Latest Updates
-
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ!
പുരുഷന് സര്വ്വസൗഭാഗ്യവാനോ? അറിയാന്‍ ഈ മറുകുകള്‍ ധാരാളം
സാമുദ്രിക ശാസ്ത്രത്തിന് വളരെയധികം പ്രാധാന്യം നല്കുന്നവര് നമുക്ക് ചുറ്റും ഉണ്ട്. പലപ്പോഴും ശാരീരിക പ്രത്യേകതകളും ലക്ഷണങ്ങളും നോക്കി നമ്മുടെ ഭാഗ്യ നിര്‍ഭാഗ്യത്തെ മനസ്സിലാക്കാന്‍ സാധിക്കുന്നു. ശരീരത്തിന്റെ ഭാഗത്തുള്ള പ്രത്യേക അടയാളങ്ങളും ചിഹ്നങ്ങളും മറുകുകളും എല്ലാം നോക്കി നമ്മുടെ ഭാഗ്യ നിര്‍ഭാഗ്യം അറിയാവുന്നതാണ്. അതില്‍ പുരുഷന്റെ ചില ഭാഗ്യമറുകുകള്‍ ഉണ്ട്.
പുരുഷ ശരീരത്തില്‍ കാണപ്പെടുന്ന ചില മറുകുകള്‍ ഇവരില്‍ ഭാഗ്യം, വിജയം, ആകര്‍ഷണം അല്ലെങ്കില്‍ ബുദ്ധിശക്തി എന്നിവയുടെ അടയാളങ്ങളായി കണക്കാക്കപ്പെടുന്നു. എന്നാല്‍ അതല്ലാതെ കാണപ്പെടുന്ന മറുകുകള്‍ പലപ്പോഴും വെല്ലുവിളികളേയും ദൗര്‍ഭാഗ്യത്തേയും കണക്കാക്കുന്നു എന്നാണ് പൊതുവായി അംഗീകരിക്കപ്പെട്ട വിശ്വാസം. ഇത്തരത്തില്‍ ചില മറുകുകളും അവയുടെ സ്ഥാനവും പുരുഷന് എത്രത്തോളം ഗുണഫലങ്ങള്‍ നല്കുന്നു എന്ന് നോക്കാം.

വലത് കൈപ്പത്തിയിലെ മറുക്
പുരുഷന്റെ വലത് കൈപ്പത്തിയില്‍ കാണപ്പെടുന്ന മറുക് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് എല്ലാ മേഖലകളിലും വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നു എന്നതാണ്. അത് മാത്രമല്ല ജീവിതത്തില്‍ വളരെയധികം മാറ്റങ്ങളും കൊണ്ട് വരുന്നു. സമ്പത്ത് ധാരാളം കരസ്ഥമാക്കുന്നതിനും ഇത് വഴി സാധിക്കുന്നു. കൂടാതെ കരിയറില്‍ വന്‍ വിജയം നേടിയെടുക്കുന്നു. കൂടാതെ ബിസിനസില്‍ സാമ്പത്തിക ലാഭം തേടി എത്തുകയും ചെയ്യുന്നു എന്നാണ് പറയുന്നത്.
നെറ്റിയിലെ മറുക് (മധ്യത്തിലോ വലത് വശത്തോ)
പുരുഷന്മാരില് നെറ്റിയിലെ മറുക് അത് വലത് വശത്തോ അല്ലെങ്കില്‍ മധ്യത്തിലോ ആണെങ്കില്‍പോലും നിങ്ങള്‍ക്ക് ഭാഗ്യം കൊണ്ട് വരുന്നു എന്നാണ് പറയുന്നത്. നിങ്ങള്‍ ഒരു പ്രസ്ഥാനത്തെ നയിക്കുന്നതിനും പ്രശസ്തിയിലേക്ക് കുതിക്കുന്നതിനും യോഗം കാണുന്നു. ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.
വലത് തോളിലെ മറുക്
നിങ്ങളുടെ വലത് തോളിലെ മറുക് സൂചിപ്പിക്കുന്നത് ആത്മവിശ്വാസമുള്ളവരായിരിക്കും ഇവര്‍ എന്നാണ്. അത് മാത്രമല്ല ഏത് കാര്യത്തേയും വളരെയധികം ധൈര്യത്തോടെ കൈകാര്യം ചെയ്യുന്നതിനും സാധിക്കുന്നു. ചെയ്യുന്ന ജോലി കൃത്യമായി പൂര്ത്തീയാക്കുന്നതിനും ശ്രദ്ധയോടെ ഏത് കാര്യവും കൈകാര്യം ചെയ്യുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ജീവിതത്തിലെ ഏത് വെല്ലുവിളിയും നേരിടുന്നതിനും ഇവര്‍ക്ക് കഴിയും. ചെയ്യുന്ന ജോലിയില്‍ വിജയം കരസ്ഥമാക്കുകയും ചെയ്യുന്നു.

