For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ സമയങ്ങളില്‍ സ്മശാനം സന്ദര്‍ശിക്കരുത്; കാരണം

|

ഹിന്ദുമതത്തില്‍ ഒരു ജീവന്‍, മനുഷ്യനോ ഉറുമ്പോ ആകട്ടെ അവര്‍ ആത്യന്തിക മോക്ഷം നേടുന്നതുവരെ അവരുടെ കര്‍മ്മമനുസരിച്ച് ജനനവും പുനര്‍ജന്‍മവും എടുക്കുന്നു. ജീവിത ചക്രം, പാപമില്ലാതെ പൂര്‍ത്തിയായാല്‍ മോക്ഷത്തോട് അടുക്കാന്‍ കഴിയും. ഇത് ഒരുപക്ഷേ അടുത്ത ജന്‍മത്തില്‍ ഉയര്‍ന്ന രൂപത്തില്‍ നിങ്ങളെ പുനര്‍ ജനിപ്പിക്കും.

Most read: ഈ ജീവികള്‍ പറയും നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവുംMost read: ഈ ജീവികള്‍ പറയും നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും

ഒരു ദേഹം, അത് മരിച്ചു കഴിഞ്ഞാല്‍ ആത്മാവിന്റെ ശാന്തിക്കായി ഹിന്ദു മതാചാര പ്രകാരം പല ചടങ്ങുകളും നടത്തുന്നു. അത്തരം ചടങ്ങുകളുടെ ഭാഗമാണ് സ്മശാനങ്ങള്‍. ഇത്തരം സ്ഥലങ്ങളില്‍ ചില അദൃശ്യ ഊര്‍ജ്ജം നിലനില്‍ക്കുന്നതിനാല്‍ ചില പ്രത്യേക ആള്‍ക്കാര്‍, ചില പ്രത്യേക സമയങ്ങളില്‍ ഇത്തരം ഇടങ്ങള്‍ സന്ദര്‍ശിക്കുന്നത് അവര്‍ക്ക് ദോഷഫലങ്ങള്‍ക്ക് ഇടയാക്കുന്നു.

ഈ സമയങ്ങളില്‍ സ്മശാനം സന്ദര്‍ശിക്കരുത്‌

ഈ സമയങ്ങളില്‍ സ്മശാനം സന്ദര്‍ശിക്കരുത്‌

ഹിന്ദു സംസ്‌കാരം അനുസരിച്ച് നദീതീരത്ത് ദഹിപ്പിക്കുന്നത് പുണ്യമായി കണക്കാക്കുന്നു. ചില നദീതീരങ്ങളില്‍ സ്മശാന ഘട്ടുകള്‍ കാണപ്പെടുന്നു. അവിടെ മൃതദേഹങ്ങള്‍ അവരുടെ മര്‍ത്യ ജീവിതത്തിന്റെ അവസാനത്തിനായി കൊണ്ടുവരുന്നു. മറുവശത്ത്, ഒരാള്‍ വിശുദ്ധ നദീതടങ്ങളില്‍ കുളിക്കുകയോ ചെയ്താല്‍, അവര്‍ ദൈവത്തിന്റെ ദൃഷ്ടിയില്‍ ക്ഷമിക്കാവുന്ന ഏതൊരു പാപവും കഴുകിക്കളയുന്നു. അതുകൊണ്ടാണ്, മരണ ശേഷം ചാരം അവരുടെ മാരകമായ പാപങ്ങളില്‍ നിന്ന് ശുദ്ധീകരിക്കാനായി വിശുദ്ധ നദിയില്‍ ഒഴുക്കുന്നത്

ഈ സമയങ്ങളില്‍ സ്മശാനം സന്ദര്‍ശിക്കരുത്‌

ഈ സമയങ്ങളില്‍ സ്മശാനം സന്ദര്‍ശിക്കരുത്‌

പ്രേതങ്ങള്‍, ദുരാത്മാക്കള്‍, ഉഗ്ര ദേവതകള്‍, അഗോറികള്‍ എന്നിവരുടെ വാസസ്ഥാനം കൂടിയാണ് സ്മശാനം എന്നതിനാല്‍, ചന്ദ്രന്‍ അതിന്റെ ഉന്നതിയില്‍ നിന്ന് പ്രഭാതത്തില്‍ അസ്തമിക്കുന്നതുവരെ ഈ സ്ഥലം സന്ദര്‍ശിക്കരുതെന്ന് മനുഷ്യരോട് ഹിന്ദുമതാചാരം നിര്‍ദ്ദേശിക്കുന്നു.

