For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആത്മീയ സന്തോഷത്തിനായി ദിനവും ശീലിക്കേണ്ട കാര്യങ്ങള്‍

|

ആത്മീയതയുടെ ശക്തിയും ആശയവും ഹിന്ദുമതത്തില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല. എല്ലാ സംസ്‌കാരങ്ങളിലും പാരമ്പര്യങ്ങളിലും അത് നിലവിലുണ്ട്. ഒരു അര്‍ത്ഥവും ലക്ഷ്യവും ഉള്ള ജീവിതമാണ് ഏറ്റവും നല്ല ജീവിതം. ലക്ഷ്യങ്ങള്‍ കൈവരിക്കുമ്പോള്‍ അത് നമ്മളില്‍ ഐക്യത്തിന്റെ ഒരു സന്തുലിതാവസ്ഥ വളര്‍ത്തുന്നു. ആത്മീയ ക്ഷേമം നിങ്ങളുടെ ജീവിതത്തില്‍ ആ സന്തുലിതാവസ്ഥ കൊണ്ടുവരുന്നു.

Most read: മോശം സമയത്തെ അതിജീവിക്കാന്‍ ചാണക്യനീതി പറയുന്ന കാര്യങ്ങള്‍Most read: മോശം സമയത്തെ അതിജീവിക്കാന്‍ ചാണക്യനീതി പറയുന്ന കാര്യങ്ങള്‍

എന്നാല്‍ ഒരാള്‍ക്ക് അത് എങ്ങനെ നേടാനാകും? നിങ്ങളുടെ ജീവിതത്തില്‍ ആത്മീയതയിലെത്താന്‍ സഹായിക്കുന്ന ചില വഴികളുണ്ട്. ഈ പ്രക്രിയയില്‍ നിങ്ങളുടെ വിശ്വാസങ്ങളും മൂല്യങ്ങളും ലക്ഷ്യവും ഉള്‍പ്പെടുന്നു. നിങ്ങള്‍ എല്ലാ വശങ്ങളിലും ഒരേപോലെ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കില്‍ ആത്മീയ വികാസം നിങ്ങളുടെ ജീവിതത്തില്‍ നിങ്ങളെ മുന്നോട്ട് നയിക്കും. നിങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ചില കാര്യങ്ങള്‍ പതിവായി ചെയ്യുന്നത്, നിങ്ങളുടെ ജീവിതത്തില്‍ ആത്മീയ സന്തോഷം വളര്‍ത്താന്‍ സഹായിക്കും.

പ്രാര്‍ത്ഥന, ധ്യാനം

പ്രാര്‍ത്ഥന, ധ്യാനം

വിനോദം, പുനരധിവാസം, അല്ലെങ്കില്‍ ആത്മീയ വികസനം എന്നിവയില്‍ പ്രാര്‍ത്ഥിക്കുകയോ ധ്യാനിക്കുകയോ ചെയ്യേണ്ടത് അത്യാവശ്യമാണ്. പ്രാര്‍ത്ഥനകളും മറ്റുള്ളവരുമായുള്ള സംസാരവും നമ്മില്‍ പരമമായ ശക്തി നിറയ്ക്കുന്നു. ആത്മീയ വളര്‍ച്ച ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നേടിയെടുക്കാവുന്ന ഒന്നല്ല. ദിവസങ്ങളിലും ആഴ്ചകളിലും മാസങ്ങളിലും വര്‍ഷങ്ങളും വേണ്ടിവരുന്ന ആവര്‍ത്തിച്ചുള്ള നിരന്തര പരിശ്രമങ്ങളുടെ ഒരു പ്രക്രിയയും യാത്രയുമാണ് ഇത്. സമാന ചിന്താഗതിക്കാരായ ആളുകള്‍ക്കൊപ്പം പ്രാര്‍ത്ഥിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നത് നിങ്ങളെ ആത്മീയ ഉന്നതിയിലേക്ക് എത്തിക്കും.

