Latest Updates
-
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം -
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും -
48 മണിക്കൂറിനുള്ളില്‍ ബുധന്‍ ചയതത്തിലേക്ക്: കരിയര്‍, ധനം, ജോലി, ദാമ്പത്യം അത്ഭുതപ്പെടും മാറ്റങ്ങളില്‍ ഇവര്‍ -
Rashiphalam: മാറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി ഇന്നത്തെ രാശിഫലം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം -
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം -
40 ദിനത്തോളം ശനി അസ്തമയത്തില്‍: മാര്‍ച്ച് 13 മുതല്‍ മീനം രാശിയിലേക്ക്, അതിഗംഭീര മാറ്റങ്ങള്‍ നല്കുന്ന 3 രാശി -
വനിതാ ദിനം 2026: നിസ്സാരമല്ല സ്ത്രീകളുടെ ആരോഗ്യം പ്രത്യേകിച്ച് 30-കളില്‍ ഈ പരിശോധനകള്‍ നിര്‍ബന്ധം -
വനിതാദിനം 2026: പ്രിയപ്പെട്ടവരെ അഭിനന്ദിക്കാം, ആശംസകള്‍ അറിയിക്കാം: വനിതാദിനാശംസകള്‍ -
കാത്തിരിക്കുന്നത് മികച്ച അവസരങ്ങള്‍, മാര്‍ച്ച് രണ്ടാംവാരത്തില്‍ ഇവര്‍ മുന്പില് സമ്പൂര്‍ണ വാരഫലം 12 രാശിക്കും
പൈതൃകവും സൗന്ദര്യവും ചേര്‍ന്ന അത്ഭുതം; ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട 10 ശിവക്ഷേത്രങ്ങള്‍
ഹിന്ദുവിശ്വസം പ്രകാരം പരമശിവനെ പരമദൈവമായി കണക്കാക്കുന്നു. ശാന്തനായ ഒരു ദേവനായാണ് ശിവനെ കൂടുതലും ചിത്രീകരിച്ചിരിക്കുന്നത്. നടരാജന്റെയോ ഭൈരവന്റെയോ രൂപം സ്വീകരിക്കുമ്പോള്‍ ഉഗ്രദേവനായി അദ്ദേഹം മാറുന്നു. ഇന്ത്യയിലുടനീളം ശിവലിംഗത്തിന്റെ പ്രതീകാത്മക രൂപത്തിലാണ് പരമേശ്വരനെ ആരാധിക്കുന്നത്.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിരവധി ക്ഷേത്രങ്ങളും തീര്‍ത്ഥാടന കേന്ദ്രങ്ങളും ശിവനായി സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍, ശിവനെ വിവിധ രൂപങ്ങളില്‍ ആരാധിക്കുന്നു. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ നിരവധി ശിവക്ഷേത്രങ്ങള്‍ ഇന്ത്യയിലുണ്ട്. അതില്‍ പ്രധാനപ്പെട്ട ചില ശിവക്ഷേത്രങ്ങളെ ഇന്ന് ഞങ്ങള്‍ നിങ്ങള്‍ക്കായി പരിചയപ്പെടുത്താം. ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട 10 ശിവക്ഷേത്രങ്ങള്‍ ഇതാ.

1. കേദാര്‍നാഥ് ക്ഷേത്രം (ഉത്തരാഖണ്ഡ്)
ഹിമാലയത്തിന്റെ താഴ്വരയില്‍ സ്ഥിതി ചെയ്യുന്ന ഒരു പുരാതന ശിവക്ഷേത്രമാണ് കേദാര്‍നാഥ് ക്ഷേത്രം. അമര്‍നാഥ് ഗുഹയിലേക്ക് പോകുന്നതിന് മുമ്പ് ശിവന്‍ പാര്‍വതി ദേവിയോടൊപ്പം ഇവിടെ താമസിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു.
പാണ്ഡവ സഹോദരന്മാരാണ് ഈ ക്ഷേത്രത്തിന് അടിത്തറ പാകിയതെന്ന് വിശ്വസിക്കുന്നു. എട്ടാം നൂറ്റാണ്ടിലെ അദ്വൈത വേദാന്തത്തിന്റെ പ്രചാരകനായ ആദിശങ്കരാചാര്യനാണ് പിന്നീട് ഇത് പുനര്‍നിര്‍മിച്ചത്. ത്രികോണാകൃതിയിലുള്ള പാറയുടെ രൂപത്തിലാണ് ദേവനെ ആരാധിക്കുന്നത്. ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഒരു അതിപുരാതന ശിവക്ഷേത്രമാണ് കേദാര്‍നാഥ്.
