Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ശനിക്ക് കറുപ്പ്, ശുക്രന് വെള്ള; 2024ല്‍ 12 രാശിക്കും ഭാഗ്യം നല്കുന്ന നിറങ്ങള്‍
Lucky Colors 2024: ഏതൊരു വ്യക്തിയുടെയും ജാതകത്തില്‍ ഗ്രഹദോഷ ശാന്തിക്കായി രത്നം നിര്ണ്ണയിക്കപ്പെടുന്നതുപോലെ, ഗ്രഹങ്ങള്‍ക്ക് അവയുടേതായ നിറങ്ങളുമുണ്ട്. ഓരോ വ്യക്തിയുടെ ജീവിതത്തിലും നിറങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. അതുപ്രകാരം ജ്യോതിഷത്തില്‍ ഓരോ രാശികള്‍ക്കും ഓരോ ഭാഗ്യ നിറമുണ്ട്. ഈ രാശിക്കാര്‍ ഭാഗ്യ നിറം ഉപയോഗിക്കുന്നതിലൂടെ അവരുടെ എല്ലാ ജോലികളിലും വിജയം കൈവരിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
ജീവിതത്തില്‍ ഉയര്‍ച്ചയും കൈവരുന്നു. ഒരു പ്രത്യേക ദിവസത്തിലോ ഒരു പ്രത്യേക അവസരത്തിലോ പ്രത്യേക നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്ന ആളുകളെ നിങ്ങള്‍ പലപ്പോഴും കണ്ടിരിക്കും. അവര്‍ നിറങ്ങളുടെ ശക്തിയില്‍ വിശ്വസിക്കുന്നതിനാലാണ് ഇങ്ങനെ ചെയ്യുന്നത്. അത്തരമൊരു സാഹചര്യത്തില്‍. 2024ല്‍ 12 രാശിക്കാരുടെയും ഭാഗ്യ നിറം എന്തായിരിക്കുമെന്ന് നമുക്ക് നോക്കാം.

മേടം
മേടരാശിയുടെ അധിപന് ചൊവ്വയാണ്. 2024ല്‍ മേടം രാശിക്കാരുടെ ഭാഗ്യ നിറം ചുവപ്പായിരിക്കും. ചുവപ്പ് നിറം സ്നേഹത്തിന്റെയും ഊര്‍ജത്തിന്റെയും ഫലഭൂയിഷ്ഠതയുടെയും പ്രതീകമായി കണക്കാക്കപ്പെടുന്നു. ഈ നിറം മേടം രാശിക്കാരെ ഊര്‍ജ്ജസ്വലതയോടെ ജോലി ചെയ്യാന്‍ പ്രേരിപ്പിക്കുന്നു.
ഇടവം
ഇടവം രാശിയുടെ അധിപന് ശുക്രനാണ്. 2024-ല്‍ ഈ രാശിക്കാരുടെ ശുഭ നിറം വെള്ളയായിരിക്കും. ഇതുകൂടാതെ ഇളം നീല നിറവും നിങ്ങള്‍ക്ക് നല്ലതാണ്. വെളുത്ത നിറം ഇടവം രാശിക്കാര്‍ക്ക് സന്തോഷവും സമാധാനവും നല്കുന്നു.
മിഥുനം
ഈ രാശിയുടെ അധിപന് ബുധനാണ്. അടുത്ത വര്‍ഷം മിഥുനം രാശിക്കാര്‍ക്ക് പച്ച നിറം വളരെ അനുകൂലമായിരിക്കും. ഈ നിറം ബുദ്ധിയിലും ഹൃദയത്തിലും മനസ്സിലും നല്ല വികാരങ്ങള്‍ സൃഷ്ടിക്കുന്നു. മിഥുന രാശിക്കാര്‍ക്ക് പുതുവര്‍ഷത്തില്‍ ഈ നിറം ശുഭകരമായിരിക്കും.
കര്‍ക്കടകം
മനസ്സിനെയും വികാരങ്ങളെയും നിയന്ത്രിക്കാന്‍ പ്രവര്‍ത്തിക്കുന്ന ചന്ദ്രനാണ് കര്‍ക്കടക രാശിയുടെ അധിപന്. കര്‍ക്കടക രാശിക്കാര്‍ക്ക് ശുഭകരമായ നിറം വെള്ളയായിരിക്കും. ഇത് ധരിക്കുന്നതിലൂടെ കര്‍ക്കടക രാശിക്കാരുടെ എല്ലാ ജോലികളും വേഗത്തില്‍ നീങ്ങിത്തുടങ്ങും.
