Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
എന്റമ്മോ എന്തൊരു വാഗ്ദാനങ്ങള്‍, ലോകത്തിലെ വിചിത്രങ്ങളായ ചില തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍
തിരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാര്‍ത്ഥികള്‍ ഏറെ ആവേശത്തോടെ അവതരിപ്പിക്കുന്നതും വോട്ടര്‍മാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നതുമായ സംഗതിയാണ് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍. പൊതുവേ സമൂഹത്തിന്റെ നന്മയും ജനങ്ങളുടെ ഉന്നമനവും ലക്ഷ്യമിട്ടുള്ള വാഗ്ദാനങ്ങളാണ് സ്ഥാനാര്‍ത്ഥികള്‍ നടത്താറുള്ളതെങ്കിലും ചിലതെല്ലാം വളരെ വിചിത്രങ്ങളായിരിക്കും. അത്തരത്തില്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചില സ്ഥാനാര്‍ത്ഥികള്‍ നടത്തിയിട്ടുള്ള വിചിത്രങ്ങളായ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നോക്കാം.

പത്ത് ലിറ്റര്‍ ബ്രാണ്ടി
തമിഴ്നാട്ടിലെ തിരപ്പൂര്‍ ലോക്സഭ മണ്ഡലത്തില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എ എം ഷെയ്ഖ് ദാവൂദ് ആണ് ഈ അതിരുകടന്ന വാഗ്ദാനം ജനങ്ങള്‍ക്ക് നല്‍കിയത്. താന്‍ എംപിയായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഔഷധ ആവശ്യങ്ങള്‍ക്കായി വോട്ടര്‍മാര്‍ക്ക് 10 ലിറ്റര്‍ ബ്രാണ്ടി നല്‍കാമെന്നായിരുന്നു വാഗ്ദാനം. അതുമാത്രമല്ല, മണ്ഡലത്തിലെ ഓരോ കുടുംബത്തിനും മാസം 25,000 രൂപ നല്‍കുമെന്നും അദ്ദേഹം വാഗ്ദാനം നല്കിയിരുന്നുവത്രേ.
ശൈശവ വിവാഹം നിരോധിക്കില്ല
സാധാരണയായി സമൂഹത്തെ പുരോഗതിയിലേയ്ക്ക് നയിക്കുന്ന വാഗ്ദാനങ്ങളാണ് സ്ഥാനാര്‍ത്ഥികള്‍ നടത്തുക. പക്ഷേ ചില സ്ഥാനാര്‍ത്ഥികള്‍ സമൂഹത്തെ അധോഗതിയിലേയ്ക്ക് കൊണ്ടുപോകുന്ന വാഗ്ദാനങ്ങളും നല്കുമെന്നതിന് ഉദാഹരണമായിരുന്നു രാജസ്ഥാന് നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പായി സോജത് നിയോജകമണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ആയിരുന്ന ശോഭ ചൗഹാന് നടത്തിയത്. ഒരു പ്രത്യേക സമുദായത്തില്‍ പെട്ട ആളുകളോട് സ്ഥലത്തെ ശൈശവ വിവാഹം നിരോധിക്കില്ലെന്ന് ഉറപ്പ് നല്കുന്ന ശോഭയുടെ വീഡിയോ ദേശീയതലത്തില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ഒറ്റദിവസം 822 വീടുകള്‍
ഞാന്‍ ജയിച്ചാല്‍ എല്ലാവര്ക്കും വീട് എന്ന വാഗ്ദാനമൊക്കെ നമ്മള് പലപ്പോഴും കേട്ടിട്ടുള്ളതാണ്. പക്ഷേ സിംബാവെയിലെ സാനു-പിഎഫ് എന്ന രാഷ്ട്രീയപ്പാര്‍ട്ടി 2028ലെ ദേശീയ തിരഞ്ഞെടുപ്പ് പത്രികയില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ 1.5 ദശലക്ഷം വീടുകള്‍ നിര്‍മ്മിക്കുമെന്ന് വാഗ്ദാനം നല്കി. കേള്‍ക്കുമ്പോള്‍ ഇതിലിത്ര ആശ്ചര്യപ്പെടാനെന്താണെന്ന് കരുതുമെങ്കിലും ഈ വാഗ്ദാനം ഇഴകീറി പരിശോധിക്കുമ്പോള്‍ അതിലെ അമളി മനസ്സിലാകും. ഒരു ദിവസം 822 വീടുകള്‍ നിര്മ്മിച്ചെങ്കിലേ പാര്‍ട്ടിക്ക് തങ്ങളുടെ വാഗ്ദാനം പാലിക്കാനാകൂ.
2020ഓടെ ചന്ദ്രനില്‍ കോളനി

