Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
ഫെബ്രുവരിയിൽ ജനിച്ചവരിൽ ഈ സ്വഭാവങ്ങൾ രഹസ്യം
ജനിച്ചത് ഫെബ്രുവരി മാസത്തിലാണോ? എന്നാല്‍ അൽപമൊന്ന് ശ്രദ്ധിക്കൂ. കാരണം നിങ്ങൾക്ക് ഓരോരുത്തർക്കും ജീവിതത്തിൽ ഉണ്ടാവുന്ന നേട്ടങ്ങൾക്കും കോട്ടങ്ങൾക്കും പിറകിൽ ഓരോ മാസത്തേയും ജനനഫലം കൂടിയുണ്ട്. ജനുവരി മുതൽ ഡിസംബർ വരെയുള്ള ഓരോ മാസവും ജനിക്കുന്നവർക്ക് എന്തൊക്കെ ഗുണങ്ങൾ, ദോഷങ്ങൾ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത് നിങ്ങൾക്ക് ജീവിതത്തിൽ വളരെയധികം കണക്ക് കൂട്ടലുകളോടെ മുന്നോട്ട് പോവുന്നതിന് സഹായിക്കുന്നു.
ഓരോ മാസത്തിൽ ജനിച്ചവർക്ക് ഓരോ തരത്തിലാണ് നിങ്ങളുടെ ഭാവിയും പ്രശ്നങ്ങളും വരുന്നത്. ഇവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. വരുന്ന മാസം അതിവർഷം എന്നാണ് അറിയപ്പെടുന്നത്. കാരണം ഈ മാസം ഫെബ്രുവരി 29 ഉണ്ട്. അതുകൊണ്ട് തന്നെ അൽപം പ്രത്യേകതകള്‍ നിറഞ്ഞ ഒരു മാസമാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. എങ്കിലും ഫെബ്രുവരി മാസം നിങ്ങളുടെ സ്വഭാവത്തെ എങ്ങനെ മോശമായി ബാധിക്കുന്നു എന്ന് നമുക്ക് നോക്കാം.

മറ്റുള്ളവരെ പ്രകോപിപ്പിക്കുന്നത്
മറ്റുള്ളവരെ പ്രകോപിപ്പിക്കുന്ന തരത്തിൽ പലപ്പോഴും ഇവര്‍ സംസാരിക്കുന്നുണ്ട്. തന്നെക്കുറിച്ച് മറ്റുള്ളവർ എന്ത് ചിന്തിക്കണം എന്നുള്ളത് വരെ പലപ്പോഴും ഇവർ ചിന്തിക്കുന്ന തരത്തിലായിരിക്കും. മറ്റുള്ളവരെ പ്രകോപിപ്പിക്കുന്ന തരത്തിൽ സംസാരിക്കുന്നവരും വസ്ത്രധാരണം ചെയ്യുന്നവരും ആയിരിക്കും. വിശ്വസനീയരാണെങ്കിലും അൽപം ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടവര്‍ ആയിരിക്കും ഫെബ്രുവരി മാസം ജനിച്ചവർ. മറ്റുള്ളവരോടൊത്ത് ജീവിക്കാൻ ഇഷ്ടപ്പെടാതെ പലപ്പോഴും ഒറ്റക്ക് ജീവിക്കാൻ താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരായിരിക്കും ഇവര്‍.

അസ്വസ്ഥതപ്പെടുത്തുന്നവര്‍
ഒരു കാര്യമില്ലാതേയും മറ്റുള്ളവരെ അസ്വസ്ഥതപ്പെടുത്തുന്നവരാണ് ഫെബ്രുവരിയിൽ ജനിച്ചവർ. തങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള കാര്യങ്ങൾ ജീവിതത്തിൽ മറ്റുള്ളവരും ചെയ്യണം എന്ന് വിചാരിക്കുന്നവരാണ് ഫെബ്രുവരിയിൽ ജനിച്ചവർ. ഒരിക്കലും നിങ്ങളുടെ ജീവിതത്തോട് ചേർന്ന് നില്‍ക്കുന്നവരെ ഇവര്‍ വിട്ടു കളയില്ല. എങ്കിലും വളരെയധികം അലോസരപ്പെടുത്തി ജീവിക്കുന്നവരായിരിക്കും ഇവര്‍. തനിക്ക് ചുറ്റും എപ്പോഴും ആളുകൾ വേണമെന്ന് വിചാരിക്കുന്നവരായിരിക്കും ഇവർ. അതുകൊണ്ട് തന്നെ ജീവിതത്തിൽ നേട്ടങ്ങളേക്കാൾ സ്നേഹത്തിനും പരിഗണനക്കും പ്രാധാന്യം നൽകുന്നുണ്ട് ഇവർ.

