For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Akshaya Tritiya 2021: ഐശ്വര്യത്തിന്റെ അക്ഷയ ത്രിതീയ നാള്‍; ഐതിഹ്യം

|

വൈശാഖ മാസത്തിലെ ശുക്ല പക്ഷം ഹിന്ദു കലണ്ടറിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ്. വൈശാഖ മാസത്തിലെ വെളുത്ത പക്ഷത്തിലെ തൃതീയ അതായത് മേടമാസത്തിലെ കറുത്ത വാവു കഴിഞ്ഞുവരുന്ന തൃതീയ നാളാണ് അക്ഷയ ത്രിതീയ ആയി ആഘോഷിക്കുന്നത്‌. അക്ഷയ എന്ന സംസ്‌കൃത പദത്തിന്റെ അര്‍ത്ഥം ഒരിക്കലും കുറയാത്തത് അല്ലെങ്കില്‍ അവസാനിക്കാത്തത് എന്നാണ്. ഈ വര്‍ഷം മെയ് 14 നാണ് അക്ഷയ ത്രിതീയ ആഘോഷങ്ങള്‍.

Most read: അമൂല്യമായ സ്‌നേഹത്തിന്റെ അവസാന വാക്ക്; 'അമ്മ'Most read: അമൂല്യമായ സ്‌നേഹത്തിന്റെ അവസാന വാക്ക്; 'അമ്മ'

മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമന്റെ ജന്മവാര്‍ഷികമായ പരശുരാമ ജയന്തിയോടൊപ്പമാണ് അക്ഷയ തൃതീയ ആഘോഷങ്ങള്‍ നടക്കാറ്. വിശ്വാസങ്ങള്‍ പ്രകാരം ത്രേതയുഗത്തിന്റെ തുടക്കം കുറിച്ച ദിവസം കൂടിയാണിത്. അക്ഷയ ത്രിതീയ ആഘോഷത്തെക്കുറിച്ച് കൂടുതലറിയാന്‍ ലേഖനം വായിക്കൂ.

അക്ഷയ തൃതീയ 2021

അക്ഷയ തൃതീയ 2021

ഈ വര്‍ഷം മെയ് 14 ന് അക്ഷയ തൃതീയ ആഘോഷിക്കും. ത്രിതീയ തിതി മെയ് 14 ന് രാവിലെ 5:38 ന് ആരംഭിച്ച് മെയ് 15 ന് 7:59 ന് അവസാനിക്കും. അക്ഷയ തൃതീയ ദിവസത്തിന്റെ ആരംഭം മുതല്‍ അവസാനം വരെ ശുഭകരമാണെങ്കിലും പൂജ നടത്താന്‍ ഏറ്റവും അനുയോജ്യമായ സമയം രാവിലെ 5:38 മുതല്‍ 12:18 വരെ ആയിരിക്കും.

അക്ഷയ ത്രിതീയയുടെ പ്രാധാന്യം

അക്ഷയ ത്രിതീയയുടെ പ്രാധാന്യം

മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമന്റെ ജന്മവാര്‍ഷികമായ പരശുരാമ ജയന്തിയോടൊപ്പമാണ് അക്ഷയ തൃതീയ ആഘോഷങ്ങള്‍ നടക്കാറ്. ത്രേതയുഗത്തിന്റെ തുടക്കം കുറിച്ച ദിവസം കൂടിയാണിത്. ഐതിഹ്യങ്ങളിലൊന്നനുസരിച്ച്, തന്റെ പൂര്‍വ്വികരെ മോക്ഷം നേടാന്‍ സഹായിക്കണമെന്ന ഭഗീരഥ രാജാവിന്റെ അപേക്ഷപ്രകാരം ഗംഗാ നദി ഭൂമിയില്‍ ഇറങ്ങിയ ദിവസമാണ അക്ഷയ ത്രിതീയ എന്ന് വിശ്വസിക്കുന്നു.

