Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
Akshaya Tritiya 2021: ഐശ്വര്യത്തിന്റെ അക്ഷയ ത്രിതീയ നാള്; ഐതിഹ്യം
വൈശാഖ മാസത്തിലെ ശുക്ല പക്ഷം ഹിന്ദു കലണ്ടറിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ്. വൈശാഖ മാസത്തിലെ വെളുത്ത പക്ഷത്തിലെ തൃതീയ അതായത് മേടമാസത്തിലെ കറുത്ത വാവു കഴിഞ്ഞുവരുന്ന തൃതീയ നാളാണ് അക്ഷയ ത്രിതീയ ആയി ആഘോഷിക്കുന്നത്. അക്ഷയ എന്ന സംസ്കൃത പദത്തിന്റെ അര്ത്ഥം ഒരിക്കലും കുറയാത്തത് അല്ലെങ്കില് അവസാനിക്കാത്തത് എന്നാണ്. ഈ വര്ഷം മെയ് 14 നാണ് അക്ഷയ ത്രിതീയ ആഘോഷങ്ങള്.
മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമന്റെ ജന്മവാര്ഷികമായ പരശുരാമ ജയന്തിയോടൊപ്പമാണ് അക്ഷയ തൃതീയ ആഘോഷങ്ങള് നടക്കാറ്. വിശ്വാസങ്ങള് പ്രകാരം ത്രേതയുഗത്തിന്റെ തുടക്കം കുറിച്ച ദിവസം കൂടിയാണിത്. അക്ഷയ ത്രിതീയ ആഘോഷത്തെക്കുറിച്ച് കൂടുതലറിയാന് ലേഖനം വായിക്കൂ.

അക്ഷയ തൃതീയ 2021
ഈ വര്ഷം മെയ് 14 ന് അക്ഷയ തൃതീയ ആഘോഷിക്കും. ത്രിതീയ തിതി മെയ് 14 ന് രാവിലെ 5:38 ന് ആരംഭിച്ച് മെയ് 15 ന് 7:59 ന് അവസാനിക്കും. അക്ഷയ തൃതീയ ദിവസത്തിന്റെ ആരംഭം മുതല് അവസാനം വരെ ശുഭകരമാണെങ്കിലും പൂജ നടത്താന് ഏറ്റവും അനുയോജ്യമായ സമയം രാവിലെ 5:38 മുതല് 12:18 വരെ ആയിരിക്കും.

അക്ഷയ ത്രിതീയയുടെ പ്രാധാന്യം
മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമന്റെ ജന്മവാര്ഷികമായ പരശുരാമ ജയന്തിയോടൊപ്പമാണ് അക്ഷയ തൃതീയ ആഘോഷങ്ങള് നടക്കാറ്. ത്രേതയുഗത്തിന്റെ തുടക്കം കുറിച്ച ദിവസം കൂടിയാണിത്. ഐതിഹ്യങ്ങളിലൊന്നനുസരിച്ച്, തന്റെ പൂര്വ്വികരെ മോക്ഷം നേടാന് സഹായിക്കണമെന്ന ഭഗീരഥ രാജാവിന്റെ അപേക്ഷപ്രകാരം ഗംഗാ നദി ഭൂമിയില് ഇറങ്ങിയ ദിവസമാണ അക്ഷയ ത്രിതീയ എന്ന് വിശ്വസിക്കുന്നു.

ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ട ചരിത്രം
ഈ ശുഭദിനം ശ്രീകൃഷ്ണനുമായും ബന്ധപ്പെട്ടിരിക്കുന്നു. ഈ ദിവസമാണ്, ശ്രീകൃഷ്ണന്റെ ദരിദ്രനായ ബ്രാഹ്മണ സുഹൃത്ത് കുചേലന് ഒരു പിടി അവിലുമായി തന്റെ കൊട്ടാരം സന്ദര്ശിച്ചത്. ശ്രീകൃഷ്ണന് അദ്ദേഹത്തിന്റെ എളിയ സമ്മാനം പൂര്ണ്ണഹൃദയത്തോടെ സ്വീകരിച്ച് സുഹൃത്തിന് സമ്പത്ത് നല്കി അനുഗ്രഹിച്ചു. അതിനാല്, കുചേലന്റെ ഭാഗ്യം തെളിഞ്ഞ ദിവസമാണ് ഇതെന്ന് വിശ്വസിക്കുന്നു. മറ്റൊരു ഐതിഹ്യമനുസരിച്ച്, ശ്രീകൃഷ്ണന് ദ്രൗപതിയെയും പാണ്ഡവരെയും ദുര്വാസാവിന്റെ കോപത്തില് നിന്ന് രക്ഷിച്ചത് ഈ ദിവസമാണെന്ന് പറയപ്പെടുന്നു.

അക്ഷയ തൃതീയയും സ്വര്ണവും
ഏറ്റവും പ്രധാനപ്പെട്ട വിശ്വാസമാണ്, ഗണപതി ഭഗവാന് വേദവ്യാസന് മഹാഭാരതത്തെക്കുറിച്ച് വിവരണം നല്കിയത് ഈ ദിവസമാണെന്നാണ്. അതിനാല്, അക്ഷര ത്രിതിയയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ആളുകള് സ്വര്ണ്ണമോ മറ്റ് വിലയേറിയ ലോഹങ്ങളോ ഈ ദിവസം വാങ്ങുന്നു. അല്ലെങ്കില്, ഉയര്ച്ചയ്ക്കും സമ്പന്നമായ ജീവിതം നയിക്കുന്നതിനുമായി ഈ ദിവസം ഒരു പുതിയ സംരംഭം ആരംഭിക്കുന്നു. ഭൗതികമായ ഈ സുഖസൗകര്യങ്ങള്ക്ക് പുറമെ ആളുകള് ഈ ദിവസം ആത്മീയ പ്രബുദ്ധതയും തേടുന്നു. അതിനാല്, ചില ആളുകള് അക്ഷയ ത്രിതീയ ദിനത്തില് ജപം, യജ്ഞം, പൂജകള് എന്നിവ നടത്തുകയും സര്വ്വശക്തന്റെ അനുഗ്രഹം നേടുന്നതിന് ഭക്ഷണമോ അവശ്യവസ്തുക്കളോ ദാനം ചെയ്യുകയോ ചെയ്യുന്നു.



Click it and Unblock the Notifications