ദാനധര്‍മ്മം

ദാനധര്‍മ്മം

മറ്റുള്ളവര്‍ക്ക് ആവശ്യമുള്ളത് നല്‍കുകയും അവരെ സഹായിക്കുകയും ചെയ്യുന്നത് ആത്മീയത കൈവരിക്കുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗമാണ്. നിങ്ങള്‍ സന്നദ്ധസേവനം ചെയ്യുമ്പോള്‍ നിങ്ങള്‍ അറിയാതെ തന്നെ നിങ്ങള്‍ വളരുന്നു. നിങ്ങള്‍ക്ക് മറ്റുള്ളവരുമായി പങ്കിടാന്‍ കഴിയുന്ന നിരവധി കാര്യങ്ങള്‍ ഉണ്ടായിരിക്കാം. അത് നിങ്ങളുടെ സമ്പത്തോ കഴിവുകളോ സമയമോ ആകാം. നിങ്ങളുടെ പക്കലുള്ളതും നിങ്ങള്‍ക്ക് കഴിയുന്നതും ആവശ്യക്കാര്‍ക്ക് നല്‍കുക. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍, പെരുമാറ്റം, വ്യക്തിത്വം എന്നിവയില്‍ മിതത്വം പുലര്‍ത്തുന്നത് നിങ്ങളുടെ ആന്തരികജ്ഞാനം വളര്‍ത്താനും ആത്മീയ ഉന്നതി നേടാനും നിങ്ങളെ സഹായിക്കും.

Most read:വിശ്വാസങ്ങള്‍ മറഞ്ഞുകിടക്കുന്ന പുണ്യപുരാതന ഗംഗ; അറിയുമോ ഈ കാര്യങ്ങള്‍Most read:വിശ്വാസങ്ങള്‍ മറഞ്ഞുകിടക്കുന്ന പുണ്യപുരാതന ഗംഗ; അറിയുമോ ഈ കാര്യങ്ങള്‍

സ്വയം ശ്രദ്ധിക്കുക

സ്വയം ശ്രദ്ധിക്കുക

സ്വയം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ആവശ്യമാണ്, പക്ഷേ നിങ്ങള്‍ ചിന്തിക്കുന്ന രീതിയിലല്ല. ഷോപ്പിംഗ് നടത്തുന്നതും പുതുവസ്ത്രങ്ങള്‍ വാങ്ങുന്നതും മേക്കപ്പ് ചെയ്ത് നടക്കുന്നതും പ്രശ്‌നമല്ല. ഇവയെല്ലാം ഭൗതികമായ കാര്യങ്ങളാണ്, നിങ്ങളുടെ ആന്തരികതയുമായി യാതൊരു ബന്ധവുമില്ല. നിങ്ങളുടെ ബാഹ്യ വ്യക്തിത്വത്തെക്കാള്‍ നിങ്ങളുടെ ആന്തരികതയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിക്കുക. ആത്മീയ വികാസം കൈവരിക്കുന്നതിന്, നിങ്ങളുടെ ആത്മീയത വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. നിങ്ങളുടെ ആന്തരിക ജ്ഞാനത്തിനായി ദിവസവും 10-20 മിനിറ്റ് നീക്കിവയ്ക്കുന്നത് നിങ്ങളെ നല്ല രീതിയില്‍ മാറ്റിയെടുക്കും. ധ്യാനിക്കുക, പ്രാര്‍ത്ഥിക്കുക, സ്വയം അച്ചടക്കം പാലിക്കുക, പഠനം എന്നിങ്ങനെ വ്യത്യസ്ത വഴികളിലൂടെ ആന്തരിക ജ്ഞാനം നേടാം. നിങ്ങളുടെ ആന്തരിക അവബോധം വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്ന ശ്വസന വ്യായാമങ്ങളുമുണ്ട്.

ആരോഗ്യകരമായ ജീവിതശൈലി

ആരോഗ്യകരമായ ജീവിതശൈലി

ആരോഗ്യകരമായ ജീവിതശൈലി, ശാരീരിക ആരോഗ്യത്തെക്കുറിച്ച് മാത്രമല്ല, മറിച്ച് ഒരു വ്യക്തിയുടെ ആത്മീയ ആരോഗ്യത്തിന്റെ കാര്യത്തിലും തുല്യ പ്രാധാന്യമുണ്ട്. നിങ്ങളുടെ ശാരീരിക ആരോഗ്യം നിങ്ങളുടെ ആത്മീയ വികാസവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങളുടെ ആത്മീയ അച്ചടക്കത്തിന്റെയോ പരിശീലനത്തിന്റെയോ കാര്യത്തില്‍ ഇത് ഒരുപോലെ പ്രധാനമാണ്. സാധ്യമായ എല്ലാ തലത്തിലും നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഹിന്ദുമതത്തില്‍, ഒരു വ്യക്തിയുടെ ശരീരത്തെ ക്ഷേത്രത്തോടാണ് ഉപമിക്കുന്നത്. നാം ചെയ്യുന്നതും കഴിക്കുന്നതും സാത്വികമായിരിക്കണം. നന്നായി കഴിക്കുക, കൂടുതല്‍ വ്യായാമം ചെയ്യുക. ഒരിക്കലും ദുശ്ശീലങ്ങളിലേക്ക് വീഴരുത്. പൊതുവേ, ആരോഗ്യകരമായ ജീവിതശൈലി നയിക്കുക.