കാലം മാറുമ്പോള്‍ സ്ഥാനാര്‍ത്ഥികള്‍ വാഗ്ദാനങ്ങളും മാറ്റണമെന്നതിന് ഉദാഹരണമാണ് അമേരിക്കന്‍ പ്രതിനിധി സഭയിലെ മുന്‍ സ്പീക്കര്‍ ആയ ന്യൂട്ട് ഗിന്‍ഗ്രിച്ച്. 2012ല്‍ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പുറപ്പാടിന്റെ ഭാഗമായാണ് ഗിന്‍ഗ്രിച്ച് ഒരു വിചിത്രമായ വാഗ്ദാനം നല്‍കിയത്. 2020ഓടെ ചന്ദ്രനില്‍ അമേരിക്കന്‍ കോളനി നിര്‍മ്മിക്കുമെന്നായിരുന്നു അത്. വരും വര്‍ഷങ്ങളില്‍ അമേരിക്കയുടെ വാണിജ്യപ്രവര്‍ത്തനങ്ങള്‍ ചന്ദ്രനില്‍ തകൃതിയായി നടക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ചീസ് ബര്‍ഗര്‍ എറിഞ്ഞ് തുരത്തും

ഇനി എഴുപതുകളിലെ വിചിത്രമായ ഒരു തിരഞ്ഞെടുപ്പ് വാഗ്ദാനം കേള്‍ക്കാം. 1979ലെ യുകെ തിരഞ്ഞെടുപ്പില്‍, നോട്ടിംഗ്ഹാം ഈസ്റ്റില്‍ നിന്നും മത്സരിച്ച ഡേവിഡ് ബിഷപ്പ് എന്ന സ്ഥാനാര്‍ത്ഥി താന്‍ ജയിക്കുകയാണെങ്കില്‍ തിബറ്റില്‍ നിന്നും പിന്മാറാന് ചൈനീസ് സേനയോട് ആവശ്യപ്പെടുമെന്ന് വാഗ്ദാനം നല്കി. തിബറ്റിലെ പര്‍വ്വതനിരകളില്‍ നിന്നും ചെനീസ് സൈന്യം ധാതുക്കള്‍ ഖനനം ചെയ്യുന്നതും യെതിയെയും ഹിമപ്പുലികളെയും ഓടിച്ച് അവയുടെ വംശനാശത്തിനിടയാക്കുന്നുവെന്നതുമാണ് അദ്ദേഹം അതിന് കാരണമായി പറഞ്ഞത്. അതുമാത്രമല്ല, എവറസ്റ്റ് കൊടുമുടിയുടെ മുകളിലൂടെ ഹെലികോപ്റ്റര്‍ ഓടിക്കുന്നവരെ പൊതുമധ്യത്തില്‍ വിചാരണ ചെയ്യണമെന്നും ചീസ് ബര്‍ഗറുകള്‍ കൊണ്ട് എറിഞ്ഞിടണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എല്ലാവര്ക്കും കുതിര

2012ലെ അമേരിക്കന്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി, വെര്‍മിന്‍ സുപ്രീം എന്ന നാടക നടന് താന്‍ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടാല്‍ എല്ലാ അമേരിക്കക്കാര്‍ക്കും ഒരോ കുതിരയെ നല്‍കുമെന്ന് വാഗ്ദാനം നല്കി. കുതിരയിലധിഷ്ഠിതനമായ സമ്പദ് വ്യവസ്ഥയാണ് അമേരിക്കയില്‍ താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
റോഡുകള്‍ പൊളിക്കും
തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ റോഡുകള്‍ നിര്‍മ്മിക്കുമെന്ന വാഗ്ദാനം എല്ലാ തിരഞ്ഞെടുപ്പുകളിലും ഇന്ത്യക്കാര്‍ കേള്‍ക്കുന്നതാണ്. പക്ഷേ അങ്ങ് കൊളറാഡോയില്‍ ഒരു സ്ഥാനാര്‍ത്ഥി വാഗ്ദാനം നല്‍കിയത് റോഡുകള്‍ പൊളിക്കുമെന്നാണ്. 1970ല്‍, കൊളറാഡോയിലെ ആസ്പനില്‍ ശെരീഫ് സ്ഥാനത്തേക്ക് മത്സരിച്ച എഴുത്തുകാരനായ ഹണ്ടര്‍ എസ് തോംപ്സണ് ആണ് ഈ വിചിത്ര വാഗ്ദാനം നല്‍കിയത്. നടന്നുപോകാനും സൈക്കിളില്‍ പോകാനും ആളുകളെ നിര്‍ബന്ധിക്കുകയെന്ന ലക്ഷ്യത്തോടെ ആയിരുന്നു ഈ വാഗ്ദാനം. മാത്രമല്ല നഗരത്തിന്റെ പേര് ഫാറ്റ് സിറ്റി എന്നാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.



Click it and Unblock the Notifications

