For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

    ധനത്തിനും വാസ്തുദോഷത്തിനും മയില്‍പ്പീലി വിദ്യ

    |

    മ്മുടെ ജീവിതത്തെ പലപ്പോഴും പല വിധത്തിലുള്ള ദോഷങ്ങള്‍ ബാധിയ്ക്കാറുണ്ട്. ഇത് അകറ്റാന്‍ വിശ്വാസങ്ങളേയും പൂജാ കര്‍മങ്ങളേയും മുറുകെ പിടിയ്ക്കുന്നവരുമുണ്ട്. പ്രവൃത്തിയ്‌ക്കൊപ്പം ഇത്തരം കാര്യങ്ങളില്‍ കൂടി ശ്രദ്ധിച്ചാലേ കാര്യമുണ്ടാകൂ എന്നു കരുതുന്നവര്‍.

    ദോഷങ്ങള്‍ നീക്കാന്‍, നെഗറ്റീവ് എനര്‍ജി മാറ്റാന്‍ സഹായിക്കുന്ന പല തരം വസ്തുക്കളുണ്ട്. ചെറുനാരങ്ങ, ഉപ്പ്, മഞ്ഞള്‍ എന്നിവയെല്ലാം തന്നെ ഇതിന് ഉത്തമ ഉദാഹരണങ്ങളാണ്. ഇത്തരം വസ്തുക്കളുടെ കൂട്ടത്തില്‍ മയില്‍പ്പീലിയ്ക്കും പ്രധാന സ്ഥാനമുണ്ട്.

    കന്യകാത്വം വില്‍പനയ്ക്കു വച്ച 6 പെണ്‍കുട്ടികള്‍

    മയില്‍പ്പീലി ഹിന്ദു മിത്തോളജി അനുസരിച്ച് ഭഗവാന്‍ ശ്രീകൃഷ്ണന്റെ മുടിയലങ്കരിയ്ക്കുന്ന ഒന്നാണ്. മയിലാണ് സുബ്രഹ്മണ്യ ദേവന്റെ വാഹനവും.

    മയില്‍പ്പീലി പല തരത്തിലും പല വിധത്തിലുള്ള ദോഷങ്ങളും നീക്കാന്‍ ഉപയോഗിയ്ക്കാറുണ്ട്. കാര്യ തടസവും വാസ്തു ദോഷവും നെഗറ്റീവ് ഊര്‍ജവുമെല്ലാം മാറ്റാന്‍ പല തരത്തിലാണ് ഇത് ഉപയോഗിയ്ക്കാറ്. മയില്‍പ്പീലി കൊണ്ട് ഇത്തരത്തിലെ ദോഷങ്ങള്‍ക്ക് എങ്ങനെ പരിഹാരം കാണാമെന്നു നോക്കൂ.

    രാഹുദശ

    രാഹുദശ

    രാഹുദശ ഗ്രഹനില പ്രകാരം ദോഷം ചെയ്യുന്ന ഒന്നാണ്. രാഹുദോഷം എന്ന ഒന്നു തന്നെയുണ്ട്. ഇതിനു പരിഹാരം മയില്‍പ്പീലി കൊണ്ടും ചെയ്യാം. കിടക്കുമ്പോള്‍ തലയിണയ്ക്കടിയില്‍ ഒരു മയില്‍പ്പീലി വച്ചു കിടന്നാല്‍ ഈ പ്രശ്‌നത്തിനു പരിഹാരമാകും. ഇത് രാഹു ദോഷം കാരണമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ നീക്കാന്‍ നല്ലതാണ്.

    കാര്യതാമസം

    കാര്യതാമസം

    കാര്യതാമസം, അതായത് വിചാരിച്ച പോലെ കാര്യങ്ങള്‍ നടക്കാത്തത് പലരേയും അലട്ടുന്ന ഒന്നാണ്. ഇതും ചിലപ്പോള്‍ ഗ്രഹങ്ങളുടെ ദോഷം കാരണമാകും. ഇതിനും മയില്‍പ്പീലി കൊണ്ടു പരിഹാരം കണ്ടു പിടിയ്ക്കും. ബെഡ്‌റൂമില്‍ കിഴക്കു ഭാഗത്തോ വടക്കു കിഴക്കു മൂലയിലോ ഒരു മയില്‍പ്പീലി സൂക്ഷിയ്ക്കുന്നത് ഈ ദോഷങ്ങള്‍ നീക്കാന്‍ ഏറെ നല്ലതാണ്. ഇത് കാല താമസം ഒഴിവാക്കാന്‍ സഹായിക്കും.