2. അമര്‍നാഥ് ഗുഹാക്ഷേത്രം (ജമ്മു)
എല്ലാ അര്‍ത്ഥത്തിലും അതുല്യമായ ഒരു ക്ഷേത്രമാണ് അമര്‍നാഥിലെ ഗുഹാക്ഷേത്രം. ഓരോ വര്‍ഷവും നിരവധി ഭക്തര്‍ കഠിനമായ പാതകള്‍ താണ്ടി ഈ ക്ഷേത്രത്തില്‍ തീര്‍ത്ഥാടനം നടത്താറുണ്ട്. ശിവനോടുള്ള പരിശുദ്ധമായ ഭക്തിയുടെ സാക്ഷ്യമാണ് ഈ തീര്‍ത്ഥാടനം.
ഓരോ ഭക്തന്റെയും വൈകാരികവും ശാരീരികവുമായ ക്ഷമത പരിശോധിക്കുന്ന തരത്തില്‍ വെല്ലുവിളി നിറഞ്ഞ പാത താണ്ടി വേണം അമര്‍നാഥിലെത്താന്‍. ശങ്കര ഭഗവാന്‍ തന്റെ പത്‌നിയായ പാര്‍വതിയോട് അമര്‍ത്യത്തിന്റെ രഹസ്യം വെളിപ്പെടുത്തിയത് ഇവിടെ വച്ചാണെന്ന് പറയപ്പെടുന്നു.

3. ലിംഗരാജ ക്ഷേത്രം (ഒഡീഷ)
ശിവന്റെ ഹരിഹര അവതാരത്തിനായി സമര്‍പ്പിച്ചിരിക്കുന്നതാണ് ലിംഗരാജ ക്ഷേത്രം. ആകര്‍ഷണീയമായ കലിംഗ വാസ്തുവിദ്യയ്ക്ക് പേരുകേട്ട ക്ഷേത്രമാണിത്. ജീവിതത്തില്‍ ഒരുതവണയെങ്കിലും എല്ലാവരും തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ക്ഷേത്രമാണിത്. സോമവംശി രാജവംശത്തിന്റെ ഭരണകര്‍ത്താക്കള്‍ പണികഴിപ്പിച്ച ഈ ക്ഷേത്ര സമുച്ചയം വളരെ വലുതാണ്. ശിവന്റെ ലിംഗരൂപത്തിന്റെ പേരിലാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്.
ക്ഷേത്രത്തിന്റെ ഒരു ഭാഗം ആറാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതാണ്, പിന്നീട് പതിനൊന്നാം നൂറ്റാണ്ടിന്റെ അവസാന ദശകത്തോടെ ഇന്നത്തെ രൂപത്തിലേക്ക് പൂര്‍ത്തീകരിക്കപ്പെട്ടു. ലാറ്ററൈറ്റും മണല്‍ക്കല്ലും കൊണ്ട് നിര്‍മ്മിച്ച ഈ ക്ഷേത്രത്തിന് ക്ലാസിക് ചുവപ്പ് നിറമാണ്. ഓരോ ശിവഭക്തനും തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ക്ഷേത്രങ്ങളില്‍ ഒന്നാണ് ലിംഗരാജ ക്ഷേത്രം.
4. ബാബ വൈദ്യനാഥ ക്ഷേത്രം (ജാര്‍ഖണ്ഡ്)
12 ജ്യോതിര്‍ലിംഗങ്ങളുടെ ഭാഗങ്ങളിലൊന്നാണ് ഈ ക്ഷേത്രം. ഹിന്ദു ഐതിഹ്യമനുസരിച്ച് അസുരരാജാവായ രാവണന്‍, ശിവനെ പ്രസാദിപ്പിക്കുന്നതിനും അനുഗ്രഹങ്ങള്‍ നേടുന്നതിനുമായി നിലവിലെ ക്ഷേത്ര സ്ഥലത്ത് ധ്യാനവും പൂജാ കര്‍മ്മങ്ങളും നടത്തിയിരുന്നതായി വിശ്വസിക്കപ്പെടുന്നു.
