Just In
- 3 hrs ago
സാമ്പത്തിക ഭദ്രത കൈവരുന്ന രാശിക്കാര്
- 4 hrs ago
വാരഫലം; മാര്ച്ച് ആദ്യ ആഴ്ച 12 രാശിക്കും ഫലങ്ങള് ഇങ്ങനെയാണ്
- 17 hrs ago
ദിനവും മാങ്ങ അരക്കപ്പെങ്കില് ആയുസ്സ് കൂടും
- 19 hrs ago
പ്രമേഹ രോഗികള് കഴിക്കണം ഈ പഴങ്ങളെല്ലാം
Don't Miss
- News
കോഴിയെ കുറുക്കനെ ഏല്പിക്കേണ്ട ഗതികേട് കേരളത്തിൽ ഇല്ല: ശോഭാ സുരേന്ദ്രന്റേത് രാഷ്ട്രീയ ഫലിതം: മുനീര്
- Movies
ചൊറിയാന് വന്നാല് ഞാന് കേറിയങ്ങ് മാന്തും, മുന്നറിയിപ്പുമായി ചങ്ക്സിലെ ജോളി മിസ്
- Automobiles
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- Finance
100 ബില്യൺ ഡോളറിന്റെ ആഗോള കളിപ്പാട്ട വിപണി പിടിക്കാൻ ഇന്ത്യ, കർമ്മപദ്ധതിയുമായി കേന്ദ്രം
- Sports
IND vs ENG: പൂനെയില് കോവിഡ് വ്യാപനം ശക്തം, ഏകദിന പരമ്പരയില് കാണികള്ക്ക് വിലക്ക്
- Travel
13450 രൂപയ്ക്ക് കേരളത്തില് നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
തള്ളവിരൽ ആകൃതി തടിച്ചതെങ്കിൽ ദാരിദ്യ സൂചന
നിങ്ങളുടെ തള്ളവിരലിന്‍റെ ആകൃതി നോക്കി മനസ്സിലാക്കാൻ സാധിക്കുന്ന പല കാര്യങ്ങളും ഉണ്ട്. ഇവ എന്താണെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. കാരണം തള്ളവിരലിന്‍റെ ആകൃതി പലപ്പോഴും നിങ്ങളുടെ ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്തുന്നു എന്നാണ് പറയുന്നത്. വിരലിന്‍റെ ആകൃതി നോക്കി സ്വഭാവത്തെക്കുറിച്ച് മനസ്സിലാക്കാം എന്നാണ് പറയുന്നത്. ഇത് നിങ്ങളിൽ എന്തൊക്കെ നേട്ടങ്ങള്‍ കോട്ടങ്ങൾ പ്രശ്നങ്ങൾ എന്നിവ ഉണ്ടാക്കുന്നുണ്ട് എന്ന കാര്യം മനസ്സിലാക്കേണ്ടതാണ്.
കൊറോണ വൈറസ് ബാധ: അറിഞ്ഞിരിക്കേണ്ടത് ഈ നമ്പറുകൾ
പെരുവിരൽ അഥവാ തള്ളവിരൽ പലപ്പോഴും നിങ്ങളുടെ സ്വഭാവത്തെക്കുറിച്ച് പറയുന്നു എന്നുള്ളതിന് ശാസ്ത്രീയ അടിസ്ഥാനം ഒന്നുമില്ല. എന്നാൽ വിശ്വാസങ്ങളുടെ ഭാഗമായി നിങ്ങൾക്ക് വിശ്വാസമുണ്ടെങ്കിൽ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാവുന്നതാണ്. ഓരോ അവസ്ഥയിലും നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. എന്തൊക്കെയാണ് ഇത്തരത്തിൽ പെരുവിരലിന്‍റെ വലിപ്പം നിങ്ങൾക്ക് നൽകുന്നത് എന്ന് നമുക്ക് നോക്കാം.

തടിച്ച വിരൽ
നിങ്ങളുടെ പെരുവിരൽ തടിച്ചതാണോ? എന്നാൽ അത് നിങ്ങളിൽ ദാരിദ്ര്യമുണ്ടാവുന്നു എന്നുള്ളതാണ് വിശ്വാസം. എന്നാൽ ഇതെല്ലാം വിശ്വാസമെന്നോ അന്ധിശ്വാസമെന്നോ പറഞ്ഞ് നിങ്ങൾക്ക് തള്ളിക്കളയാൻ സാധിക്കുന്നതാണ്. എങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വിശ്വസിച്ചാൽ അത് ദ്രോഹമുണ്ടാക്കാത്തതാണ്. തടിച്ച വിരലാണെങ്കിൽ അത് ദാരിദ്ര്യത്തിലേക്ക് എത്തിക്കും എന്നാണ് സൂചിപ്പിക്കുന്നത്.