Most read:നിങ്ങള്‍ക്കും പറയാം മുഖം നോക്കി ലക്ഷണംMost read:നിങ്ങള്‍ക്കും പറയാം മുഖം നോക്കി ലക്ഷണം

ഈ സമയങ്ങളില്‍ സ്മശാനം സന്ദര്‍ശിക്കരുത്‌

ഈ സമയങ്ങളില്‍ സ്മശാനം സന്ദര്‍ശിക്കരുത്‌

ശിവനെയും അദ്ദേഹത്തിന്റെ ഭാര്യയായ കാളിയെയും സ്മശാന പ്രഭുക്കളായി കണക്കാക്കുന്നു. ചാരത്തില്‍ പൊതിഞ്ഞ് ശിവന്‍ ധ്യാനിക്കുമ്പോള്‍, കാളിദേവി അവളുടെ എല്ലാ ശക്തിയോടും കൂടി ദുരാത്മാക്കളെ ഓടിക്കുന്നു.

ഈ സമയങ്ങളില്‍ സ്മശാനം സന്ദര്‍ശിക്കരുത്‌

ഈ സമയങ്ങളില്‍ സ്മശാനം സന്ദര്‍ശിക്കരുത്‌

ശവസംസ്‌കാരത്തിനുശേഷം ഒരു ശരീരം രാത്രിയില്‍ സ്മശാനത്തില്‍ എരിയാന്‍ വിട്ടിട്ടുണ്ടെങ്കില്‍ ശിവന്‍ മരിച്ചവരെ എടുക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍, ഈ ഉദ്യമത്തിനിടെ സ്മശാനത്തിലേത്ത് ഏതെങ്കിലും മനുഷ്യന്റെ കടന്നുകയറ്റം ഉണ്ടായാല്‍ അയാള്‍ കാളിദേവിയുടെ കോപത്തെ അഭിമുഖീകരിക്കുമെന്നും പറയപ്പെടുന്നു.

ഈ സമയങ്ങളില്‍ സ്മശാനം സന്ദര്‍ശിക്കരുത്‌

ഈ സമയങ്ങളില്‍ സ്മശാനം സന്ദര്‍ശിക്കരുത്‌

ഹിന്ദു ശാസ്ത്രമനുസരിച്ച്, പകല്‍ സമയത്ത് ഒരു സ്മശാനത്തില്‍ വെറുതേ ചുറ്റിക്കറങ്ങരുതെന്നും ഉപദേശിക്കപ്പെടുന്നു. ദുരാത്മാക്കള്‍ അതിന്റെ ഉന്നതിയില്‍ ഇരിക്കുന്ന കാലത്ത് ഒരു ദുരാത്മാവിനോട് പോരാടാന്‍ മനുഷ്യശരീരം വളരെ ദുര്‍ബലമാണ്. ഒരു പുരുഷന്‍ ഒരിക്കലും ഭാര്യയുടെ ഗര്‍ഭാവസ്ഥയില്‍, മരിച്ചവരുടെ ശവസംസ്‌കാര ചടങ്ങുകള്‍ക്ക് പോകരുത്. മൃതദേഹം സ്മശാനത്തിലേക്ക് വഹിക്കരുത്.

Most read:വീട്ടില്‍ ഐശ്വര്യം, സമ്പത്ത്; ഫെങ്ഷൂയി ഡ്രാഗണ്‍Most read:വീട്ടില്‍ ഐശ്വര്യം, സമ്പത്ത്; ഫെങ്ഷൂയി ഡ്രാഗണ്‍