Most read:വാസ്തു പ്രകാരം ഡൈനിംഗ് റൂം ഇങ്ങനെ വച്ചാല്‍ എക്കാലവും ആരോഗ്യവും സമ്പത്തുംMost read:വാസ്തു പ്രകാരം ഡൈനിംഗ് റൂം ഇങ്ങനെ വച്ചാല്‍ എക്കാലവും ആരോഗ്യവും സമ്പത്തും

പോസിറ്റീവായി ചിന്തിക്കുക

പോസിറ്റീവായി ചിന്തിക്കുക

സന്തുഷ്ടവും സംതൃപ്തവുമായ ജീവിതത്തിന്റെ താക്കോലാണ് പോസിറ്റീവ് ചിന്തകള്‍. നിങ്ങള്‍ പോസിറ്റീവായി കാര്യങ്ങളെ കാണാന്‍ തുടങ്ങിയാല്‍, നിങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിതം ആസ്വദിക്കാനാകും. പോസിറ്റീവ് കാര്യങ്ങള്‍ സംഭവിക്കാന്‍ തുടങ്ങുകയും നിങ്ങള്‍ സ്വയം കഷ്ടതകളില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്യുന്നു. നെഗറ്റീവ് ചിന്തകള്‍ നിങ്ങള്‍ക്ക് ചുറ്റും ഒരു തെറ്റായ അതിര് സൃഷ്ടിക്കുന്നു. ഈ അനാവശ്യമായ കഷ്ടപ്പാടുകളില്‍ നിന്ന് മുക്തി നേടാന്‍ പോസിറ്റീവായി തുടരുക. സാഹചര്യങ്ങളെ മികച്ച രീതിയില്‍ പുനര്‍നിര്‍മ്മിക്കാന്‍ പോസിറ്റീവ് ചിന്ത നിങ്ങളെ സഹായിക്കും. ഇത് നിങ്ങള്‍ക്ക് ആശ്വാസവും സംതൃപ്തിയും നല്‍കും.

നിങ്ങളുടെ ജീവിത ലക്ഷ്യം കണ്ടെത്തുക

നിങ്ങളുടെ ജീവിത ലക്ഷ്യം കണ്ടെത്തുക

നിങ്ങള്‍ ഒരു ലക്ഷ്യവുമില്ലാത്ത ഒരു ജീവിതമാണ് നയിക്കുന്നതെങ്കില്‍, നിങ്ങള്‍ക്ക് ലക്ഷ്യബോധമില്ലാതെ നിരാശ തോന്നും. ജീവിതത്തിന്റെ ഉദ്ദേശ്യം നമുക്ക് ജീവിതത്തിന്റെ ദിശകളും അര്‍ത്ഥവും നല്‍കുന്നു. അതിനാല്‍, നിങ്ങള്‍ക്ക് ആത്യന്തിക സന്തോഷം നല്‍കുന്ന ഒന്നോ അതിലധികമോ കാര്യങ്ങള്‍ കണ്ടെത്തുകയും അവ നേടുന്നതിനായി അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്യുക. ഇതിലൂടെ നിങ്ങളുടെ ആത്മീയ ആരോഗ്യം മെച്ചപ്പെടും.

Most read:കോപം നിയന്ത്രിക്കാന്‍ നിങ്ങളെ സഹായിക്കും വാസ്തു ടിപ്‌സ്Most read:കോപം നിയന്ത്രിക്കാന്‍ നിങ്ങളെ സഹായിക്കും വാസ്തു ടിപ്‌സ്

ഒറ്റയ്ക്ക് യാത്ര ചെയ്യുക

ഒറ്റയ്ക്ക് യാത്ര ചെയ്യുക

നിങ്ങളുടെ തിരക്കുള്ള ജീവിതത്തില്‍ നിന്ന് നിങ്ങള്‍ക്കായി സമയം ചെലവഴിക്കുന്നത് നിങ്ങളുടെ ആത്മീയ ക്ഷേമം വളര്‍ത്താന്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും. നിങ്ങള്‍ യാത്ര ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോള്‍ നിങ്ങളുടെ മനസ്സിന് വിശ്രമിക്കാനും നിങ്ങളുടെ ജീവിതത്തിന്റെ അര്‍ത്ഥം മനസിലാക്കാനും നിങ്ങള്‍ക്ക് സമയം ലഭിക്കും. നിങ്ങള്‍ക്ക് സമ്മര്‍ദ്ദം ഒഴിവാക്കാനും നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും കഴിയും.

English summary

Ways to Improve Your Spiritual Health in Malayalam

Adding these activities to your daily life will help you gain spirituality and stability in your life. Take a look.
Story first published: Friday, June 17, 2022, 12:29 [IST]
X
Desktop Bottom Promotion