For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രിയപ്പെട്ടവരില്ലാതെ ഉണ്ണാതെ പ്രവാസികളുടെ ഓണം

|

ഓണം എന്ന് പറയുന്നത് എന്നും എപ്പോഴും ഗൃഹാതുരത നിറക്കുന്ന ഒന്നാണ്. നമ്മളെല്ലാവരും നാട്ടില്‍ ഓണക്കോടിയും ഓണസദ്യയുമായി ആഘോഷിക്കുമ്പോൾ ഇതിന് കഴിയാതെ ഓണത്തെ ഓർമ്മകളില്‍ മാത്രം ആഘോഷിക്കുന്ന ഒരു കൂട്ടം പ്രവാസികൾ നമുക്കിടയില്‍ ഉണ്ട്. ഓണമായാലും വിഷുവായാലും എന്ത് ആഘോഷമാണെങ്കിലും പ്രിയപ്പെട്ടവർ അടുത്തില്ലാതെ ടെലിവിഷൻ ചാനലുകളിലും മറ്റും മാത്രം ഓണമാഘോഷിക്കുന്ന ഒരു വിഭാഗം ആളുകൾ. ഉണ്ടും ഉറങ്ങാതെയും ജോലിയെടുത്തും മറ്റും ഓണമെന്നല്ല ഏതൊരാഘോഷത്തിനും നാട്ടിൽ ചേരാനാവാത്ത ഒരു കൂട്ടം പ്രവാസികൾ നമുക്ക് ചുറ്റും ഉണ്ട്.

എങ്കിലും ഫ്ളാറ്റുകളിലും ഓഫീസുകളിലും മറ്റും വളരെ ചെറിയ തോതിൽ ഓണം ആഘോഷിക്കുന്നവരും ഉണ്ട്. നാട്ടിൽ ഉറ്റവരും ബന്ധുക്കളും എല്ലാം ഓണം ആഘോഷിക്കുമ്പോള്‍ ഒരിക്കൽ പോലും പൂർത്തിയാവാത്ത ഒരു കണികയായി മാറുന്നുണ്ട് പലപ്പോഴും ഓരോ പ്രവാസിയും. ഇൻറർനെറ്റിലും ടെലിവിഷൻ ചാനലുകളിലും മാത്രം ആണ് ഇവർക്ക് ഓണം. പ്രവാസികളുടെ ഓണത്തെക്കുറിച്ച് നമുക്ക് അറിയാവുന്ന ചില കാര്യങ്ങൾ.

ഇന്‍സ്റ്റന്റ് ഓണം‌

ഇന്‍സ്റ്റന്റ് ഓണം‌

പലരും ഓണത്തെ ഇൻസ്റ്റന്റ് ഓണമാക്കി മാറ്റിയിട്ടുണ്ട്. വസ്ത്രങ്ങളും മറ്റും വാങ്ങിക്കുന്നത് പോലെ തന്നെയാണ് സദ്യയും പൂക്കളവും എല്ലാം. ഇതെല്ലാം മലയാളിയുടെ ഓണാഘോഷത്തിന്റെ ത്വരയെയാണ് ചൂണ്ടിക്കാണിക്കുന്നത്. എവിടെയായിരുന്നാലും ഓണം നമ്മൾ ആഘോഷിക്കുക തന്നെ ചെയ്യും എന്ന ഒരു വാശിയാണ് ഓരോ പ്രവാസിയിലും നന്മയും സ്നേഹവും കരുതലും എല്ലാം നിറക്കുന്നതും. തങ്ങളുടെ പ്രിയപ്പെട്ടവർ അടുത്തില്ലെന്നതിന്റെ ദു:ഖത്തിലാണ് ഓരോ പ്രവാസിയും അവരുടെ ഓണാഘോഷങ്ങൾക്ക് തുടക്കമിടുന്നത്.

English summary

pravasi onam: How Pravasi Malayalees celebrating Onam Festival

Here in this article we explain how pravasi malayalees are celebrating their onam. Read on.
Story first published: Tuesday, August 20, 2019, 14:56 [IST]
X
Desktop Bottom Promotion