For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട്ടില്‍ ശംഖ് വെറുതേ വയ്ക്കരുത്; ദോഷങ്ങള്‍

|

ഹിന്ദുമതത്തിലും ബുദ്ധമതത്തിലും പ്രാധാന്യമുള്ളൊരു വസ്തുവാണ് ശംഖ്. ഹിന്ദുമതത്തില്‍ ഭഗവാന്‍ വിഷ്ണുവിന് സമര്‍പ്പിച്ചിരിക്കുന്നതാണ് ശംഖ്. മഹാവിഷ്ണുവിന്റെ അടയാളങ്ങളിലൊന്നാണ് ശംഖ്. വിഷ്ണുവിനെ ശംഖചക്ര ധാരിയെന്നും വിളിക്കുന്നു. വിഷ്ണുവിന്റെ കൈവശമുള്ള ശംഖിനെ പാഞ്ചജന്യം എന്നു വിളിക്കുന്നു. മാത്രമല്ല, സമ്പത്തിന്റെ ദേവതയായ ലക്ഷ്മീദേവി ശംഖില്‍ കുടിക്കൊള്ളുന്നുവെന്നും വിശ്വസിക്കപ്പെടുന്നു. ശംഖ് ഒരു വ്യക്തിയുടെ ജീവിതത്തില്‍ പ്രശസ്തിയും സമൃദ്ധിയും നല്‍കാന്‍ ഉപകരിക്കപ്പെടുമെന്നു വിശ്വസിക്കുന്നു.

Most read: കൈയില്‍ ഒരു വജ്രമോതിരം ധരിക്കൂ; ജീവിതം മാറുംMost read: കൈയില്‍ ഒരു വജ്രമോതിരം ധരിക്കൂ; ജീവിതം മാറും

ഹിന്ദു പുരാണങ്ങളില്‍ നൂറു ദശലക്ഷം എന്ന സംഖ്യയെ പ്രതിനിധീകരിക്കുന്നതാണ് ശംഖ്. സമ്പത്തിന്റെ ദേവനായ കുബേരന്‍ കൈവശം വച്ചിരിക്കുന്ന ഒമ്പത് നിധികളിലൊന്നാണ് ശംഖ്. ഹിന്ദു പുരാണങ്ങള്‍ അനുസരിച്ച്, സമുദ്രം കടഞ്ഞപ്പോള്‍ ലഭിച്ചതാണിത്. ശംഖിന്റെ അടിഭാഗത്ത് ദേവന്മാരായ ചന്ദ്രനും സൂര്യനും വരുണനും, ഉപരിതലത്തില്‍ പ്രജാപതിയും, ശംഖിന്റെ എല്ലാ ഭാഗങ്ങളിലുമായി ഗംഗ, സരസ്വതി തുടങ്ങിയവരും നിലയുറപ്പിച്ചിട്ടുണ്ട് എന്നതാണ് ശംഖിന്റെ മറ്റൊരു പ്രത്യേകത.

ശംഖനാദത്തിന്റെ ശക്തി

ശംഖനാദത്തിന്റെ ശക്തി

ശംഖ് ഊതുന്നതിലൂടെ ഉണ്ടാകുന്ന സ്പന്ദനങ്ങള്‍ അന്തരീക്ഷത്തിലെ അണുക്കള്‍ കാരണമായുണ്ടാകുന്ന രോഗങ്ങളെ ചെറുക്കുന്നു. ദിവസേന ശംഖ് ഊതുന്നത് ഒരു വ്യക്തിയെ ഹൃദ്രോഗങ്ങളില്‍ നിന്ന് രക്ഷിക്കുന്നുവെന്ന് പറയപ്പെടുന്നു. അതിനാല്‍ ആയുര്‍വേദത്തില്‍ ഇതിന് ഒരു പ്രധാന സ്ഥാനം നല്‍കിയിരിക്കുന്നു.

ശംഖിന്റെ പൂജാവിധി

ശംഖിന്റെ പൂജാവിധി

മിക്ക വീടുകളിലും ശംഖുകള്‍ കാണാവുന്നതാണ്. ശംഖ് രണ്ടുതരത്തില്‍ ഉപയോഗിക്കുന്നു. ഒന്ന് ശംഖനാദം മുഴക്കാനും മറ്റൊന്ന് ആരാധനയ്ക്കും. വീട്ടില്‍ ഒരു ശംഖ് സൂക്ഷിക്കുമ്പോള്‍ ചില രീതികള്‍ പാലിക്കേണ്ടതുണ്ട്. പലര്‍ക്കുംം ഇത് അജ്ഞമാണ്. അത്തരം ആരാധനാ നിയമങ്ങള്‍ പാലിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് ജീവിതത്തില്‍ അഭിവൃദ്ധി നേടാവുന്നതാണ്. നെഗറ്റീവ് എനര്‍ജിയെ നീക്കാന്‍ ശംഖില്‍ നിന്നുള്ള സ്പന്ദനങ്ങള്‍ക്ക് കഴിയുമെന്ന് വിശ്വസിക്കപ്പെടുന്നു.

