Latest Updates
-
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം
ഏഴുജന്മമെടുത്താലും മാഞ്ഞുപോകില്ല, ശിവകോപത്തിലേക്ക് നയിക്കും ഈ പാപങ്ങള്‍
വളരെ എളുപ്പത്തില്‍ പ്രസാദിക്കുന്ന ദേവനായാണ് പരമശിവനെ കണക്കാക്കുന്നത്. ദിവസവും ശിവലിംഗത്തില്‍ വെള്ളം സമര്‍പ്പിച്ചാല്‍ തന്നെ ശിവനെ പ്രീതിപ്പെടുത്താന്‍ ഭക്തര്‍ക്ക് സാധിക്കും. ബാഹ്യരൂപത്താല് ഉഗ്രമായ ശിവന് ഉള്ളില്‍ വളരെ നിഷ്കളങ്കനാണ്. അതുകൊണ്ടാണ് അദ്ദേഹം ഭോലേനാഥ് എന്നും അറിയപ്പെടുന്നത്. എന്നിരുന്നാലും, പരമശിവന് ഒരിക്കലും പൊറുക്കാത്ത ചില പാപങ്ങളുണ്ട്.
ഹിന്ദുമതത്തില്‍ അത്തരം ചില വലിയ പാപങ്ങളെ പരാമര്‍ശിക്കുന്നു. അവ ചിന്തകളിലൂടെയോ സംസാരത്തിലൂടെയോ പ്രവൃത്തിയിലൂടെയോ ചെയ്യുന്നത് ശിവന്റെ കോപത്തിന് പാത്രമാക്കും. അതിന്റെ പാപഫലങ്ങള്‍ വളരെ കഠിനവുമായിരിക്കും. വേദങ്ങളില്‍ പരാമര്‍ശിച്ചിരിക്കുന്ന, പരമശിവനെ കോപപ്പെടുത്തുന്ന അത്തരം പാപങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

മറ്റൊരാളുടെ സമ്പത്ത് ആഗ്രഹിക്കുന്നത്
മറ്റൊരാളുടെ പണം ദുരുപയോഗം ചെയ്യാന്‍ ഒരിക്കലും ശ്രമിക്കരുത്. നിങ്ങള്‍ ഒരിക്കലും കടം വാങ്ങിയ പണം തിരികെ നല്കാന് മറക്കരുത്. മറ്റൊരാളുടെ പണത്തില്‍ ഒരാള്‍ ഒരിക്കലും കണ്ണുവയ്ക്കരുത്. ഇത് ശിവന്റെ അപ്രീതിക്ക് കാരണമാകുന്നു.
മറ്റൊരാളുടെ ഭാര്യയെ ആഗ്രഹിക്കുന്നത്
മറ്റൊരാളുടെ ദാമ്പത്യജീവിതം തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നത് മഹാപാപമായാണ് ശിവന് കണക്കാക്കുന്നത്. ഒരാള്‍ മറ്റൊരാളുടെ ഭാര്യയെ സ്വന്തമാക്കാന്‍ ആഗ്രഹിക്കരുത്. മറ്റുള്ളവരുടെ ബന്ധത്തില്‍ ഏതെങ്കിലും വിധത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനും ശ്രമിക്കരുത്.
മറ്റുള്ളവര്‍ക്കെതിരെ മോശം കാര്യങ്ങള്‍ ചെയ്യുന്നത്
മറ്റുള്ളവര്‍ക്കെതിരേ തിന്മ ചെയ്യുന്നത് ശിവന് ഇഷ്ടമല്ല. മറ്റുള്ളവര്‍ക്കെതിരെ ദുഷിച്ച പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും മറ്റുള്ളവരുടെ സന്തോഷം നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവരെ ഒരിക്കലും ശിവന് സംരക്ഷിക്കില്ല. തന്നെപ്പോലെ നിരപരാധികളായ ആളുകളെ ശിവന് ഇഷ്ടപ്പെടുന്നു.
മോശം പാതയില്‍ നടക്കുന്നത്
ചില ആളുകള്‍ക്ക് ദുഷ്പ്രവൃത്തികളോടോ സമൂഹത്തില്‍ ശല്യം സൃഷ്ടിക്കുന്നതിനോ ഒരു പ്രത്യേക ചായ്വ് ഉണ്ട്. ഈ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരെ പരമശിവന് ഇഷ്ടമല്ല. അത്തരം പ്രവൃത്തികള്‍ ദൈവകോപം വിളിച്ചുവരുത്തുന്നു.
