Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ലേബർറൂമിൽ ഭാര്യയുടെ നിലവിളിയിൽ തലകറങ്ങി വീണു
പ്രസവ മുറിയിൽ ഭർത്താവിനെ കയറ്റുന്നത് ഇന്ന് കേരളത്തിലും പല ആശുപത്രികളിലും ഉണ്ട്. ഭർത്താവിന്‍റെ സ്നേഹവും പിന്തുണയും പ്രസവ സമയത്ത് സ്ത്രീക്ക് നൽകുന്ന ആശ്വാസം ചില്ലറയല്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളിൽ വികസിത രാജ്യങ്ങൾ എന്നും കുറച്ച് മുന്നിൽ തന്നെയാണ്. പക്ഷേ പ്രസവ മുറിയില്‍ അഥവാ ലേബർ റൂമിൽ കയറിയ ഭര്‍ത്താവിന്‍റെ ഈ അവസ്ഥ ആരേയും ഒന്ന് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതാണ്.
ഗർഭിണിയായ തന്‍റെ പങ്കാളിക്ക് മാനസിക പിന്തുണ നൽകുന്നതിനും നല്ല വാക്കുകൾ പറഞ്ഞ് ആശ്വസിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ ഭർത്താവ് ലേബര്‍ റൂമിൽ കയറിയത്. എന്നാല്‍ പിന്നീട് സംഭവിച്ചത് അൽപം രസകരമായ കാര്യമാണ്. ഭാര്യയുടെ നിലവിളിയും ബഹളവും കേട്ട ഭർത്താവ് അതാ കിടക്കുന്നു താഴെ. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വേണ്ടി വായിക്കൂ.

പ്രസവ മുറിയിലെ പിന്തുണ
ലേബർ റൂമിൽ പങ്കാളിക്ക് ഭർത്താവിൽ നിന്ന് ലഭിക്കുന്ന പിന്തുണ ചില്ലറയല്ല. അതിന് വേണ്ടി കൂടിയാണ് ഭര്‍ത്താവിനെ ലേബർ റൂമിൽ കയറ്റുന്നത്. അമ്മ ലേബര്‍ റൂമില്‍ അനുഭവിക്കുന്ന വേദനയും പ്രയാസവും നേരിട്ട് മനസ്സിലാക്കുകയും ഇത് വഴി സാധിക്കുന്നുണ്ട്. മാനസികമായ പിന്തുണ നൽകുന്നതിനും ഏറ്റവും മികച്ച സമയം തന്നെയാണ് ഈ അനുഭവം ഭർത്താക്കന്‍മാർക്ക് നൽകുന്നത്.

ലേബർ റൂമിൽ കയറുന്നതിന് മുൻപ്
ലേബർ റൂമില്‍ കയറുന്നതിന് മുൻപ് കൈയ്യും കാലും അണുവിമുക്തമാക്കുകയും ആന്‍റി സെപ്റ്റിക് ലോഷൻ ഉപയോഗിച്ച് ദേഹം മുഴുവൻ അണുവിമുക്തമാക്കിയതിനും ശേഷമാണ് ലേബർ റൂമിൽ കയറ്റുന്നത്. മാത്രമല്ല കൈയ്യിൽ സർജ്ജിക്കൽ ഗ്ലൗസും മുഖം മറച്ചുള്ള മാസ്കും എല്ലാം ലേബർ റൂമിൽ കയറുന്നതിന് മുൻപ് ഈ ഭർത്താവിനെ നൽകിയിരുന്നു.
സെൽഫിയുടെ കഥ
മുകളിൽ പറഞ്ഞ എല്ലാ വിധത്തിലുള്ള സന്നാഹങ്ങളോടും കൂടി ലേബർ റൂമിൽ കയറിയ ഭർത്താവിനെ ഈ സെൽഫിയില്‍ കാണുന്നത് ബോധം കെട്ട് നിലത്ത് വീണതായിട്ടാണ്. പ്രസവം കഴിഞ്ഞ ഉടനേ ഈ സ്ത്രീ എടുത്ത സെൽഫിയാണ് ഇന്ന് സോഷ്യൽ മീഡിയയിലെ താരം. അടക്കാനാവാത്ത ചിരിയാണ് ഈ യുവതിയുടെ മുഖത്ത് കാണപ്പെടുന്നത്. എന്നാല്‍ അതിന് പിന്നിൽ കിടക്കുന്ന ഭർത്താവാണ് സോഷ്യൽ മീഡിയയിലെ താരം.

ബോധം കെടാനുള്ള കാരണം
ഭാര്യയുടെ പ്രസവവും ബഹളവും എല്ലാം കേട്ടതിനെത്തുടർന്ന് കണ്ട് പേടിച്ച് ബോധരഹിതനായി താഴെ വീഴുകയായിരുന്നു. ഭാര്യക്ക് പിന്തുണക്ക് വേണ്ടി ലേബർ റൂമിൽ കയറിയ ഭര്‍ത്താവ് പ്രസവത്തിനിടെയുള്ള പെടാപാടും നിലവിളിയും എല്ലാം കണ്ട് ഭയന്ന് ബോധരഹിതനായി താഴെ വീഴുകയായിരുന്നു. പ്രസവം കണ്ട് കളയാം എന്ന് കരുതി കയറുന്ന എല്ലാ ഭർത്താക്കൻമാർക്കും ഇതൊരു പാഠമാണ്.

സെൽഫി
എന്നാൽ ഭർത്താവ് ബോധം കെട്ടു കിടക്കുമ്പോള്‍ അത് പകർത്തിയ ഭാര്യയാണ് താരം. കാരണം എന്തായാലും ഈ ചിത്രം ജീവിത കാലം മുഴുവൻ ഓർത്ത് വെക്കുന്നതിന് ഉള്ളതാണ്. നിരവധി രസകരമായ കമന്‍റുകൾ ഇപ്പോൾ ഈ ചിത്രത്തിന് വരുന്നുണ്ട്. എന്തായാലും പ്രസവം കാണാൻ വന്ന ഭര്‍ത്താവിന് പറ്റിയ പറ്റ് ഇന്ന് സോഷ്യൽ മീഡിയയില്‍ അങ്ങോളമിങ്ങോളം താരമാണ്.



Click it and Unblock the Notifications