നെഞ്ചിലെ മറുക് (ഇടത് വശത്ത്)
പുരുഷന്മാരില് നെഞ്ചില്‍ ഇടത് വശത്തായി കാണപ്പെടുന്ന മറുക് സൂചിപ്പിക്കുന്നത് നിങ്ങളുടെ പ്രണയത്തേയും ദാമ്പത്യ ജീവിതത്തേയും ആണ്. അത് മാത്രമല്ല ദാമ്പത്യ ജീവിതത്തില്‍ നിങ്ങള്‍ വിജയത്തിലേക്ക് എത്തും എന്നതാണ് സൂചിപ്പിക്കുന്നത്. ഇവര്‍ ഏതൊരു ബന്ധത്തിലും വൈകാരിക അടുപ്പത്തെയാണ് സൂചിപ്പിക്കുന്നത്. നിങ്ങളുടെ വ്യക്തിത്വം അതി ശക്തമായിരിക്കും എന്നും ഇത് അര്‍ത്ഥമാക്കുന്നു.
പുറകിലെ മറുക് (മുകളില്‍ വലത്)
നിങ്ങളുടെ പുറക് വശത്തായി മുകളില്‍ വലത് ഭാഗത്ത് കാണപ്പെടുന്ന മറുക് സൂചിപ്പിക്കുന്നത് നിങ്ങള്‍ ശാരീരികമായും മാനസികമായും ശക്തരായിരിക്കും എന്നതാണ്. അത് മാത്രമല്ല ഇവരുടെ സ്വഭാവം വളരെ പെട്ടെന്ന് ആര്‍ക്കും പിടികിട്ടുകയില്ല. എന്ന് മാത്രമല്ല വളരെയധികം നിഗൂഢമായിരിക്കും എന്നതും അര്‍ത്ഥമാക്കുന്നു. എന്നാല്‍ ഏത് വെല്ലുവിളികളേയും ഇവര്‍ നേരിടുകയും ചെയ്യുന്നു.
കാലുകളിലെ മറുക് (പ്രത്യേകിച്ച് കാലിലെ മറുക്)
കാലുകളിലെ മറുക് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ താല്‍പ്പര്യം കൂടുതലായിരിക്കും എന്നതാണ്. അത് കൂടാതെ ഇവര്‍ ആഗ്രഹ പൂര്‍ത്തീകരണത്തിനായി എന്തും ചെയ്യുന്ന വ്യക്തികളും ആയിരിക്കും. എന്നാല്‍ ഒരിക്കലും മറ്റുള്ളവരെ ദ്രോഹിക്കണം എന്ന് ഇവര്‍ കരുതുകയില്ല. നല്ല മനസ്സിനുടമകളായിരിക്കും ഇവര്‍.
ചുണ്ടുകള്‍ക്കോ താടിയിലോ സമീപമുള്ള മറുക്
ഏവരേയും ആകര്‍ഷിക്കുന്ന സ്വഭാവക്കാരായിരിക്കും ഇവര്‍. കാര്യങ്ങളെ കൃത്യമായി കൈകാര്യം ചെയ്യുന്നതിനും അതിലെല്ലാം തന്നെ വ്യക്തതയും ആഗ്രഹിക്കുന്നവരായിരിക്കും ഇവര്‍. ഏറ്റെടുക്കുന്ന കാര്യം പൂര്‍ത്തീകരിക്കാതെ ഇവര്‍ വിശ്രമിക്കുകയില്ല എന്ന് മാത്രമല്ല അതില്‍ വിജയം കണ്ടെത്തുന്നതിനും ഇവര്‍ എപ്പോഴും ശ്രമിക്കുന്നു. അത് തന്നെയാണ് ഇവരുടെ ഏറ്റവും വലിയ പ്രത്യേകതയും.



Click it and Unblock the Notifications
