Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
വാലിൽ ബൈക്ക് കയറിയിറങ്ങി; പാമ്പ് പിന്തുടർന്നത് 2KM
പാമ്പിന്‍റെ പ്രതികാര കഥ പലതും നമ്മുടെ കുട്ടിക്കാലത്തും മറ്റും നിറം പിടിപ്പിച്ച കഥകളായി ധാരാളം കേട്ടിട്ടുണ്ടാവും. എന്നാല്‍ ഇതിനെ വെറും കഥകളായി മാത്രം കാണാനാണ് ഇന്നത്തെ തലമുറക്ക് താൽപ്പര്യവും. പലപ്പോഴും ഇതെല്ലാം കെട്ടുകഥകൾ എന്ന് പറഞ്ഞ് തള്ളിക്കളയുമ്പോഴും നമ്മൾ അറിയാതെ പോവുന്ന ചിലതുണ്ട്. പ്രതികാരം എന്നതിലുപരി നോവിച്ചതിനെ ഇല്ലാതാക്കുക എന്ന ചിന്ത. പക്ഷേ മനുഷ്യർക്ക് മുകളിൽ പറഞ്ഞത് പോലെ ചിന്തിക്കാൻ സാധിക്കും. എന്നാൽ മൃഗങ്ങൾക്ക് ഇത്തരത്തിൽ ചിന്തിക്കുന്നതിന് ഉള്ള കഴിവുണ്ടോ? ആനയും പാമ്പും എല്ലാം പ്രതികാരം ചെയ്യും എന്ന് പറഞ്ഞാണ് പലപ്പോഴും നമ്മൾ കേട്ടിട്ടുള്ളത്.
എന്നാൽ ഉത്തർപ്രദേശിൽ ഈ അടുത്ത കാലത്ത് ഒരു സംഭവമുണ്ടായി. ബൈക്കിൽ പോയിരുന്ന യുവാവിനെ പിന്തുടര്‍ന്ന് പാമ്പ് എത്തിയത് രണ്ട് കിലോമീറ്ററോളം ആണ്. ഇതിന്‍റെ പിന്നിലെ കാരണമാണ് രസകരം. ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ അറിയാതെ ബൈക്ക് പാമ്പിന്‍റെ വാലിലൂടെ കയറിയിറങ്ങി. അതിന് ശേഷം സംഭവിച്ചത് എല്ലാം ഒരു കെട്ടു കഥ പോലെ തന്നെയാണ് ആ ഗ്രാമത്തിൽ പാടി നടക്കുന്നത്. കൂടുതൽ അറിയാൻ വായിക്കൂ.

ഉത്തർപ്രദേശിൽ സംഭവം
ഉത്തർപ്രദേശിലാണ് ഇത്തരം ഒരു സംഭവം നടന്നത്. ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ റോഡിലൂടെ ഇഴഞ്ഞ് പോവുകയായിരുന്ന പാമ്പിന്‍റെ വാലിലൂടെ ബൈക്ക് കയറിയിറങ്ങുകയായിരുന്നു. എന്നാൽ ഇക്കാര്യം ബൈക്ക് യാത്രികൻ അറിഞ്ഞിട്ട് കൂടി ഇല്ല എന്നുള്ളതാണ് മറ്റൊരു കാര്യം. തന്‍റ വാലിൽ കൂടി കയറിയിറങ്ങിയ ബൈക്ക് യാത്രക്കാരനെ വെറുതേ വിടുന്നതിന് പാമ്പും തയ്യാറായിരുന്നില്ല.

രണ്ട് കിലോമീറ്ററോളം
ഏകദേശം രണ്ട് കിലോമീറ്ററോളം ദൂരം പാമ്പ് ബൈക്കിന് പുറകേ യാത്ര ചെയ്തു. ഇത്തരത്തിൽ ഒരു സംഭവം ശരിക്കും അപൂർവ്വമായിട്ട് തന്നെയാണ് ഇന്നും നമ്മളെല്ലാവരും കണക്കാക്കുന്നത്. തന്നെ ദ്രോഹിച്ചവന് പുറകേ പോയി അയാളെ ഇല്ലാതാക്കുന്ന പാമ്പിന്‍റെ വൈരാഗ്യ ബുദ്ധിയെക്കുറിച്ച് നാം ധാരാളം കേട്ടിട്ടുണ്ട്. എന്നാൽ ഇത് ഇത്രത്തോളം വരുമെന്ന് ആ ഗ്രാമത്തിലെ ആരും കരുതിയിട്ടില്ല.

ബൈക്ക് ഉപേക്ഷിച്ച് പോയി
ഗുഡ്ഡു പചൗരി എന്നാണ് ബൈക്ക് യാത്രക്കാരൻറെ പേര്. തന്‍റെ പുറകേ പാമ്പ് പാഞ്ഞ് വരുന്നത് കണ്ട് ഇയാൾ ഭയന്നു പോയി. ഏകദേശം രണ്ട് കിലോമീറ്ററോളം റോഡിലൂടെ പാമ്പ് ബൈക്കിനെ തന്നെ പിന്തുടരുന്നുണ്ടായിരുന്നു. അതിന് ശേഷവും ഭയപ്പെട്ട ഇയാൾ ബൈക്ക് റോഡിൽ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ഉത്തര്‍പ്രദേശിയെ ജലൻ ജില്ലയിലാണ് ഇത്തരം ഒരു സംഭവം ഉണ്ടായത്.

പാമ്പ് വെറുതേ വിട്ടില്ല
എന്നാൽ ബൈക്ക് ഉപേക്ഷിച്ച് യാത്രക്കാരൻ പോയെങ്കിലും പാമ്പ് ഇയാളെ വെറുതേ വിട്ടില്ല. ബൈക്കിന് പുറകേ പാഞ്ഞെത്തിയ പാമ്പ് മറിഞ്ഞ് കിടക്കുന്ന ബൈക്കിന് മുകളിൽ കയറി ഇരിപ്പുറപ്പിച്ച്. പിന്നീട് ഈ കാഴ്ച കാണുന്നതിന് വേണ്ടി നിരവധിയാളുകളാണ് ചുറ്റും തടിച്ച് കൂടിയത്. ഏകദേശം ഒരു മണിക്കൂറോളം പാമ്പ് ബൈക്കിന് മുകളിൽ തന്നെ ചീറ്റി ഇരിക്കുന്നുണ്ടായിരുന്നു.

അവസാനം സംഭവിച്ചത്
എന്നാൽ ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും മാറാതിരുന്ന പാമ്പിനെ ആളുകൾ കല്ല് പെറുക്കി എറിഞ്ഞാണ് ഓടിച്ചത്. പാമ്പിന്‍റെ പ്രതികാര കഥ വെറും കെട്ടു കഥകൾ അല്ലെന്നാണ് ഈ നാട്ടുകാർ പറയുന്നത്. അതുകൊണ്ട് തന്നെ ഇനിയും നോവിക്കാൻ പാമ്പ് വരും എന്നുംം പ്രതികാരം ചെയ്യും എന്നുമാണ് ഗുഡ്ഡു പറയുന്നതും.



Click it and Unblock the Notifications
