Latest Updates
-
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം
കൈയ്യിലുണ്ട് ഭാഗ്യ മറുകുകള്‍: ആയുസ്സിന്റെ നീളം വരെ പറയും, ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ ഇപ്രകാരം
സാമുദ്രിക ശാസ്ത്രപ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ ഓരോ ആളുകളുടേയും ജീവിതത്തിലും ഉണ്ടാവുന്നു. അതില്‍ കൈകളിലെ മറുക് സൂചിപ്പിക്കുന്ന ചിലതുണ്ട്. സാമുദ്രിക ശാസ്ത്രപ്രകാരം നിങ്ങളുടെ ഭാഗ്യ നിര്‍ഭാഗ്യം എത്രത്തോളമാണ് എന്ന് നമുക്ക് നോക്കാം. കൈകള്‍ എപ്പോഴും നമ്മുടെ പ്രവൃത്തി, കര്‍മ്മം, വിധി എന്നിവയെ സൂചിപ്പിക്കുന്നു. ഇത് നിങ്ങളുടെ ജീവിതത്തിലും പല മാറ്റങ്ങളും കൊണ്ട് വരുന്നു.
കൈയ്യിലെ വിവിധ മറുകുകള്‍ സൂചിപ്പിക്കുന്ന ചിലതുണ്ട്. അവ എന്തൊക്കെയെന്നും എന്താണ് അറിഞ്ഞിരിക്കേണ്ടത് എന്നും നമുക്ക് നോക്കാം. പലപ്പോഴും ഭാഗ്യം, വിജയം എന്നിവ കൂടാതെ ജീവിതത്തിലെ പല വിധത്തിലുള്ള പ്രതിസന്ധികളേയും നിര്‍ഭാഗ്യത്തേയും സൂചിപ്പിക്കുന്നു. കൈയ്യിലെ മറുകുകള്‍ സൂചിപ്പിക്കുന്നത് എന്താണെന്ന് നോക്കാം. അത് നിങ്ങളുടെ ഭാഗ്യത്തേയാണോ നിര്ഭാഗ്യത്തെയാണോ കണക്കാക്കുന്നത് എന്നറിയാം.

വലതു കൈപ്പത്തിയിലെ മറുക്
നിങ്ങളുടെ വലത് കൈപ്പത്തിയില്‍ മറുകുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് എപ്പോഴും സമ്പത്തിന്റെയും വിജയത്തിന്റെയും നേതൃത്വത്തിന്റെയും ശക്തമായ അടയാളത്തെയാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഉയര്‍ച്ചയും നേട്ടങ്ങളും നല്കുന്നു. പലപ്പോഴും സുഖകരമായ ജീവിതം നിങ്ങള്‍ക്കുണ്ടാവുന്നു എന്നതാണ് ഇത് വഴി മനസ്സിലാക്കാന്‍ സാധിക്കുന്നത്. പ്രത്യേകിച്ച് പുരുഷന്മാരുടെ ഭാഗ്യം വലത് കൈയ്യിലാണ്.
തള്ളവിരലിലെ മറുക്
നിങ്ങളുടെ തള്ളവിരലിലെ മറുക് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് ശക്തമായ ഇച്ഛാശക്തി, ബുദ്ധിശക്തി, തീരുമാനമെടുക്കാനുള്ള കഴിവ് എന്നിവയുണ്ട് എന്നതാണ്. അത് മാത്രമല്ല ഇത് നിങ്ങളില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും ദൃഢനിശ്ചയം ഇരട്ടിയാക്കുകയും ചെയ്യുന്നു. ഇത് വഴി നിങ്ങള്‍ക്ക് ലക്ഷ്യങ്ങളെല്ലാം തന്നെ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു.
ചൂണ്ടുവിരലിലെ മറുക്
നിങ്ങളുടെ ചൂണ്ടുവിരലിലെ മറുക് സൂചിപ്പിക്കുന്നത് എപ്പോഴും നിങ്ങള്‍ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഷ്ടപ്പെടുന്നവരാണ് എന്നതാണ്. അത് മാത്രമല്ല ഏത് കാര്യത്തിനും നേതൃത്വം വഹിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. അംഗീകാരം ഇരട്ടിയാവുന്നതിനാല്‍ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുകയും ചെയ്യുന്നു. ഇവര്‍ പല വിധത്തിലുള്ള മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. സമൂഹത്തില്‍ ബഹുമാനം തേടുകയും ജീവിതത്തില്‍ ഉയര്‍ച്ചയിലേക്ക് എത്തുകയും ചെയ്യുന്നു.
കൈയുടെ പിന്‍ഭാഗത്തുള്ള മറുക്
നിങ്ങളുടെ കൈയ്യിന്റെ പിന്‍ഭാഗത്തെ മറുക് സൂചിപ്പിക്കുന്നത് ഭാഗ്യത്തിന്റേയും സമൃദ്ധിയുടേയും അടയാളമാണ് ഇത്തരത്തിലുള്ള മറുക് എന്നതാണ്. ഇവര്‍ക്ക് ബിസിനസില്‍ എല്ലാ നേട്ടങ്ങളും തേടി എത്തുന്നു. പലപ്പോഴും അപ്രതീക്ഷിത മാറ്റങ്ങള്‍ ജീവിതത്തില്‍ തേടി എത്തുന്നു. ആരോഗ്യവും മികച്ചതായിരിക്കും.

