For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരാണങ്ങള്‍ പ്രകാരം ഒരിക്കലും മരണമില്ലാതെ ഭൂമിയില്‍ ജീവിക്കുന്നവര്‍

|

വിശ്വാസങ്ങളുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നൊരു രാജ്യമാണ് ഇന്ത്യ. ഹിന്ദുപുരാണങ്ങള്‍ വിവരിക്കുന്ന നിരവധി മഹത്ഗ്രന്ഥങ്ങള്‍ നമുക്കുണ്ട്. അവയില്‍ പ്രതിപാദിച്ചിട്ടുള്ള കാര്യങ്ങള്‍ നമ്മുടെ വിശ്വാസങ്ങളുടെ അടിത്തറയാണ്. അത്തരത്തില്‍, ചില കൗതുകകരമായ കാര്യങ്ങളും പുരാണങ്ങളില്‍ നമുക്ക് കാണാന്‍ കഴിയും. അതിലൊന്നാണ് ചിരഞ്ജീവികള്‍. അതെ, മരണമില്ലാത്തവരെ നാം ചിരഞ്ജീവികള്‍ എന്ന് വിളിക്കുന്നു.

Most read: ലോകത്ത് നിന്ന് ഉടന്‍ അപ്രത്യക്ഷമാകാന്‍ പോകുന്ന 10 സ്ഥലങ്ങള്‍Most read: ലോകത്ത് നിന്ന് ഉടന്‍ അപ്രത്യക്ഷമാകാന്‍ പോകുന്ന 10 സ്ഥലങ്ങള്‍

പുരാണങ്ങള്‍ പ്രകാരം ചില കഥാപാത്രങ്ങള്‍ കലിയുഗത്തിന്റെ അവസാനം വരെ ജീവിക്കുമെന്ന് പറയപ്പെടുന്നു. ഹിന്ദു പുരാണമനുസരിച്ച്, അസാധാരണമായ ദീര്‍ഘായുസ്സോടെ ഭൂമിയില്‍ തുടരുന്ന അത്തരം കഥാപാത്രങ്ങള്‍ ആരൊക്കെയെന്ന് നോക്കാം.

പരശുരാമന്‍

പരശുരാമന്‍

മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമായി പരശുരാമനെ കണക്കാക്കുന്നു. ജമദഗ്‌നി മഹര്‍ഷിയുടെയും രേണുകയുടെയും മകനായാണ് പരശുരാമന്‍ ജനിച്ചത്. വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിന്റെ മൂന്നാം ഭാഗത്താണ് അദ്ദേഹം ജനിച്ചത്. ഈ ദിവസം അക്ഷയ ത്രിതിയ ആയും ആചരിക്കുന്നു. ബ്രാഹ്‌മണനായ പരശുരാമന്‍ ശാസ്ത്രവിദ്യയിലും അസ്ത്രവിദ്യയിലും നൈപുണ്യമുള്ള ആളായിരുന്നു. അദ്ദേഹത്തിന്റെ സത്യസന്ധതയിലും നിശ്ചയദാര്‍ഢ്യത്തിലും മതിപ്പുളവാക്കിയ പരമശിവന്‍ പരശുരാമന് അമരത്വം നേടാനുള്ള വരം നേടി എന്ന് പറയപ്പെടുന്നു.

