For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മരിച്ചവരുടെ ചിത്രമുണ്ടോ പൂജാമുറിയില്‍? ദോഷം ഫലം

|

ഹിന്ദു ആചാരപ്രകാരം പൂജകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും ആരാധനകള്‍ക്കും വളരെയേറെ പ്രാധാന്യമുണ്ട്. അതിനാല്‍, ഓരോ വീട്ടിലും ആരാധനയ്ക്കായി പൂജാമുറികളും ഒരുക്കുന്നു. ചെറുതായാലും വലുതായാലും വീട്ടില്‍ ഒരു പൂജാമുറി നിര്‍മ്മിക്കുന്നത് വീടിന് ഐശ്വര്യമായി കണക്കാക്കുന്നു.

Most read: പാമ്പിനെ സ്വപ്‌നം കാണുന്നത് നിസ്സാരമാക്കല്ലേ ..!Most read: പാമ്പിനെ സ്വപ്‌നം കാണുന്നത് നിസ്സാരമാക്കല്ലേ ..!

വീട്ടില്‍ പോസിറ്റീവ് ഊര്‍ജ്ജത്തിന്റെ ഇടമാണ് ഒരു പൂജാമുറി. അതിനാല്‍, ആ മുറിയില്‍ നിങ്ങള്‍ ആരാധനാമൂര്‍ത്തികള്‍ക്കൊപ്പം സൂക്ഷിക്കുന്ന വസ്തുക്കളെക്കുറിച്ചും അല്‍പം ശ്രദ്ധ നല്‍കേണ്ടതുണ്ട്. ഊര്‍ജ്ജത്തെ ചെറുക്കുന്നതിനാല്‍ പൂജാമുറിയില്‍ നിങ്ങള്‍ ഒരിക്കലും സൂക്ഷിക്കാന്‍ പാടില്ലാത്ത ചില വസ്തുക്കളുണ്ട്. അവ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

ലെതര്‍ വസ്തുക്കള്‍

ലെതര്‍ വസ്തുക്കള്‍

നിങ്ങളുടെ പൂജാ മുറിയില്‍ ഒരിക്കലും ലെതര്‍ കൊണ്ട് നിര്‍മിച്ച വസ്തുക്കള്‍ സൂക്ഷിക്കരുത്. ഇത് അശുഭകരമായ കാര്യമായി കരുതപ്പെടുന്നു. ലെതര്‍ അഥവാ തുകല്‍ നിര്‍മ്മിച്ചിരിക്കുന്നത് മൃഗങ്ങളുടെ തോലുകൊണ്ടാണ്. മൃഗങ്ങളെ കൊന്ന് തോലിയുരിച്ച് തയാറാക്കുന്നതിനാല്‍ തുകല്‍ വസ്തുക്കള്‍ പൂജാമുറിയില്‍ സൂക്ഷിക്കുന്നത് ഏറ്റവും അശുഭകരമായി കണക്കാക്കുന്നു. ഹിന്ദു ആചാരപ്രകാരം പഴ്സ്, ബെല്‍റ്റ്, പായ, വസ്ത്രങ്ങള്‍, ബാഗുകള്‍ തുടങ്ങിയ തുകല്‍ വസ്തുക്കള്‍ ഒഴിവാക്കണം.

ചെരിപ്പ്

ചെരിപ്പ്

ആരാധനാലയങ്ങളില്‍ നമ്മള്‍ ചെരിപ്പ് പുറത്ത് അഴിച്ചുവച്ച് അകത്തുകടക്കുന്നു. അതുപോലെ തന്നെയാണ് വീട്ടിലെ പൂജാമുറയും. ഒരു പൂജാ മുറിക്കുള്ളില്‍ കടക്കുമ്പോള്‍ ചെരിപ്പ് ധരിക്കാതെ നഗ്‌നപാദനായി വേണം പ്രാര്‍ത്ഥനകളും ആരാധനകളും നടത്താന്‍. പാദരക്ഷകള്‍ പൊടി വഹിക്കുന്നതും ചിലത് തുകല്‍ കൊണ്ട് നിര്‍മ്മിക്കുകയും ചെയ്യുന്നതാണ്. പൂജാമുറ്ക്ക് സമീപത്തായി ഷൂ റാക്ക് സ്ഥാപിക്കാതിരിക്കാനും ശ്രദ്ധിക്കുക.