    വിദ്യാര്‍ത്ഥികള്‍ക്കും

    വിദ്യാര്‍ത്ഥികള്‍ക്കും

    വിദ്യാര്‍ത്ഥികള്‍ക്കും മയില്‍പ്പീലി ഗുണം നല്‍കുന്ന ഒന്നാണ്. പഠനത്തില്‍ ഏകാഗ്രത ലഭിയ്ക്കുവാന്‍ മയില്‍പ്പീലി ഏറെ നല്ലതാണ്. പുസ്തകത്തിനുള്ളില്‍ മയില്‍പ്പീലി സൂക്ഷിയ്ക്കുന്നതു നല്ലതാണ്. പഠനം മെച്ചപ്പെടുത്താനുള്ള മികച്ച വഴിയാണിത്.

    വാസ്തു ദോഷം

    വാസ്തു ദോഷം

    വാസ്തു ദോഷം തീര്‍ക്കാനും ഇത് ഏറെ നല്ലതാണ്. വീടിന്റെ പ്രധാന കവാടത്തില്‍ ഒരു ഗണേശ വിഗ്രഹവും ഒപ്പം ഒരു മയില്‍പ്പീലിയും സൂക്ഷിയ്ക്കുന്നത് വളരെ നല്ലതാണ്. ഇതു വാസ്തു ദോഷം മാത്രമല്ല, നെഗറ്റീവ് ഊര്‍ജം നീക്കാനും ഏറെ നല്ലതാണ്.

    ഗ്രഹങ്ങള്‍

    ഗ്രഹങ്ങള്‍

    ഗ്രഹങ്ങള്‍ കാരണമുള്ള ദോഷം തീര്‍ക്കാനും ഏറെ നല്ലതാണ് മയില്‍പ്പീലി. ഏതു ഗ്രഹം കാരണമാണോ ദോഷം, ആ ഗ്രഹത്തിനായുള്ള മന്ത്രം ജപിച്ച് 21 തവണ ഒരു മയില്‍പ്പീലിയില്‍ വെള്ളം തളിയ്ക്കുക. ഈ മയില്‍പ്പീലി പൂജാമുറിയില്‍ വയ്ക്കുക. ഇത് ദോഷം തീര്‍ക്കാന്‍ ഏറെ ന്ല്ലതാണ്.

    ശനിദോശം

    ശനിദോശം

    ശനിദോശം തീര്‍ക്കാനും മയില്‍പ്പീലി ഏറെ നല്ലതാണ്.മൂന്നു മയില്‍പ്പീലി കറുത്ത ചരടുകൊണ്ട് അടിഭാഗം ബന്ധിച്ച് സുപാരിയിട്ട വെളളം ഇതില്‍ തളിച്ചാല്‍ ശനിദോഷം നീക്കാം. ഇതു ചെയ്യുമ്പോള്‍ ഓം ശനീശ്വരായ നമ എന്ന മന്ത്രോച്ചാരണവും വേണം.

    ആരോഗ്യപരമായും

    ആരോഗ്യപരമായും

    മയില്‍പ്പീലി വീട്ടില്‍ സൂക്ഷിയ്ക്കുന്നത് ആരോഗ്യപരമായും ഏറെ നല്ലതാണെന്നാണ് വിശ്വസിയ്ക്കുന്നത്. പണ്ടുകാലത്ത് വിഷചികിത്സയ്ക്ക് മയില്‍പ്പീലിയുപയോഗിച്ചിരുന്നു.

    ദോഷ പരിഹാരത്തിനായി

    ദോഷ പരിഹാരത്തിനായി

    ദോഷ പരിഹാരത്തിനായി സൂക്ഷിയ്ക്കുന്ന മയില്‍പ്പീലിയില്‍ അഴുക്കാകാതെ സൂക്ഷിയ്ക്കുക. ഇതുപോലെപ്രത്യേക ഉദ്ദേശത്തോടെ സൂക്ഷിച്ചിരിയ്ക്കുന്ന മയില്‍പ്പീലി ഒരിക്കലും അലങ്കാരവസ്തുവിന്റെ ഗണത്തില്‍ കൈകാര്യം ചെയ്യരുത്.

    ധനം

    ധനം

    ധനം വരാനും മയില്‍പ്പീലി ഏറെ നല്ലതാണ്പണം വച്ചിരിയ്ക്കുന്നിടത്ത്, അതായത് അലമാരയിലോ ലോക്കറിലോ ഒരു മയില്‍പ്പീലി വയ്ക്കുന്നത് ധാരാളം സമ്പത്തുണ്ടാകാന്‍ സഹായിക്കുമന്നു പറയാം.

    Read more about: vastu negative energy
    English summary

    How To Remove Negative Energy And Vastu Dosha Using Peacock Feather

    How To Remove Negative Energy And Vastu Dosha Using Peacock Feather, Read more to know about,
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more