സ്ത്രീകളെ അപമാനിക്കുന്നത്
സ്ത്രീകളെ അപമാനിക്കുന്നത് ലക്ഷ്മി ദേവിയെ അസന്തുഷ്ടയാക്കുന്നു, അങ്ങനെ ലക്ഷ്മീദേവി നിങ്ങളുടെ വീട് വിട്ട് പോകും എന്നും ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നു. സ്തീകളെ അപമാനിക്കുന്നത് പരമശിവനും ഇഷ്ടമല്ല. സ്ത്രീകളെ ബഹുമാനിക്കാത്ത വീട്ടില്‍ ഒരു ദൈവവും നില്‍ക്കില്ല. ചിലര്‍ അറിവില്ലായ്മ കൊണ്ട്, വൃത്തികെട്ടതും മോശമായതുമായ അഭിപ്രായങ്ങള്‍ സ്ത്രീകള്‍ക്ക് നേരെ തൊടുക്കുന്നു. അത് അവരെ അപമാനിക്കുക മാത്രമല്ല, ശിവനെ അപ്രീതിപ്പെടുത്തുകയും ചെയ്യുന്നു.
മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്തുന്നത്
തന്നെപ്പോലെ നിഷ്കളങ്കരായവരെയാണ് ശിവന് ഇഷ്ടം. സമൂഹത്തില്‍ മറ്റൊരാളുടെ അന്തസ്സും ബഹുമാനവും നശിപ്പിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അത് ശിവനെ രോഷാകുലനാക്കും. മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്തുന്നത് ശിവന്റെ കണ്ണില്‍ പാപമായി കണക്കാക്കുന്നു. മറ്റുള്ളവര്‍ക്കെതിരെ നുണകള്‍ പറയുന്നതും കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതും ശിവന്റെ കണ്ണില്‍ തെറ്റാണ്. ഒരു വ്യക്തിയുടെ പുറകില്‍ നിന്ന് അവനെതിരേ സംസാരിക്കുന്നതും തെറ്റാണ്.
ചില കാര്യങ്ങള്‍ ചെയ്യുന്നത്
ഭക്ഷിക്കാനായി മൃഗങ്ങളെ കൊല്ലുന്നത് പോലുള്ള പ്രവൃത്തികള്‍ ഹിന്ദുമതം അനുസരിച്ച് ശിവന്റെ ദൃഷ്ടിയില് മറ്റൊരു പാപമാണ്. ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നത് പരമശിവനെ അപ്രീതിപ്പെടുത്തുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇതുപോലുള്ള അക്രമ പ്രവര്‍ത്തനങ്ങള്‍ ശിവന് ഇഷ്ടമല്ല.
ലഹരി
മദ്യം, മയക്കുമരുന്ന് മുതലായവയ്ക്ക് ഭക്തര്‍ അടിമയാകുന്നത് ശിവന് ഇഷ്ടമല്ല. അത് ഒരാളുടെ ശരീരത്തെ നശിപ്പിക്കുകയും അങ്ങനെ, അവനവന്റെ ജീവിതം നശിപ്പിക്കുകയും ചെയ്യുന്നു.
മോഷണം
ബ്രാഹ്മണനില്‍ നിന്നോ ക്ഷേത്രത്തില്‍ നിന്നോ മറ്റാരില്‍ നിന്നെങ്കിലുമോ പണമോ സ്വത്തോ അപഹരിക്കുന്നതും ശിവനെ അപ്രീതിപ്പെടുത്തുന്നു.
മുതിര്‍ന്നവരെ അനാദരിക്കല്
മാതാപിതാക്കളെയും അധ്യാപകരെയും അധിക്ഷേപിക്കുകയോ അവരെ വിമര്‍ശിക്കുകയോ ചെയ്യുന്നത് ശിവന്റെ കോപത്തിന് കാരണമാകുന്നു. സന്യാസിമാരെയും ഒരിക്കലും അനാദരിക്കാന്‍ പാടില്ല.
ശിവന്റെ ദൃഷ്ടിയില് മറ്റു ചില പാപങ്ങള്‍
പരമശിവന്റെ ദൃഷ്ടിയില് മറ്റു ചില പാപങ്ങള്‍ അവിഹിതബന്ധം പുലര്‍ത്തല്‍, പശുത്തൊഴുത്ത് തകര്‍ക്കല്‍, കാട് കത്തിക്കല്‍ തുടങ്ങിയവയാണ്.



Click it and Unblock the Notifications