ചിങ്ങം
ചിങ്ങം രാശിയുടെ ഭരണ ഗ്രഹം സൂര്യനാണ്. 2024ല്‍ ഈ രാശിക്കാരുടെ ഭാഗ്യ നിറങ്ങള്‍ കടും ചുവപ്പ്, ഓറഞ്ച്, മഞ്ഞ, സ്വര്ണ്ണനിറം എന്നിവ ആയിരിക്കും. ഈ നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് സൂര്യദേവനെ ആരാധിക്കുന്നത് നിങ്ങള്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ നല്‍കും.
കന്നി
കന്നി രാശിക്കാര്‍ക്ക് ശുഭനിറം കടും പച്ചയായിരിക്കും. ഈ നിറം സന്തോഷത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായി കണക്കാക്കപ്പെടുന്നു. 2024-ല്‍ നീല നിറത്തിന്റെ ഉപയോഗവും നിങ്ങള്‍ക്ക് നല്ലതായിരിക്കും. ഈ നിറം കന്നി രാശിക്കാരുടെ ജീവിതം സന്തോഷകരമാക്കുന്നു.
തുലാം
ഈ രാശിയുടെ അധിപന് ശുക്രനാണ്. അതുകൊണ്ട്് 2024 വര്‍ഷത്തേക്ക് തുലാം രാശിക്കാര്‍ക്ക് ശുഭകരമായ നിറങ്ങള്‍ വെള്ളയും ഇളം മഞ്ഞയും ആയിരിക്കും. ഈ നിറം ധരിക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നല്‍കും.
വൃശ്ചികം
ഈ രാശിയുടെ അധിപന് ചൊവ്വയാണ്. അതിനാല്‍ ചുവപ്പ്, മെറൂണ്‍ നിറങ്ങള്‍ ഈ രാശിക്കാര്‍ക്ക് വളരെ അനുകൂലമായിരിക്കും. ഈ ശുഭകരമായ നിറം ഉപയോഗിക്കുന്നത് നിങ്ങള്‍ക്ക് വളരെയേറെ ഗുണം ചെയ്യും. ഈ നിറം ഉപയോഗിക്കുന്നതിലൂടെ നിങ്ങള്‍ക്ക് വിഷമകരമായ എല്ലാ ഘട്ടങ്ങളില്‍ നിന്നും പുറത്തുവരാന്‍ കഴിയും.
ധനു
ഈ രാശിയുടെ അധിപന് വ്യാഴമാണ്. 2024-ല്‍ വ്യാഴത്തിന്റെ ശുഭ നിറം മഞ്ഞയായിരിക്കും. 2024-ല്‍ ധനു രാശിക്കാര്‍ പരമാവധി മഞ്ഞ നിറം ഉപയോഗിക്കണം. ധനു രാശിക്കാര്‍ക്ക് ഇത് വളരെയധികം ഗുണം ചെയ്യും.
മകരം
മകരം രാശിയുടെ അധിപനാണ് ശനി. ശനി അധിപനായതിനാല്‍ മകരം രാശിയുടെ ശുഭ നിറം പ്രധാനമായും കറുപ്പോ കടും നീലയോ ആയിരിക്കും. മകരം രാശിക്കാര്‍ക്ക് മെറൂണ്‍ നിറവും നല്ലതാണ്. 2024ല്‍ ഇവയായിരിക്കും നിങ്ങളുടെ ഭാഗ്യനിറങ്ങള്‍.
കുംഭം
കുംഭം രാശിയുടെ അധിപനും ശനി തന്നെ. 2024-ല്‍ കുംഭം രാശിയുടെ ശുഭ വര്‍ണ്ണവും കറുപ്പോ കടും നീലയോ ആയിരിക്കും. കുംഭം രാശിക്കാര്‍ക്ക് ഈ നിറങ്ങളുടെ ഉപയോഗം വളരെയധികം ഗുണം ചെയ്യും.
മീനം
ഈ രാശിയുടെ അധിപന് വ്യാഴമാണ്. വ്യാഴത്തിന്റെ ഭാഗ്യ നിറം മഞ്ഞയാണ്. 2024-ല്‍ മീനരാശിക്കാര്‍ക്ക് മഞ്ഞ നിറം വളരെ ഗുണം ചെയ്യും. ഈ നിറം നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യം കൊണ്ടുവരും.



Click it and Unblock the Notifications