ഈ സമയങ്ങളില്‍ സ്മശാനം സന്ദര്‍ശിക്കരുത്‌

ഈ സമയങ്ങളില്‍ സ്മശാനം സന്ദര്‍ശിക്കരുത്‌

ഹിന്ദു ശാസ്ത്രമനുസരിച്ച് മരണാനന്തരം പാലിക്കേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്. മരിച്ചവരെ സംസ്‌കരിക്കാന്‍ ഒരിക്കലും തിടുക്കപ്പെടരുത്. ഒരാള്‍ പകല്‍ സമയത്ത് മരിക്കുകയാണെങ്കില്‍, അയാളുടെ ശരീരം 9 മണിക്കൂറുനുളളില്‍ (മൂന്ന് യാമം) സംസ്‌കരിക്കണം. പക്ഷേ രാത്രി ആണെങ്കില്‍ മൃതദേഹം 1 നാഴിക 24 മിനിറ്റ് കൊണ്ട് സംസ്‌കരിക്കാം. ആത്മാവിനെ തെറ്റായ ശരീരത്തില്‍ നിന്ന് യമദേവന്‍ അകറ്റുകയാണെങ്കില്‍, അത് തിരികെ നല്‍കാനുള്ള ശക്തിയും അവനുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍, മൃതദേഹം ശവസംസ്‌കാരത്തിനായി ഒരുക്കുന്നതിനുമുമ്പ് അല്പം കാത്തിരിക്കണം.

ഈ സമയങ്ങളില്‍ സ്മശാനം സന്ദര്‍ശിക്കരുത്‌

ഈ സമയങ്ങളില്‍ സ്മശാനം സന്ദര്‍ശിക്കരുത്‌

ദക്ഷിണായണത്തിലോ, കൃഷ്ണപക്ഷത്തിലോ, രാത്രിയിലോ, കട്ടിലില്‍ കിടന്നോ ഒരാള്‍ മരിച്ചാല്‍ ഇവയില്‍ ഓരോന്നും ദോഷത്തിന് തുല്യമാണ്. അതിനാല്‍, മരിച്ചവരെ സംസ്‌കരിക്കുന്നതിനുമുമ്പ്, അവരുടെ ബന്ധുക്കള്‍ ഈ ഓരോ ദോഷത്തിനും പരിഹാരം ചെയ്യണം. ബ്രാഹ്മണര്‍ക്ക് ഭക്ഷണം നല്‍കുകയോ ദാനധര്‍മ്മങ്ങള്‍ക്ക് പണം സംഭാവന ചെയ്യുകയോ വ്രതമെടുക്കുകയോ വഴി ഇത് ചെയ്യാം.

Most read:വ്യാഴദോഷം നീക്കാന്‍ പഞ്ചമുഖ രുദ്രാക്ഷംMost read:വ്യാഴദോഷം നീക്കാന്‍ പഞ്ചമുഖ രുദ്രാക്ഷം

ഈ സമയങ്ങളില്‍ സ്മശാനം സന്ദര്‍ശിക്കരുത്‌

ഈ സമയങ്ങളില്‍ സ്മശാനം സന്ദര്‍ശിക്കരുത്‌

ഒരു ശരീരം സ്മശാനത്തിലേക്ക് എടുക്കുമ്പോള്‍ പുരുഷന്‍മാര്‍ മാത്രമേ പോകുന്നുള്ളൂ. തിരിച്ചു വീട്ടില്‍ വരുമ്പോള്‍ ആചാരപരമായ ശുദ്ധി വരുത്തുന്നു. ശവസംസ്‌കാര ചടങ്ങിന്റെ ഭാഗമായിരുന്ന എല്ലാവരും കുളിച്ച് വീട് വൃത്തിയാക്കണം. ശരീരം കിടന്നിരുന്ന ഇടത്ത് ഒരു വിളക്കും വയ്ക്കണം. മരണാനന്തര ചടങ്ങുകള്‍ കഴിയുന്ന വരെ കുടുംബവും അടുത്ത ബന്ധുക്കളും മറ്റുള്ളവരുടെ വീടുകള്‍ സന്ദര്‍ശിക്കരുത്. അവര്‍ ഉത്സവങ്ങളിലോ ക്ഷേത്രങ്ങളിലോ ഭാഗമാകരുത്. വിവാഹങ്ങളും മറ്റ് സത്കര്‍മ്മങ്ങളും മാറ്റിവയ്ക്കണം. ശവസംസ്‌കാരം കഴിഞ്ഞ് ഏകദേശം 12 മണിക്കൂറിന് ശേഷം കുടുംബാംഗങ്ങള്‍ അവശിഷ്ടങ്ങള്‍ക്ക് ശേഖരിക്കാം.

English summary

Never Visit Shamshan at This Time of The Day: Here is Why

Never visit 'shamshan' at this time of the day, if you wish to avoid the wrath of goddess kali. Read on to know.
Story first published: Saturday, April 18, 2020, 12:17 [IST]
X
Desktop Bottom Promotion