Most read:പാപഗ്രഹങ്ങളുടെ ദോഷമുണ്ടോ ജാതകത്തില്‍? പരിഹാരംMost read:പാപഗ്രഹങ്ങളുടെ ദോഷമുണ്ടോ ജാതകത്തില്‍? പരിഹാരം

മരിച്ചവരുടെ ഫോട്ടോകള്‍

മരിച്ചവരുടെ ഫോട്ടോകള്‍

പലരുടെയും വീടുകളില്‍ അവരുടെ പൂര്‍വ്വികരുടെ ചിത്രങ്ങള്‍ ആരാധനാ മൂര്‍ത്തികള്‍ക്കൊപ്പം സ്ഥാപിച്ചിരിക്കുന്നത് കാണാം. എന്നാല്‍, വിശ്വാസപ്രകാരം ഇത് തെറ്റായ നടപടിയാണ്. വാസ്തു വിദഗ്ധരുടെ അഭിപ്രായത്തില്‍, ദേവന്‍മാരുടെ വിഗ്രഹത്തിനൊപ്പം മരിച്ചു പോയ പൂര്‍വ്വികരുടെ ചിത്രങ്ങള്‍ വയ്ക്കുന്നത് ദു:ഖവും അസന്തുഷ്ടിയും ഉണ്ടാക്കുമെന്നാണ്. ഇത് നിങ്ങളുടെ കുടുംബത്തിന്റെ സമാധാനവും സമൃദ്ധിയും നഷ്ടപ്പെടുത്തുകയും ചെയ്യും. അതിനാല്‍ പൂജാമുറിയില്‍ ഇത്തരം ചിത്രങ്ങളുണ്ടെങ്കില്‍ ഒഴിവാക്കുക.

പൊട്ടിയ വിഗ്രഹങ്ങള്‍

പൊട്ടിയ വിഗ്രഹങ്ങള്‍

പൂജാമുറിയില്‍ പലര്‍ക്കും ആരാധനയ്ക്കായി ചിത്രങ്ങളും വിഗ്രഹങ്ങളുമുണ്ടാകും. എന്നാല്‍ ഇവയെല്ലാം വൃത്തിയുള്ളതും നല്ലതുമായിരിക്കണം. ഒരിക്കലും പൂജാമുറിയില്‍ ഒരു പൊട്ടിയ വിഗ്രഹം ആരാധനയ്ക്കായി ഉപയോഗിക്കരുത്. ഇത് ആരാധനയുടെ ഫലപ്രാപ്തി ഇല്ലാതാക്കുന്നതാണ്. അതിനാല്‍ അത്തരം വിഗ്രഹങ്ങളും ചിത്രങ്ങളും മാറ്റി പുതിയവ സ്ഥാപിക്കുക.

Most read:ഗ്രഹസ്ഥാനം ശക്തമാക്കാനും ദോഷം നീക്കാനും ദാനശീലംMost read:ഗ്രഹസ്ഥാനം ശക്തമാക്കാനും ദോഷം നീക്കാനും ദാനശീലം

വാടിയ പൂക്കള്‍

വാടിയ പൂക്കള്‍

അതുപോലെ തന്നെ പൂജാമുറിയില്‍ ആരാധനയ്ക്കായി ഒരിക്കലും പഴകിയ പൂക്കളും ഉപയോഗിക്കാതിരിക്കുക. പഴകിയ പൂക്കള്‍ അര്‍പ്പിക്കുന്നത് നെഗറ്റീവ് എനര്‍ജിയെ ആകര്‍ഷിക്കുകയും പൂജാമുറിയുയുടെ പവിത്രതയെ നശിപ്പിക്കുകയും ചെയ്യും.

