For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മകന്റെ ശരീരത്തിൽ നിന്ന് രക്തം ഊറ്റിയെടുത്ത് അമ്മ

|

മക്കളെല്ലാവരും അമ്മമാർക്ക് വളരെയധികം പ്രിയപ്പെട്ടതാണ്. എന്നാൽ മകന്റെ ശരീരത്തില്‍ നിന്ന് വർഷങ്ങളോളം രക്തം ഊറ്റിയെടുത്ത ഒരു അമ്മയുണ്ട്. ലോകത്തിന്റെ ഒരു കോണിൽ എല്ലാവരേയും ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. മകനുമായി താമസിക്കുന്ന ഒരു അമ്മ, മകന് വേണ്ടി മാത്രം ജീവിക്കുന്ന തരത്തിലാണ് പുറത്തുള്ളവർക്ക് ഈ അമ്മയെ അറിയുന്നത്. എന്നാൽ ഇതിന് പിന്നിൽ പലപ്പോഴും ഒരു ഗൂഢ ലക്ഷ്യം ഈ അമ്മക്കുണ്ടായിരുന്നു എന്നതാണ് സത്യം. ഏഴ് വയസ്സുകാരനായ മകൻ അമ്മക്കൊപ്പമാണ് താമസിച്ചിരുന്നത്. എന്നാല്‍ മകന്റെ രോഗം ഒരിക്കലും മാറിയിരുന്നില്ല.

<strong>most read: ഈ വർഷം ഈ നക്ഷത്രക്കാർക്ക് മംഗല്യഭാഗ്യം</strong>most read: ഈ വർഷം ഈ നക്ഷത്രക്കാർക്ക് മംഗല്യഭാഗ്യം

ആരോഗ്യ പ്രശ്നങ്ങളുള്ള മകനെ പരിചരിക്കുന്നതും മകന്റെ എല്ലാ കാര്യങ്ങളും ചെയ്ത് കൊടുക്കുന്നതും അമ്മയായിരുന്നു. അതുകൊണ്ട് തന്നെ ആർക്കും അമ്മയുടെ പരിചരണത്തിൽ സംശയമൊന്നും തോന്നിയിരുന്നില്ല. മാത്രമല്ല നല്ലതു പോലെ മകനെ പരിചരിക്കുന്ന ഒരു അമ്മയായി തന്നെയായിരുന്നു എല്ലാവരും ഈ അമ്മയെ കണക്കാക്കിയിരുന്നതും. ഇവര്‍ സ്വയം കണക്കാക്കിയിരുന്നതും അങ്ങനെ തന്നെയായിരുന്നു. എന്നാൽ അമ്മയുടെ സ്വഭാവത്തിലും കുഞ്ഞിന്റെ ആരോഗ്യത്തിലും സംശയം തോന്നിയിരുന്ന ഡോക്ടറാണ് അമ്മ ഇത്തരമൊരും കൊടും ക്രൂരത ചെയ്യുന്നതായി കണ്ടെത്തിയത്. കൂടുതൽ വിവരങ്ങളിലേക്ക്.

ആവശ്യത്തിന് രക്തമില്ലെന്ന പ്രശ്നം

ആവശ്യത്തിന് രക്തമില്ലെന്ന പ്രശ്നം

ശരീരത്തിൽ ആവശ്യത്തിന് രക്തമില്ലെന്നതാണ് ഈ കുഞ്ഞിനെ വലച്ചിരുന്ന പ്രധാന പ്രശ്നം. ഏഴ് വയസ്സായിരുന്നു ഇവന്റെ പ്രായം. വർഷങ്ങളായി തന്നെ ഇത്തരമൊരു അവസ്ഥ അവർ നേരി‌ട്ടിരുന്നു. ഈ പ്രശ്നത്തെ തുടർന്ന് 110 തവണ ഈ കുറഞ്ഞ കാലയളവിൽ കുഞ്ഞിന് രക്തം കയറ്റി. എന്നാൽ ഇത് പിന്നീടും രക്തക്കുറവിലേക്ക് തന്നെയാണ് കുഞ്ഞിനെ എത്തിച്ചത്.