നീണ്ട വിരൽ
മറ്റു വിരലുകളെ അപേക്ഷിച്ച് പലപ്പോഴും നിങ്ങളുടെ പെരുവിരൽ അൽപം നീണ്ടതാണ് എന്നുണ്ടെങ്കിൽ അതിനർത്ഥം നിങ്ങൾ വളരെയധികം ശുഭാപ്തി വിശ്വാസം നിറഞ്ഞവരായിരിക്കും എന്നുള്ളതാണ്. ഇത്തരക്കാരിൽ ഏത് കാര്യവും സുരക്ഷിതമായിരിക്കും എന്നും ജീവിതത്തിൽ പരാജയത്തിലേക്ക് ഇവര്‍ എത്തില്ല എന്നുള്ളതും ആണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരം വിരലുകൾ ഉള്ളവരെ ഇനി ഒന്ന് പ്രോത്സാഹിപ്പിക്കാവുന്നതാണ്.

കുറുകിയ വിരൽ
മറ്റുള്ള തള്ളവിരലുകളെ അപേക്ഷിച്ച് നിങ്ങളുടെ വിരൽ കുറുകിയതാണെങ്കിൽ നിങ്ങളിൽ ആത്മവിശ്വാസം കൂടുതലാണ് എന്നാണ് സൂചിപ്പിക്കുന്നത്. ഒരിക്കലും നിങ്ങളെ ഒരു കാരണവശാവും തോൽപ്പിക്കാൻ സാധിക്കില്ല എന്നുള്ളതും ജീവിതത്തില്‍ പല വിധത്തിലുള്ള സ്ഥാനത്ത് നിങ്ങൾ എത്തും എന്നുള്ളതും ആണ് പറയുന്നത്. ഇത് കൂടാതെ ഇവർ നല്ല കലാകാരൻമാർ ആയിരിക്കും എന്നും ലക്ഷണശാസ്ത്രം പറയുന്നുണ്ട്.

ചെറിയ വിരൽ
നിങ്ങളുടെ തള്ളവിരല്‍ വളരെയധികം ചെറുതാണ് എന്നുണ്ടെങ്കിലും വളരെയധികം ഉത്സാഹഭരിതരായിരിക്കും ഇവർ എന്നാണ് പറയുന്നത്. എന്നാൽ ഇവരുടെ കാര്യത്തിൽ പണം അത്രക്ക് കൈയ്യിൽ നിൽക്കാത്ത ഒരു അവസ്ഥ ഉണ്ടാവുന്നുണ്ട്. ഒരു കാരണവശാലും ഇവരെ വെല്ലുവിളികളിൽ തോൽപ്പിക്കാൻ മറ്റുള്ളവർക്ക് സാധിക്കില്ല. പൊതുവേ നിശ്ചലമായ കാര്യങ്ങൾക്കെല്ലാം വേണ്ടി പ്രവർത്തിച്ച് അതിന് ഊര്‍ജ്ജമുണ്ടാക്കുന്നതിന് ഈ പ്രകൃതി നല്ലതാണ്.

വളഞ്ഞ വിരൽ
നിങ്ങളുടെ വിരൽ വളഞ്ഞതാണെങ്കിൽ അത് അൽപം ശ്രദ്ധിക്കേണ്ടതാണ്. ഇവരില്‍ വക്രബുദ്ധി അൽപം കൂടുതലായിരിക്കും. ഒരിക്കലും ജീവിതത്തിലെ പ്രതിസന്ധികളിൽ ഇവർ വിശ്വസിക്കില്ല. എന്നാൽ പല അവസ്ഥയിലും കാര്യപ്രാപ്തിയേക്കാള്‍ ഇവർ മറ്റ് കാര്യങ്ങളെയാണ് ശ്രദ്ധിക്കുക. കാരണം ആശയങ്ങൾ വളരെയധികം ശ്രദ്ധിക്കപ്പെടുന്നുണ്ടെന്ന് തോന്നിയാൽ പല കാരണങ്ങൾ കൊണ്ടും മുന്നോട്ട് പോവുന്നതിന് ഇവർ ശ്രമിക്കും.