ശ്രദ്ധയാകർഷിക്കുന്നവർ
എപ്പോഴും മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കുന്നതിന് വേണ്ടിയാണ് ഇവർ നിലനിൽക്കുന്നത്. തന്നിൽ നിന്ന് അകന്നു പോവുന്നു എന്ന് തോന്നിയാൽ എന്ത് ചെയ്തും അതിനെ തന്നിലേക്ക് തന്നെ അടുപ്പിക്കുന്നതിന് എപ്പോഴും ഈ മാസം ജനിച്ചവർ ശ്രദ്ധിക്കുന്നു. തനിക്ക് കിട്ടാത്തത് നല്ല രീതിയില്‍ മുന്നോട്ട് പോവുന്നതിന് ഇവർ സമ്മതിക്കുകയില്ല. അതുകൊണ്ട് തന്നെ മറ്റുള്ളവരുടെ ശ്രദ്ധയാകർഷിച്ച് അത് തട്ടിയെടുക്കുന്നതിന് എപ്പോഴും ശ്രമിച്ച് കൊണ്ടേ ഇരിക്കും. ഇത് കൂടുതൽ അസ്വസ്ഥതകൾ ഇവരുടെ ജീവിതത്തിലേക്ക് കൊണ്ട് വരുന്നുണ്ട്.

മുൻകൂട്ടി പറയാൻ ആവാത്തത്
ഇവരുടെ ജീവിതത്തിൽ ഇവർ എന്താണ് പറയുക പ്രവർത്തിക്കുക എന്ന് ആര്‍ക്കും പറയാൻ സാധിക്കുകയില്ല. അതുകൊണ്ട് തന്നെ ജീവിതത്തിൽ വളരെയധികം ചുരുങ്ങിയ സമയം മാത്രമേ ഇവർക്ക് പുതിയൊരു തീരുമാനം എടുക്കുന്നതിന് ലഭിക്കുകയുള്ളൂ. മാത്രമല്ല മറ്റുള്ളവരോട് ആലോചിക്കുകയോ വേണ്ട ഉപദേശം സ്വീകരിക്കുകയോ ചെയ്യുകയില്ല ഇവർ. ഒരിക്കലും ജീവിതത്തിൽ എന്താണ് അടുത്തത് എന്ന് ഇവർക്ക് പോലും പറയാൻ പറ്റാത്തവരായിരിക്കും.

നാണം കുണുങ്ങികൾ
പലപ്പോഴും നാണം കുണുങ്ങികൾ ആയിരിക്കും ഇവർ. ഒരു തരത്തിലും ജീവിതത്തിൽ ഉണ്ടാവുന്ന കാര്യങ്ങൾക്ക് പോസിറ്റീവിനേക്കാൾ നെഗറ്റീവ് ആയിരിക്കും പ്രതീക്ഷിക്കുന്നത്. വളരെയധികം നാണം കുണുങ്ങികൾ ആയിരിക്കും. കൂടാതെ വളരെയധികം സെന്‍സിറ്റീവ് ആയിരിക്കും ഇവര്‍. ഒരു കാര്യത്തിലും ജീവിതത്തിൽ പ്രതീക്ഷകൾക്ക് അപ്പുറം ഇവർ കണക്കുകൂട്ടി വെച്ചിരിക്കുന്ന ഒരു രീതിയിൽ ആയിരിക്കും പെരുമാറുന്നത്. പലപ്പോഴും ഒരു മാസ്ക് ധരിച്ചാവും ഇവർ മുന്നോട്ട് പോവുന്നതും.

മറ്റുള്ളവരെ അംഗീകരിക്കാത്തവർ
പലപ്പോഴും മറ്റുള്ളവരെ അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ളവരായിരിക്കും ഇവര്‍. ഏത് കാര്യത്തിനും ആദ്യം വിമർശനവും പിന്നീട് അതിനെ ന്യായികരിച്ചും പിന്തുണച്ചും സംസാരിക്കുന്നവരായിരിക്കും ഇവർ. ഫെബ്രുവരി മാസത്തിൽ ജനിച്ചവരുടെ ഏറ്റവും വലിയ മോശം സ്വഭാവവും ഇത് തന്നെയായിരിക്കും. ഞാനാണ് ബെസ്റ്റ് എന്ന ചിന്ത ഇവരിൽ ഉണ്ടായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ മനസ്സിൽ വെച്ചായിരിക്കും ഇവർ പെരുമാറുന്നതും. പലപ്പോഴും സ്വപ്നങ്ങളിൽ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും ഇവർ.

വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ളവർ
മറ്റുള്ളവരെ വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ളവരായിരിക്കും ഇവർ. എല്ലാം സ്വന്തമായി ചെയ്താൽ മാത്രമേ തൃപ്തിയാവൂ എന്ന അവസ്ഥയായിരിക്കും ഇവര്‍ക്ക്. അതുകൊണ്ട് തന്നെ ജീവിതത്തിൽ അല്‍പം പ്രതിസന്ധികൾ ഉണ്ടാവുന്നതിന് ഉള്ള സാധ്യതയുണ്ട്. മറ്റുള്ളവരെ വിശ്വസിക്കുന്നതിന് മാത്രമല്ല ഇവർക്ക് പ്രയാസം അവരെ അംഗീകരിക്കുന്നതിനും ഇവരിൽ ചെറിയ പ്രയാസം ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിച്ച് ഇടപെടേണ്ടതാണ് ഇവരോട്. മാത്രമല്ല എന്തെങ്കിലും ദേഷ്യം ഉണ്ടെങ്കിൽ മരണം വരെ ആ ദേഷ്യം മനസ്സിൽ കൊണ്ട് നടക്കുന്നവരായിരിക്കും.



Click it and Unblock the Notifications