Most read:ലക്ഷ്മീദേവി നിങ്ങളെ വിട്ടുപോകില്ല ഇങ്ങനെ ചെയ്താല്‍Most read:ലക്ഷ്മീദേവി നിങ്ങളെ വിട്ടുപോകില്ല ഇങ്ങനെ ചെയ്താല്‍

ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ട ചരിത്രം

ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ട ചരിത്രം

ഈ ശുഭദിനം ശ്രീകൃഷ്ണനുമായും ബന്ധപ്പെട്ടിരിക്കുന്നു. ഈ ദിവസമാണ്, ശ്രീകൃഷ്ണന്റെ ദരിദ്രനായ ബ്രാഹ്‌മണ സുഹൃത്ത് കുചേലന്‍ ഒരു പിടി അവിലുമായി തന്റെ കൊട്ടാരം സന്ദര്‍ശിച്ചത്. ശ്രീകൃഷ്ണന്‍ അദ്ദേഹത്തിന്റെ എളിയ സമ്മാനം പൂര്‍ണ്ണഹൃദയത്തോടെ സ്വീകരിച്ച് സുഹൃത്തിന് സമ്പത്ത് നല്‍കി അനുഗ്രഹിച്ചു. അതിനാല്‍, കുചേലന്റെ ഭാഗ്യം തെളിഞ്ഞ ദിവസമാണ് ഇതെന്ന് വിശ്വസിക്കുന്നു. മറ്റൊരു ഐതിഹ്യമനുസരിച്ച്, ശ്രീകൃഷ്ണന്‍ ദ്രൗപതിയെയും പാണ്ഡവരെയും ദുര്‍വാസാവിന്റെ കോപത്തില്‍ നിന്ന് രക്ഷിച്ചത് ഈ ദിവസമാണെന്ന് പറയപ്പെടുന്നു.

അക്ഷയ തൃതീയയും സ്വര്‍ണവും

അക്ഷയ തൃതീയയും സ്വര്‍ണവും

ഏറ്റവും പ്രധാനപ്പെട്ട വിശ്വാസമാണ്, ഗണപതി ഭഗവാന്‍ വേദവ്യാസന് മഹാഭാരതത്തെക്കുറിച്ച് വിവരണം നല്‍കിയത് ഈ ദിവസമാണെന്നാണ്. അതിനാല്‍, അക്ഷര ത്രിതിയയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ആളുകള്‍ സ്വര്‍ണ്ണമോ മറ്റ് വിലയേറിയ ലോഹങ്ങളോ ഈ ദിവസം വാങ്ങുന്നു. അല്ലെങ്കില്‍, ഉയര്‍ച്ചയ്ക്കും സമ്പന്നമായ ജീവിതം നയിക്കുന്നതിനുമായി ഈ ദിവസം ഒരു പുതിയ സംരംഭം ആരംഭിക്കുന്നു. ഭൗതികമായ ഈ സുഖസൗകര്യങ്ങള്‍ക്ക് പുറമെ ആളുകള്‍ ഈ ദിവസം ആത്മീയ പ്രബുദ്ധതയും തേടുന്നു. അതിനാല്‍, ചില ആളുകള്‍ അക്ഷയ ത്രിതീയ ദിനത്തില്‍ ജപം, യജ്ഞം, പൂജകള്‍ എന്നിവ നടത്തുകയും സര്‍വ്വശക്തന്റെ അനുഗ്രഹം നേടുന്നതിന് ഭക്ഷണമോ അവശ്യവസ്തുക്കളോ ദാനം ചെയ്യുകയോ ചെയ്യുന്നു.

Most read:ജീവിതതടസ്സങ്ങള്‍ നീക്കാന്‍ വീട്ടില്‍ ഹനുമാന്‍ പൂജ ഇങ്ങനെMost read:ജീവിതതടസ്സങ്ങള്‍ നീക്കാന്‍ വീട്ടില്‍ ഹനുമാന്‍ പൂജ ഇങ്ങനെ

English summary

Akshaya Tritiya 2021: Things You Need To Know About The Auspicious Day

The Sanskrit word Akshaya means the one that never diminishes or the eternal one. Here are the Akshaya Tritiya 2021 date and other significant details.
X
Desktop Bottom Promotion