ഇടത് കൈപ്പത്തിയുടെ മധ്യത്തില്‍
നിങ്ങളുടെ ഇടത് കൈപ്പത്തിയുടെ മധ്യഭാഗത്തായി മറുകുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് എപ്പോഴും നിര്‍ഭാഗ്യത്തെയാണ്. ഇത് സാമ്പത്തിക അസ്ഥിരതയെയാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല സമ്പത്ത് കൈവശം വെക്കുന്നതിന് ഇവര്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നു. എത്രയൊക്കെ കഠിനാധ്വാനം ചെയ്താലും ഇവര്‍ക്ക് പണം സമ്പാദിക്കുന്നതിന് സാധിക്കുകയില്ല.
മോതിരവിരലിലെ മറുക്
നിങ്ങളുടെ മോതിര വിരലിലെ മറുക് സൂചിപ്പിക്കുന്നത് പലപ്പോഴും പ്രണയ ജീവിതത്തില്‍ വൈകാരികമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. പലപ്പോഴും വിവാഹത്തിന്റെ കാര്യത്തില്‍ ഇവര്‍ക്ക് കാലതാമസം നേരിടുന്നതിനുള്ള സാധ്യതയുണ്ട്. പ്രണയത്തിലും അത് നിങ്ങളെ വളരെ മോശമായ രീതിയില്‍ സൂചിപ്പിക്കുന്നു. ഇത്തരം അവസ്ഥകള്‍ നിങ്ങളുടെ ജീവിതത്തില്‍ വളരെ മോശമായ ഫലങ്ങളാണ് കൊണ്ട് വരുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.
കൈപ്പത്തിയുടെ വശത്തുള്ള മറുക്
നിങ്ങളുടെ കൈപ്പത്തിയുടെ വശത്തുള്ള മറുക് സൂചിപ്പിക്കുന്നത് പലപ്പോഴും നഷ്ടപ്പെട്ട അല്ലെങ്കില്‍ നഷ്ടപ്പെടുന്നതിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. അത് മാത്രമല്ല ജീവിതത്തില്‍ വളരെയധികം നെഗറ്റീവ് മാറ്റങ്ങള്‍ നിങ്ങള്‍ക്ക് കൊണ്ട് വരുന്നു. കഴിവുകള്‍ പലപ്പോഴും നഷ്ടപ്പെടുകയും എന്താണ് ചെയ്യേണ്ടത് എന്നറിയാതെ നില്‍ക്കുകയും ചെയ്യുന്നു.
കൈത്തണ്ടയിലെ മറുക്
നിങ്ങളുടെ കൈത്തണ്ടയിലെ മറുക് സൂചിപ്പിക്കുന്നത് പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. മന്ദഗതിയിലുള്ള പുരോഗതിയാണ് ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നത്. പലപ്പോഴും കരിയറിലും വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും പരിശ്രമം കൂടുതലായി വേണ്ടി വരും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ കഠിനാധ്വാനം ചെയ്യേണ്ടതായി വരുന്നു പല സാഹചര്യത്തിലും.



Click it and Unblock the Notifications