മഹാബലി

മഹാബലി

ദാനശീലനായ മഹാബലിയുടെ കഥ കേരളീയര്‍ക്കിടയില്‍ പ്രശസ്തമാണ്. ദേവന്‍മാര്‍ക്ക് ഒരു എതിരാളിയായി വളര്‍ന്ന മഹാബലിയെ വധിക്കാനായി മഹാവിഷ്ണു വാമന രൂപത്തില്‍ പിറവിയെടുത്തു. മഹാബലിയുടെ പക്കലെത്തിയ വാമനന്‍ അദ്ദേഹത്തോട് തപസ്സ് ചെയ്യാന്‍ മൂന്നടി മണ്ണ് വേണമെന്ന് ആവശ്യപ്പെട്ടു. ദാനശീലനായ മഹാബലി വാമനനോട് ഇഷ്ടമുള്ളയിടത്ത് മൂന്നടി മണ്ണ് അളന്നെടുക്കാന്‍ പറഞ്ഞു. വാമനന്‍ ഉടനെ ആകാശത്തോളം വളര്‍ന്ന് തന്റെ കാല്‍ അളവുകോലായി വച്ചു. ആദ്യത്തെ രണ്ടടിക്കു തന്നെ സ്വര്‍ഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു. മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെ വന്നപ്പോള്‍ മഹാബലി തന്റെ ശിരസ്സ് കാണിച്ചുകൊടുത്തു. സന്തുഷ്ടനായ വാമനന്‍ തന്റെ പാദസ്പര്‍ശത്താല്‍ മഹാബലിയെ അഹങ്കാരത്തില്‍ നിന്ന് മോചിതനാക്കി സ്വര്‍ഗത്തേക്കാള്‍ സുന്ദരമായ പാതളത്തിലേക്ക് താഴ്ത്തി. ആത്മസമര്‍പ്പണം ചെയ്ത മഹാബലിയെ പാതാളലോകത്തെ ചക്രവര്‍ത്തിയാക്കി മാറ്റി. ഭഗവാന്‍ തന്നെ മഹാബലിക്ക് കാവല്‍ക്കാരനായിരിക്കും എന്ന് വരവും കൊടുത്തു. അതുപ്രകാരം വാമനന്‍ ആയുധധാരിയായി മഹാബലിയുടെ കാവല്‍ക്കാരനായി പാതാളത്തില്‍ നിലകൊണ്ടുവരുന്നു.

Most read:പുരാണങ്ങള്‍ പണ്ടേ പറഞ്ഞു; കലിയുഗത്തില്‍ ഇതൊക്കെ നടക്കുമെന്ന്Most read:പുരാണങ്ങള്‍ പണ്ടേ പറഞ്ഞു; കലിയുഗത്തില്‍ ഇതൊക്കെ നടക്കുമെന്ന്

ഹനുമാന്‍

ഹനുമാന്‍

പുരാണങ്ങള്‍ പ്രകാരം അമരത്വം നേടിയ വ്യക്തിയാണ് ഹനുമാന്‍. രാമന്റെ കാലഘട്ടത്തില്‍ ശ്രീരാമന്റെ ആത്യന്തിക ഭക്തനായിരുന്നു അദ്ദേഹം. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷം മഹാഭാരത കാലഘട്ടത്തിലും ഹനുമാന്‍ പ്രത്യക്ഷപ്പെടുന്നുണ്ട്‌.

വിഭീഷണന്‍

വിഭീഷണന്‍

രാവണന്റെ ഇളയ സഹോദരനാണ് വിഭീഷണന്‍. രാക്ഷസകുലത്തിലാണ് ജനിച്ചതെങ്കിലും ശ്രീരാമന്റെ ഭക്തനായിരുന്നു അദ്ദേഹം. ശ്രീരാമനോട് ശത്രുത കാണിക്കരുതെന്ന് വിഭീഷണന്‍ രാവണനെ ഉപദേശിച്ചിരുന്നു. ഇതില്‍ പ്രകോപിതനായി രാവണന്‍ വിഭീഷനെ ലങ്കയില്‍ നിന്ന് നാടുകടത്തി. വിഭീഷണന്‍ പിന്നീട് രാവണന്റെ തെറ്റുകള്‍ മായ്ക്കുന്നതിനായി ശ്രീരാമിനെ സേവിച്ച് കാലം കഴിച്ചുകൂട്ടി.

Most read:സര്‍വൈശ്വര്യം ഫലം; ശ്രീരാമനെ ആരാധിക്കാന്‍ വഴിയിത്Most read:സര്‍വൈശ്വര്യം ഫലം; ശ്രീരാമനെ ആരാധിക്കാന്‍ വഴിയിത്

വ്യാസന്‍

വ്യാസന്‍

വേദവ്യാസന്‍ എന്നും അറിയപ്പെടുന്ന വ്യക്തിയാണ് വ്യാസ മഹര്‍ഷി. നാല് വേദങ്ങളും (ഋഗ്വേദം, അഥര്‍വ്വവേദം, സാമവേദം, യജുര്‍വേദം), 18 പുരാണങ്ങള്‍, മഹാഭാരതം, ശ്രീമദ് ഭാഗവതം എന്നിവ രചിച്ചത് വ്യാസനാണ്. ഗുരു പൂര്‍ണിമയായി ആഘോഷിക്കുന്ന ദിവസത്തില്‍ അദ്ദേഹം വേദങ്ങള്‍ വിഭജിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു. വേദങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം വ്യാസന്‍ തന്റെ ഉപദേഷ്ടാവ് നാരദ മുനിയുടെ ഉപദേശം സ്വീകരിച്ചുകൊണ്ട് ശ്രീമദ് ഭാഗവതം എഴുതി. വ്യാസന്‍ ദ്വാപര യുഗത്തില്‍ ജീവിച്ചിരുന്നുവെന്നും കലിയുഗത്തിന്റെ അവസാനം വരെ നിലനില്‍ക്കുന്നുവെന്നും പറയപ്പെടുന്നു.