ഡോക്ടർക്ക് പോലും മനസ്സിലായില്ല

ഡോക്ടർക്ക് പോലും മനസ്സിലായില്ല

ഡോക്ടർക്ക് പോലും എന്താണ് കുഞ്ഞിന് അസുഖമെന്ന് കണ്ടെത്താൻ സാധിച്ചില്ല. എന്തുകൊണ്ടാണ് ഇത്തരം ഒരു അവസ്ഥ ഉണ്ടാവുന്നത് എന്ന് വര്‍ഷങ്ങള്‍ ചികിത്സിച്ചിട്ടും ഡോക്‌ടർക്ക് മനസ്സിലായിരുന്നില്ല. മറ്റ് കാരണങ്ങളൊന്നും കുഞ്ഞിന് ഇല്ല എന്നതും വളരെ ശ്രദ്ധേയമാണ്. അതുകൊണ്ട് തന്നെ ഇതിനെക്കുറിച്ച് കൂടുതലറിയാൻ ഡോക്ടർമാർ തീരുമാനിക്കുകയായിരുന്നു.

അമ്മയെ സംശയം

അമ്മയെ സംശയം

എത്രയൊക്കെ ചികിത്സിച്ചിട്ടും കുഞ്ഞിന്റെ ശരീരത്തിൽ രക്തം ഇല്ലാത്തത് ഡോക്ടർമാരിൽ സംശയം ഉയർത്തി. അതിനെത്തുടർന്ന് ഇവർ അമ്മയെ സംശയിക്കാൻ തുടങ്ങി. എന്നാൽ ഡോക്ടറുടെ സംശയം വളരെയധികം സത്യമായിരുന്നു. ഒരു ബാഗ് നിറയെ രക്തവുമായി ഇവർ അഞ്ച് മാസങ്ങൾക്ക് മുൻപ് പിടിക്കപ്പെട്ടു. ഇതിനെത്തുടർന്നാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

വളരെ ചെറുപ്പത്തിൽ തന്നെ

വളരെ ചെറുപ്പത്തിൽ തന്നെ

കുഞ്ഞിന് വെറും 11 മാസം ഉള്ളപ്പോൾ തന്നെ കുഞ്ഞിന്റെ ശരീരത്തിൽ നിന്ന് ഇവർ രക്തം ഊറ്റിയെ‌ടുക്കുന്നതിന് ശ്രമിച്ചിരുന്നു. എല്ലാ ആഴ്ചയും അര ലിറ്റർ വീതം രക്തം ഇവർ ഊറ്റിയെടുത്തിരുന്നു. പിന്നീട് ഈ രക്തം ബാത്ത്റൂമിലെ ക്ലോസറ്റില്‍ ഒഴിക്കുകയാണ് ഇവര്‍ ചെയ്തിരുന്നത്. ഇത് തന്നെയാണ് വർഷങ്ങളായി ഈ സ്ത്രീ ചെയ്തിരുന്നത്.

എന്തിന് ചെയ്തു

എന്തിന് ചെയ്തു

എന്നാൽ എന്തിന് ഇത് ചെയ്തു എന്ന് ചോദ്യം ചെയ്യലിൽ ഇവർക്ക് തന്നെ അറിയില്ല. അങ്ങനെ പ്രത്യേക ലക്ഷ്യങ്ങളൊന്നും ഇതിന് പിന്നില്‍ ഉണ്ടായിരുന്നില്ല. അങ്ങനെ ചെയ്തു തുടങ്ങിയ ശേഷം അത് നിര്‍ത്താന്‍ ആയില്ല എന്നതാണ് ഇവർ പറുന്ന ന്യായീകരണം. മാനസിക പ്രശ്നമാണ് ഇതിന് പിന്നിൽ എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ഇതിന് ശേഷം കുഞ്ഞിനെ അമ്മയില്‍ നിന്നും അച്ഛൻറെ സംരക്ഷണയിലേക്ക് മാറ്റി.

English summary

mother drained blood from sons body

mother drained blood from sons body, read on to know more.
X
Desktop Bottom Promotion