്ള സാധ്യത കാണുന്നു. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധ ഏത് കാര്യത്തിനും ഉണ്ടായിരിക്കുന്നത് നല്ലതാണ്. പല കാര്യങ്ങളിലും ആശങ്ക നിലനില്ക്കുന്നു.
താമര ചിഹ്നം
നിങ്ങളുടെ ഉള്ളം കൈയ്യില്‍ താമര ചിഹ്നം കണ്ടാല്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് ധാരാളം പണം ലഭിക്കുന്നു എന്നതാണ്. ലക്ഷ്മീ ദേവിയുടെ അനുഗ്രഹം നിങ്ങള്‍ക്കൊപ്പം ഉണ്ടാവുന്നു എന്നതാണ് ഇത് അര്‍ത്ഥമാക്കുന്നത്. നിങ്ങളുടെ കൈയ്യിലെ ഏതെങ്കിലും പര്‍വ്വത്തില്‍ ഇത്തരം ചിഹ്നങ്ങള്‍ കണ്ടാല്‍ അത് നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നതാണ് സൂചിപ്പിക്കുന്നത്. അഞ്ച് ഇലകളുള്ള താമര കാണുന്നവര്‍ക്ക് രാജയോഗമാണ് എന്നതാണ് അര്‍ത്ഥം. ബിസിനസിലും നിങ്ങളെ തോല്‍പ്പിക്കാന്‍ സാധിക്കുകയില്ല.

മത്സ്യ ചിഹ്നം
മത്സ്യചിഹ്നം നിങ്ങളുടെ കൈകളില്‍ ഉണ്ട് എന്നുണ്ടെങ്കില്‍ നിങ്ങള്‍ ദൈവാധീനമുള്ളവരാണ് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇത് പല ആകൃതിയില്‍ കാണപ്പെടാം. എന്നാല്‍ വളരെ അപൂര്‍വ്വമായി മാത്രമേ ഉള്ളം കൈയ്യില്‍ മത്സ്യ ചിഹ്നം കാണപ്പെടുകയൂള്ളൂ. ജീവിതത്തില്‍ നിങ്ങള്‍ വളരെയധികം ശക്തിയും യുക്തിയും ബുദ്ധിയും ഉള്ളവരായിരിക്കും. അത് മാത്രമല്ല പലതരത്തിലുള്ള നേട്ടങ്ങളും നിങ്ങളെ തേടി വരും എന്നാണ് ഇത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. സാമ്പത്തികമായി മികച്ച നേട്ടങ്ങളും ഈ സമയം നിങ്ങളെ തേടി എത്തുന്നു.



Click it and Unblock the Notifications