5. ത്രയംബകേശ്വര ക്ഷേത്രം (മഹാരാഷ്ട്ര)
ശിവന് സമര്‍പ്പിക്കപ്പെട്ട 12 ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളില്‍ ഒന്നാണ് ത്രയംബകേശ്വര ക്ഷേത്രം. ഗോദാവരി നദിയുടെ ഉത്ഭവസ്ഥാനത്താണ് ഇത് സ്ഥിതിചെയ്യുന്നത്. ഇപ്പോഴത്തെ ക്ഷേത്രം പേഷ്വ ബാലാജി ബാജിറാവു പണികഴിപ്പിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ ക്ഷേത്രത്തില്‍ ബ്രഹ്‌മാവ്, വിഷ്ണു, മഹേശ്വരന്‍ എന്നിവര്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന 3 ലിംഗങ്ങളുണ്ട്. ഈ 3 ലിംഗങ്ങളും വിലയേറിയ രത്‌നങ്ങളും സ്വര്‍ണ്ണം പോലുള്ള വിലയേറിയ ലോഹങ്ങളും കൊണ്ട് അലങ്കരിച്ചിരിക്കുന്നതാണ്. നാസിക്കില്‍ നിന്ന് 28 കിലോമീറ്റര്‍ അകലെയുള്ള ഈ ക്ഷേത്രം പരമ്പരാഗത ഹേമദ്പന്തി ശൈലിയിലുള്ള വാസ്തുവിദ്യയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

6. മഹാകലേശ്വര ക്ഷേത്രം (മധ്യപ്രദേശ്)
ലോകത്തിലെ എല്ലാ ശിവലിംഗങ്ങളിലും വെച്ച് ഏറ്റവും പവിത്രമായി കണക്കാക്കപ്പെടുന്നതാണ് മഹാകലേശ്വര ക്ഷേത്രത്തിലെ പ്രതിഷ്ഠ. പുരാതന നഗരമായ ഉജ്ജൈനിയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം പുണ്യനദിയായ ഷിപ്രയുടെ തീരത്താണ്. അധിപനായ ദേവനെ സ്വയംഭൂ രൂപത്തിലാണ് ഇവിടെ ആരാധിക്കുന്നത്. അത് സ്വയം രൂപപ്പെട്ടു എന്ന കാരണത്താലാണത്. ഈ ശിവക്ഷേത്രം 12 ജ്യോതിര്‍ലിംഗ പര്യടനത്തിന്റെ ഭാഗമാണ്.
7. സോമനാഥ ക്ഷേത്രം (ഗുജറാത്ത്)
ശിവാരാധനയുടെ പ്രധാന സ്ഥലങ്ങളില്‍ ഒന്നാണ് സോമനാഥ ക്ഷേത്രം. പ്രഭാസ് പടനില്‍ സ്ഥിതി ചെയ്യുന്ന ഈ ജ്യോതിര്‍ലിംഗ ക്ഷേത്രം ഹിന്ദുക്കളുടെ വളരെ പവിത്രമായ തീര്‍ത്ഥാടന കേന്ദ്രമാണ്. അറബിക്കടലിലെ തിരമാലകള്‍ സോമനാഥ ക്ഷേത്രത്തിന്റെ അതിര്‍ത്തി ഭിത്തികളില്‍ ആഞ്ഞടിക്കുന്നത് കാണേണ്ട കാഴ്ചയാണ്.
ഒരു സാധാരണ ഹിന്ദു ക്ഷേത്ര വാസ്തുവിദ്യാ ശൈലിയില്‍ നിര്‍മ്മിച്ച സോമനാഥ ക്ഷേത്രം 15 തവണ നിര്‍മ്മിക്കുകയും നശിപ്പിക്കുകയും പുനര്‍നിര്‍മ്മിക്കുകയും ചെയ്തുവെന്ന് പറയുന്നു. 1ാം സഹസ്രാബ്ദത്തിനും 9ാം നൂറ്റാണ്ടിനും ഇടയിലാണ് ക്ഷേത്രത്തിന്റെ അടിത്തറ സ്ഥാപിച്ചത്.
