Latest Updates
-
48 മണിക്കൂറിനുള്ളില്‍ ബുധന്‍ ചയതത്തിലേക്ക്: കരിയര്‍, ധനം, ജോലി, ദാമ്പത്യം അത്ഭുതപ്പെടും മാറ്റങ്ങളില്‍ ഇവര്‍ -
Rashiphalam: മാറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി ഇന്നത്തെ രാശിഫലം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം -
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം -
40 ദിനത്തോളം ശനി അസ്തമയത്തില്‍: മാര്‍ച്ച് 13 മുതല്‍ മീനം രാശിയിലേക്ക്, അതിഗംഭീര മാറ്റങ്ങള്‍ നല്കുന്ന 3 രാശി -
വനിതാ ദിനം 2026: നിസ്സാരമല്ല സ്ത്രീകളുടെ ആരോഗ്യം പ്രത്യേകിച്ച് 30-കളില്‍ ഈ പരിശോധനകള്‍ നിര്‍ബന്ധം -
വനിതാദിനം 2026: പ്രിയപ്പെട്ടവരെ അഭിനന്ദിക്കാം, ആശംസകള്‍ അറിയിക്കാം: വനിതാദിനാശംസകള്‍ -
കാത്തിരിക്കുന്നത് മികച്ച അവസരങ്ങള്‍, മാര്‍ച്ച് രണ്ടാംവാരത്തില്‍ ഇവര്‍ മുന്പില് സമ്പൂര്‍ണ വാരഫലം 12 രാശിക്കും -
'സ്ത്രീഹൃദയ'ത്തെ നിസാരമായിക്കാണരുത്: സ്ത്രീകളിലെ ഹൃദ്രോഗം, ലക്ഷണം, കാരണം, പരിഹാരം -
മേടം, മിഥുനം ഉള്‍പ്പടെ മാര്‍ച്ച് രണ്ടാം വാരത്തിലെ ഭാഗ്യ രാശിക്കാര്‍: കരിയര്‍, ധനം, ജോലി എല്ലാം ഭാഗ്യക്കൊടുമുടി -
Rashiphalam: ആഴ്ചയവസാനത്തില്‍ 12 രാശിക്കാര്‍ക്കും ഫലങ്ങള്‍ ഇപ്രകാരം, സമ്പൂര്‍ണം, സമഗ്രം അറിയാം ഇക്കാര്യങ്ങള്‍
തെരഞ്ഞെടുപ്പില്‍ മനുഷ്യരേക്കാള്‍ മിടുക്കരാണിവര്‍; മൃഗങ്ങള്‍ക്കിടയിലെ തെരഞ്ഞെടുപ്പ് രീതി
അടുത്ത തവണ ഇന്ത്യ ഭരിക്കേണ്ടത് ആര്് എന്ന ജനവിധിയിലേയ്ക്ക് അടുത്തുകൊണ്ടിരിക്കുകയാണ് രാജ്യം. ഏറ്റവും യോഗ്യനായ ആളെ തെരഞ്ഞെടുക്കുക എന്ന ജനാധിപത്യത്തിന്റെ സാമാന്യയുക്തി മറന്നുകൊണ്ട് പാര്‍ട്ടി, വ്യക്തിതാല്‍പ്പര്യം, നിറം, ജാതി എന്നിങ്ങനെ നിരവധി കാര്യങ്ങളുടെ സ്വാധീനവലയത്തില്‍ പെട്ടാണ് ഇന്ന് മനുഷ്യര്‍ തെരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. ലോകമെത്ര പുരോഗമിച്ചിട്ടും തെരഞ്ഞെടുപ്പില്‍ കാര്യമായി പുരോഗമിക്കാന്‍ മനുഷ്യന് സാധിച്ചിട്ടില്ല.

പക്ഷേ മൃഗങ്ങളുടെ കാര്യം അങ്ങനെയൊന്നുമല്ല. അവര്‍ കൂട്ടത്തില്‍ ഏറ്റവും യോഗ്യനായ ആളെയാണ് നേതാവായി തെരഞ്ഞെടുക്കുന്നത്. അതെയെന്നെ, മൃഗങ്ങള്‍ക്കിടയിലും തെരഞ്ഞെടുപ്പ് ഒക്കെയുണ്ട്. പോളിംഗ് ബൂത്തില്‍ നിന്ന് മഷി പുരട്ടിയ കൈ പൊക്കിക്കാണിച്ച് ഇറങ്ങിവരാറില്ലെങ്കിലും അടുത്തതായി ആരാണ് തങ്ങളെ നയിക്കേണ്ടതെന്ന കാര്യത്തില്‍ ഒറ്റക്കെട്ടായ തീരുമാനമെടുക്കാന്‍ അവര്‍ക്കും സംവിധാനങ്ങള്‍ ഉണ്ട്.