അശ്വത്ഥാമാവ്

അശ്വത്ഥാമാവ്

ഗുരു ദ്രോണാചാര്യരുടെ മകനാണ് അശ്വത്ഥാമാവ്. ഒരു മഹാനായ യോദ്ധാവായി അദ്ദേഹം അറിയപ്പെട്ടിരുന്നു. പാണ്ഡവരുടെ ഉപദേഷ്ടാവുമായിരുന്നുവെങ്കിലും കുരുക്ഷേത്രയുദ്ധത്തില്‍ അദ്ദേഹം അവര്‍ക്കെതിരെ പോരാടി. മറ്റ് ചിരഞ്ജിവികളില്‍ നിന്ന് വ്യത്യസ്തമായി, അശ്വത്ഥാമാവിന് അമരത്വം ലഭിക്കുന്നതിന്റെ കഥ മറ്റൊന്നാണ്. ശ്രീകൃഷ്ണന്‍ നല്‍കിയ ശാപത്തിന്റെ ഫലമാണ് അശ്വത്ഥാമാവിന്റെ അമരത്വം. ശാപത്തിന്റെ ഫലമായി, യുദ്ധത്തിലേറ്റ എല്ലാ മുറിവുകളുമായി അശ്വത്ഥാമാവ് ഇപ്പോഴും ഭൂമിയില്‍ അലഞ്ഞുനടക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.

കൃപാചാര്യര്‍

കൃപാചാര്യര്‍

അശ്വത്ഥാമാവിന്റെ അമ്മാവനും കൗരവരുടെ സദസിലെ അംഗവുമായിരുന്നു കൃപാചാര്യര്‍. കുരുക്ഷേത്ര യുദ്ധത്തില്‍ കൗരവര്‍ക്കൊപ്പം നിന്ന് പാണ്ഡവര്‍ക്കെതിരെ പോരാടി. യുദ്ധാനന്തരം ജീവിച്ചിരിപ്പുണ്ടായിരുന്ന ചുരുക്കം ചിലരില്‍ ഒരാളായിരുന്നു കൃപാചാര്യര്‍. അദ്ദേഹം പാണ്ഡവര്‍ക്ക് കീഴടങ്ങുകയും അവരോടൊപ്പം ഹസ്തിനപുരയിലേക്ക് മാറുകയും ചെയ്തു. പിന്നീട് അദ്ദേഹം അര്‍ജുനന്റെ ചെറുമകനായ പരീക്ഷിത്തിന്റെ ഉപദേഷ്ടാവായി.

Most read:ശ്രീരാമനെക്കുറിച്ച് നിങ്ങള്‍ക്കറിയാത്ത ചില വസ്തുതകള്‍Most read:ശ്രീരാമനെക്കുറിച്ച് നിങ്ങള്‍ക്കറിയാത്ത ചില വസ്തുതകള്‍

മാര്‍ക്കണ്ഡേയന്‍

മാര്‍ക്കണ്ഡേയന്‍

മാര്‍ക്കണ്ഡേയന്‍ കടുത്ത ശിവഭക്തനായിരുന്നു. തന്റെ പതിനാറാം ജന്മദിനത്തില്‍ യമദേവന്‍ മാര്‍ക്കണ്ഡേയന്റെ ജീവന്‍ തട്ടിയെടുക്കാന്‍ വന്നുവെന്ന് പറയപ്പെടുന്നു. എന്നാല്‍ മാര്‍ക്കണ്ഡേയന്‍ തന്റെ ശിവഭക്തിയാല്‍ മരണത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടു. പരമശിവന്‍ പ്രത്യക്ഷപ്പെട്ട് മാര്‍ക്കണ്ഡേയന് അമരത്വം നല്‍കിയെന്നും പറയപ്പെടുന്നു.

English summary

Mythological Characters From Indian History, Who Are Still Alive

According to the Hindu mythology, list of Mythological Characters From Indian History, Who Are Still Alive. Take a look.
Story first published: Thursday, April 29, 2021, 14:01 [IST]
X
Desktop Bottom Promotion