Most read:വീട്ടില്‍ മരങ്ങളും ചെടികളും ഈ ദിശയിലാണോ? ഫലം ദോഷംMost read:വീട്ടില്‍ മരങ്ങളും ചെടികളും ഈ ദിശയിലാണോ? ഫലം ദോഷം

രണ്ടു ശംഖ്

രണ്ടു ശംഖ്

വീട്ടിലേക്ക് ശംഖ് വാങ്ങുന്നുവെങ്കില്‍, കുറഞ്ഞത് രണ്ടെണ്ണമെങ്കിലും വാങ്ങുക. അവ പ്രത്യേകം പ്രത്യേകം സൂക്ഷിക്കുക. ഒരു ശംഖ് നിങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്നുവെങ്കില്‍ രാവിലെയും വൈകുന്നേരവും ശംഖിനെ ആരാധിക്കുകയും പൂജാവേളയില്‍ ശംഖനാദം മുഴക്കുകയും വേണം.

ശംഖനാദത്തിനും ആരാധനയ്ക്കും

ശംഖനാദത്തിനും ആരാധനയ്ക്കും

വിളിക്കാനുപയോഗിക്കുന്ന ശംഖിന് ഒരിക്കലും വെള്ളം തളിക്കരുത്. ഇവ മഞ്ഞ തുണിയില്‍ വയ്ക്കണം. ആരാധനാ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ശംഖിനെ ഗംഗാജലം ഉപയോഗിച്ച് ശുദ്ധീകരിക്കുകയും പവിത്രമായ വെളുത്ത തുണിയിലോ ചുവന്ന തുണിയിലോ പൊതിഞ്ഞ് സൂക്ഷിക്കുകയും വേണം.

Most read:വീട്ടില്‍ ഒരിക്കലും സൂക്ഷിക്കരുത് ഈ വസ്തുക്കള്‍Most read:വീട്ടില്‍ ഒരിക്കലും സൂക്ഷിക്കരുത് ഈ വസ്തുക്കള്‍

വെള്ളം അര്‍പ്പിക്കാന്‍ എടുക്കരുത്

വെള്ളം അര്‍പ്പിക്കാന്‍ എടുക്കരുത്

ആരാധനയ്ക്ക് ഉപയോഗിക്കുന്ന ശംഖ് അല്‍പം ഉയര്‍ന്ന സ്ഥാനത്ത് വേണം സൂക്ഷിക്കണം. ഒരു ചടങ്ങിലും ശംഖിനെ ഒരിക്കലും ശിവലിംഗിന് മുകളില്‍ വയ്ക്കരുത്. പരമശിവനോ സൂര്യദേവനോ വെള്ളം അര്‍പ്പിക്കാനായി ഒരിക്കലും ശംഖ് ഉപയോഗിക്കരുത്.

ഗണേശ ശംഖ്

ഗണേശ ശംഖ്

ഗണപതിയുടെ പ്രതീകമാണ് ഗണേശ ശംഖ്. പിതൃദോഷം മറികടക്കുന്നതിനും വിവാഹ കാലതാമസത്തിനും ഇത് വളരെയധികം ഗുണം ചെയ്യും. നല്ല ആരോഗ്യം, ലക്ഷ്മിയുടെ അനുഗ്രഹം എന്നിവ നേടാനും ഇത് ഉപകരിക്കുന്നു. തടസ്സങ്ങള്‍ മറികടക്കുന്നതിനും തീര്‍പ്പുകല്‍പ്പിക്കാത്ത ജോലികള്‍ നിറവേറ്റുന്നതിനും പതിവായി ഗണേശ ശംഖ് ആരാധിക്കുക.

Most read:നായ്ക്കളെ സ്വപ്‌നം കാണാറുണ്ടോ നിങ്ങള്‍ ? എങ്കില്‍Most read:നായ്ക്കളെ സ്വപ്‌നം കാണാറുണ്ടോ നിങ്ങള്‍ ? എങ്കില്‍

വിഷ്ണു ശംഖ്

വിഷ്ണു ശംഖ്

പണം, സമ്പത്ത്, സുഖം, സമൃദ്ധി, പോസിറ്റീവ് എനര്‍ജി എന്നിവയുടെ പ്രതീകമാണ് വിഷ്ണു ശംഖ്. ചുമതലകള്‍ നിറവേറ്റുക, രോഗങ്ങള്‍ ഇല്ലാതാക്കുക, ദീര്‍ഘായുസ്സ് എന്നിവ പോലുള്ള ശുഭകരമായ ഫലങ്ങള്‍ ഇത് നല്‍കുന്നു. ഈ ശംഖ് ലക്ഷ്മീ ദേവിയുടെ അനുഗ്രഹവും നല്‍കുന്നു.

വലംപിരി ശംഖ്

വലംപിരി ശംഖ്

കീര്‍ത്തിയും സമ്പത്തും കൈവരാന്‍ വലംപിരി ശംഖ് ഗുണം ചെയ്യും. നിങ്ങള്‍ക്കിത് പൂജാമുറിയില്‍ സൂക്ഷിക്കാവുന്നതാണ്. ഇത് ദിവസവും ദര്‍ശിയ്ക്കുകയും വിശേഷവേളകളില്‍ പൂജിക്കുകയും വേണം. വാസ്തുശാസ്ത്രപ്രകാരം യഥാര്‍ഥ പൂജാവിധികളോടെ ശംഖ് സൂക്ഷിക്കുന്നുവെങ്കില്‍ അത് വീടിന്റെ ഐശ്വര്യത്തിനും സമൃദ്ധിക്കും ഉത്തമമാണ്.

English summary

Benefits of Keeping Shankh at Home in Malayalam

In Hinduism, the Shankh is described as Lord Vishnu’s emblem. It is believed that the vibrations from Shankh are capable to exterminate any negative energy. Here are the benefits of keeping shankt at home.
X
Desktop Bottom Promotion