മൃഗങ്ങള്‍ക്കിടയിലെ തെരഞ്ഞെടുപ്പ്
നേതാവിനെ തെരഞ്ഞെടുക്കുന്നതില്‍ ഒരു തെറ്റായ തീരുമാനമുണ്ടായാല്‍ വലിയ പ്രത്യാഘാതമായിരിക്കും മൃഗങ്ങള്‍ നേരിടേണ്ടി വരികയെന്ന് കാലിഫോര്‍ണിയയിലെ ഓക്‌ലാന്‍ഡിലുള്ള മില്‍സ് കൊളെജില്‍ മൃഗങ്ങളുടെ സ്വഭാവ സവിശേഷതകള്‍ പഠനവിഷയമാക്കിയ ജെന്നിഫര്‍ സ്മിത്ത് പറയുന്നു. മനുഷ്യര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്ന തരത്തില്‍ നേതാവിനെ തെരഞ്ഞെടുക്കുന്ന മൂന്ന് ജന്തുവിഭാഗങ്ങളെ പരിചയപ്പെടാം.
തേനീച്ച
ഓരോ വസന്തകാലത്തും തേനീച്ചകള്‍ പുതിയ നേതാവിനെ കണ്ടെത്തും. കൂട് ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് മാറ്റുന്നതിന് മുന്നോടിയായാണ് പുതിയ നേതാവിനെ കണ്ടെത്തുന്നത്. റാണി തേനീച്ചയും ഏതാണ്ട് പകുതിയോളം വരുന്ന ജോലിക്കാരും പറന്ന് ഒരു വേദിക്ക് സമാനമായ ഒരിടത്ത് ചെന്നിരിക്കും. ഇവിടെ നിന്നും നൂറുകണക്കിന് തൊഴിലാളി തേനീച്ചകള്‍ പുതിയ വാസസ്ഥലം തേടിയിറങ്ങും.
ഇങ്ങനെ പോകുന്ന തേനീച്ചകളില്‍ ഒന്ന് ഉചിതമായൊരു സ്ഥലം കണ്ടെത്തിയാല്‍ സംഘത്തിലേയ്ക്ക് തിരിച്ചെത്തി പ്രത്യേകരീതിയില്‍ പറക്കും ('waggle dance'). സ്ഥലം, ദൂരം, കണ്ടെത്തിയ സ്ഥലം എത്രത്തോളം നല്ലതാണ് എന്നീ കാര്യങ്ങള്‍ മറ്റ് തേനീച്ചകളുമായി പങ്കുവെക്കുന്നതാണിത്. എത്ര നന്നായി ഒരു തേനീച്ച ഈ പ്രകടനം നടത്തുന്നുവോ അത്രയും മികച്ച രീതിയില്‍ വാസസ്ഥലത്തിന്റെ യോഗ്യത ഉറപ്പുവരുത്താന്‍ അതിന് കഴിഞ്ഞുവെന്നാണ് അര്‍ത്ഥമാക്കുന്നത്. ഉദാഹരണത്തിന് വലുപ്പം, ആര്‍ദ്രത, സമീപത്തുള്ള പൂക്കളുടെ തോത് തുടങ്ങിയ ഘടകങ്ങള്‍ അടക്കം. തേനീച്ചയുടെ ഈ പ്രകടനം തൃപ്തികരമാണെങ്കില്‍ മറ്റ് തേനീച്ചകളും ആ സ്ഥലം പരിശോധിക്കാനിറങ്ങും.
ഇതിനിടെ പുതിയ റാണി രൂപപ്പെട്ട് പാകപ്പെട്ട് വരുന്നുണ്ടാകും. ഒരു പെണ്‍ തേനീച്ചയാണ് റാണിയാകുന്നത്. ലാര്‍വ ആയിരിക്കുമ്പോള്‍ ആദ്യദിനങ്ങളില്‍ എന്ത് കഴിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ആരാണ് റാണി തേനീച്ചയാകുക എന്നത് തീരുമാനിക്കപ്പെടുക.
