For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫാദേഴ്‌സ് ഡേ: അച്ഛനാണ് റോള്‍മോഡല്‍: സാന്ദ്ര അജിത്‌

|

ഫാദേഴ്‌സ് ഡേ എന്ന് പറയുമ്പോള്‍ തന്നെ എല്ലാവരും ആലോചിക്കും ഇങ്ങനെയും ഒരു ദിനമോ എന്ന്. എന്നാല്‍ മാതൃദിനത്തിന്റെ അത്ര പ്രാധാന്യം നമുക്കിടയില്‍ ഇല്ലെങ്കിലും ഫാദേഴ്‌സ് ഡേയും നമ്മളോരോരുത്തരും ഓര്‍ക്കേണ്ടതാണ്. കാരണം ഓരോ കുഞ്ഞിന്റേയും മുഖത്ത് വിരിയുന്ന പുഞ്ചിരിക്ക് പിന്നില്‍ അച്ഛന്റെ വിയര്‍പ്പിന്റെ ഗന്ധമുണ്ടെന്ന് എത്ര പേര്‍ ഓര്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഒരു ദിനം മാത്രമല്ല അച്ഛന് വേണ്ടി മാറ്റിവെക്കേണ്ടതെന്ന് ഈ ദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

അച്ഛനോടുള്ള സ്‌നേഹം ഒരിക്കലും ഫാദേഴ്‌സ് ഡേയില്‍ മാത്രം ഒതുക്കരുത്. അച്ഛന്‍ ഒരിക്കലും മറക്കാത്ത ഒരു ദിനമാക്കി മാറ്റാന്‍ ഈ ദിവസം എല്ലാവരും ശ്രദ്ധിക്കണം. എല്ലാ വര്‍ഷവും ജൂണിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ഫാദേഴ്‌സ് ഡേയായി ആചരിക്കുന്നത്. ഈ ഫാദേഴ്‌സ് ഡേയില്‍ ബോള്‍ഡ് സ്‌കൈ നടത്തിയ മത്സരത്തില്‍ പങ്കെടുത്ത് തിരഞ്ഞെടുക്കപ്പെട്ടവരില്‍ നിന്ന് സാന്ദ്രാ അജിതിനെ കുറിച്ച് നമുക്ക് വായിക്കാം.

കണ്ണൂര്‍ തളിപ്പറമ്പാണ് ഈ കൊച്ചുമിടുക്കിയുടെ വീട്. അച്ഛനെ കുറിച്ച് പറയുമ്പോള്‍ നൂറ് നാവാണ് സാന്ദ്രക്ക്. അച്ഛനോടും അമ്മയോടും ഉള്ള സ്‌നേഹം ഒരുപോലെയെങ്കിലും അല്‍പം സ്‌നേഹക്കൂടുതല്‍ അച്ഛനോടില്ലേ ഈ ഏഴാംക്ലാസുകാരിക്ക് എന്ന് നമുക്ക് തോന്നിപ്പോവും. എന്നാല്‍ സാന്ദ്ര തന്നെ പറയുന്നു അച്ഛനും അമ്മക്കും ഉള്ള സ്ഥാനം ഒരു പോലെയാണ് തന്റെ മനസ്സില്‍ എന്ന്. എന്ത് തന്നെയായാലും ഈ ഫാദേഴ്‌സ് ഡേയില്‍ അച്ഛനോടുള്ള സ്‌നേഹത്തെക്കുറിച്ച് വാചാലയായി ഈ കൊച്ചുമിടുക്കി.

പിതൃദിനത്തില്‍ അച്ഛനറിയാന്‍ അച്ഛനെയറിയാന്‍പിതൃദിനത്തില്‍ അച്ഛനറിയാന്‍ അച്ഛനെയറിയാന്‍

Sandra Ajith From Kannur

പനി പിടിച്ച് കിടന്നപ്പോള്‍ അച്ഛന്‍ കൂട്ടിരുന്നതും ഓരോ പിറന്നാളിനും അച്ഛനും അമ്മയും ചേര്‍ന്ന് നല്‍കുന്ന സമ്മാനങ്ങളും എല്ലാം എന്നും തനിക്ക് സ്‌പെഷ്യല്‍ ആയിരുന്നു. അമ്മയും അച്ഛനും ഒരുപോലെയെങ്കിലും ഈ ഫാദേഴ്സ് ഡേയില്‍ അച്ഛനെ ഓര്‍ക്കാന്‍ ഒരു പ്രത്യേക കാരണം കൂടിയുണ്ട് സാന്ദ്രക്ക്. ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ വീണ് മുട്ട് പൊട്ടി അതിന്റെ പുറകേ പനി പിടിച്ച് കിടന്നപ്പോള്‍ ഉറക്കമിളച്ച് കൂടെ ഇരുന്ന അച്ഛനെ എനിക്ക് ഇന്നും ഓര്‍മ്മയുണ്ട്. എന്റെ പനിയോര്‍മ്മകളില്‍ എപ്പോഴും കൂടെനില്‍ക്കുന്ന ഒരാള്‍ ആദ്യം ഓര്‍മ്മ വരുന്ന എന്റെ റോള്‍മോഡല്‍ അച്ഛന്‍ തന്നെയാണ്. ഈ അച്ഛന്റെ മകളായതില്‍ അഭിമാനം എന്ന് പറഞ്ഞാണ് സാന്ദ്ര തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഇത് ഒരു സാന്ദ്രയുടെ കുറിപ്പല്ല. നിരവധി സാന്ദ്രമാര്‍ നമുക്ക് ചുറ്റും ഉണ്ട്. അമ്മയേയോ അച്ഛനേയോ ഇഷ്ടം എന്ന് ചോദിക്കുമ്പോള്‍ ഒരു പൊടിക്ക് സ്‌നേഹക്കൂടുതല്‍ അച്ഛനോട് എന്ന് പറയുന്ന കുഞ്ഞു സാന്ദ്രമാര്‍. ഈ ഫാദേഴ്‌സ് ഡേയില്‍ ഈ അച്ഛനും മകള്‍ക്കും മലയാളം ബോള്‍ഡ്‌സ്‌കൈയുടെ ഫാദേഴ്‌സ് ഡേ ആശംസകള്‍. നിങ്ങള്‍ക്കും നിങ്ങളുടെ അനുഭവം ഞങ്ങളുമായി പങ്കു വെക്കാം. അതിന് വേണ്ടി ചെയ്യേണ്ടത് ഇത്രമാത്രം......

Sandra Ajith From Kannur

English summary

Father's Day Special Contest Story Of Sandra Ajith From Kannur

Fathers Day Special Contest: Here is the cute real life story of father-daughter bond. Take a look.
X
Desktop Bottom Promotion