വലിയ ശിവലിംഗം

വലിയ ശിവലിംഗം

വീട്ടില്‍ പരമേശ്വരനെ ആരാധിക്കുന്നത് നല്ല നേട്ടവും ഐശ്വര്യവും കൈവരുത്തുന്നു. എന്നാല്‍ ശിവലിംഗ വിഗ്രഹങ്ങള്‍ വീട്ടില്‍ വച്ച് ആരാധിക്കുന്നുവെങ്കില്‍ ചില നിയമങ്ങളുണ്ട്. പൂജാമുറിയില്‍ ശിവലിംഗം സൂക്ഷിക്കുന്നുവെങ്കില്‍, അത് പെരുവിരലിന്റെ വലുപ്പത്തേക്കാള്‍ വലുതായിരിക്കരുത് എന്നാണ് പറയപ്പെടുന്നത്.

Most read:പുതിയ വാഹനം വാങ്ങാന്‍ നല്ല ദിവസം ഏത്?Most read:പുതിയ വാഹനം വാങ്ങാന്‍ നല്ല ദിവസം ഏത്?

വീട്ടില്‍ പൂജാമുറിയുടെ സ്ഥാനം

വീട്ടില്‍ പൂജാമുറിയുടെ സ്ഥാനം

വാസ്തു പ്രകാരം, ഒരു വീട്ടില്‍ പൂജാമുറി ഒരുക്കാനുള്ള ഏറ്റവും നല്ല സ്ഥലമാണ് വടക്കുകിഴക്ക് ദിശ. ഇത് ദിവ്യ ദിശയായി കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും, ഒരു പൂജാ മുറി പണിയുന്നതിന് ഓരോ വീടിനും ഈ ദിശ ലഭിക്കണമെന്നില്ല. അത്തരം സന്ദര്‍ഭങ്ങളില്‍, കിഴക്ക് അല്ലെങ്കില്‍ വടക്ക് ദിശയില്‍ പൂജാമുറി ക്രമീകരിക്കാനുള്ള രണ്ടാമത്തെ മികച്ച സ്ഥലമായി കണക്കാക്കുന്നു. കിഴക്ക് അഭിമുഖമായുള്ള വീടുകളിലെ പൂജാ മുറി വടക്ക് അല്ലെങ്കില്‍ കിഴക്ക് മൂലയില്‍ സ്ഥിതിചെയ്യണം.

ഇവിടെ അരുത്

ഇവിടെ അരുത്

വീട്ടിലെ സ്ഥലം ലാഭിക്കുന്നതിനായി ഗോവണിക്കു കീഴില്‍ പലരും പൂജാമുറി ഒരുക്കാറുണ്ട്. എന്നാല്‍ ഒരു പൂജാമുറി ഒരിക്കലും ഗോവണിക്ക് താഴെ വയ്ക്കരുത്, കാരണം വീട്ടുകാര്‍ ഗോവണി കയറുമ്പോള്‍ പൂജാ മന്ദിരത്തിന്റെ മേല്‍ക്കൂരയിലൂടെ ആളുകള്‍ നടക്കുന്നു എന്നാണ് ഇതിനര്‍ത്ഥം. അതുപോലെ, ടോയ്ലറ്റിനെ നെഗറ്റീവ് എനര്‍ജികളുള്ള ഒരു സ്ഥലമായി കണക്കാക്കുന്നു, അതിനാല്‍ പൂജാ മുറി ഒരു ടോയ്ലറ്റിന്റെയോ ബാത്ത്റൂമിന്റെയോ ചുവരിനടുത്തോ എതിര്‍വശത്തോ സ്ഥാപിക്കുന്നത് നിന്ദ്യമായി കണക്കാക്കപ്പെടുന്നു.

Most read:ഗര്‍ഭധാരണവും നല്ല കുഞ്ഞും; വാസ്തു പറയും വഴിMost read:ഗര്‍ഭധാരണവും നല്ല കുഞ്ഞും; വാസ്തു പറയും വഴി

English summary

Things You Should Never Keep in Puja Room

Whatever the place we fix for puja room, there are few things that we need to take care. We should prevent few things to place inside a puja room. Take a look.
X
Desktop Bottom Promotion