8. കാശി വിശ്വനാഥ ക്ഷേത്രം (ഉത്തര്‍പ്രദേശ്)
പുരാതന ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് കാശി വിശ്വനാഥ ക്ഷേത്രം. ദേവഭൂമിയായ വാരണാസിയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഗംഗാ നദിയുടെ പടിഞ്ഞാറന്‍ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ശിവാരാധനയുടെയും തീര്‍ത്ഥാടനത്തിന്റെയും അവിഭാജ്യ ഘടകമാണ് ഈ ക്ഷേത്രം. പ്രപഞ്ചനാഥന്‍ എന്നര്‍ത്ഥം വരുന്ന വിശ്വനാഥന്റെ രൂപത്തിലാണ് ഇവിടെ ഭഗവാനെ ആരാധിക്കുന്നത്. 1780-ല്‍ ഇന്‍ഡോറിലെ അഹല്യഭായ് ഹോള്‍ക്കറാണ് നിലവിലെ ഘടനയിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. സമ്പന്നമായ ചരിത്രത്തിന്റെ പിന്‍ബലമുള്ള ക്ഷേത്രമാണിത്.
9. മല്ലികാര്‍ജുന സ്വാമി ക്ഷേത്രം (ആന്ധ്രാപ്രദേശ്)
ജ്യോതിര്‍ലിംഗ തീര്‍ത്ഥാടനത്തിന്റെ മറ്റൊരു ഭാഗമായ പുണ്യനഗരമായ ശ്രീശൈലത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം അതിശയിപ്പിക്കുന്ന ഒരു കലാസൃഷ്ടിയാണ്. പരമ്പരാഗത ദക്ഷിണേന്ത്യന്‍ വാസ്തുവിദ്യാ ശൈലിയില്‍ നിര്‍മ്മിച്ച ഒരു ക്ഷേത്രമാണിത്. ഇവിടെ പാര്‍വതി ദേവിയെ മല്ലികയായും ശിവനെ അര്‍ജ്ജുനനായും ആരാധിക്കുന്നു. ഈ ക്ഷേത്രത്തിലെ ഭഗവാന്റെ ദര്‍ശനം ഭക്തര്‍ക്ക് മോക്ഷം നല്‍കുമെന്ന് പറയപ്പെടുന്നു.

10. ബൃഹദീശ്വര ക്ഷേത്രം (തമിഴ്‌നാട്)
കാവേരി നദിയുടെ് കരയില്‍ സ്ഥിതി ചെയ്യുന്ന ബൃഹദീശ്വര ക്ഷേത്രം ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രങ്ങളില്‍ ഒന്നാണ്. തമിഴ് വാസ്തുവിദ്യാശൈലിയുടെ അതിമനോഹരമായ ഉദാഹരണമാണ് തഞ്ചാവൂര്‍ ബൃഹദീശ്വര ക്ഷേത്രം. ശിവന് സമര്‍പ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം ചോള ചക്രവര്‍ത്തിയായ രാജരാജ ചോളന്‍ പണികഴിപ്പിച്ചതാണ്. ബൃഹദീശ്വര എന്ന പദത്തിന്റെ അര്‍ത്ഥം 'വലിയ ശിവക്ഷേത്രം' എന്നാണ്. പ്രധാന ക്ഷേത്രം പൂര്‍ണ്ണമായും കരിങ്കല്ലിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.
11. വടക്കുംനാഥ ക്ഷേത്രം (കേരളം)
ശിവന് സമര്‍പ്പിച്ചിരിക്കുന്ന ഈ പുരാതന ഹിന്ദു ക്ഷേത്രം തൃശ്ശൂരിലാണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളില്‍ ഒന്നായി പ്രസിദ്ധമായ വടക്കുംനാഥ ക്ഷേത്രം യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലും ഇടംപിടിച്ചിട്ടുണ്ട്. ക്ഷേത്രങ്ങളുടെ ചുവരുകളില്‍ അലങ്കരിച്ച ചുമര്‍ചിത്രങ്ങളും മറ്റും 400 മുതല്‍ 1000 വര്‍ഷം പഴക്കമുള്ളതാണ്.
വിഷ്ണുവിനു സമര്‍പ്പിച്ചിരിക്കുന്ന ഒരു ക്ഷേത്രവും ഈ ക്ഷേത്രത്തിനുള്ളിലുണ്ട്. 9 ഏക്കര്‍ വിസ്തൃതിയില്‍ പരന്നുകിടക്കുന്ന ഒരു ചെറിയ കുന്നിന്‍ മുകളിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിന്റെ പൈതൃകത്തിന്റെ കലയും സംസ്‌കാരവും പ്രതിഫലിപ്പിക്കുന്ന ഒരു ചെറിയ മ്യൂസിയവും ക്ഷേത്രപരിസരത്തുണ്ട്.



Click it and Unblock the Notifications












