Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
നീരാളിയെ ജീവനോട് തിന്നാന്നോക്കി സംഭവിച്ചത് വീഡിയോ
എപ്പോഴും വ്യത്യസ്തത ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ പലപ്പോഴും വ്യത്യസ്തത ആഗ്രഹിക്കുമ്പോള്‍ അത് നമുക്കൊരു തലവേദന ആയി മാറാതിരിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കണം. വ്ളോഗിംങ് ഇന്നത്തെ കാലത്ത് ഒരു തരംഗമായി കൊണ്ടിരിക്കുകയാണ്. ഏത് കാര്യത്തിനും വ്ളോഗ് ചെയ്യുവന്നവരാണ് പലരും. വ്യൂവേഴ്സിനെ കൂട്ടുന്നതിലൂടെ നമുക്ക് പറ്റിയ അബദ്ധത്തിന് ചില ലൈക്കുകളും കിട്ടാറുണ്ട്.
അതൊന്നുമല്ല ഇന്നത്തെ പ്രശ്നം ഇന്നത്തെ കാലത്ത് സോഷ്യല്‍ മീഡിയയില്‍ പിടിച്ച് നില്ക്കണമെങ്കില് അല്പം വ്യത്യസ്തമായ എന്തെങ്കിലും തന്നെ വേണം എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത്തരത്തില്‍ ക്രിയേറ്റീവ് ആയി ഓരോന്ന് ചെയ്യുമ്പോള്‍ അത് എന്തൊക്കെ തരത്തിലാണ് ഫ്ളോപ്പ് ആയി മാറുന്നത് എന്ന കാര്യമാണ് ആദ്യം അറിയേണ്ടത്.
എന്നാല്‍ ഇവിടെ ഫ്ളോപ്പ് എന്നല്ല പറയേണ്ടത് മുഖത്തിന്റെ ആകൃതി തന്നെ മാറിപ്പോകാവുന്ന അവസ്ഥയിലേക്കാണ് ഈ വ്ളോഗര്‍ എത്തിയത്. അല്പം വ്യത്യസ്തമായി എന്തെങ്കിലും തന്റെ ആരാധകരെ കാണിക്കുന്നതിന് വേണ്ടി ഇവര്‍ ജീവനുള്ള ഒരു നീരാളിയെ തിന്നാനാണ് ശ്രമിച്ചത്. എന്നാല്‍ സംഭവിച്ചത് വളരെ രസമുള്ള മറ്റൊരു കാര്യമാണ്. അതെന്താണെന്ന് നോക്കാം.

റെഗുലര്‍ വ്ളോഗര്‍
റെഗുലര്‍ വ്ളോഗറാണ് ഇവര്‍. sea side girl little seven എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. ലൈവ് ആയി കടല്‍ വിഭവങ്ങള്‍ ഭക്ഷിക്കുന്നത് ഇവരുടെ ഹോബിയാണ്. ഇതിനെത്തുടര്‍ന്നാണ് എന്തുകൊണ്ട് ഒരു നീരാളിയെ തിന്നൂടാ എന്ന ചോദ്യത്തിലേക്ക് ഇവര്‍ എത്തിയത്. അതും ജീവനോടെ എന്നതാണ് അതിലെ ശ്രദ്ധിക്കേണ്ട കാര്യം.

നീരാളിയെ തിന്നുന്നതിന് വേണ്ടി
എന്നാല്‍ ജീവനോട് നീരാൡയെ തിന്നുന്നതിന് വേണ്ടി ശ്രമിച്ചത് മാത്രമേ അവര്‍ക്ക് ഓര്‍മ്മയുള്ളൂ. നീരാളിയുടെ ഒരു കാലില്‍ അവര്‍ കടിച്ചപ്പോഴേക്കും നീരാളി ഇവരെ കയറിപ്പിടിച്ചു. ഇതിന് വേണ്ടി വീഡിയോ എടുക്കുമ്പോള്‍ ആ നീരാളി അവരുടെ മുഖത്ത് ഒട്ടിപ്പിടിക്കുകയായിരുന്നു.

ആദ്യത്തെ ചിരിയും പിന്നെ കരച്ചിലും
എന്നാല്‍ ആദ്യം നീരാളി മുഖത്ത് പറ്റിപ്പിടിച്ചപ്പോള്‍ ചിരിയോടെ നിന്ന ഇവര്‍ പിന്നീട് കരയുകയായിരുന്നു. അത്രക്കും ബലത്തിലാണ് ഇവരുടെ മുഖത്ത് നീരാളി പറ്റിപ്പിടിച്ച് ഇരുന്നത്. പിന്നീട് സംഭവിച്ചതെല്ലാം വീഡിയോയില്‍ വ്യക്തമാണ്.

അവസാനം സംഭവിച്ചത്
എന്നാല്‍ വളരെ നേരം നീണ്ടു നിന്ന പോരാട്ടത്തിനൊടുവില്‍ അവര്‍ നീരാളിയെ മുഖത്ത് നിന്നും എടുത്ത് മാറ്റി. എന്നാല്‍ നീരാളി പിടിച്ചിരുന്ന സ്ഥലത്ത് മുറിവാകുകയും രക്തം പൊടിയുകയും ചെയ്തിരുന്നു. കവിളിലും മുഖത്തും എല്ലാം ഇത്തരത്തില്‍ മുറിവുണ്ടായി.

ഇതില്‍ നിന്ന് ഒരു പാഠം
എന്നാല്‍ ഇനിയും താന്‍ ഇത്തരത്തിലുള്ള വ്ളോഗുകള്‍ ചെയ്യും എന്നും ഇതൊരു എക്സ്പീരിയന്‍സ് ആയി എടുക്കുന്നു എന്നുമാണ് ഇവര്‍ പറയുന്നത്. എന്തായാലും വ്ളോഗറെ വട്ടം കറക്കിയ വീഡിയോ ഇവിടെ കാണാവുന്നതാണ്.



Click it and Unblock the Notifications