ഉറുമ്പുകള്‍
ഉറുമ്പുകളുടെ ഒത്തൊരുമ അവയുടെ നിരനിരയായുള്ള നടത്തവും ആശയവിനിമയം കണ്ട് നമുക്കെല്ലാം നേരിട്ട് ബോധ്യപ്പെട്ടിട്ടുണ്ടാകും. ഇന്ത്യന്‍ ജമ്പിംഗ് ആന്റ് എന്ന ഉറമ്പ് വിഭാഗം കോളനിയായാണ് ജീവിക്കുന്നത്. ഇവിടെ ഓരോ ഉറമ്പുകള്‍ക്കും കൃത്യമായ ജോലികള്‍ ഉണ്ടാകും. ജോലിക്കാരായ ഉറുമ്പുകള്‍ കൂടുകള്‍ ഉണ്ടാക്കുകയും വൃത്തിയാക്കി വെക്കുകയും ചെയ്യും. അതേസമയം റാണി ഉറുമ്പിന് മുട്ടയിട്ട് ജനസംഖ്യ നിലനിര്‍ത്തുക എന്നതുമാത്രമാണ് ജോലി. എന്നാല്‍ ഒരു റാണി ഉറുമ്പ് മരിച്ചുപോയാല്‍ ഇതെല്ലാം തകിടം മറിയും.
റാണിയാന്‍ യോഗ്യതയുള്ള നേതാക്കള്‍ വമ്പന്‍ പോര് തുടങ്ങും. ഒരു ഉറുമ്പ് മറ്റൊരു ഉറുമ്പിന്റെ തലയില്‍ അതിന്റെ കൊമ്പ് കൊണ്ട് അടിക്കുകയാണ് ചെയ്യുക. അടി പിന്നെ കടിയായും, അസ്സല്‍ യുദ്ധമായും മാറും. പുതിയ റാണിയെ തെരഞ്ഞെടുക്കുന്നത് വരെ ഇത് നീളും. മാസങ്ങളോളം ഈ പോര് നീണ്ടുപോകാറുണ്ട്. പോരിനിടയില്‍ യോഗ്യരായ ഒരു ഡസനോളം റാണി തേനീച്ച സ്ഥാനാര്‍ത്ഥികള്‍ ഉയര്‍ന്നുവരും. ഈ ഘട്ടത്തില്‍ ഇവരുടെ തലച്ചോര്‍ ചുരുങ്ങുകയും അവരുടെ ഉദരഭാഗം അണ്ഡങ്ങളാല്‍ നിറയുകയും ചെയ്യും. ഇവരുടെ ആയുസ്സ് പരമാവധി ആറുമാസത്തില്‍ നിന്ന് അഞ്ച് വര്‍ഷം വരെയായി മാറുകയും ചെയ്യും. ഈ റാണി തേനീച്ച സ്ഥാനാര്‍ത്ഥികള്‍ അവരുടെ പുതിയ റാണിയെ തെരഞ്ഞെടുക്കും.
പ്രാവുകള്‍
നേതാവ് ശരിയല്ലെങ്കില്‍ കൂകി പുറത്താക്കുകയാണ് പ്രാവുകളുടെ രീതി. പ്രാവുകള്‍ ഒറ്റക്കെട്ടായി പറന്നുപോകുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ. ഇതില്‍ അവരെ നയിക്കുന്ന നേതാവിന് ദിശ തെറ്റിയാല്‍ ബാക്കി പ്രാവുകള്‍ കുറുകുമെന്നാണ് ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയുടെ ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ശരീരത്തിനുള്ളിലെ ഒരു ജൈവഘടികാരത്തെ ആശ്രയിച്ചാണ് പ്രാവുകള്‍ സഞ്ചരിക്കുന്നത്. കൂട്ടത്തെ നയിക്കുന്ന പ്രാവിന് തെറ്റുപറ്റിയാല്‍ അല്ലെങ്കില്‍ ദിശയില്‍ ആശയക്കുഴപ്പം വന്നാല്‍ ഒന്നികില്‍ അത് സ്വയം നേതൃസ്ഥാനത്തേക്ക് പിന്‍വാങ്ങി ബാക്കി പ്രാവുകള്‍ക്കൊപ്പം പറക്കും. അല്ലെങ്കില്‍ നേതാവിന്റെ പോക്ക് ശരിയല്ലെന്ന് മനസ്സിലാക്കി ബാക്കി പ്രാവുകള്‍ അതിനെ പിന്തുടരുന്നത് അവസാനിപ്പിക്കും. പിന്നീട് ആരാണ് നേതാവ് ആകുകയെന്ന് കണ്ടെത്താന്‍ ഗവേഷകര്‍ക്ക് സാധിച്ചിട്ടില്ലെങ്കിലും തെറ്റുപറ്റിയ നേതാവിനെ കൂട്ടത്തില്‍ നിന്ന് പുറത്താക്കുകയോ അവരെ പിന്തുടരുന്നത് മതിയാക്കുകയോ ചെയ്യുന്ന മഹത്തായ മാതൃക പ്രാവുകളില്‍ ഉണ്ടെന്ന് കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞു.



Click it and Unblock the Notifications











