Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഹസ്തരേഖാശാസ്ത്രം പറയും ചൊവ്വയുടെ സ്ഥാനം ദോഷമോ ഗുണമോ എന്ന്
ഹസ്തരേഖാശാസ്ത്രത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നവരാണ് നമുക്ക് ചുറ്റും ഉള്ളത്. ഇത് ഏറെക്കുറെ നമ്മുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു എന്നാണ് വിശ്വാസം. ജീവന് രേഖക്ക് ഏറെക്കുറെ സമാന്തരമായി കാണപ്പെടുന്ന ഒരു രേഖയാണ് ചൊവ്വ രേഖ. ഇത് നിങ്ങളുടെ ജീവിതത്തില്‍ എപ്രകാരം സ്വാധീനം ചെലുത്തുന്നു എന്ന് നമുക്ക് നോക്കാം.
ചൊവ്വാരേഖയുടെ സ്ഥാനമനുസരിച്ച് അതിനെ പ്രധാനമായും രണ്ടായി തിരിക്കാവുന്നതാണ്. ജീവന് രേഖയോട് വളരെ ചേര്‍ന്നുനില്‍ക്കുന്ന ചൊവ്വാരേഖയെ ഊര്‍ജ്ജ രേഖ എന്നാണ് പറയുന്നത്. അത് മാത്രമല്ല ഇത് ആ വ്യക്തിയുടെ പ്രതിരോധ ശേഷിയേയും ആരോഗ്യത്തേയും സൂചിപ്പിക്കുന്നതാണ്. അത മാത്രമല്ല നിങ്ങളുടെ പ്രതിരോധ ശേഷിയേയും ഇത് സ്വാധീനിക്കുന്നു. അത് കൂടാതെ കുടുംബ സ്വാധീന രേഖ എന്നും പറയുന്നു. ഇത് കുടുംബത്തില്‍ നിന്നുള്ള പിന്തുണയെയാണ് സൂചിപ്പിക്കുന്നത്.

അറിയേണ്ട മാറ്റങ്ങള്‍
ഊര്‍ജ്ജരേഖ വളരെ കൃത്യവും നീളമുള്ളതുമാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് പ്രതിസന്ധികളെ അതിജീവിക്കാന്‍ സാധിക്കുന്നു എന്നതാണ്. അത് മാത്രമല്ല ഇവര്‍ക്ക് സന്തോഷകരമായ ജീവിതം നയിക്കുന്നതിനും സാധിക്കുന്നു. കൂടാതെ നിങ്ങളുടെ ജീവിതത്തില്‍ ക്ഷമയും ധൈര്യവും കൊണ്ട് വരുന്നതിനും ഇത് വഴി സാധിക്കും. എന്നാല്‍ ഈ രേഖ മുറിഞ്ഞതോ അല്ലെങ്കില്‍ ദുര്‍ബലമായതോ ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് ഊര്‍ജ്ജവും പ്രതിരോധ ശേഷിയും കുറയുന്നു എന്നതാണ്. എന്നാല്‍ പൂര്‍വ്വികരുടെ അനുഗ്രഹം നിങ്ങള്‍ക്ക് എക്കാലവും ഉണ്ടാവുന്നു.
ദാമ്പത്യ ജീവിതത്തില്‍ വളരെയധികം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ഒരു രേഖയാണ് ഇത്. പങ്കാളികള്‍ സഹോദരങ്ങള്‍ എന്നിവയെല്ലാം നിങ്ങളെ എല്ലാ തരത്തിലും സഹായിക്കുന്നു. കൂടാതെ മുന്പ്രണയത്തിനെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ നിങ്ങളുടെ ജീവിതം മികച്ചതാക്കുകയും ചെയ്യുന്നു. അമിതമായ ഭക്തിയും നിങ്ങളുടെ സ്വഭാവങ്ങളില്‍ പ്രത്യേകതയുള്ളതാണ്. നിങ്ങള്‍ക്ക് പ്രിയപ്പെട്ടവരെ മിസ് ചെയ്യുന്ന അവസ്ഥയും പലപ്പോഴും ഉണ്ടാവാം. അമിത ഭക്തിയാണ് ഈ രേഖ നിങ്ങളില്‍ സൂചിപ്പിക്കുന്നത്.

ഒന്നിലധികം രേഖകള്‍
നിങ്ങള്‍ക്ക് ചൊവ്വാ രേഖകള്‍ ഒന്നിലധികം ഉണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് വ്യത്യസ്ത ഫലങ്ങളാണ് ഉണ്ടാവുന്നത് എന്നതാണ്. അത് മാത്രമല്ല ഇത് നിങ്ങളുടെ സ്നേഹബന്ധങ്ങളിലെ വിജയത്തേയും പങ്കാളിയുമായുള്ള ബന്ധത്തേയും സൂചിപ്പിക്കുന്നു. എപ്പോഴും പ്രണയം മനസ്സില്‍ സൂക്ഷിക്കുകയും അത് വഴി മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുകയും ചെയ്യുന്നു. നിരവധി നേര്‍രേഖകളാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ അത് ആ വ്യക്തിയുടെ ആകര്ഷകത്തേയും സൂചിപ്പിക്കുന്നു. ചൊവ്വാ രേഖകള്‍ ആഴത്തിലുള്ളതും വ്യക്തതയുമുള്ളതാണെങ്കില് അത് സൂചിപ്പിക്കുന്നത് സമ്പത്തും ദീര്‍ഘായുസ്സും ഉണ്ട് എന്നതാണ്.
ജീവന്രേഖയും സൂര്യരേഖയും
ജീവന്രേഖയും സൂര്യരേഖയും പണവും പ്രശസ്തിയും കൊണ്ട് വരുന്നു. അത് മാത്രമല്ല ശുക്രപര്വ്വത്തിന് മുകളില്‍ നിന്ന് തുടങ്ങി താഴെ അവസാനിക്കുന്ന രേഖയാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് ശക്തമായ നീതിബോധം ഉണ്ടാവുന്നു എന്നതാണ്. അത് മാത്രമല്ല നിങ്ങളുടെ കഴിവിന് അനുസരിച്ച് കാര്യങ്ങള്‍ കൃത്യമായ രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കുന്നു.



Click it and Unblock the Notifications
